Loading...
Larger font
Smaller font
Copy
Print
Contents

സഭയ്ക്കുള്ള ആലോചന

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    തന്റെ മക്കളുടെമേൽ ദൈവത്തിന്റെ വ്യക്തിപരമായ താൽപര്യം

    തിരുവെഴുത്തുകൾ ദൈവത്തിന്നും ക്രിസ്തുവിനും തമ്മിലുള്ള ബന്ധം വെളിവാക്കുന്നതുപോലെതന്നെ അവരുടെ രൂപത്തെയും വ്യക്തിത്വത്തെയും തെളിവായി കാണിക്കുന്നു,സആ 187.3

    ദൈവം ക്രിസ്തുവിന്റെ പിതാവും ക്രിസ്തു ദൈവത്തിന്റെ പുത്രനുമാകുന്നു. ക്രിസ്തുവിനു ഒരു ഉന്നതസ്ഥാനം നൽകപ്പെട്ടു. അവൻ പിതാവിനോടു സമനാക്കപ്പെട്ടു. ദൈവത്തിന്റെ ആലോചനകളെല്ലാം തന്റെ പുത്രനു വെളിവാക്കപ്പെട്ടിരിക്കുന്നു.സആ 187.4

    ഈ ഐക്യത യോഹന്നാൻ പതിനേഴാം അദ്ധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന തന്റെ ശിഷ്യന്മാർക്കുവേണ്ടിയുള്ള ക്രിസ്തുവിന്റെ പ്രാർത്ഥനയിൽ പിൻവരുമാറു വെളിപ്പെടുത്തിയിരിക്കുന്നു.സആ 187.5

    “ഇവർക്കുവേണ്ടി മാത്രമല്ല, ഇവരുടെ വചനത്താൽ എന്നിൽ വിശ്വസിപ്പാനിരിക്കുന്നവർക്കുവേണ്ടിയും ഞാൻ അപേക്ഷിക്കുന്നു. നീ എന്നെ അയച്ചിരി ക്കുന്നു എന്നു ലോകം വിശ്വസിപ്പാൻ അവർ എല്ലാവരും ഒന്നാകേണ്ടതിനു പിതാവേ നീ എന്നിലും ഞാൻ നിന്നിലും ആകുന്നതുപോലെ അവരും നമ്മിൽ ഒന്നാകേണ്ടതിനുതന്നെ. നീ എനിക്കു തന്നിട്ടുള്ള മഹത്വം ഞാൻ അവർക്കു കൊടുത്തിരിക്കുന്നു. നീ എന്നെ അയച്ചിരിക്കുന്നു എന്നും നീ എന്നെ സ്നേഹിക്കുന്നതുപോലെ അവരെയും സ്നേഹിക്കുന്നു എന്നും ലോകം അറിവാൻ നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നാകേണ്ടതിന്നു ഞാൻ അവരിലും അവർ എന്നിലുമായി അവർ ഐക്യത്തിൽ തികഞ്ഞവരായിരിക്കേണ്ടതിന്നു തന്നെ.” (യോഹ. 17:20-23).സആ 188.1

    ആശ്ചര്യകരമായ പ്രസ്താവന! യേശുക്രിസ്തുവിനും തന്റെ ശിഷ്യന്മാർക്കും ഇടയിൽ ഉണ്ടായിരുന്ന ഐക്യത ഇരുകൂട്ടരുടെയും ആളത്വത്ത നശിപ്പിക്കുന്നില്ല. അവർ ഉദ്ദേശത്തിലും മനസ്സിലും സ്വഭാവത്തിലും ഒന്നായി രിക്കുന്നു. എന്നാൽ ആളത്വത്തിൽ അല്ലതാനും. അതേപകാരമാണ് ദൈവവും ക്രിസ്തുവും ഒന്നായിരിക്കുന്നത്.സആ 188.2

    നമ്മുടെ ദൈവം സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും അധിപനാകുന്നു. നമ്മുടെ മുമ്പിൽ അല്പദൂരം മാത്രമേ നമുക്കു കാണാൻ കഴികയുള്ളു. എന്നാൽ “സകലവും അവന്റെ മുമ്പിൽ നഗ്നവും മലർന്നതും ആയിരിക്കുന്നു” (എബ്രാ. 4:13). ഭൂമിയിലെ കലക്കങ്ങൾക്കുപരിയായി അവൻ സിംഹാസ നസ്ഥനായിരിക്കുന്നു. എല്ലാ വസ്തുക്കളും അവന്റെ ദിവ്യനോട്ടത്തിനു തുറക്കപ്പെട്ടിരിക്കുന്നു. അവന്റെ പ്രശാന്ത സുന്ദരമായ മഹാനിത്യതയിൽ നിന്നും അവന്റെ ദിവ്യ കാരുണ്യത്തിനു ഏറ്റവും നല്ലതെന്നു കാണുന്നത് അവൻ കഴിക്കുന്നു.സആ 188.3

    പിതാവിന്റെ അറിവുകൂടാതെ ഒരു കുരികിൽപോലും നിലത്തു വീഴുകയില്ല. ദൈവത്തിനെതിരായ സാത്താന്റെ പക അവനെ ഊമ ജന്തുക്കളെത്തന്നെയും നശിപ്പിക്കുവാൻ പ്രോത്സാഹിപ്പിക്കുന്നു. ദൈവത്തിന്റെ സുരക്ഷിത കരുതൽ കൊണ്ടു മാത്രമാണ് പക്ഷികൾ അവയുടെ സന്തോഷഗാനങ്ങൾ കൊണ്ടു നമ്മെ സന്തോഷമുള്ളവരാക്കിത്തീർപ്പാൻ പരിരക്ഷിക്കപ്പെടുന്നത്, അവൻ കുരികിലിനെത്തന്നെയും മറന്നു കളയുന്നില്ല. “ആകയാൽ ഭയപ്പെടരുത്. ഏറിയ കുരികിലുകളെക്കാൾ നിങ്ങൾ വിശേഷതയുള്ളവരല്ലോ. (മത്താ . 10:32). (87263-273)സആ 188.4

    *****