Loading...
Larger font
Smaller font
Copy
Print
Contents

വീണ്ടെടുപ്പിന്‍ ചരിത്രം

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    8 - ജലപ്രളയം

    (ഉല്പത്തി 6,7,8,9:8-17)

    ശേത്തിന്‍റെ പിൻഗാമികളെ ദൈവത്തിന്‍റെ പുത്രന്മാരെന്നും കയീന്‍റെ പിൻഗാമികളെ മനുഷ്യന്‍റെ പുത്രന്മാരെന്നും വിളിക്കപ്പെട്ടിരിക്കുന്നു. ദൈവത്തിന്‍റെ പുത്രന്മാരും മനുഷ്യന്‍റെ പുത്രന്മാരും ഇടകലർന്നു ജീവിക്കുകയും പരസ്പരം വിവാഹബന്ധത്തിൽ ഏർപ്പെടുകയും ചെയ്തപ്പോൾ ലോകം വീണ്ടും വഷളായി, കയീന്‍റെ മക്കൾ വിഗ്രഹാരാധികൾ ആയിരുന്നതിനാൽ വിവാഹബന്ധംമൂലം ഭാര്യമാരുടെ പ്രേരണയിൽ അവരുടെ ആചാരങ്ങളൊക്കെ അനുവർത്തിക്കകൊണ്ട് ദൈവത്തിന്‍റെ പുത്രന്മാരുടെ പ്രത്യേക വിശുദ്ധിയുടെ സ്വഭാവം നഷ്ടപ്പെട്ടു. അനേകരും ദൈവഭയം ഇല്ലാത്തവരും ദൈവകല്പനകളെ അവഗണിക്കുന്നവരുമായിത്തീർന്നു. എന്നാൽ കുറച്ചുപേർ ദൈവത്തെ സ്നേഹിക്കുന്നവരും ദൈവകല്പനകൾ പാലിക്കുന്നവരുമായിട്ടുണ്ടായിരുന്നു. നീതി പ്രവർത്തിക്കുന്നവരും തങ്ങളുടെ സ്രഷ്ടാവിനെ ഭയപ്പെടുന്നവരുമായി വളരെ ചുരുക്കംപേർ മാത്രമെ ഉണ്ടായിരുന്നുള്ളൂ. നോഹയും അവന്‍റെ കുടുംബവും നീതിമാന്മാരുടെ ചുരുങ്ങിയ കൂട്ടത്തിൽ ഉണ്ടായിരുന്നു.വീച 66.1

    മനുഷ്യന്‍റെ ദുഷ്ടത വളരെ വർദ്ധിച്ച് ഭയങ്കരമായിത്തീരുകയാൽ ഭൂമിയിൽ മനുഷ്യനെ ഉണ്ടാക്കുകകൊണ്ട് ദൈവം അനുതപിച്ചു. ഭൂമിയിൽ മനുഷ്യന്‍റെ ദുഷ്ടത വലിയതെന്നും അവന്‍റെ ഹൃദയവിചാരങ്ങളുടെ നിരൂപണങ്ങളൊക്കെയും എല്ലായ്പ്പോഴും ദോഷമുള്ളതെന്നും ദൈവം കണ്ടു.വീച 66.2

    ജലപ്രളയത്തിന് നൂറുവർഷം മുമ്പ് ദൈവം ഒരു സ്വർഗ്ഗീയ ദൂതനെ വിശ്വസ്ഥനായ നോഹയുടെ അടുക്കൽ അയച്ച് ദുഷിച്ച മനുഷ്യവർഗ്ഗത്തോട് ദൈവത്തിന്‍റെ കരുണ ഇനി തുടരുകയില്ലെന്ന് അറിയിച്ചു. എന്നാൽ ദൈവത്തിന്‍റെ പദ്ധതിയെ സംബന്ധിച്ചു മനുഷ്യൻ അജ്ഞരായിരിക്കരുതെന്ന് ദൈവം തീരുമാനിച്ചു നോഹയെ അത് അറിയിക്കുകയും അവൻ ഒരു വിശ്വസ്ത പ്രസംഗകനായി ലോകത്തിന് വരാൻപോകുന്ന നാശത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്തു. അതിനാൽ ഒരുത്തർക്കും ഒഴികഴിവ് പറവാൻ സാദ്ധ്യമല്ലാതായി. നോഹ ജനത്തോട് പ്രസംഗിക്കുകയും ദൈവനിർദ്ദേശപ്രകാരം തന്‍റെയും കുടുംബാംഗങ്ങളുടെ രക്ഷയ്ക്കായി ഒരു പെട്ടകം നിർമ്മിക്കുകയും ചെയ്യണമായിരുന്നു. അവൻ പ്രസംഗിക്കുക മാത്രമല്ല പെട്ടകം നിർമ്മിക്കുന്നതുമൂലം താൻ പ്രസംഗിക്കുന്നത് സത്യമാണെന്ന ജനത്തിന് വിശ്വാസം വരുത്തുകയും ചെയ്യണമായിരുന്നു.വീച 67.1

    നോഹയും കുടുംബവും മാത്രമല്ല ദൈവത്തെ ഭയപ്പെടുകയും അനുസരിക്കുകയും ചെയ്തത്. എന്നാൽ നോഹ ഭൂമിയിലുണ്ടായിരുന്നവരിൽ ഏറ്റം ഭക്തിയുള്ളവനും വിശുദ്ധനും ആയിരുന്നതിനാൽ ലോകത്തിന് വരാൻ പോകുന്ന ശിക്ഷാവിധിയെക്കുറിച്ച് മുന്നറിയിപ്പ് നൽകുവാനും തന്‍റെ നിർദ്ദേശപ്രകാരം ഒരു പെട്ടകം നിർമ്മിക്കുവാനും ദൈവം നോഹയുടെ ജീവനെ പരിപാലിച്ചു. നോഹയുടെ പിതാമഹനായിരുന്ന മെഥുശലേഹ് ജലപ്രളയ വർഷംവരെ ജീവിച്ചിരുന്നു. നോഹ തന്‍റെ പ്രസംഗവും പെട്ടകം പണിയുകയെന്ന മാതൃകയും മൂലം ലോകത്തെ വിധിച്ചു.വീച 67.2

    മാനസാന്തരപ്പെട്ടു ദൈവത്തിങ്കലേക്കു തിരിയുന്നത് തിരഞ്ഞെടുക്കുന്നതിനുവേണ്ടി സകലർക്കും ദൈവം ഒരു അവസരം നല്കി. എന്നാൽ അവർ നോഹയുടെ പ്രസംഗം വിശ്വസിച്ചില്ല. അവർ നോഹയുടെ മുന്നറിയിപ്പിനെ പരിഹസിക്കുകയും കരയിൽ ഒരു വലിയ കപ്പൽ നിർമ്മിക്കുന്നതിന് അവനെ കളിയാക്കുകയും ചെയ്തു തന്‍റെ സഹജീവികളെ രൂപാന്തരപ്പെടുത്തുവാനുള്ള ശ്രമങ്ങളൊക്കെ പരാജയപ്പെട്ടു. എന്നാൽ മനുഷ്യൻ മാനസാന്തരപ്പെട്ടു ദൈവത്തിങ്കലേക്കു തിരിയുവാൻ നോഹ നിരന്തരം നൂറിൽപരം വർഷങ്ങളായി അശാന്ത പരിശ്രമം നടത്തി. പെട്ടകനിർമ്മാണത്തിനുള്ള ഓരോ ശബ്ദവും ജനങ്ങത്തോടുള്ള പ്രസംഗമായിരുന്നു. നോഹ പ്രസംഗിക്കുകയും വഴികാട്ടുകയും ജോലിചെയ്യുകയും ചെയ്തത് ജനങ്ങൾ അത്ഭുതത്തോടെ വീക്ഷിക്കുകയും അവൻ ഒരു മതഭ്രാന്തനാണെന്ന് പരിഹസിക്കുകയും ചെയ്തു.വീച 67.3

    Larger font
    Smaller font
    Copy
    Print
    Contents