Loading...
Larger font
Smaller font
Copy
Print
Contents

വീണ്ടെടുപ്പിന്‍ ചരിത്രം

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    മോശെയുടെ മരണവും ഉയിര്‍പ്പും

    “അനന്തരം മോശെ മോവാബു സമഭൂമിയിൽനിന്നു ഡെയരീഹോവിനെ തിരെയുള്ള നെബോ പർവ്വതത്തിൽ പിസ്തഗാ മുകളിൽ കയറി; യഹോവ ദാൻവരെ ഗിലെയാദ് ദേശമൊക്കെയും നഫ്താലി ദേശമൊക്കെയും എഫ്രയീമിന്‍റെയും മനശ്ശെയുടെയും ദേശവും പടിഞ്ഞാറെ കടൽവരെ യെഹൂദാ ദേശമൊക്കെയും തെക്കെദേശവും ഈന്തനഗരമായ യെരിഹോവിന്‍റെ താഴ്ചവീതി മുതൽ സോവാർവരെയുള്ള സമഭൂമിയും അവനെ കാണിച്ചു. അബ്രഹാമിനോടും യിസഹാക്കിനോടും യാക്കോബിനോടും: ഞാൻ നിന്‍റെ സന്തതിക്കു കൊടുക്കുമെന്നു സത്യം ചെയ്ത ദേശം ഇതുതന്നെ; ഞാൻ അതു നിന്‍റെ കണ്ണിനു കാണിച്ചുതന്നു; എന്നാൽ നീ അവിടേക്കു കടന്നു പോകയില്ല എന്നു യഹോവ അവനോട് കല്പിച്ചു. അങ്ങനെ യഹോവയുടെ ദാസനായ മോശെ യഹോവയുടെ വചനപ്രകാരം അവിടെ മോവാബു ദേശത്തുവെച്ചു മരിച്ചു. അവൻ അവനെ മോബു ദേശത്തു ബേത്ത് പെയോരിനെതിരെയുള്ള താഴ്ചവരയിൽ അടക്കി. എങ്കിലും ഇന്നുവരെയും അവന്‍റെ ശവക്കുഴിയുടെ സ്ഥലം ആരും അറിയുന്നില്ല. മോശെ മരിക്കുമ്പോൾ അവനു നൂറ്റിരുപതു വയസ്സായിരുന്നു; അവന്‍റെ കണ്ണു മങ്ങാതെയും അവന്‍റെ ദേഹബലം ക്ഷയിക്കാതെയും ഇരുന്നു.” ആവ. 34:1-7.വീച 188.1

    മോശെയോടുകൂടെ ആരും പിസ്തഗായുടെ ശൃംഗത്തിൽ കയറരുതെന്നുള്ളത് ദൈവഹിതമായിരുന്നു. പിസ്തഗായുടെ ഏറ്റം ഉയരത്തിൽ ദൈവത്തിന്‍റെയും ദൂതന്മാരുടെയും സന്നിധിയിൽ അവൻ നിന്നു. കനാൻ നാടിന്‍റെ വീക്ഷണം അവന് തൃപ്തിയായപ്പോൾ ഒരു ക്ഷീണിതനായ പടയാളിയെ പ്പോലെ അവൻ വിശ്രമിക്കാൻ കിടന്നു. നിദ്ര അവനെ ബാധിച്ചു. എന്നാലതു മരണത്തിനുള്ള നിദ്രയായിരുന്നു. ദൂതന്മാർ അവന്‍റെ ശരീരം എടുത്തു താഴ്വരയിൽ സംസ്കരിച്ചു. അവനെ എവിടെ അടക്കിയെന്നു യിസ്രായേൽ മക്കൾക്കു കാണാൻ കഴിഞ്ഞില്ല. ഈ രഹസ്യസംസ്കരണം ജനം അവന്‍റെ ശരീരവുമായി ബന്ധപ്പെടുത്തി ദൈവത്തിന് എതിരായി വിഗ്രഹാരാധനയിൽ വീഴുന്നതിൽനിന്ന് അവരെ സംരക്ഷിക്കാനായിരുന്നു.വീച 188.2

    മോശെയെക്കൊണ്ടു ദൈവത്തിനെതിരായി പാപം ചെയ്യിച്ചതിൽ സാത്താൻ അതീവ സന്തുഷ്ടനായി. ഈ പാപംമൂലം മോശെ മരണത്തിനധീനനായി. അവൻ വിശ്വസ്തനായി തുടർന്നെങ്കിൽ, ആ ഒരു പാപംകൊണ്ട് അവന്‍റെ ജീവിതം കളങ്കപ്പെട്ടില്ലായിരുന്നെങ്കിൽ, പാറയിൽനിന്നു വെള്ളം കൊടുക്കുന്നതിൽ ദൈവത്തെ മഹത്വപ്പെടുത്തുന്നതിൽ പരാജയപ്പെടാതിരുന്നെങ്കിൽ അവൻ വാഗ്ദത്തനാട്ടിൽ പ്രവേശിക്കയും മരണം കൂടാതെ സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെടുകയും ചെയ്യുമായിരുന്നു. മോശെയെ സംസ്കരിച്ച് അധികം വൈകാതെ മീഖായേൽ അഥവാ ക്രിസ്തുവും മോശെയെ സംസ്കരിച്ചു ദൂതന്മാരുംകൂടെ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്ന് അവനെ ഉയിർപ്പിച്ചു സ്വർഗ്ഗത്തിലേക്കു കൊണ്ടുപോയി.വീച 189.1

    ക്രിസ്തുവും ദൂതന്മാരും കല്ലറയുടെ അടുക്കലേക്കു വന്നപ്പോൾ സാത്താനും അവന്‍റെ ദൂതന്മാരും അവിടെ പ്രത്യക്ഷപ്പെട്ടു മോശെയുടെ ശരീരത്തെ ആരും നീക്കം ചെയ്യാതിരിപ്പാൻ സൂക്ഷിക്കുകയായിരുന്നു. ക്രിസ്തുവും ദൂതന്മാരും അടുക്കൽ വന്നപ്പോൾ അതിനെ സാത്താൻ എതിർത്തു. ക്രിസ്തുവിന്‍റെയും ദൂതന്മാരുടെയും ശക്തിയും മഹത്വവുംമൂലം സാത്താൻ പിന്മാറി. മോശെ ഒരു പാപം ചെയ്കയാൽ സാത്താൻ മോശെയുടെ ശരീരത്തിന് അവകാശവാദം ഉന്നയിച്ചു. എന്നാൽ ക്രിസ്തു സൗമ്യതയോടെ അവന്‍റെ കാര്യം പിതാവിനോടു അറിയിക്കുകയും “കർത്താവ് നിന്നെ ഭർത്സിക്കട്ടെ’ എന്ന് സാത്താനോട് പറയുകയും ചെയ്തു (യൂദാ.9). മോശെ തന്‍റെ ഒരു തെറ്റിന് വളരെ താഴ്മയോടെ മാനസാന്തരപ്പെട്ടു എന്നും അവന്‍റെ സ്വഭാവം കളങ്കരഹിതമാണെന്നും അവന്‍റെ പേർ സ്വർഗ്ഗത്തിലെ പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതു നിഷ്ക്കളങ്കമെന്നാണെന്നും ക്രിസ്തു സാത്താനോടു പറഞ്ഞു. അനന്തരം ക്രിസ്തു സാത്താൻ അവകാശപ്പെട്ട മോശെയുടെ ശരീരം ഉയിർപ്പിച്ചു.വീച 189.2

    ക്രിസ്തുവിന്‍റെ കഷ്ടാനുഭവത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ദൈവമഹത്വത്തോടെ മോശെയെയും ഏലിയാവിനെയും സ്വർഗ്ഗത്തിൽനിന്ന് അയച്ചു. മോശെയെ ദൈവം വളരെ മാനിച്ചു. ഒരു സ്നേഹിതനോടു മുഖാമുഖം സംസാരിക്കുന്നതുപോലെ അവന് ദൈവവുമായി സംസാരിപ്പാനുള്ള സൗഭാഗ്യം ലഭിച്ചിരുന്നു. ദൈവത്തിന്‍റെ ശ്രേഷ്ഠ മഹത്വം മറ്റാർക്കും കാണിച്ചിട്ടില്ലാത്തതുപോലും അവനു കാട്ടിക്കൊടുത്തു.വീച 189.3