Loading...
Larger font
Smaller font
Copy
Print
Contents

വീണ്ടെടുപ്പിന്‍ ചരിത്രം

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    ദൈവത്തെ സമീപിക്കുവാനുള്ള ഒരുക്കം

    ദൂതന്മാരല്ല ദൈവംതന്നെ തന്‍റെ കല്പനകൾ പറയുന്നത് അവർ കേൾക്കേണ്ടതിന് ജനം പെട്ടെന്ന് ദൈവത്തെ സമീപിക്കുവാനുള്ള കൃത്യമായ നിർദ്ദേശങ്ങൾ ദൈവം മോശെയ്ക്ക് നൽകി. “ദൈവം മോശെയോട് കല്പിച്ചതു. നീ ജനത്തിന്‍റെ അടുക്കൽ ചെന്ന് ഇന്നും നാളെയും അവരെ ശുദ്ധീകരിക്കു; അവർ വസ്ത്രം അലക്കി, മൂന്നാം ദിവസത്തേക്കു ഒരുങ്ങിയിരിക്കട്ടെ; മൂന്നാം ദിവസം യഹോവ സകല ജനവും കാൺകെ സീനായി പർവ്വതത്തിൽ ഇറങ്ങും.”വീച 149.1

    ജനങ്ങൾ ലൗകിക കാര്യങ്ങളിൽ മുഴുകിയിരിക്കാതെ ദൈവിക ഭക്തി വിഷയങ്ങളിൽ ചിന്ത ഉള്ളവരായിരിക്കണമെന്ന് ദൈവം നിർദ്ദേശിച്ചു. അവരുടെ വസ്ത്രം അലക്കണമെന്നാവശ്യപ്പെട്ടു. ഇന്നും ദൈവം അതിലൊന്നും കുറച്ചാവശ്യപ്പെടുന്നില്ല. ദൈവം വ്യവസ്ഥയുള്ളവനാണ്. ഇന്നു ഭൂമിയിൽ ജീവിച്ചിരിക്കുന്നവരും കർശനമായി ശുചിത്വസ്വഭാവമുള്ളവരായിരിക്കണമെന്ന് ആവശ്യപ്പെടുന്നു. ശുചിത്വമില്ലാത്ത വസ്ത്രമണിഞ്ഞ് ദൈവത്തെ ആരാധിപ്പാൻ വരുന്നവർ ദൈവത്തിനു സ്വീകാര്യമായ രീതിയിലല്ല വരുന്നത്. ഭയഭക്തിയില്ലാത്ത ആരാധകരും ശുചിത്വമില്ലാത്ത വസ്ത്രധാരികളുമായിട്ടുള്ളവർ അവന്‍റെ മുമ്പിൽ വരുന്നത് ദൈവത്തിന് സ്വീകാര്യമല്ല. അവർ തങ്ങളുടെ സ്രഷ്ടാവിനെ അപമാനിക്കയാണു ചെയ്യുന്നത്. ആകാശവും (സ്വർഗ്ഗവും) ഭൂമിയും സൃഷ്ടിച്ച ദൈവം ശുചിത്വം വളരെ പ്രാധാന്യമുള്ള തായി പരിഗണിക്കുന്നതിനാൽ പറഞ്ഞു, “അവർ വസ്ത്രമലക്കട്ടെ”.വീച 149.2

    “ജനം പർവ്വതത്തിൽ കയറാതെയും അതിന്‍റെ അടിവാരം തൊടാതെയുമിരിപ്പാൻ സൂക്ഷിക്കണമെന്നു പറഞ്ഞു. നീ അവർക്കായി ചുറ്റും അതിർതിരിക്കേണം; പർവ്വതം തൊടുന്നവനെല്ലാം മരണശിക്ഷ അനുഭവിക്കേണം. കൈതൊടാതെ അവനെ കല്ലെറിഞ്ഞോ എയ്തതോ കൊന്നുകളയേണം; മൃഗമായാലും മനുഷ്യനായാലും ജീവനോടിരിക്കരുത്. കാഹളം ദീർഘമായി ധ്വനിക്കുമ്പോൾ അവർ പർവ്വതത്തിന് അടുത്തുവരട്ടെ”. ഈ കല്പന ഈ മത്സരികളായ ജനങ്ങളുടെ മനസ്സിൽ അവരുടെ നിയമദാതാവും അധികാരിയുമായ ദൈവത്തെക്കുറിച്ചുള്ള ഭയഭക്തി ഏറ്റവും അധികമായി വർദ്ധിപ്പിക്കുന്നതിനായിരുന്നു.വീച 150.1

    Larger font
    Smaller font
    Copy
    Print
    Contents