Loading...
Larger font
Smaller font
Copy
Print
Contents

വീണ്ടെടുപ്പിന്‍ ചരിത്രം

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    നവീകരണത്തിന്‍റെ പ്രഭാതനക്ഷത്രം

    പതിനാലാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽ “നവീകരണത്തിന്‍റെ പ്രഭാത നക്ഷത്രം” ഉദിച്ചു. ജോൺ വിക്ലിഫ് നവീകരണത്തിന്‍റെ മുന്നോടിയായത് ഇംഗ്ലണ്ടിനുവേണ്ടി മാത്രമല്ല, പ്രത്യുത മുഴുവൻ ക്രിസ്തീയ ലോകത്തിനും വേണ്ടിയായിരുന്നു. അദ്ദേഹമായിരുന്നു പ്യൂരിറ്റൻ സഭയുടെ സ്ഥാപകൻ; ആ കാലഘട്ടം മണലാരണ്യത്തിലെ ഒരു മരുപ്പച്ചയായിരുന്നു.വീച 376.2

    നവീകരണ പ്രവർത്തനത്തിന് തന്‍റെ ബുദ്ധിശക്തിയും സൽസ്വഭാ വവും മഹത്വവും നല്കുന്ന ആളിനെ അത് ഏല്പിക്കുന്നത് ഉചിതമെന്നു ദൈവം കണ്ടു. അത് വെറുപ്പിന്‍റെ ശബ്ദത്തെ നിശ്ശബ്ദമാക്കുകയും നവീകരണ കർത്താവിന്‍റെ അജ്ഞതയെ കളിയാക്കുന്ന സത്യത്തിന്‍റെ എതിരാളികളെ തടസ്സപ്പെടുത്തുകയും ചെയ്തു. വിക്ലിഫ് സ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം തിരുവചനപഠനത്തിലേക്കു പ്രവേശിച്ചു. തിരുവചനത്തിൽ മുമ്പ് അന്വേഷിച്ചതൊക്കെ വിഫലമായിപ്പോയെന്നു കണ്ടു.  ഇവിടെ രക്ഷാപദ്ധതി വെളിപ്പെടുത്തിയിരിക്കുന്നത് കാണുകയും മനുഷ്യന്‍റെ അഭിഭാഷകനായി ക്രിസ്തു മാത്രമാണ് നിയമിക്കപ്പെട്ടിരിക്കുന്നതെന്നു കാണുകയും ചെയ്തു. റോമാസഭ തിരുവചനവഴികൾ ഉപേക്ഷിച്ചിട്ട് മാനുഷിക പാരമ്പര്യം സ്വീകരിച്ചിരിക്കുന്നതു കണ്ടു. താൻ ക്രിസ്തുവിനെ സേവിപ്പാൻ സ്വയം സമർപ്പിക്കുകയും താൻ കണ്ടുപിടിച്ച സത്യം ഘോഷിപ്പാൻ തീരുമാനിക്കയും ചെയ്തു.വീച 376.3

    തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ജോലി തിരുവചനം ഇംഗ്ലീഷ് ഭാഷയിലേക്ക് വിവർത്തനം ചെയ്തതായിരുന്നു. ഇംഗ്ലീഷ് ഭാഷയിലേക്കുള്ള ആദ്യത്തെ പൂർണ്ണ വിവർത്തനം ഇതായിരുന്നു. അച്ചടിവിദ്യ അന്ന് അജ്ഞാതമായിരുന്നു; ബൈബിൾ പ്രതികൾ ഉണ്ടാക്കുന്നത് വളരെ ക്ലേശകരമായ ജോലിയും വളരെ മെല്ലെമാത്രം നടത്താവുന്നതും ആയിരുന്നു; എങ്കിലും അതു സാധിക്കയും ഇംഗ്ലണ്ടിലെ ജനത്തിന് അവരുടെ സ്വന്തം ഭാഷയിൽ അത് ലഭിക്കയും ചെയ്തു. അങ്ങനെ ദൈവവചനവെളിച്ചം അന്ധകാരത്തിനെതിരായി പ്രസരിപ്പാൻ തുടങ്ങി. ഒരു ദിവ്യകരം വലിയ നവീകരണത്തിനു വഴിയൊരുക്കുകയായിരുന്നു.വീച 377.1

    മനുഷ്യരോടുള്ള വിവേകപൂർണ്ണമായ അഭ്യർത്ഥന പാപ്പായുടെ അധികാരങ്ങളോടുള്ള നിഷ്ക്രിയമായ അവരുടെ വിധേയത്തിൽനിന്നും അവരെ ഉണർത്തി. ആ കാലത്ത് വിദ്യാഭ്യാസമുള്ളവർ ഉന്നത വർഗ്ഗക്കാരുടെ ഇടയിൽ മാത്രമായിരുന്നതിനാൽ അവരുടെ ഇടയിൽമാത്രം തിരുവചനത്തിൽ താല്പര്യം ഉണ്ടായി. ഇപ്പോൾ വിക്ലിഫ് പ്രോട്ടസ്റ്റന്‍റ്‌ സഭയുടെ സ്പഷ്ടമായ ഉപദേശം പഠിപ്പിച്ചു - ക്രിസ്തുവിലെ വിശ്വാസത്താലുള്ള രക്ഷയും തിരുവചനത്തിന്‍റെ അപ്രമാദിത്വവും ആയിരുന്നു അത്. അനേക പുരോഹിതന്മാരും സുവിശേഷം പ്രസംഗിക്കുന്നതിനും തിരുവചനം പ്രചരിപ്പിക്കുന്നതിനും വിക്ലിഫിനോടു ചേർന്നു. ഈ വേലയുടെയും വിക്ലിഫിന്‍റെ എഴുത്തുകളുടെയും പ്രേരണ വളരെ വളരെ ശക്തിയേറിയതാകയാൽ ഏകദേശം ഇംഗ്ലണ്ടിലെ ജനങ്ങളിൽ പകുതിയും ഈ പുതിയ വിശ്വാസം സ്വീക രിച്ചു. വിക്ലിഫിന്‍റെ പ്രവർത്തനങ്ങളെയും ജീവനെയും നശിപ്പിക്കുവാനുള്ള അവന്‍റെ ശത്രുക്കളുടെ പരിശ്രമങ്ങൾ ഒരുപോലെ പരാജയപ്പെടുകയും തന്‍റെ അറുപത്തൊന്നാം വയസ്സിൽ സമാധാനത്തോടെ സേവനത്തിന്‍റെ അൾത്താരയിൽതന്നെ അദ്ദേഹം മരിക്കയും ചെയ്തു.വീച 377.2

    Larger font
    Smaller font
    Copy
    Print
    Contents