Loading...
Larger font
Smaller font
Copy
Print
Contents

വീണ്ടെടുപ്പിന്‍ ചരിത്രം

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    യോസേഫ് മിസ്രയീമില്‍

    യോസേഫിന്‍റെ സഹോദരന്മാർ അവനെ കൊല്ലണമെന്ന് തീരുമാനിച്ചു. എന്നാൽ അവസാനം അവരെക്കാൾ വലിയവനാകാതിരിപ്പാൻ അവനെ ഒരു അടിമയായി വില്ക്കുന്നതിൽ അവർ തൃപ്തരായി. അവർ അവനെ വിറ്റതുമൂലം അവന്‍റെ സ്വപ്നങ്ങളാൽ അവരെ കുഴപ്പത്തിലാക്കുകയില്ലെന്ന് അവർ കരുതി. അവൻ പോയിരിക്കുന്നിടത്തു അതിന്‍റെ നിവൃത്തിക്കു സാദ്ധ്യതയുമില്ല. എന്നാൽ അവരുടെ നടപടിയെ ദൈവം അസാധുവാക്കി, അവന് അവരുടെമേൽ ഭരണം നടത്താൻ ഇടയാക്കി.വീച 109.2

    യോസേഫ് തനിയെ ഈജിപ്തിലേക്കു പോകാൻ ദൈവം അനുവദിച്ചില്ല. അവിടെ അവനെ സ്വാഗതം ചെയ്തവാനും വഴി ഒരുക്കുവാനും ദൂതന്മാർ അവനു മുമ്പായി പോയി. ഫറവോന്‍റെ ഒരു അകമ്പടിനായകൻ അവനെ യിശ്മായേല്യരുടെ പക്കൽനിന്നും വിലയ്ക്കുവാങ്ങി. ദൈവം യോസേഫിനോടുകൂടെ ഉണ്ടായിരുന്നതിനാൽ അവൻ കൃതാർത്ഥനായി മിസ്രയീമിന്‍റെ വീട്ടിൽ പാർത്തു. യജമാനന് അവനോട് താല്പര്യം ആയിട്ട് തന്‍റെ ഗൃഹവിചാരകനാക്കി, അവനുള്ളതെല്ലാം യോസേഫിനെ ഏല്പിച്ചു ഒരു മിസ്രയീമ്യനു ഒരു എബ്രായൻ ഭക്ഷണം പാകം ചെയ്യുന്നത് നിഷിദ്ധമായിരുന്നു.വീച 109.3

    യോസേഫ് ശരിയായ മാർഗ്ഗത്തിൽനിന്നു വ്യതിചലിക്കുവാനും ദൈവകല്പന ലംഘിക്കുവാനും പരീക്ഷിക്കപ്പെട്ടപ്പോൾ അവന്‍റെ യജമാനനോടു സത്യസന്ധനല്ലാതിരിപ്പാൻ അവന് കഴിഞ്ഞില്ല. യജമാനന്‍റെ ഭാര്യയോടുള്ള മറുപടിയിൽ ദൈവഭയം അവനെ ഭരിച്ചിരുന്നു. അവന്‍റെ യജമാനന് അവനിലുള്ള ഉറച്ച വിശ്വാസംമൂലം അവനുള്ളതെല്ലാം അവനെ ഭരമേല്പിച്ചിരുന്നതിനാൽ ആശ്ചര്യപൂർവ്വം ഉച്ചത്തിൽ അവൻ ഇപ്രകാരം പറഞ്ഞു: “ഈ മഹാദോഷം പ്രവർത്തിച്ചു ദൈവത്തോടു പാപം ചെയ്യുന്നതെങ്ങനെ? നീതിയുടെ മാർഗ്ഗത്തിൽനിന്നു വ്യതിചലിക്കുവാനും ദൈവകല്പനയെ ചവിട്ടിക്കളവാനും യാതൊരു പ്രലോഭനങ്ങൾക്കും ഭീഷണികൾക്കും കഴിഞ്ഞില്ല.”വീച 110.1

    നികൃഷ്ടമായ ഒരു തെറ്റ് കളവായി അവന്‍റെമേൽ ആരോപിച്ചപ്പോൾ അവൻ നിരാശയാൽ നിമഗ്നനായില്ല. തന്‍റെ നിഷ്ക്കളങ്കതയുടെ ശരിയായ മനസ്സാക്ഷിയിൽ അവൻ ദൈവത്തിൽ ആശ്രയിച്ചു. ഇതുവരെ അവനെ നിലനിർത്തിയ ദൈവം ഇപ്പോൾ അവനെ ഉപേക്ഷിച്ചില്ല. അവൻ ബന്ധിതനായി കാൽചങ്ങല ഇട്ട ഒരു ഇരുളടഞ്ഞ ഏകാന്ത ജയിലറയിൽ സൂക്ഷിക്കപ്പെട്ടു. എങ്കിലും ഈ നിർഭാഗ്യാവസ്ഥ ദൈവം അനുഗ്രഹമായി തിരിച്ചുവിട്ടു. ജയിൽ സൂക്ഷിപ്പുകാരൻ യോസേഫിനോടു സൗമനസ്യം കാട്ടി മറ്റുള്ള ജയിൽ പുള്ളികളെയെല്ലാം അവന്‍റെ കീഴിലാക്കി.വീച 110.2

    ഇവിടെ ഒരു ഉദാഹരണമാണ് ഈ ഭൂമിയിൽ ജീവിച്ചിരിക്കുന്ന സകല തലമുറകൾക്കും ഉള്ളത്. അവർക്ക് പരീക്ഷകൾ നേരിടേണ്ടിവരാം, എന്നാൽ അവിടെ ഒരു പ്രതിരോധം ഉണ്ടെന്നുള്ളത് അവരെല്ലാം മനസ്സിലാക്കണം. തങ്ങളുടെ സ്വന്തം തെറ്റുകൊണ്ടാണ് അതിൽനിന്നും പരിരക്ഷിക്കപ്പെടാത്തത്. ദൈവം തക്കസമയത്ത് ഒരു സഹായവും അവന്‍റെ ആത്മാവ് ഒരു പരിചയും ആയിരിക്കും. ഏറ്റവും കഠിനമായ പരീക്ഷകൾ ചുറ്റിനും ഉണ്ടെങ്കിലും ഒരു ശക്തിയുടെ ഉറവിടം ഉള്ളത് ഉപയോഗിച്ച് അവയെ എതിർക്കണം.വീച 110.3

    യോസേഫിന്‍റെ സാന്മാർഗ്ഗിക നിലവാരത്തിന് എത്ര ക്രൂരമായ ആക്രമണമായിരുന്നു അത്. അത് പ്രേരണാശക്തിയുള്ള സ്ഥലത്തുനിന്നാകയാൽ മിക്കവാറും തെറ്റിപ്പോകാമായിരുന്നെങ്കിലും എങ്കിലും എത്ര കൃത്യമായും ശക്തിയായും അവൻ എതിർത്തുനിന്നു. അവന്‍റെ സത്യസന്ധതയ്ക്കും സൽഗുണത്തിനുംവേണ്ടി ക്ലേശം സഹിക്കേണ്ടിവന്നു; അവനെ തെറ്റിലേക്കു നയിക്കുവാൻ അവൾക്ക് കഴിയാഞ്ഞതിൽ അവന്‍റെ സൽഗുണത്തോട് അവൾ പ്രതികാരം നടത്തി. അവളുടെ പ്രേരണയാൽ ചെയ്യാത്ത തെറ്റിനു കുറ്റം ചുമത്തി അവനെ ജയിലിലടച്ചു. ഇവിടെ യോസേഫ് കഷ്ടം സഹിക്കേണ്ടിവന്നത് അവന്‍റെ സത്യസന്ധതയെ മുറുകെപ്പിടിച്ചതിനാലായിരുന്നു. തന്‍റെ സൽപേരും താല്പര്യവും ദൈവത്തിങ്കൽ ഭരമേല്പിച്ചു. അവൻ അല്പസമയം കഷ്ടം സഹിക്കേണ്ടിവന്നെങ്കിലും അത് അവനെ ഒരു പ്രധാന പദവിയിലേക്കു ഒരുക്കുന്നതിനായിരുന്നു. ഒരു ദുഷ്ട പ്രതിയോഗി താറടിച്ച അവന്‍റെ സൽപേർ ദൈവം സുരക്ഷിതമായി കാത്തുസൂക്ഷിക്കുകയും ദൈവത്തിന്‍റെ സമയത്ത് അത് ശോഭിക്കുവാനിടയാക്കുകയും ചെയ്തു. ജയിൽ തന്നെയും അവന്‍റെ ഉന്നമനത്തിനായി ദൈവം ഒരുക്കി. സൽഗുണം യഥാസമയം അതിന്‍റെ പ്രതിഫലം വരുത്തുന്നു. യോസേഫിന്‍റെ ഹൃദയത്തിലുണ്ടായിരുന്ന പരിച ദൈവഭയമായിരുന്നു. തന്മൂലം തന്‍റെ നാഥനും സത്യദൈവവും ആയവനോട് വിശ്വസ്ഥനായിരിപ്പാൻ ഇടയാക്കി. യോസേഫ് ദേശത്തിന്‍റെ മുഴുവൻ ഭരണാധികാരിയായി ഉയർത്തപ്പെട്ടെങ്കിലും അവൻ ദൈവത്തെ മറന്നില്ല. അവൻ ഒരു അന്യദേശത്ത് അപരിചിതനായി തന്‍റെ പിതാവിൽനിന്നും സഹോദരന്മാരിൽനിന്നും വേർപെട്ടു കഴിയുന്നു എന്നുള്ളത് പലപ്പോഴും അവന് സങ്കടകാരണമായി; എന്നാൽ അവന്‍റെ പാതയെ നിയന്ത്രിച്ച ഒരു പ്രധാന സ്ഥലത്താക്കിയത് ദൈവമാണെന്ന് അവൻ ഉറപ്പായി വിശ്വസിച്ചു. നിരന്തരം ദൈവത്തിൽ ആശ്രയിച്ച അവൻ സകല കർത്തവ്യങ്ങളും, ഔദ്യോഗിക കാര്യങ്ങളും മിസ്രയീമിലെ ഭരണാധികാരി എന്ന നിലയിൽ വളരെ വിശ്വസ്തതയോടെ നിർവ്വഹിച്ചു.വീച 111.1

    യോസേഫ് ദൈവത്തോടുകൂടെ നടന്നു. നീതിയുടെ മാർഗ്ഗത്തിൽനിന്നു വ്യതിചലിപ്പാനോ ദൈവകല്പനകൾ ലംഘിക്കാനോ യാതൊരു പ്രലോഭനത്തിനോ ഭീഷണിക്കോ കഴിഞ്ഞില്ല. അവന്‍റെ സ്വയനിയന്ത്രണവും സഹിഷ്ണതയും പ്രതികൂലസാഹചര്യങ്ങളിൽ അവന്‍റെ അചഞ്ചലമായ ദൈവഭക്തിയും രേഖപ്പെടുത്തിയിരിക്കുന്നത് പില്ക്കാലത്ത് ഈ ലോകത്തിൽ ജീവിക്കുന്ന സകലരുടെയും നന്മയ്ക്കുവേണ്ടിയാണ്. യോസേഫിന്‍റെ സഹോദരന്മാർ അവന്‍റെ മുമ്പിൽ തങ്ങളുടെ പാപത്തെ അംഗീകരിച്ചപ്പോൾ അവൻ അത് സൗജന്യമായി ക്ഷമിക്കുകയും അവരോട് സ്നേഹവും ഔദാര്യവും കാട്ടുകയും ചെയ്തു. അവനോട് അവർ മുമ്പ് ചെയ്ത ക്രൂരതയ്ക്ക് യാതൊരു വെറുപ്പും അവന്‍റെ മനസ്സിൽ കരുതിയില്ല.വീച 112.1

    Larger font
    Smaller font
    Copy
    Print
    Contents