Loading...
Larger font
Smaller font
Copy
Print
Contents

വീണ്ടെടുപ്പിന്‍ ചരിത്രം

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    യാക്കോബിനെയും പത്രൊസിനെയും കണ്ടുമുട്ടുന്നു

    തന്‍റെ ധനം ക്രിസ്തുമാർഗ്ഗത്തെ ശക്തിപ്പെടുത്താനും സാധുക്കളെ സംരംക്ഷിക്കാനും ഉദാരമായി നല്കിയ ബർന്നബാസ്, വിശ്വാസികളെ എതിർത്തിരുന്ന പൗലൊസിനെ പരിചയപ്പെട്ടിരുന്നു. ഇപ്പോൾ അവൻ മുമ്പോട്ടുവന്ന് മുൻപരിചയം പുതുക്കുകയും പൗലൊസിന്‍റെ അത്ഭുതകരമായ മാനസാന്തരത്തെക്കുറിച്ചുള്ള സാക്ഷ്യം കേൾക്കുകയും അപ്പോൾ മുതലുള്ള അവന്‍റെ അനുഭവം ശ്രവിക്കുകയും ചെയ്തു. അവൻ അത് പൂർണ്ണമായി വിശ്വസിച്ച് അവനെ കൈക്കു പിടിച്ച് അപ്പൊസ്തലന്മാരുടെ സവിധത്തിലേക്ക് നയിച്ചു. അവൻ ശ്രവിച്ച അനുഭവം അവരോട് പറഞ്ഞു - ദമസ്ക്കൊസിലേക്കുള്ള വഴിയിൽ വച്ച് യേശു അവന് വ്യക്തിപരമായി പ്രത്യക്ഷപ്പെട്ടു അവനോടു സംസാരിച്ചതും അവന്‍റെ കാഴ്ചശക്തി തിരിച്ചുകിട്ടിയതും അനന്തരം പട്ടണത്തിലുള്ള ആരാധനാസ്ഥലങ്ങളിൽ യേശു ദൈവപുത്രനെന്നുള്ളതിന് അവൻ ധൈര്യസമേതം പ്രസംഗിച്ചതും വിശദീകരിച്ചു.വീച 311.1

    അപ്പൊസ്തലന്മാർക്കു സംശയമില്ലായിരുന്നു; അവർക്ക് ദൈവത്തോടു മറുത്ത് നിലപാൻ കഴിഞ്ഞില്ല. അപ്പോൾ യെരുശലേമിൽ അപ്പൊസ്തലന്മാരിൽ പത്രൊസും യാക്കോബും മാത്രമെ ഉണ്ടായിരുന്നുള്ളൂ. അവർ കൂട്ടായ്മയുടെ വലതുകരം നല്കി സ്വീകരിച്ചതു തങ്ങളുടെ വിശ്വാസത്തോടു ശത്രുതയും കഠിന പീഡനവും അഴിച്ചുവിട്ട വ്യക്തിയെയാണ്. മുമ്പ് അവനെ ഭയമായിരുന്നെങ്കിലും ഇപ്പോൾ അവനെ സ്നേഹപുരസ്സരം സ്വീകരിച്ചു. ഇപ്പോൾ അവൻ കൂടുതൽ സ്നേഹിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യുന്ന വ്യക്തിയായി. ഇവിടെ പുതിയ വിശ്വാസത്തിന്‍റെ രണ്ടു മഹാവ്യക്തികൾ തമ്മിൽ കണ്ടുമുട്ടി - ക്രിസ്തു ഭൂമിയിലായിരുന്നപ്പോൾ തിരഞ്ഞെടുക്കപ്പെട്ട ശിഷ്യനും, യേശുവിന്‍റെ സ്വർഗ്ഗാരോഹണ ശേഷം മുഖാമുഖമായി സംസാരിക്കയും ദർശനത്തിലൂടെ സ്വർഗ്ഗത്തിലെ തന്‍റെ ജോലി കാണുകയും ചെയ്ത പരീശനായ പൗലൊസും,വീച 311.2

    ഈ പ്രഥമ കൂടിക്കാഴ്ച ഈ അപ്പൊസ്തലന്മാർക്കു വളരെ പ്രധാനപ്പെട്ടതായിരുന്നു; എന്നാലത് കുറഞ്ഞ സമയമെ നീണ്ടുനിന്നുള്ളൂ. കാരണം പൗലൊസ് തന്‍റെ ഗുരുവിന്‍റെ നിയോഗപ്രകാരമുള്ള ജോലി ചെയ്യാൻ ആകാംക്ഷാഭരിതനായിരുന്നു. സതേഫാനോസിനെ കഠിനമായി എതിർത്ത ശബ്ദം പെട്ടെന്ന് അതേ ആരാധനാസ്ഥലത്ത് യേശു ദൈവപുത്രനെന്ന് ധൈര്യമായി പ്രഖ്യാപിച്ചു - സതേഫാനോസ് സാക്ഷി മരണം വരിച്ച അതേ കാര്യത്തിനുവേണ്ടി. അവന്‍റെ അത്ഭുതകരമായ അനുഭവം അവൻ വിവരിച്ചു തന്‍റെ സഹോദരന്മാരും പൂർവ്വ പരിചയക്കാരും രക്ഷപ്പെടണമെന്നുള്ള അഭിവാഞ്ഛയോടെ സ്തേഫാനോസ് ചെയ്തുപോലെ പ്രവചനത്തിൽനിന്നുള്ള തെളിവുകളോടെ അവർ ക്രൂശിച്ച യേശു ദൈവപുത്രൻ ആയിരുന്നു എന്ന് പ്രഖ്യാപിച്ചു.വീച 312.1

    എന്നാൽ പൗലൊസ് തന്‍റെ യെഹൂദാസഹോദരന്മാരുടെ മനോഭാവം തെറ്റിധരിച്ചു. അവർക്ക് സ്തേഫാനോസിനോടുണ്ടായ ഉഗ്രകോപം അവനോടായി. അവൻ സഹോദരന്മാരിൽനിന്നു വേർപെടണമെന്നു കാണുകയും അവന്‍റെ ഹൃദയം സങ്കടംകൊണ്ടു നിറയുകയും ചെയ്തു തന്‍റെ ജീവൻ സ്വയം അർപ്പിക്കുന്നതുമൂലം അവർക്ക് സത്യത്തിൽ പരിജ്ഞാനം നല്കുവാൻ അവൻ ആഗ്രഹിച്ചു. യെഹൂദന്മാർ അവനെ കൊല്ലുവാൻ പദ്ധതി ആസൂത്രണം ചെയ്തുതുടങ്ങുകയും ശിഷ്യന്മാർ അവൻ യെരുശലേം വിട്ടു പോകാൻ നിർബ്ബന്ധിക്കുകയും ചെയ്തു; എന്നാൽ അവന്‍റെ സ്വന്തം യെഹൂദസഹോദരന്മാർക്കുവേണ്ടി അല്പസമയംകൂടെ വേലചെയ്യാൻ അവൻ ആഗ്രഹിച്ചു. സതേഫാനോസിന്‍റെ രക്തസാക്ഷി മരണത്തിൽ സജീവം പങ്കെടുത്തതിന്‍റെ കളങ്കം നീക്കം ചെയ്യുവാൻ അവൻ ധൈര്യമായി സത്യത്തിന് സാക്ഷ്യം വഹിക്കുന്നതിന് തീരുമാനിച്ചു. യെരുശലേമിൽനിന്ന് ഓടിപ്പോകുന്നതു ഭീരുത്വമായി അവന് തോന്നിവീച 312.2