Loading...
Larger font
Smaller font
Copy
Print
Contents

വീണ്ടെടുപ്പിന്‍ ചരിത്രം

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    26 - ക്രിസ്തുവിന്‍റെ ശുശ്രൂഷ

    സാത്താൻ തന്‍റെ പരീക്ഷകൾ കഴിഞ്ഞു യേശുവിന്‍റെ അടുത്തു നിന്നും കുറെ നാളത്തേക്കു മാറിനിന്നു. മരുഭൂമിയിൽ ദൈവദൂതന്മാർ ഭക്ഷണം ഒരുക്കിക്കൊടുത്ത് യേശുവിനെ ശക്തീകരിക്കുകയും പിതാവിന്‍റെ അനുഗ്രഹം അവന്മേൽ ഉണ്ടായിരിക്കുകയും ചെയ്തു. സാത്താൻ അവന്‍റെ ഏറ്റം കഠിനമായ പരീക്ഷകളിൽ പരാജിതനായി എങ്കിലും യേശുവിന്‍റെ ശുശ്രൂഷാകാലത്ത് വിവിധ സമയങ്ങളിൽ തന്‍റെ കുതന്ത്രങ്ങൾ പ്രയോഗിച്ച് വിജയിക്കാമെന്നു വ്യാമോഹിച്ചുകൊണ്ടിരുന്നു. യേശുവിനെ അംഗീകരിക്കാത്തവരെ പ്രേരിപ്പിച്ച് യേശുവിനെ വെറുപ്പിക്കുകയും അവരെക്കൊണ്ടു യേശുവിനെ നശിപ്പിക്കാമെന്ന് അവൻ പ്രത്യാശിക്കുകയും ചെയ്തു.വീച 221.1

    സാത്താനും അവന്‍റെ ദൂതന്മാരും ഒരു പ്രത്യേക കമ്മിറ്റി കൂടി. ദൈവപുത്രന്മേൽ അവർക്കു സ്വാധീനിക്കുവാൻ കഴിയാഞ്ഞതിൽ അവർ നിരാശപ്പെടുകയും കൂടുതൽ കോപിഷ്ടരാവുകയും ചെയ്തു. കൂടുതൽ ശക്തിയോടെ കുത്രന്തങ്ങൾ പ്രയോഗിച്ച യേശുവിന്‍റെ സ്വന്ത ജാതിയുടെ മനസ്സിൽ അവൻ ലോക രക്ഷിതാവാണെന്നുള്ളതിൽ അവിശ്വാസം ഉളവാക്കിയാൽ യേശുവിന്‍റെ ദൗത്യ നിർവ്വഹണത്തിൽ അവൻ നിരാശനാകുമെന്ന് അവർ തീരുമാനിച്ചു. യെഹൂദന്മാർ എത്ര കൃത്യമായി അവരുടെ ബലികർമ്മാദികളിൽ ഏർപ്പെട്ടാലും അവരെ പ്രവചനങ്ങളിൽ അന്ധരായി സൂക്ഷിച്ച മശീഹ ഒരു ശക്തിയേറിയ ലൗകിക രാജാവായിട്ടാണ് പ്രത്യക്ഷപ്പെടേണ്ടതെന്ന് വിശ്വസിപ്പിച്ചാൽ അവർ യേശുവിനെ ദുഷിക്കുകയും നിരസിക്കുകയും ചെയ്യുന്നതിലേക്ക് നയിക്കപ്പെടാമെന്ന് സാത്താൻ ഊഹിച്ചു.വീച 221.2

    ക്രിസ്തുവിന്‍റെ ശുശ്രൂഷാവേളയിൽ സാത്താനും അവന്‍റെ ദൂതന്മാരും വളരെ തിരക്കോടെ മനുഷ്യരിൽ അവിശ്വാസവും വിദ്വേഷവും പരിഹാസവും പ്രേരിപ്പിക്കുന്നത് എനിക്കു കാട്ടിത്തന്നു. ജനങ്ങളെ പ്രകോപിപ്പിക്കുന്ന തരത്തിൽ അവരുടെ പാപങ്ങളെ യേശു ശാസിച്ചു. സാത്താനും അവന്‍റെ ദൂതന്മാരും യേശുവിനെ കൊന്നുകളയാൻ പ്രേരിപ്പിച്ചു. ഒന്നിലധികം പ്രാവശ്യം അവനെ എറിയാൻ അവർ കല്ലെടുത്തു; എന്നാൽ ദൈവദൂതന്മാർ അവനെ സംരക്ഷിക്കുകയും മഹാപാപികളായ ജനക്കൂട്ടത്തിൽ നിന്നും സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കുകയും ചെയ്തു. വീണ്ടും അവന്‍റെ അധരങ്ങളിൽനിന്ന് വ്യക്തമായ സത്യങ്ങൾ പുറപ്പെടുമ്പോൾ ജനക്കൂട്ടം അവനെ പിടിച്ച് ഒരു കുന്നിൻമുകളിൽ കൊണ്ടുപോയി താഴേക്ക് തള്ളിയിടുവാൻ ഭാവിച്ചു. അപ്പോൾ അവരുടെ ഇടയിൽ അവനെ എന്തു ചെയ്യണമെന്നുള്ളതിന് അഭിപ്രായ ഭിന്നത ഉണ്ടാവുകയും ദൈവദൂതന്മാർ അവനെ ജനത്തൂട്ടത്തിൽനിന്ന് വീണ്ടും മറയ്ക്കുകയും അവൻ അവരുടെ മദ്ധ്യേകൂടി നടന്ന് അവന്‍റെ വഴിക്കു പോകുകയും ചെയ്തു.വീച 222.1

    വലിയ രക്ഷാപദ്ധതി പരാജയപ്പെടുമെന്ന് ഇപ്പോഴും സാത്താൻ പ്രത്യാശിച്ചു. അവന്‍റെ സകല ശക്തിയും ഉപയോഗിച്ച് മനുഷ്യഹൃദയങ്ങളെ കഠിനമാക്കുകയും യേശുവിനോട് ഇഷ്ടമില്ലാതാക്കുകയും ചെയ്തു. വളരെ കുറച്ചുപേർ മാത്രമെ അവനെ ദൈവപുത്രനായി സ്വീകരിക്കുകയുള്ളൂ. അതിനാൽ അത്ര ചെറിയ ഒരു കൂട്ടത്തിനുവേണ്ടി താൻ വഹിക്കേണ്ട കഷ്ടപ്പാടുകളും ത്യാഗവും വലുതാണെന്ന് അവൻ പരിഗണിക്കുമെന്ന് സാത്താൻ പ്രത്യാശിച്ചു. എന്നാൽ രണ്ടുപേർമാത്രമെങ്കിലും യേശുവിനെ ദൈവപുത്രനായി സ്വീകരിച്ച് അവനിൽ വിശ്വസിച്ച് തങ്ങളുടെ ആത്മാക്കൾക്ക് അവൻ രക്ഷ നൽകുമെന്ന് അവനിൽ വിശ്വസിച്ചാൽ അവൻ രക്ഷാപദ്ധതി നടത്തുമെന്ന് ഞാൻ കണ്ടു.വീച 222.2