Loading...
Larger font
Smaller font
Copy
Print
Contents

സഭയ്ക്കുള്ള ആലോചന

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    സ്നാനാർത്ഥിയെ പരിപൂർണ്ണമായി ഒരുക്കണം

    സ്നാനാർത്ഥികളെ ഒരുക്കുന്നതിൽ സമ്പൂർണ്ണ ഒരുക്കം ആവശ്യമാണ്. സാധാരണ ലഭിക്കുന്നതിൽ കൂടുതലായിസത്യസന്ധമായ ഉപദേശം അവർക്കാവശ്യം, സത്യത്തിലേക്കു പുതുതായി വരുന്നവർക്കു ക്രിസ്തീയ ജീവിത തത്വങ്ങൾ വ്യക്തമാക്കിക്കൊടുക്കണം. ക്രിസ്തുവുമായി രക്ഷണ്യ ബന്ധമുണ്ടെന്നു കാണിക്കാൻ ആർക്കും തന്റെ വിശ്വാസത്തെ തെളിവായെടുക്കാൻ സാദ്ധ്യമല്ല. “ഞാൻ വിശ്വസിക്കുന്നു” എന്നു പറഞ്ഞാൽ മാത്രം പോരാ, അതു പ്രായോഗിക ജീവിതത്തിൽ കാണുകയും വേണം. ദൈവഹിതകരമായ വാക്കും പ്രവൃത്തിയും സ്വഭാവവുംകൊണ്ടു അവനോടുള്ള ബന്ധം നമുക്കു തെളിയിക്കാം, കല്പനാ ലംഘനമാകുന്ന പാപത്തെ ഒരുവൻ ഉപേ ക്ഷിക്കുമ്പോൾ, തന്റെ ജീവിതം കല്പനാനുസരണത്തിനു പരിപൂർണ്ണമായി വിധേയമാകുന്നു. ഇതു പരിശുദ്ധാത്മാവിന്റെ പ്രവർത്തനമാണ്. തിരുവചനപഠനം, മനഃസാക്ഷിയുടെ ശബ്ദം, ആത്മാവിന്റെ വിവാദം എന്നിവ ശരീരം, ആത്മാവു, മനോഭാവം തുടങ്ങി മനുഷ്യനെ പൂർണ്ണമായി വീണ്ടെടുക്കാൻ ത്യാഗമായി ഏല്പിച്ച ക്രിസ്തുവിനുവേണ്ടി സ്നേഹം ഉത്ഭുതമാക്കും. അപ്രകാരം സ്നേഹം അനുസരണ ത്തിൽ വെളിപ്പെടുത്തി. ദൈവത്തെ സ്നേഹിച്ചു അവന്റെ കല്പനകൾ പ്രമാണിക്കുന്നവരും അല്ലാത്തവരും തമ്മിലുള്ള അതിർവരമ്പു സുവ്യക്തമായിരിക്കും.സആ 226.1

    ദൈവത്തോടുള്ള പരിപൂർണ്ണ സമർപ്പണത്തിന്റെ ആവശ്യകത ആരും കാണുന്നതിനു സാത്താൻ ഇഷ്ട്ടപ്പെടുന്നില്ല. ഒരുവൻ ആത്മ സമർപ്പണത്തിൽ പരാജിതനാകുമ്പോൾ പാപം ത്യജിക്കപ്പെടുന്നില്ല; അഭിലാഷങ്ങളും ആസ്തിയും പ്രാവീണ്യത്തിനുവേണ്ടി യത്നിക്കുന്നു. യഥാർത്ഥ മാനസാന്തരം ഉണ്ടാകാതിരിപ്പാൻ മനസ്സാക്ഷിയെ പരീക്ഷകൾ വലയ്ക്കുന്നു. കെണിയിൽ കുടുക്കുവാനും വ്യമോഹിപ്പിക്കുന്നതിനും വഞ്ചിക്കുന്നതിനും അന്വേഷിച്ചുകൊണ്ടിരിക്കുന്ന സാത്താന്യ ഏജന്റുമാരോടു ഓരോ ആത്മാവിനും ഉണ്ടായിരിക്കേണ്ട പോരാട്ടബോധം ഏവർക്കും ഉണ്ടായിരുന്നെങ്കിൽ വിശ്വാസത്തിൽ ചെറുപ്പക്കാരായവർക്കുവേണ്ടി കൂടുതൽ പ്രവർത്തനം ഉണ്ടാകുമായിരുന്നു.സആ 226.2

    Larger font
    Smaller font
    Copy
    Print
    Contents