Loading...
Larger font
Smaller font
Copy
Print
Contents

വീണ്ടെടുപ്പിന്‍ ചരിത്രം

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    15 - ദൈവത്തിന്‍റെ ശക്തി വെളിപ്പെടുത്തി

    (പുറപ്പാട് 5:1 - 12:28)

    അനേക വർഷം യിസ്രായേൽ മക്കൾ മിസ്രയീമിൽ അടിമകളായിരുന്നു. ചില കുടുംബങ്ങൾ മാത്രമേ മിസ്രയീമിലേക്ക് പോയുള്ളൂ. എന്നാൽ അവർ ഒരു വലിയ ജനതയായി വർദ്ധിച്ചു. ചുറ്റുപാടുമുള്ള വിഗ്രഹാരാധനയാൽ അനേകർക്കു സത്യദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനം നശിക്കുകയും ദൈവത്തിന്‍റെ കല്പനകൾ മറക്കുകയും ചെയ്തു. അവർ മിസ്രയീമ്യരോടു യോജിച്ചു അവരുടെ കൈകളുടെ പ്രവൃത്തിയായ വിഗ്രഹങ്ങളെയും സൂര്യചന്ദ്രാദി നക്ഷത്രങ്ങളേയും മൃഗങ്ങളേയും ആരാധിച്ചുപോന്നു.വീച 121.1

    അവർക്കു ചുറ്റുമുള്ള സകലതും യീസ്രായേൽ മക്കൾ ജീവനുള്ള ദൈവത്തെ മറക്കുവാൻവേണ്ടി ആസൂത്രണം ചെയ്തിട്ടുള്ളവയായിരുന്നു. എങ്കിലും യിസ്രായേൽമക്കളുടെ ഇടയിൽ ആകാശവും ഭൂമിയും ഉണ്ടാക്കിയ സത്യദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനം പരിരക്ഷിച്ച ചിലർ ഉണ്ടായിരുന്നു. അവരുടെ കുഞ്ഞുങ്ങൾ ദിവസേന അവരുടെ ചുറ്റും നടക്കുന്ന വിഗ്രഹാരാധികളായ ജനങ്ങളുടെ കൈവേലയായ ജീവനില്ലാത്ത കല്ലും തടിയും കൊണ്ട് നിർമ്മിച്ചിട്ടുള്ള മിസ്രയീമ്യ ദേവൻമാരുടെ മുമ്പിൽ മുട്ടു കുത്തുന്നതും അവയ്ക്കു യാഗങ്ങൾ അർപ്പിക്കുന്നതുമായ വെറുപ്പുള്ള കാര്യങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നതുതന്നെ അവരുടെ മനസ്സിനെ വിഷമിപ്പിച്ചു. വിശ്വസ്തരായിട്ടുള്ളവർ തങ്ങളുടെ ദുരിതങ്ങളെക്കുറിച്ച് സങ്കടപ്പെടുകയും മിസ്രയീമ്യ അടിമത്ത്വത്തിൽനിന്ന് അവരെ വിടുവിപ്പാൻ ദൈവത്തോടു നിലവിളിക്കുകയും ചെയ്തു. മിസ്രയീമിന് വെളിയിൽ വിഗ്രഹാരാധന ഇല്ലാത്തിടത്തും ദുർനടപടികളുടെ പ്രേരണ ഇല്ലാത്തിടത്തും അവരെ എത്തിക്കുവാൻ പ്രാർത്ഥിച്ചു.വീച 121.2

    പുതിയ സ്ഥലത്ത് പോയി അവിടുത്തെ പ്രയാസങ്ങളേയും യാത്രയുടെ ക്ലേശങ്ങളേയും നേരിടുന്നതിനേക്കാൾ നല്ലതു മിസ്രയീമിലെ അടിമത്തത്തിൽ കഴിയുന്നതാണെന്നു അനേക എബ്രായരും ചിന്തിച്ച് തൃപ്തരായിരുന്നു. അതിനാൽ ദൈവത്തിന്‍റെ അടയാളങ്ങളും അത്ഭുതങ്ങളും ഫറവോന്‍റെ മുമ്പിൽ ആദ്യം പ്രകടിപ്പിച്ചപ്പോൾത്തന്നെ അവരെ വിടുവിച്ചില്ല. ഫറവോന്‍റെ ക്രൂരഭരണം പൂർണ്ണമായി പുരോഗമിക്കുംവരെ ദൈവത്തിന്‍റെ വലിയ ശക്തി മിസ്രയീമ്യരുടെമേലും തന്‍റെ ജനത്തിന്‍റെ മുമ്പിലും പ്രകടിപ്പിക്കാൻ ദൈവം കാത്തിരുന്നു. അങ്ങനെ യിസ്രായേല്യർ മിസ്രയീം വിട്ടു പോകുവാനും ദൈവസേവനം തിരഞ്ഞെടുക്കുവാനും ദൈവം ആഗ്രഹിച്ചു.വീച 122.1

    അനേക യിസ്രായേല്യർ വിഗ്രഹാരാധനയാൽ ദുഷിച്ചുപോയി എങ്കിലും വിശ്വസ്തർ ഉറച്ചു നിന്നു. അവരുടെ വിശ്വാസം അവർ മറച്ചു വയ്ക്കാതെ മിസ്രയീമ്യരുടെ മുമ്പിൽ അവർ ജീവനുള്ള സത്യദൈവത്തെ മാത്രമേ സേവിക്കുകയുള്ളൂ എന്ന് വ്യക്തമാക്കി. ദൈവത്തിന്‍റെ ആസ്തിക്യത്തെക്കുറിച്ചുള്ള തെളിവുകൾ അവർക്കു ആവർത്തിച്ചു സൃഷ്ടിപ്പുമുതൽ പറഞ്ഞുകേൾപ്പിച്ചു. മിസ്രയീമ്യർക്കു എബ്രായരുടെ വിശ്വാസത്തെയും അവരുടെ ദൈവത്തെയുംകുറിച്ച് അറിയുവാനുള്ള ഒരു സന്ദർഭം ഉണ്ടായി. സത്യ ദൈവത്തെ വിശ്വസ്തതയോടെ ആരാധിക്കുന്നവരെ അതിൽനിന്നു വ്യതിചലിപ്പിക്കുവാൻ ഭീഷണിയാലോ പ്രതിഫല വാഗ്ദാനങ്ങളാലോ ക്രൂര പെരുമാറ്റങ്ങളാലോ സാധിക്കാഞ്ഞതിൽ അവർ കോപിഷ്ഠരായി.വീച 122.2

    മിസ്രയീമിലെ അവസാനത്തെ രണ്ടു രാജാക്കന്മാർ ക്രൂര ഭരണ കർത്താക്കളും എബ്രായരെ കൂടുതൽ പീഡിപ്പിക്കുന്നവരും ആയിരുന്നു. യിസ്രായേൽ മൂപ്പന്മാർ അവരുടെ വിശ്വാസത്തെ ഉത്തേജിപ്പിക്കുവാൻ ദൈവം അബ്രഹാമിനു നല്കിയ വാഗ്ദത്തങ്ങളും അവരുടെ മിസ്രയീമിൽ നിന്നുമുള്ള മോചനത്തെക്കുറിച്ചു ജോസഫ് മരിക്കുംമുമ്പ് നടത്തിയ പ്രവാചക വാക്കുകളും അവർ ആവർത്തിച്ചു. ചിലർ അതു വിശ്വസിക്കുകയും മറ്റുള്ളവർ തങ്ങളുടെ സങ്കടകരമായ അവസ്ഥയെ വീക്ഷിച്ച് പ്രത്യാശ ഇല്ലാത്തവരാകുകയും ചെയ്തു.വീച 122.3