Loading...
Larger font
Smaller font
Copy
Print
Contents

സഭയ്ക്കുള്ള ആലോചന

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    “സമ്പത്തു വർദ്ധിച്ചാൽ അതിൽ മനസ്സു വെക്കരുത്”

    ദശാംശാർപ്പണവ്യവസ്ഥ ദൈവിക ന്യായപ്രമാണം പോലെതന്നെ നില നില്ക്കുന്ന ഒരു തത്വത്തിൽ അധിഷ്ഠിതമാണ്, ഈ വ്യവസ്ഥ യഹൂദന്മാർക്കൊരനുഗ്രഹമായിരുന്നു. അതുപോലെതന്നെ കാലാവസാനത്തോളം അനുഷ്ടിക്കുന്നവർക്കും അതൊരനുഗ്രഹമായിരിക്കുന്നതാണ്.സആ 113.2

    ദൈവവേലയുടെ പരിപോഷണത്തിന്നായി ഏറ്റവും കൂടുതൽ പരിശ്രമിക്കുന്ന സഭകൾ മാത്രമേ ആത്മികാഭിവൃദ്ധി പ്രാപിക്കുന്നുള്ളു. ഒരു ക്രിസ്താനുഗാമിയുടെ യഥാർത്ഥമായ പരോപകാരശീലം തന്റെ ജീവിതത്ത അവന്റെ ഗുരുവിന്റെ ജീവിതത്തോടു തുല്യമാക്കും. ധനമുള്ളവർ തങ്ങൾ ചെലവാക്കുന്ന ഓരോ രൂപയെയും കുറിച്ചു ദൈവത്തോടു കണക്കു ബോധിപ്പിക്കേണ്ടി വരുമെന്നു ഗ്രഹിച്ചിരുന്നെങ്കിൽ അവരുടെ ആവശ്യങ്ങൾ വളരെ കുറഞ്ഞു കാണുമായിരുന്നു. മനസ്സാക്ഷി സജീവമായിരുന്നെങ്കിൽ അഭിരുചി, അഹങ്കാരം, വൃഥാമോടി, വിനോദ്രപ്രീതി, ഇത്യാദികൾക്കുവേണ്ടി അവർ അനാവശ്യമായി വിനിയോഗിച്ചതു സാക്ഷീകരിക്കുകയും ദൈവവേലയ്ക്കായി വിനിയോഗിക്കപ്പെടുമായിരുന്ന യഹോവയുടെ പണം ദുർവ്യയം ചെയ്തതായി അറിയിക്കുകയും ചെയ്യുമായിരുന്നു.സആ 113.3

    കർത്താവിന്റെ വസ്തുക്കളെ അനാവശ്യമായി ചെലവാക്കുന്നവർ കാലാവസാനത്തിൽ ഗുരുവിനു ഒരു കണക്കു ബോധിപ്പിക്കേണ്ടിവരും. ക്രിസ്ത്യാ നികളെന്നഭിമാനിക്കുന്നവർ തങ്ങളുടെ ധനത്തിൽ കുറച്ചുമാത്രം തങ്ങളുടെ ശരീരം അലങ്കരിക്കാനും സ്വന്തഭവനങ്ങളെ ഭംഗിയാക്കുവാനും ചെലവാക്കുകയും തങ്ങളുടെ ഭക്ഷണമേശകളെ ആരോഗ്യനശീകരണ സാധനങ്ങൾ കൊണ്ടു നിറയ്ക്കാതിരിക്കുകയും ചെയ്യുമെങ്കിൽ ദൈവത്തിന്റെ ഭണ്ഡാരത്തിൽ വളരെ വലിയ തുകകൾ നിക്ഷേപിക്കാൻ അവർക്കു കഴിയുമായിരുന്നു. അങ്ങനെ അവർക്കു തങ്ങളെ നിത്യധനത്തിന്നവകാശികളാക്കുവാനായി സ്വർഗ്ഗത്തിലെ ധനങ്ങളും മഹത്വവും വിട്ടു ഈ ലോകത്തിൽ ഒരു ദരിദ്രനായി വന്ന തങ്ങളുടെ വീണ്ടെടുപ്പുകാരനെ അനുകരിക്കാമായിരുന്നു.സആ 113.4

    എന്നാൽ പലരും ഈ ലോകസമ്പത്തുകൾ ശേഖരിക്കാൻ തുടങ്ങുമ്പോൾ ഒരു പ്രത്യേക തുകയുണ്ടാക്കുവാൻ എത്രകാലം വേണ്ടിവരുമെന്നു കണക്കാ ക്കുന്നു. അങ്ങനെ സമ്പത്തുണ്ടാക്കുന്ന കാര്യത്തിൽ വ്യപൃതരാകുന്നതു കൊണ്ടു അവർ ദൈവികമായി ധനവാന്മാരാകുന്നതിൽ പരാജിതരാകുന്നു. പരോപകാരശീലം അവരുടെ ധനശേഖരാർത്തിയോടു കിട നില്ക്കുന്നില്ല. ധനത്തിന്നായുള്ള ആകാംക്ഷ വർദ്ധിക്കുന്തോറും പ്രീതിവാത്സല്യങ്ങളും അവരുടെ നിക്ഷേപത്തോടുതന്നെ ബന്ധിക്കപ്പെടുന്നു. വസ്തുക്കളുടെ വർദ്ധനവു അധികരിക്കുന്തോറും അവരുടെ ആഗ്രഹം വർദ്ധിക്കുകയും ഒടുവിൽ അതിന്റെ ദശാംശം ദൈവത്തിനു കൊടുക്കണമെന്നുള്ളതു എത്രയും കഠിനതരവും അനീതി നിറഞ്ഞതുമായ ഒരു നികുതിയാണെന്നു കരുതുകയും ചെയ്യുന്നു.സആ 114.1

    “സമ്പത്തു വർദ്ധിച്ചാൽ അതിൽ മനസ്സുവെക്കരുത്” എന്നു തിരുവെഴുത്തുകൾ പറയുന്നു സങ്കീ. 62:10. പലരും ഇങ്ങനെ പറയുന്നു: “ഞാൻ അയാളെപ്പോലെ ധനവാനായിരുന്നെങ്കിൽ യഹോവയുടെ ഭണ്ഡാരത്തിലേക്കുള്ള എന്റെ ദാനങ്ങളെ ഞാൻ ഗുണീഭവിപ്പിക്കുമായിരുന്നു. ഞാൻ യഹോവയുടെ വേലയെ പുരോഗമിപ്പിക്കയല്ലാതെ അതുകൊണ്ടു മറ്റൊന്നും ചെയ്യുകയില്ലാ യിരുന്നു.” “അങ്ങനെ പറഞ്ഞവരിൽ ചിലരെ ദൈവം പരീക്ഷിച്ചുനോക്കി. അവർക്കു സമ്പത്തുകൊടുത്തു നോക്കിയതിൽ പിന്നീടു അവർക്കുള്ള പരോപകാര തല്പരത, അവർ ദരിദ്രന്മാരായിരുന്ന കാലത്തെക്കാൾ തുലോം കുറവാണെന്നു കാണപ്പെട്ടു. കൂടുതൽ ധനം ഉണ്ടാകണമെന്നുള്ള ഒരു അഭിവാഞ്ഛ അവരുടെ മനസ്സുകളിലും ഹൃത്തടങ്ങളിലും കടന്നുകൂടി. അവർ വിഗ്രഹാരാധകരായിത്തീർന്നു. 213T 403 405;സആ 114.2