Loading...
Larger font
Smaller font
Copy
Print
Contents

വീണ്ടെടുപ്പിന്‍ ചരിത്രം

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    നിരാശരെങ്കിലും ഉപേക്ഷിക്കപ്പെട്ടവരല്ല

    എന്നാൽ അവർ വീണ്ടും നിരാശരാകുവാൻ വിധിക്കപ്പെട്ടവരാണ്. അവർ പ്രതീക്ഷിച്ച സമയം കടന്നുപോകയും രക്ഷകൻ പ്രത്യക്ഷപ്പെടാതിരിക്കയും ചെയ്തു. അചഞ്ചലമായ ഉറപ്പോടുകൂടി തന്‍റെ വരവിനായി അവർ കാത്തിരുന്നു. ഇപ്പോൾ അവർ കല്ലറയ്ക്കൽ വന്ന് മറിയയെപ്പോലെ ശൂന്യമായ കല്ലറ കണ്ട് പറഞ്ഞു: “എന്‍റെ കർത്താവിനെ എടുത്തുകൊണ്ടുപോയി, അവനെ എവിടെവച്ചു എന്നു ഞാനറിയുന്നില്ല.” യോഹ.20:13.വീച 418.1

    ദൂതു ശരിയായിരുന്നോ എന്നൊരു ഭയവും സംഭ്രമവും കുറെ സമയത്തേക്കു അവിശ്വാസികളുടെ മനസ്സിൽ അടക്കിനിർത്തിയിരുന്നു. സമയം കടന്നുപോയ്ക്കഴിഞ്ഞപ്പോൾ അതു പെട്ടെന്നു അപ്രത്യക്ഷമായില്ല; അവർ നിരാശപ്പെട്ടവരുടെമേൽ വിജയിക്കുവാൻ തുനിഞ്ഞില്ല; എന്നാൽ ദൈവകോപത്തിന്‍റെ അടയാളമൊന്നും കാണാഞ്ഞപ്പോൾ അവരുടെ ഭയം മാറിയിട്ടു അവരുടെ പരിഹാസവും കുറ്റപ്പെടുത്തലും വീണ്ടും തുടങ്ങി. കർത്താവിന്‍റെ പെട്ടെന്നുള്ള വരവിൽ വിശ്വസിച്ചിരുന്നവർ എന്ന് അഭിമാനിച്ചവരിൽ ഒരു വലിയ കൂട്ടം തങ്ങളുടെ വിശ്വാസം ത്യജിച്ചു. വളരെ ഉറപ്പുണ്ടായിരുന്ന ചിലർക്കു തങ്ങളുടെ അഹന്തയ്ക്ക് ക്ഷതമേറ്റിട്ട് ഈ ലോകത്തിൽനിന്നും ഓടിക്കളയണമെന്നു തോന്നി. യോനയെപ്പോലെ അവർ ദൈവത്തെ കുറ്റം പറയുകയും ജീവനെക്കാൾ മരണത്തെ ആഗ്രഹിക്കുകയും ചെയ്തു. തങ്ങളുടെ വിശ്വാസത്തിനാധാരം ദൈവവചനത്തിനുപകരം മറ്റുള്ളവരുടെ അഭിപ്രായത്തിനു കൊടുക്കയാൽ ഇപ്പോൾ തങ്ങളുടെ വീക്ഷണം വീണ്ടും വ്യതി യാനപ്പെടുത്തുവാൻ തയ്യാറായി. പരിഹാസികൾ ബലഹീനരെയും ഭീരു ക്കളെയും തങ്ങളുടെ പക്ഷത്തേക്കു ചേർക്കുകയും എല്ലാവരുംകൂടെ ചേർന്ന് ഇപ്പോൾ ഭയവും പ്രതീക്ഷയും ഒന്നുമില്ലെന്നു പ്രഖ്യാപിക്കയും ചെയ്തു. സമയം കടന്നുപോയി, കർത്താവു വന്നില്ല; ലോകം ഇതുപോലെ അനേകായിരം വർഷങ്ങൾ നിലനിൽക്കും എന്ന് അവർ ചിന്തിച്ചു.വീച 418.2

    അചഞ്ചലരായ ആത്മാർത്ഥവിശ്വാസികൾ സകലവും ക്രിസ്തുവിനുവേണ്ടി ഉപേക്ഷിക്കയും തന്‍റെ സാന്നിദ്ധ്യം മുമ്പെന്നത്തേ ക്കാളും പങ്കുവയ്ക്കുകയും ചെയ്തു. അവർ വിശ്വസിച്ചതുപോലെ അവ സാന മുന്നറിയിപ്പ് ലോകത്തിനു നല്കുകയും തങ്ങളുടെ നാഥന്‍റെയും സ്വർഗ്ഗീയ ദൂതന്മാരുടെയും സാന്നിദ്ധ്യത്തിൽ പെട്ടെന്നു ചേർക്കപ്പെടുവാൻ പ്രതീക്ഷിക്കയും അവിശ്വാസികളായ ജനതതിയിൽ നിന്നു പിൻമാറുകയും ചെയ്തു. അവർ തീക്ഷ്ണതയോടെ പ്രാർത്ഥിച്ചു: “കർത്താവേ വേഗം വരേണമെ.” എന്നാൽ അവൻ വന്നില്ല. ഇപ്പോൾ വീണ്ടും ജീവിതഭാരവും ഉത്കണ്ഠകളും അമ്പരപ്പും അവർക്കുണ്ടാവുകയും പരിഹാസികളുടെ ലോകത്തിന്‍റെ നിന്ദയും ശകാരവും സഹിക്കേണ്ടിവരികയും ചെയ്തത് വാസ്തവത്തിൽ വിശ്വാസത്തിന്‍റെയും സഹിഷ്ണുതയുടെയും ഒരു കഠിന ശോധനയായിരുന്നു.വീച 419.1

    ക്രിസ്തുവിന്‍റെ ഒന്നാം വരവിങ്കൽ തന്‍റെ ശിഷ്യന്മാർക്കുണ്ടായിരുന്ന നിരാശയായിരുന്നു ഇപ്പോഴുണ്ടായതിനേക്കാൾ വലുത്. യേശു വിജയകര മായി യെരുശലേമിൽ പ്രവേശിച്ചപ്പോൾ അവന്‍റെ അനുഗാമികൾ വിചാരിച്ചത് അവൻ ദാവീദിന്‍റെ സിംഹാസനത്തിൽ ഇരുന്ന് യിസ്രായേലിനെ പീഡിപ്പിക്കുന്നവരിൽനിന്നും വിടുവിക്കുമെന്നായിരുന്നു. ഉന്നത പ്രത്യാശയും സന്തോഷകരമായ പ്രതീക്ഷയുമായി അവർ തങ്ങളുടെ രാജാവിനെ മാനിക്കുവാൻ മുമ്പോട്ടുവന്നു. അനേകരും തങ്ങളുടെ വസ്ത്രങ്ങൾ വഴിയിൽ പരവതാനി പോലെ വിരിച്ചു. അഥവാ മരച്ചില്ലകൾ വെട്ടിവിതറി സന്തോഷാധിക്യത്താൽ “ദാവീദു പുത്രനു ഹോശന്ന!” എന്നാർത്തട്ടഹസിച്ചു.വീച 419.2

    ഈ സന്തോഷാധിക്യത്താൽ പരീശന്മാർ അസന്തുഷ്ടരും അസ്വസ്ത രുമായി, യേശു തന്‍റെ ശിഷ്യന്മാരെ ഉപദേശിക്കണമെന്ന് ആഗ്രഹിച്ചപ്പോൾ യേശു മറുപടി പറഞ്ഞു: “ഇവർ മിണ്ടാതിരുന്നാൽ കല്ലുകൾ ആർത്തു വിളിക്കും.” ലൂക്കൊ.19:40. പ്രവചനങ്ങൾ നിറവേറപ്പെടണം. ശിഷ്യന്മാർ ദൈവത്തിന്‍റെ ഉപദേശം നിറവേറ്റുകയായിരുന്നു; എങ്കിലും അവർ ഒരു കഠിന നിരാശയിൽ ആയിരുന്നു. എന്നാൽ ഏതാനും ദിവസങ്ങൾ കഴിയുന്നതിനുമുമ്പ് രക്ഷകന്‍റെ തീവ്രവേദനയോടുകൂടിയ മരണവും അവനെ കല്ലറയിൽ വെയ്ക്കുന്നതും അവർ കണ്ടു. അവരുടെ പ്രതീക്ഷകൾ ഒരുകാര്യത്തിൽ സാധിക്കാതെ വന്നപ്പോൾ അവരുടെ പ്രത്യാശ യേശുവിനോടുകൂടെ മരിച്ചു. അവരുടെ കർത്താവ് കല്ലറയിൽ നിന്നു വിജയിയായി പുറത്തുവരുന്നതുവരെ “ക്രിസ്തു കഷ്ടം അനുഭവിക്കുകയും മരിച്ചവരിൽനിന്ന് ഉയിർക്കുകയും ചെയ്യേണ്ടത്” (അപ്പൊ. 17:3) എന്നുള്ളതൊക്കെയും പ്രവചനത്തിൽ മുൻകൂട്ടി പറഞ്ഞിരുന്നതു ഗ്രഹിപ്പാനവർക്കു കഴിഞ്ഞില്ല. ഇതുപോലെ ഒന്നാമത്തെയും രണ്ടാമത്തെയും ദൂതന്‍റെ ദൂതുകൾ പ്രവചന നിവൃത്തിയായിരുന്നു. അതു കൃത്യസമയത്ത് നൽകപ്പെടുകയും അവയാൽ ദൈവം നിശ്ചയിച്ചിരുന്ന കാര്യം നിറവേറുകയും ചെയ്തു.വീച 419.3

    സമയം കഴിഞ്ഞുപോകയും ക്രിസ്തു വരാതിരിക്കുകയും ചെയ്താൽ പുനരാഗമന പ്രസ്ഥാനം മുഴുവനായി ഉപേക്ഷിക്കപ്പെടുമെന്നുള്ള പ്രതീ ക്ഷയിൽ ലോകം നോക്കിക്കൊണ്ടിരുന്നു. എന്നാൽ അനേകരും കഠിന പരീ ക്ഷകളാൽ തങ്ങളുടെ വിശ്വാസത്തെ കീഴ്പെടുത്തി; ചിലർ ശക്തിയായി ഉറച്ചുനിന്നു. പ്രവചനകാലക്കണക്കിൽ ഒരു തെറ്റു കണ്ടുപിടിക്കാൻ അവർക്കു കഴിഞ്ഞില്ല. അവരുടെ ശത്രുക്കളിൽ ശക്തന്മാരായവർക്കു അവരെ തെറ്റിക്കാനും കഴിഞ്ഞില്ല. പ്രതീക്ഷിച്ച സംഭവത്തിന് ഒരു പരാജയം സംഭവിച്ചു എന്നുള്ളത് ശരിയാണ്, എന്നാൽ അതിന്നും അവരുടെ തിരുവചനത്തിലെ വിശ്വാസത്തെ ഉലച്ചുകളവാന്‍ കഴിഞ്ഞില്ല.വീച 420.1

    ദൈവം തന്‍റെ ജനത്തെ ഉപേക്ഷിച്ചില്ല; തങ്ങൾക്കു ലഭിച്ച വെളിച്ചം തിടുക്കത്തിൽ ഉപേക്ഷിക്കാത്തവരിൽ ദൈവാത്മാവു വസിക്കുന്നു; അവർ പുനരാഗമന പ്രസ്ഥാനത്തെ നിന്ദിക്കാതിരിക്കയും ചെയ്യുന്നു. അപ്പൊസ്ത ലനായ പൗലൊസ് പില്ക്കാലയുഗങ്ങളിലേക്ക് നോക്കി ശോധന ചെയ്യപ്പെട്ട് കാത്തിരിക്കുന്നവർക്ക് ഈ പ്രതിസന്ധിയിൽ ധൈര്യവചനങ്ങൾ എഴുതി യിരിക്കുന്നു: “അതുകൊണ്ടു മഹാപ്രതിഫലമുള്ള നിങ്ങളുടെ ധൈര്യം തള്ളിക്കളയരുത്. ദൈവേഷ്ടം ചെയ്തു വാഗ്ദത്തം പ്രാപിപ്പാൻ സഹി ഷ്ണുത നിങ്ങൾക്കാവശ്യം. ഇനി എത്രയും അല്പകാലം കഴിഞ്ഞിട്ടു വരുവാനുള്ളവൻ വരും താമസിക്കയുമില്ല; എന്നാൽ എന്‍റെ നീതിമാൻ വിശ്വാസത്താൽ ജീവിക്കും; പിന്മാറുന്നു എങ്കിൽ എന്‍റെ ഉള്ളത്തിനു അവനിൽ പ്രസാദമില്ല. നാമോ നാശത്തിലേക്കു പിന്മാറുന്നവരുടെ കൂട്ടത്തിലല്ല, വിശ്വസിച്ചു ജീവരക്ഷ പ്രാപിക്കുന്നവരുടെ കൂട്ടത്തിലത്രെ ആകുന്നു.” എബ്രാ.10:35-39.വീച 420.2

    ദൈവത്തിൽ നിന്നു ലഭിച്ച വെളിച്ചത്തിൽ സന്തോഷിച്ച് അവന്‍റെ വാഗ്ദത്തത്തിൽ ആശ്രയിച്ച് അതിൽ മുറുകെ പിടിച്ച് തിരുവചനം തുടർച്ചയായി ശോധന ചെയ്ത് ക്ഷമയോടെ കാത്തിരുന്ന്‍ കൂടുതൽ വെളിച്ചം ലഭിക്കുക എന്നുള്ളതായിരുന്നു അവരുടെ സുരക്ഷിത മാർഗ്ഗം.വീച 421.1

    Larger font
    Smaller font
    Copy
    Print
    Contents