Loading...
Larger font
Smaller font
Copy
Print
Contents

വീണ്ടെടുപ്പിന്‍ ചരിത്രം

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    യോശുവ ബുദ്ധിമാനും പ്രതിഷ്ഠിക്കപ്പെട്ടവനുമായ ഒരു നേതാവ്

    യോശുവയുടെ വിശുദ്ധ സ്വഭാവത്തിൽ യാതൊരു കളങ്കവും ഉണ്ടായിരുന്നില്ല. അവൻ ബുദ്ധിമാനായ ഒരു നേതാവായിരുന്നു. അവന്‍റെ ജീവിതം പൂർണ്ണമായി ദൈവത്തിന് സമർപ്പിച്ചിട്ടുള്ളതായിരുന്നു. അവൻ മരിക്കുംമുമ്പു യിസ്രായേൽഗണത്തെ മുഴുവൻ കുട്ടിവരുത്തി, മോശെ ചെയ്തുപോലെ മരുഭൂമിയിലെ അവരുടെ യാത്രയെ സംബന്ധിച്ചും അവരോട് ദൈവം കരുണയോടെ ഇടപെട്ടതുമെല്ലാം സംക്ഷേപിച്ചു പറഞ്ഞു. അനന്തരം അവൻ വാചാലനായി അവരെ അഭിസംബോധന ചെയ്തു. മോവാബു രാജാവ് അവരോടു യുദ്ധം ചെയ്യുകയും അപ്പോൾ യിസ്രായേലിനെ ശപിക്കാൻ ബിലെയാമിനെ വിളിപ്പിക്കയും ചെയ്തത് അവൻ ഓർത്തു. “എന്നാൽ ദൈവം ബിലെയാമിനെ ശ്രദ്ധിക്കാതെ നിങ്ങളെ അനുഗ്രഹിച്ചു.” അനന്തരം അവരോടു പറഞ്ഞു. “യഹോവയെ സേവിക്കുന്നതു നന്നല്ലെന്നു നിങ്ങൾക്കു തോന്നുന്നു എങ്കിൽ നദിക്കരെ വെച്ചു നിങ്ങളുടെ പിതാക്കന്മാർ സേവിച്ച ദേവന്മാരെയോ നിങ്ങൾ പാർത്തുവരുന്ന ദേശത്തിലെ അമോര്യരുടെ ദേവൻമാരെയോ ആരെ സേവിക്കും എന്നു ഇന്നു തിരഞ്ഞെടുത്തു കൊൾക, എന്നാൽ ഞാനും എന്‍റെ കുടുംബവുമോ ഞങ്ങൾ യഹോവയെ സേവിക്കും.”വീച 197.3

    “അതിനു ജനം ഉത്തരം പറഞ്ഞത് ഞങ്ങൾ യഹോവയെ ഉപേക്ഷിച്ചു അന്യദൈവങ്ങളെ സേവിപ്പാൻ ഞങ്ങൾക്കു സംഗതി വരരുതെ. ഞങ്ങളെയും ഞങ്ങളുടെ പിതാക്കന്മാരെയും അടിമവീടായ മിസ്രയീമിൽനിന്നു പുറപ്പെടുവിച്ചു ഞങ്ങൾ കാൺകെ ആ വലിയ അടയാളങ്ങൾ പ്രവർത്തിക്കയും ഞങ്ങൾ നടന്ന എല്ലാ വഴികളിലും ഞങ്ങൾ കടന്നുപോന്ന സകല ജാതികളുടെയും ഇടയിൽനിന്നും ഞങ്ങളെ രക്ഷിക്കുകയും ചെയ്ത വൻ ഞങ്ങളുടെ ദൈവമായ യഹോവ തന്നെയല്ലോ.”വീച 198.1

    ജനം യോശുവയുമായി തങ്ങളുടെ ഉടമ്പടി പുതുക്കി. അവർ അവനോടു പറഞ്ഞത് “ഞങ്ങൾ യഹോവയെ സേവിക്കും; അവന്‍റെ ശബ്ദം കേട്ട് അനുസരിക്കും.” യോശുവ അവരുടെ ഉടമ്പടിയുടെ വാക്കുകൾ ദൈവം മോശെയ്ക്കു കൊടുത്ത കല്പനകളും ചട്ടങ്ങളും അടങ്ങുന്ന ന്യായപ്രമാണ പുസ്തകത്തിൽ എഴുതി. എല്ലാ യിസ്രായേല്യരും യോശുവയെ ബഹുമാ നിക്കുകയും സ്നേഹിക്കുകയും ചെയ്തിരുന്നു. അവന്‍റെ മരണം അവർക്ക് വളരെ സങ്കടകരമാകയാൽ അവരെല്ലാം വളരെ ദുഃഖിച്ചു.വീച 198.2