Loading...
Larger font
Smaller font
Copy
Print
Contents

വീണ്ടെടുപ്പിന്‍ ചരിത്രം

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    നവീകരണത്തില്‍ ഒരു നേതാവ്

    ദൈവേഷ്ടപ്രകാരം അവൻ റോം സന്ദർശിക്കുവാൻ തീരുമാനിച്ചു. പീലാത്തോസിന്‍റെ പടിക്കെട്ടുകളെന്നറിയപ്പെട്ടിരുന്ന പടികൾ മുട്ടിന്മേൽ കയറുന്നവർ അവരുടെ തെറ്റുകൾക്കു ക്ഷമ പ്രാപിക്കുമെന്നു പോപ്പു വാഗ്ദാനം ചെയ്തിരുന്നു. അവൻ ഒരിക്കൽ ഇതു ചെയ്യുമ്പോൾ ഇടിമുഴക്കംപോലെ “നീതിമാൻ വിശ്വാസത്താൽ ജീവിക്കും” എന്ന് ഒരു ശബ്ദം അവനോടു പറയുന്നതുപോലെ അവന് തോന്നി. ലജ്ജയോടും ഭയത്തോടുംകൂടെ അവൻ എഴുന്നേല്ക്കുകയും തന്‍റെ തെറ്റിൽ നിന്നോടിപ്പോകയും ചെയ്തു.വീച 382.3

    ആ വാകൃത്തിന്‍റെ ശക്തി ഒരിക്കലും അവനിൽനിന്നു നീങ്ങിപ്പോയില്ല. അപ്പോൾ മുതൽ രക്ഷയ്ക്കു മനുഷ്യരുടെ പ്രവൃത്തികളിൽ ആശ്രയിക്കു ന്നതിലുള്ള തെറ്റ് മുമ്പെന്നത്തെക്കാളും അവൻ വ്യക്തമായി കാണുകയും ക്രിസ്തുവിന്‍റെ നന്മയിൽ നിരന്തരമുള്ള വിശ്വാസത്തിന്‍റെ ആവശ്യം മന സ്സിലാക്കുകയും ചെയ്തു. പാപ്പാത്വത്തിലടങ്ങിയിരിക്കുന്ന സാത്താന്‍റെ വഞ്ചനയ്ക്കക്കെതിരായി അവന്‍റെ കണ്ണുകൾ തുറന്നത് വീണ്ടും ഒരിക്കലും അടഞ്ഞിട്ടില്ല. അവൻ മുഖം റോമിൽനിന്ന് തിരിച്ചപ്പോൾ അവന്‍റെ ഹൃദയവും തിരിച്ചു. ആ സമയം മുതൽ പാപ്പാത്വ സഭയിൽനിന്നുള്ള ബന്ധം ചേരദിക്കും വരെ വേർപാട് വിശാലമായിക്കൊണ്ടിരുന്നു.വീച 383.1

    റോമിൽനിന്നു മടങ്ങിയശേഷം വിറ്റൻബർഗ്ഗു സർവ്വകലാശാല യിൽനിന്നും ലൂഥറിന് ദൈവശാസ്ത്രത്തിൽ ഡോക്ട്രേറ്റു ലഭിച്ചു. ഇപ്പോൾ മുമ്പെന്നത്തെക്കാളും അവൻ സ്നേഹിച്ച തിരുവചനത്തിൽ ശ്രദ്ധ കേന്ദ്രീ കരിക്കുവാൻ സ്വാതന്ത്ര്യം ഉണ്ടായിരുന്നു. വരുംകാലത്തു പാപ്പാത്വവാ ക്യങ്ങൾ ഉപദേശിക്കാതെ ദൈവവചനം സൂക്ഷ്മതയോടെ പഠിക്കുവാനും ഭക്തിപൂർവ്വം പ്രസംഗിപ്പാനും അവൻ ഒരു പ്രതിജ്ഞയെടുത്തു. ഇപ്പോൾ അവൻ വെറും ഒരു സന്യാസിയോ പ്രൊഫസറോ അല്ലായിരുന്നു, പ്രത്യുത ബൈബിളിന്‍റെ അധികാരപ്പെടുത്തപ്പെട്ട മുന്നോടിയായിരുന്നു. സത്യത്തി നുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്ന ആടുകളെ മേയ്ക്കപ്പാൻ വിളിക്കപ്പെട്ട ഒരു ഇടയനായിരുന്നു. ക്രിസ്ത്യാനികൾ വിശുദ്ധ തിരുവെഴുത്തുകളെ ആധാരമാക്കിയുള്ള ഉപദേശങ്ങളല്ലാതെ മറ്റൊന്നും സ്വീകരിപ്പാൻ പാടില്ലെന്നു ഉറപ്പായി അവൻ പ്രഖ്യാപിച്ചു. ഈ വചനങ്ങൾ പാപ്പാത്വ അപ്രമാദിത്വത്തിന്‍റെ അടിസ്ഥാനത്തിൽ തട്ടി. പ്രധാനപ്പെട്ട നവീകരണ സത്യങ്ങൾ അതിൽ അടങ്ങിയിരുന്നു.വീച 383.2

    ഇപ്പോൾ ലൂഥർ സത്യത്തിന്‍റെ പ്രഗൽഭനായ ധീര യോദ്ധാവായി തന്‍റെ വേലയിൽ പ്രവേശിച്ചു. പ്രസംഗപീഠത്തിൽനിന്നും അവന്‍റെ ശബ്ദം ആത്മാർത്ഥവും വിശുദ്ധവുമായ മുന്നറിയിപ്പായി കേട്ടു. പാപത്തിന്‍റെ കുറ്റകരമായ സ്വഭാവം അവൻ ജനങ്ങളുടെ മുമ്പിൽ അവതരിപ്പിക്കുകയും മനുഷ്യന്‍റെ പ്രയത്നംകൊണ്ട് അതിന്‍റെ തെറ്റുകൾ ലഘുവാക്കുവാനോ അഥവാ അതിന്‍റെ ശിക്ഷ ഒഴിവാക്കാനോ അസാദ്ധ്യമാണെന്ന് അവൻ പഠിപ്പിക്കുകയും ചെയ്തു. ദൈവത്തോടുള്ള അനുതാപവും ക്രിസ്തുവിലുള്ള വിശ്വാസവുംകൊണ്ട് മാത്രമെ പാപിയെ രക്ഷിപ്പാൻ സാധിക്കയുള്ളൂ. ക്രിസ്തുവിന്‍റെ കൃപ നമുക്ക് വാങ്ങാൻ കിട്ടുകയില്ല; അതൊരു സൗജന്യ ദാനമാണ്. അവൻ ജനങ്ങളെ ഉപദേശിച്ചത് പാപം ചെയ്യാനുള്ള അനുവാദം വാങ്ങരുതെന്നും പ്രത്യുത ക്രൂശിക്കപ്പെട്ട വീണ്ടെടുപ്പുകാരനിൽ വിശ്വാസത്തോടെ നോക്കുന്നതിനുമാണ്. രക്ഷ സമ്പാദിക്കുവാൻ അവമാനത്തോടും പ്രായശ്ചിത്തത്തോടുംകൂടെ അവൻ നിഷ്ഫലമായി ചെയ്ത വേദനപ്രദമായ അവന്‍റെ അനുഭവംതന്നെ പറഞ്ഞു. സ്വയത്തിൽ നോക്കാതെ ക്രിസ്തുവിൽ വിശ്വസിച്ച് താൻ സന്തോഷവും സമാധാനവും കൈവരിച്ചു എന്ന് വിവരിച്ച് തന്‍റെ കേൾവിക്കാർക്ക് ഉറപ്പ് നല്കി.വീച 383.3

    ലൂഥറിന്‍റെ ഉപദേശം ജർമ്മനിയിൽ ചിന്താശക്തിയുള്ള ഏവരെയും ആകർഷിച്ചു. അവന്‍റെ പ്രസംഗങ്ങളിൽനിന്നും എഴുത്തുകളിൽനിന്നും പ്രസ രിച്ച പ്രകാശം ആയിരങ്ങളെ ഉത്തേജിപ്പിക്കുകയും പ്രകാശിപ്പിക്കയും ചെയ്തു. സഭ ദീർഘകാലമായി നിലനിർത്തിയിരുന്ന നിർജ്ജീവ ആചാരാ നുഷ്ടാനങ്ങളുടെ സ്ഥാനത്ത് ഇപ്പോൾ ഒരു സജീവ വിശ്വാസം ഉണ്ടായി. റോമാസഭയുടെ അന്ധവിശ്വാസത്തിൽ ജനങ്ങൾക്കു ദിനംപ്രതി വിശ്വാസം നഷ്ടപ്പെട്ടു. മുൻവിധിയുടെ വേലി വഴിമാറിക്കൊടുക്കുകയായിരുന്നു. ഇരു വായ്ത്തലയുള്ള വാൾപോലെ ജനങ്ങളുടെ ഹൃദയത്തിലേക്കു കടന്നു ചെല്ലുന്ന തിരുവചനംകൊണ്ടു ലൂഥർ ഓരോ ഉപദേശത്തെയും അവകാശ വാദത്തെയും ശോധന ചെയ്തു. എല്ലായിടത്തും ആത്മീയ പുരോഗമന ത്തിനുവേണ്ടിയുള്ള ഒരു ഉണർവും ഉണ്ടായി. ദീർഘനാളായി ജനങ്ങളുടെ നോട്ടം മാനുഷിക ആചാരങ്ങളിലേക്കും മാനുഷിക മദ്ധ്യസ്ഥന്മാരിലേക്കും ആയിരുന്നത് ഇപ്പോൾ പശ്ചാത്താപത്തോടും വിശ്വാസത്തോടുംകൂടെ ക്രൂശിക്കപ്പെട്ടവനായ ക്രിസ്തുവിലേക്ക് തിരിഞ്ഞു.വീച 384.1

    നവീകരണത്തിന്‍റെ എഴുത്തുകളും ഉപദേശങ്ങളും ക്രിസ്തീയ സഭ യിൽ ഓരോ രാജ്യത്തും കടന്നുചെന്നു. വേല സ്വിറ്റ്സർലാഡിലും ഹോളണ്ടിലും വ്യാപിച്ചു. അവന്‍റെ ലേഖനങ്ങളുടെ പ്രതികൾ ഫ്രാൻസിലേക്കും സ്പെയിനിലേക്കും കടന്നുചെന്നു. ഇംഗ്ലണ്ടിൽ അവന്‍റെ ഉപദേശം ജീവന്‍റെ വചനംപോലെ സ്വീകരിക്കപ്പെട്ടു. സത്യം ബൽജിയത്തിലേക്കും ഇറ്റലിയിലേക്കും വ്യാപിച്ചു. ആയിരങ്ങൾ തങ്ങളുടെ മരണസമാനമായ നിദ്രയില്‍നിന്ന് വിശ്വാസ ജീവിതത്തിന്‍റെ സന്തോഷത്തിലേക്കും പ്രത്യാശയിലേക്കും ഉണർത്തപ്പെട്ടു.വീച 385.1

    Larger font
    Smaller font
    Copy
    Print
    Contents