Loading...
Larger font
Smaller font
Copy
Print
Contents

വീണ്ടെടുപ്പിന്‍ ചരിത്രം

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    യേശുവിന്‍റെ പരീക്ഷ

    യോർദ്ദാൻ നദിയിൽ യേശു സ്നാനം ഏറ്റശേഷം സാത്താനാൽ പരീക്ഷിക്കപ്പെടുന്നതിന് ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിച്ചു. അവിടെ പരിശുദ്ധാത്മാവ് കഠിനമായ പരീക്ഷയെ നേരിടാൻ അവനെ ഒരുക്കി. നാല്പതു ദിവസം സാത്താൻ അവനെ പരീക്ഷിച്ചു. അവൻ ഭക്ഷണം ഒന്നും കഴിച്ചില്ല. ചുറ്റുപാടും മനുഷ്യപ്രകൃതിക്ക് വിരസമായിരുന്നു. ഈ വിജനപ്രദേശത്ത് വന്യമൃഗങ്ങളും സാത്താനും മാത്രമാണ് ഉണ്ടായി രുന്നത്. ദൈവപുത്രൻ ഉപവസിച്ചു, മെലിഞ്ഞു വിളറി, കഷ്ടപ്പെട്ടു. എന്നാൽ അവന്‍റെ ദൗത്യം പൂർത്തിയാക്കുവാൻ മാർഗ്ഗം നിശ്ചയിച്ചിരുന്നതവൻ തന്നെ ചെയ്യണം.വീച 217.1

    ദൈവപുത്രൻ ഒരു മനുഷ്യനെപ്പോലെ താഴ്മയുള്ളവനായി കഷ്ടപ്പെട്ടു. സന്ദർഭം തക്കത്തിലുപയോഗിച്ച സാത്താൻ തന്‍റെ വിവിധ പരീക്ഷകളാൽ അവനെ തോല്പിച്ചുകളയാം എന്നു വ്യാമോഹിച്ചു. സാത്താൻ ഈ പരീക്ഷകളുമായി വന്നു: “നീ ദൈവപുത്രൻ എങ്കിൽ ഈ കല്ല് അപ്പമായിത്തീരാൻ കല്പിക്ക എന്നുപറഞ്ഞു.” തന്‍റെ ദിവ്യശക്തി ഉപയോഗിച്ചു താൻ മശീഹ എന്നു തെളിയിക്കാൻ സാത്താൻ ആവശ്യപ്പെട്ടു. യേശു സൗമ്യമായി അവനോടു മറുപടി പറഞ്ഞു: “മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല ജീവിക്കുന്നതെന്നു എഴുതിയിരിക്കുന്നു.” ലൂക്കൊ. 4:3,4.വീച 217.2

    അവൻ ദൈവപുത്രനാണെന്നുള്ളതിനെക്കുറിച്ച് തർക്കിക്കുവാനാണ് സാത്താൻ മുമ്പോട്ടു വന്നത്. യേശുവിന്‍റെ കഷ്ടപ്പാടും ബലഹീനതയുമുള്ള അവസ്ഥയെ പരാമർശിച്ചു സാത്താൻ യേശുവിനെക്കാൾ കൂടുതൽ ശക്തി യുള്ളവനാണെന്നുള്ള അഹങ്കാരത്തോടെ സംസാരിച്ചു. എന്നാൽ സ്വർഗ്ഗത്തിൽനിന്നും സംസാരിച്ച വചനം,“നീ എന്‍റെ പ്രിയപുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു” (ലൂക്കൊ, 3:22) എന്നുള്ളതു യേശുവിനെ സകലകഷ്ടങ്ങളിലും ബലപ്പെടുത്തുവാൻ മതിയായതായിരുന്നു. താൻ ലോക രക്ഷിതാവാണെന്നു സാത്താനെ ബോദ്ധ്യപ്പെടുത്താൻ ക്രിസ്തുവിനൊന്നും ചെയ്യേണ്ടതില്ലെന്നു ഞാൻ കണ്ടു. ദൈവപുത്രന്‍റെ ഉന്നത സ്ഥാനത്തിനും അധികാരത്തിനും കീഴ്പെടുവാൻ മനസ്സില്ലായ്കയാൽ അവൻ സ്വർഗ്ഗ ത്തിൽനിന്നു തള്ളപ്പെട്ടതായിരുന്നു.വീച 217.3

    സാത്താൻ തന്‍റെ ശക്തി വെളിപ്പെടുത്തുവാൻ യേശുവിനെ യെരുശലേമിലേക്ക് കൂട്ടിക്കൊണ്ടുപോയി ദൈവാലയത്തിന്‍റെ അഗ്രത്തിന്മേൽ നിർത്തി. അവൻ ദൈവപുത്രനാണെന്നു തെളിയിക്കാൻ താഴോട്ടു ചാടുന്നതിന് ആവശ്യപ്പെട്ടു. തിരുവചനംതന്നെ അവൻ ഉദ്ധരിച്ചു. “നിന്നെ കാപ്പാൻ അവൻ തന്‍റെ ദൂതന്മാരോടു നിന്നെക്കുറിച്ച് കല്പിക്കുകയും നിന്‍റെ കാൽ കല്ലിനോടു തട്ടാതെവണ്ണം അവർ നിന്നെ താങ്ങിക്കൊള്ളുകയും ചെയ്യും” എന്നെഴുതിയിരിക്കുന്നുവല്ലോ. “യേശു അവനോടു: നിന്‍റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുതെന്നും അരുളിച്ചെയ്തിരിക്കുന്നു” എന്നു പറഞ്ഞു. ലൂക്കൊ. 4:10-12. സാത്താൻ ആഗ്രഹിച്ചത് യേശു തന്‍റെ പിതാവിന്‍റെ കരുണയിൽ ആശ്രയിച്ച് തന്‍റെ ദൗത്യനിർവ്വഹണത്തിനുമുമ്പ് ജീവിതത്തെ അപകടപ്പെടുത്തണമെന്നത്രെ. രക്ഷാപദ്ധതി പരാജയപ്പെടും എന്ന് അവൻ പ്രത്യാശിച്ചു എന്നാൽ അതിനെ പരാജയപ്പെടുത്താനോ മറിച്ചുകളയാനോ സാത്താന് കഴിയാതവണ്ണം അത് വളരെ ശക്തമായ അടിസ്ഥാനമിട്ടിട്ടുള്ളതത്രെ.വീച 218.1

    ക്രിസ്തു സകല ക്രിസ്ത്യാനികൾക്കും മാതൃകയാണ്. അവർ പരീക്ഷിക്കപ്പെടുമ്പോഴോ അഥവാ അവരുടെ അവകാശങ്ങൾ ചോദ്യം ചെയ്യപ്പെടുമ്പോഴോ അവരതു ക്ഷമയോടെ എടുക്കണം, തങ്ങളുടെ ശത്രുക്കളുടെ മേൽ വിജയം കൈവരിക്കുന്നതുമൂലം ദൈവനാമം മഹത്വപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യുന്നതല്ലാതെ ദൈവം തന്‍റെ ശക്തി പ്രകടിപ്പിച്ച് തങ്ങളെ വിജയിപ്പിക്കാൻ ദൈവത്തോടു പ്രാർത്ഥിക്കുന്നതിന് അവകാശമുണ്ടെന്ന് ക്രിസ്ത്യാനികൾ കരുതരുത്. യേശു ദൈവാലയാഗ്രത്തിൽ നിന്ന് ചാടിയാൽ തന്‍റെ പിതാവിന്‍റെ നാമം മഹത്വപ്പെടുകയില്ല. അതിനു സാക്ഷ്യം വഹിപ്പാൻ ദൈവദൂതന്മാരും സാത്താനും മാത്രമേ ഉണ്ടായിരി ക്കുകയുള്ളൂ. തന്‍റെ ശത്രുവിന്‍റെ മുമ്പിൽ ശക്തി പ്രകടിപ്പിക്കാനാണ് കർത്താവിനെ പരീക്ഷിച്ചത്. യേശു ഈ ലോകത്തിലേക്കു വന്നത് അവനെ തോല്പിക്കാനായിരുന്നു.വീച 218.2

    “പിന്നെ പിശാച് അവനെ ഒരു ഉയർന്ന മലയിലേക്കു കൂട്ടിക്കൊണ്ടു പോയി ലോകത്തിലെ സകല രാജ്യങ്ങളെയും ക്ഷണനേരത്തിൽ അവനു കാണിച്ചു. ഈ അധികാരമൊക്കെയും അതിന്‍റെ മഹത്വവും നിനക്കു തരാം. അത് എങ്കൽ ഏല്പിക്കപ്പെട്ടിരിക്കുന്നു. എനിക്കു മനസ്സുള്ളവനു ഞാൻ കൊടുക്കുന്നു. നീ എന്നെ നമസ്കരിച്ചാൽ അതെല്ലാം നിന്‍റേതാകും. എന്നവനോടു പറഞ്ഞു. യേശു അവനോടു നിന്‍റെ ദൈവമായ കർത്താവിനെ നമസ്കരിച്ച് അവനെ മാത്രമെ ആരാധിക്കാവൂ എന്നെഴുതിയിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു” ലൂക്കൊ. 4:5-8.വീച 219.1

    ലോകരാജ്യങ്ങൾ ഏറ്റവും ആകർഷണീയമായ വെളിച്ചത്തിൽ സാത്താൻ യേശുവിന്‍റെ മുമ്പിൽ കാണിച്ചു. യേശു അവനെ നമസ്കരിച്ചാൽ ഭൂമിയിന്മേലുള്ള അവകാശം ഒഴിഞ്ഞുകൊടുക്കാമെന്ന് പറഞ്ഞു. മനുഷ്യനെ വീണ്ടെടുക്കാൻ യേശു മരിക്കുകയും രക്ഷാപദ്ധതി നടപ്പാക്കുകയും ചെയ്താൽ അവന്‍റെ ശക്തി നിയന്ത്രണത്തിലാകയും ഒടുവിൽ അവനിൽ നിന്നു അധികാരം നീക്കപ്പെടുകയും അവൻ നശിപ്പിക്കപ്പെടുകയും ചെയ്യും. അതിനാൽ കഴിയുമെങ്കിൽ വലിയ വേല ദൈവപുത്രൻ പൂർത്തീകരിക്കാതിരിപ്പാൻ സാത്താൻ വിദഗ്ദ്ധമായി ആസൂത്രണം ചെയ്തതായിരുന്നു ഇത്. മനുഷ്യന്‍റെ വീണ്ടെടുപ്പിൻ പദ്ധതി പരാജയപ്പെട്ടാൽ സാത്തന് അവന്‍റെ ആധിപത്യവും അവകാശവും നിലനിർത്താം. സാത്താൻ വിജയിച്ചാൽ അവൻ സ്വർഗ്ഗത്തിലെ ദൈവത്തിനെതിരായി ഭരിക്കുമെന്ന് അവൻ സ്വയം പുകഴ്ത്തിപ്പറഞ്ഞു.വീച 219.2

    Larger font
    Smaller font
    Copy
    Print
    Contents