Loading...
Larger font
Smaller font
Copy
Print
Contents

വീണ്ടെടുപ്പിന്‍ ചരിത്രം

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    ഏലിയുടെ അവഗണനയുടെ ഫലം

    ഏലി മഹാപുരോഹിതൻ ആയിരുന്നപ്പോൾ തന്‍റെ പുത്രന്മാരെ പൗരോഹിത്യ പദവിയിലേക്ക് ഉയർത്തി. ഏലിയെ മാത്രം വർഷത്തിൽ ഒരിക്കൽ അതിപരിശുദ്ധ സ്ഥലത്ത് പ്രവേശിക്കുവാൻ അനുവദിച്ചിരുന്നു. അവന്‍റെ പുത്രന്മാർ സമാഗമനകൂടാര വാതിൽക്കൽ ശുശ്രൂഷ ചെയ്തു വന്നു. ബലിപീഠത്തിൽ മൃഗങ്ങളെ കൊല്ലുക എന്നുള്ളതായിരുന്നു അവരുടെ ജോലി. ഈ വിശുദ്ധ ശുശ്രൂഷയെ പലപ്പോഴും അവർ ദുർവ്വിനിയോഗം ചെയ്തു. അവർ സ്വാർത്ഥരും ദുരാഗ്രഹികളും അമിത തീറ്റിപ്രിയന്മാരും, വിഷയാസക്തരും ആയിരുന്നു. ഏലി തന്‍റെ കുടുംബത്തിന്‍റെ ശിക്ഷണത്തിൽ കുറ്റകരമായ അവഗണന കാട്ടിയതിൽ ദൈവം ഏലിയെ ശാസിച്ചു. ഏലി തന്‍റെ മക്കളെ ശാസിച്ചെങ്കിലും അതിൽ നിന്ന് അവരെ തടഞ്ഞില്ല. അവർ പൗരോഹിത്യത്തിലേക്ക് ഉയർത്തപ്പെട്ടശേഷം യിസ്രായേൽ മക്കളുടെ യാഗാർപ്പണങ്ങളിൽ അവർ വഞ്ചന കാട്ടുന്നതും ദൈവകല്പന ധൈര്യമായി ലംഘിക്കുന്നതും അവരുടെ അക്രമപരമായ പെരുമാറ്റവും ഏലി കേട്ടു. ഇതൊക്കെയാണ് യിസ്രായേൽ മക്കൾ പാപം ചെയ്യാൻ ഇടയാക്കിയത്.വീച 200.2

    ഏലിയുടെ കുടുംബത്തിന്‍റെ ന്യായവിധിയെ സംബന്ധിച്ച യഹോവ ശമുവേൽ ബാലനെ അറിയിച്ചു. “യഹോവ ശമുവേലിനോട് അരുളി ചെയ്തത്. അത് കേൾക്കുന്നവന്‍റെ ചെവി രണ്ടും മുഴങ്ങും. ഞാൻ ഏലിയുടെ കുടുംബത്തെക്കുറിച്ച് അരുളിചെയ്തത് ഒക്കെയും ഞാൻ അന്ന് അവന്‍റെ മേൽ ആദ്യം നിവർത്തിക്കും. അവന്‍റെ പുത്രന്മാർ ദൈവദുഷണം പറയുന്ന അകൃത്യം അവൻ അറിഞ്ഞിട്ടും അവരെ ശാസിച്ച് അമർത്തായ്കകൊണ്ട് ഞാൻ അവന്‍റെ ഭവനത്തിന് എന്നേക്കും ശിക്ഷ വിധിക്കും എന്ന് അവനോട് കല്പിച്ചിരിക്കുന്നു. ഏലിയുടെ ഭവനത്തിന്‍റെ അകൃത്യത്തിന് യാഗത്താലും വഴിപാടിനാലും ഒരു നാളും പരിഹാരം വരികയില്ല എന്നു ഞാൻ ഏലിയുടെ ഭവനത്തോട് സത്യം ചെയ്തിരിക്കുന്നു.”വീച 201.1

    ഏലിയുടെ പുത്രന്മാരുടെ ലംഘനങ്ങൾ ഭയമില്ലാത്തതും വിശുദ്ധ ദൈവത്തെ അപമാനിക്കുന്നതും ആകയാൽ അപ്രകാരമുള്ള മനഃപൂർവ്വമായ ലംഘനങ്ങൾക്കു പരിഹാരമായി യാതൊരു യാഗവും ഇല്ല. ഈ പാപികളായ പുരോഹിതന്മാർ അർപ്പിക്കുന്ന ബലികൾ ദൈവപുത്രന്‍റെ ബലിയെ നിന്ദിക്കുന്നവയായിരുന്നു. അവരുടെ ദൈവദൂഷണപരമായ സ്വഭാ വങ്ങൾ മൂലം സകല യാഗങ്ങളുടെയും മേന്മ ലഭിക്കേണ്ട പാപപരിഹാര രക്തത്തെ അവർ ചവിട്ടി മെതിച്ചുകളകയായിരുന്നു ചെയ്തത്.വീച 201.2

    ശമുവേൽ യഹോവയുടെ അരുളപ്പാട് ഏലിയെ അറിയിച്ചു: “അവൻ യഹോവയല്ലോ, തന്‍റെ ഇഷ്ടംപോലെ ചെയ്യട്ടെ’ എന്നു. ഏലി പ്രതിവചിച്ചു. ദൈവം അപമാനിക്കപ്പെട്ടു എന്ന് ഏലി അറിഞ്ഞു. അവൻ പാപം ചെയ്തു എന്ന് അവന് മനസ്സിലായി. തന്‍റെ പാപപൂർണ്ണമായ അവഗണനയ്ക്കു ഇങ്ങനെയുള്ള ദൈവശിക്ഷയ്ക്ക് അവൻ സ്വയം സമർപ്പിച്ചു. ശമുവേലിൽകൂടെയുള്ള ദൈവത്തിന്‍റെ അരുളപ്പാട് എല്ലാ യിസ്രായേലിനെയും അറിയിച്ചു. അങ്ങനെ ചെയ്യുന്നതുമൂലം തന്‍റെ കഴിഞ്ഞ കാലത്തെ പാപകരമായ അവഗണനയ്ക്ക് ഒരു പരിധിവരെ പരിഹാരമാകുമെന്ന് ഏലി കരുതി. ഏലിയുടെമേൽ ചെയ്യാൻപോകുന്ന ന്യായവിധി അധികം താമസിപ്പിച്ചില്ല.വീച 202.1

    യിസ്രായേൽ ഫെലിസ്ത്യരോട് യുദ്ധം ചെയ്കയും യിസ്രാ യേല്യരിൽതന്നെ നാലായിരം പേർ കൊല്ലപ്പെടുകയും ചെയ്തു. എബ്രായർ പരാജയപ്പെട്ടുപോയി. മറ്റു ജാതികൾ അവരുടെ പരാജയവിവരം അറിഞ്ഞിട്ട് അവരുമായി യുദ്ധം ചെയ്യാൻ പ്രേരിതരാകുമെന്ന് അവർ അറിഞ്ഞു. ദൈവത്തിന്‍റെ പെട്ടകം അവരോടുകൂടെ ഇല്ലാതിരുന്നതിനാലാണ് പരാജയം സംഭവിച്ചത് എന്ന് യിസ്രായേലിലെ മൂപ്പന്മാർ തീരുമാനിച്ചു. നിയമപ്പെട്ടക ത്തിനുവേണ്ടി അവർ ശീലോവിലേക്ക് ആളെ അയച്ചു. അവർ യോർദ്ദാൻ കടന്നതും യെരിഹോ പിടിച്ചതുമെല്ലാം പെട്ടകം അവരോടൊപ്പം ഉണ്ടായിരുന്നതിനാലാണ് എന്ന് അവർ ചിന്തിക്കുകയും പെട്ടകം അവരോടൊപ്പം ഉണ്ടെങ്കിൽ ശത്രുക്കളിൻമേൽ അവർക്ക് വിജയം ഉണ്ടാകുമെന്ന് അവർ തീരു മാനിക്കുകയും ചെയ്തു. പെട്ടകത്തിനുള്ളിൽ ഇരുന്ന കല്പനകൾ ദൈവത്തെ പ്രതിനിധീകരിക്കുന്നവയാണെന്നും അത് അനുസരിക്കുന്നതിലാണ് അവരുടെ ശക്തിയെന്നും അവർ മനസ്സിലാക്കിയില്ല. കല്പനാലംഘികളായ പുരോഹിതന്മാർ ഹൊഫിനിയും ഫീനെഹാസും ആയിരുന്നു പെട്ടകത്തോടുകൂടെ ഉണ്ടായിരുന്നത്. അവർ പെട്ടകം യിസ്രായേലിന്‍റെ പാളയത്തിലേക്ക് കൊണ്ടുവന്നു. യുദ്ധം ചെയ്യുന്നവരുടെ വിശ്വാസം വർദ്ധിക്കുകയും അവർ വിജയിക്കുമെന്ന് ഉറപ്പുള്ളവരായിത്തീരുകയും ചെയ്തു.വീച 202.2