Loading...
Larger font
Smaller font
Copy
Print
Contents

സഭയ്ക്കുള്ള ആലോചന

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    അദ്ധ്യായം 41 - സംഗീതം

    പ്രവാചക സ്കൂളുകളിൽ വിശുദ്ധ സംഗീതകുല ഉത്സാഹപൂർവ്വം അഭ്യസിപ്പിച്ചുപോന്നു. നിരർത്ഥകമായ നൃത്ത സംഗീതങ്ങളോ (Waltz) ദൈവത്തിൽ നിന്നും ശ്രദ്ധയെ തിരിച്ചുവിട്ടു മനുഷ്യനെ സ്തുതിക്കുന്ന ചപലഗാനമോ കേട്ടിരുന്നില്ല. എന്നാലോ സ്രഷ്ടാവിന്റെ അത്യുന്നത നാമത്തെ പ്രകീർത്തിക്കുന്നതും അവന്റെ അത്ഭുത പ്രവൃത്തികളെ വർണിക്കുന്നതുമായ ഭക്തി നിർഭര വിശുദ്ധ സങ്കീർത്തനങ്ങൾ കേട്ടിരുന്നു. ഇങ്ങനെ ചിന്തയെ പരിശുദ്ധവും ശ്രേഷ്ഠവും മഹനീയവുമായ കാര്യങ്ങളിലേക്കുയർത്തി ആത്മാവിൽ ദൈവഭക്തിയും നന്ദിയും തട്ടിയുണർത്തുന്ന പാവനോദ്ദേശ നിവൃത്തിക്കാണ് സംഗീതം ഏർപ്പെടുത്തിയത്. (FE 97,98)സആ 314.1

    സ്വർഗ്ഗീയ സഭയിൽ സംഗീതം ദൈവാരാധനയുടെ ഒരു ഭാഗമാണ്. നമ്മുടെ സ്തോത്രഗാനങ്ങൾ ശ്രുതിമാധുര്യത്തോടുകൂടി സ്വർഗ്ഗീയ ഗായക സംഘത്തോടു അടുത്തു ചെല്ലാൻ നാം കഴിവതു (ശമിക്കേണ്ടതാണ്. വിദ്യാഭ്യാസത്തിലെ പ്രധാന വശമാണു ശബ്ദാഭ്യാസം. ഇതു അവഗണിക്കാൻ പാടുള്ളതല്ല. മതപരമായ ശുശ്രൂഷയിൽ പാട്ടു ആരാധനയുടെ ഒരു ഭാഗമായിരിക്കുന്നതുപോലെ, പാർത്ഥനയുടെ ഒരു ഭാഗമായും പ്രവർത്തിക്കുന്നു. പാട്ടിന്റെ ശരിയായ അർത്ഥം പ്രകാശിപ്പിക്കാൻ ഹൃദയം ഗാനത്തിന്റെ രസം അനുഭവിക്കണം . (PP 534 )സആ 314.2

    സ്വർഗ്ഗത്തിലെ പരിപൂർണ്ണ ക്രമം എനിക്കു കാട്ടിത്തന്നു. അവിടത്ത സമ്പൂർണ്ണസംഗീതം ശ്രവിച്ചു ഞാൻ ആനന്ദ നിർവൃതയായി. ദർശനാനന്തരം ഇവിടത്തെ ഗാനങ്ങൾ സ്വരൈക്യതയില്ലാത്തതായി ഞാൻ കേട്ടു. ഓരോരുത്തരെ സ്വർണ്ണ വീണകളേന്തി ദൂതസംഘങ്ങൾ സമചതുരവലയം സൃഷ്ടിച്ചു നില്ക്കുന്നതു ഞാൻ കണ്ടു. വീണയുടെ അറ്റത്തു അതിന്റെ കമ്പികൾ മുറുക്കാനോ ശ്രുതി മാറാനോ ഉള്ള ഉപകരണം ഉണ്ടായിരുന്നു. വീണയുടെ കമ്പികളിൽ സൂക്ഷ്മതയില്ലാതെ അവരുടെ വിരലുകൾ സ്പർശിച്ചിരുന്നില്ല. എന്നാൽ വിവിധ രീതിയിലുള്ള ശബ്ദം ഉളവാക്കുന്നതിനു സൂക്ഷ്മതയോടെ വിവിധ കമ്പികളിൽ അവ സ്പർശിച്ചിരുന്നു. ആദ്യം വീണയിൽ സ്വരം മീട്ടി എപ്പോഴും അവരെ നയിക്കുന്ന ഒരു ദൂതനുണ്ട്. ആ സമയം സ്വർഗ്ഗീയ മാധുര്യ സംഗീതത്തിൽ പങ്കുചേരുന്നു. അതു അവർണ്ണനീയമത്രേ. യേശുവിന്റെ രൂപം ഓരോ വദനത്തിൽ നിന്നും അവർണ്ണനീയമാംവിധം പ്രകാശിക്കുമ്പോൾ ആ സംഗീതം മാധുര്യമേറിയതും സ്വർഗ്ഗീയവും ദിവ്യവുമായിരിക്കുന്നു. (IT 146)സആ 314.3

    ദൈവവചനത്ത വഴികാട്ടിയും ഉപദേഷ്ടാവുമാക്കുന്ന ഉന്നത നിലപാടു യുവാക്കൾ സ്വീകരിക്കണമെന്നു എനിക്കു കാണിച്ചുതന്നു. യുവാക്കളിൽ നിക്ഷിപ്തമായിരിക്കുന്ന വിശുദ്ധ ചുമതലകൾ അവർ ലഘുവായി കരുതുന്നു. വിശുദ്ധിയും ആത്മികതയും ഉത്തേജിപ്പിക്കേണ്ടതിനുപകരം ഭവനത്തിൽ സംഗീതത്തിന്റെ ആവിർഭാവം അവരുടെ മനസ്സിനെ സത്യത്തിൽ നിന്നും വ്യതിചലിപ്പിക്കുവാനിടയാക്കുന്നു. ഇന്നത്തെ നിരർത്ഥകങ്ങളായ നാടോടി പാട്ടുകളായിരിക്കും അവർക്കു ഹിതകരം, പ്രാർത്ഥനയ്ക്കായി ചെലവിടേണ്ട സമയം വാദ്യ സംഗീതങ്ങൾക്കായി ചെലവിടുന്നു. സംഗീതം ദുർവിനിയോഗപ്പെടുത്താതിരുന്നാൽ അനുഗ്രഹമായിരിക്കും. ചീത്ത മാർഗ്ഗ ത്തിൽ ഉപയോഗിച്ചാൽ അതു ഭയങ്കര ശാപമായിത്തീരുകയും ചെയ്യും. ദുഷ്ടന്റെ ശക്തിയേറിയ പരീക്ഷകളെ ചെറുത്തു നില്ക്കാൻ സ്വർഗ്ഗീയശക്തി കണ്ണീരോടും നിലവിളിയോടും കൂടി കൃപാസനത്തിന്റെ മുമ്പിൽ ഹൃദയത്ത താഴ്ത്തി ആവശ്യങ്ങൾ കേൾപ്പിക്കുമ്പോൾ മാത്രം ക്രിസ്ത്യാനിക്കു കണ്ട ത്താൻ കഴിയുന്ന ധൈര്യവും ശക്തിയും സംഗീതത്തിനു പ്രദാനം ചെയ്യാൻ കഴിയുന്നില്ല. സംഗീതം ചിത്തോദ്വേഗം ഉളവാക്കുന്നുവെന്നത് ശരിയാണ്. സാത്താൻ ചെറുപ്പക്കാരെ അടിമകളായി നയിക്കുന്നു. അവന്റെ മോഹനശക്തിയെ തകർക്കാൻ അവരെ നയിക്കുന്നതിനു ഞാൻ എന്തു പറയേണ്ടു! അവർ നാശത്തിലേക്കു വശീകരിക്കുന്ന അവൻ സമർത്ഥനായ മാന്ത്രികനാണ്. (IT496, 497)സആ 315.1

    *****