20 - ഒറ്റുകാരും അവരുടെ വിവരണവും
(സംഖ്യാപുസ്തകം 13:1 - 14:39)
യിസ്രായേൽ മക്കൾക്കായി ദൈവം നല്കുവാൻപോകുന്ന കനാൻ നാട്ടിലെ പ്രദേശമൊക്കെയും പരിശോധിക്കുന്നതിന് മനുഷ്യരെ അയപ്പാൻ ദൈവം മോശെയോടു കല്പിച്ചു. അതിലേക്കു ഓരോ ഗോത്രത്തിൽനിന്നും ഓരോ ഭരണാധിപനെ തിരഞ്ഞെടുക്കണമായിരുന്നു. അവർ പോയി നാല്പതു ദിവസത്തിനുശേഷം അവരുടെ പരിശോധന കഴിഞ്ഞു മോശെയു ടെയും അഹരോന്‍റെയും സർവ്വ യിസ്രായേൽ സഭയുടെയും മുമ്പിൽ വരികയും ദേശത്തിലെ ഫലങ്ങൾ കൊണ്ടുവന്നു കാണിക്കയും ചെയ്തു. അത് നല്ല ദേശമെന്നു അവരെല്ലാം സമ്മതിച്ചു. അതിന് തെളിവായി അവർ കൊണ്ടുവന്ന് ഫലങ്ങൾ അവരെ കാണിച്ചു. ഒരു മുന്തിരിക്കുല ഒരാൾക്കു തനിയേ കൊണ്ടുവരാൻ കഴിയാഞ്ഞിട്ടു രണ്ടുപേർ ഒരു തണ്ടിൽ തൂക്കി എടുത്തുകൊണ്ടാണ് വന്നത്. അവിടെ സമൃദ്ധിയായി ഉണ്ടായ അത്തിപ്പഴവും മാതള നാരങ്ങപ്പഴവും കൊണ്ടുവന്നു.വീച 172.1
അവർ ദേശത്തിന്‍റെ ഫലപുഷ്ടിയെക്കുറിച്ച് വിവരിച്ചശേഷം രണ്ടുപേ രൊഴികെ ബാക്കി എല്ലാവരും അതിനെ കൈവശമാക്കുന്നതിനെക്കുറിച്ച് വളരെ അധൈര്യമായി സംസാരിച്ചു. അവിടെയുള്ളവർ നല്ല ബലവാന്മാരും പട്ടണങ്ങൾ ചുറ്റും ഉയരമുള്ള മതിലുകൾ ഉള്ളവയുമാണെന്നു പറഞ്ഞതു കൂടാതെ അവിടെ അവർ അനാക്കിന്‍റെ പുത്രന്മാരായ മല്ലന്മാരെയും കണ്ടു വെന്നു പറഞ്ഞു. ക്നാനു ചുറ്റുമുള്ള ജനത്തെക്കുറിച്ചും വിവരിച്ചു പറഞ്ഞശേഷം കനാൻനാട് കൈവശപ്പെടുത്താൻ അസാദ്ധ്യമെന്നുകൂടെ വിവരിച്ചു.വീച 172.2
ജനം ഈ വർത്തമാനം കേട്ടു വളരെ നിരാശപ്പെട്ടു കരഞ്ഞു. ഇവിടെവരെ എത്തിച്ച ദൈവം അവർക്കു ആ ദേശം കൊടുക്കുമെന്നു ഉറപ്പുള്ളവരായിരിക്കാതെ അവർ നിരാശരായി. അവർ ദൈവത്തിൽ പൂർണ്ണമായി ആശ്രയിക്കാതെ മോശെയെയും നിന്ദിച്ച മുറുമുറുത്തു. ഇതാകുന്നു നമ്മുടെ സകല പ്രത്യാശയുടെയും അവസാനം എന്നു അവർ പറഞ്ഞു. മിസ്രയീമിൽനിന്നു യാത്രചെയ്തു അവിടെവരെ വന്നു കൈവശമാക്കാൻ വന്ന്ദേശം ഇതാണല്ലോ എന്നു പറഞ്ഞു.വീച 173.1
കാലേബും യോശുവയും ജനത്തോടു ആ ദേശം കൈവശമാക്കാൻ അവർക്കു കഴിയും എന്ന് അമർച്ചയായി പറഞ്ഞു. എന്നാൽ ജനം ശ്രദ്ധിച്ചില്ല. അവർ അല്പം ശാന്തമായപ്പോൾ കാലേബി സംസാരിപ്പാൻ തുനിഞ്ഞു. അവൻ ജനത്തോടു പറഞ്ഞു “നാം ഉടൻതന്നെ ചെന്ന് അത് കൈവശ മാക്കുക; അതിനെ ജയിപ്പാൻ നമുക്ക് കഴിയും” എന്നാൽ അവനോടുകൂടെ പോയിരുന്ന പുരുഷന്മാർ പറഞ്ഞു, “ആ ജനത്തിന്‍റെ നേരെ ചെല്ലുവാൻ നമുക്ക് കഴികയില്ല; അവർ നമ്മിലും ബലവാന്മാർ ആകുന്നു.” അവർ മോശമായ വിവരങ്ങൾ ആവർത്തിച്ചുകൊണ്ടിരുന്നു. “ഞങ്ങൾ അവിടെ കണ്ട് ജനമൊക്കെയും അതികായന്മാരാകുന്നു. അവിടെ ഞങ്ങൾ അനാക്യ മല്ലന്മാരെയും കണ്ടു; ഞങ്ങൾക്കുതന്നെ അവരുടെ മുമ്പിൽ വെട്ടുക്കിളി കളെപ്പോലെ തോന്നി. അവരുടെ കാഴ്ചയ്ക്കും ഞങ്ങൾ അങ്ങനെതന്നെ ആയിരുന്നു.”വീച 173.2