Loading...
Larger font
Smaller font
Copy
Print
Contents

സഭയ്ക്കുള്ള ആലോചന

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    അദ്ധ്യായം 55 - വൈദ്യവേല

    അനേകം ഭവനങ്ങളിലും ഏതല്ക്കാല സത്യം പ്രവേശിക്കാനുള്ള കവാടമാണു സുവിശേഷ വേലയുടെ മുൻഗാമിയായ മെഡിക്കൽ മിഷനറി പ്രവർത്തനം. ദൈവജനങ്ങൾ ശരീരത്തിന്റെയും ആത്മാവിന്റെയും ആവശ്യങ്ങൾക്കു ശുശ്രൂഷിക്കേണ്ടവരാകയാൽ അവർ യഥാർത്ഥ മെഡിക്കൽ മിഷനറിമാരായിരിക്കണം. നമ്മുടെ പ്രവർത്തകർ രോഗികളെ ശുശ്രൂഷിക്കാൻ പോകുമ്പോൾ പ്രായോഗിക വേലയിൽനിന്നും സമ്പാദിച്ച അറിവോടും അനുഭവത്തോടും കൂടെ നിർമ്മല നിസ്വാർത്ഥത പ്രകാശിപ്പിക്കണം. അവർ വീടുതോറും സന്ദർശിക്കുമ്പോൾ അനേക ഹൃദയങ്ങളിലേക്കുള്ള പ്രവേശനം കാണും, മറ്റൊരു വിധത്തിലും അപ്രാപ്യമല്ലാത്തവർക്കു സുവിശേഷ ദൂതു എത്തുന്നു. നമ്മുടെ സുവിശേഷ വേലയോടുള്ള മുൻവിധി നിർമ്മാർജ്ജനം ചെയ്യുവാൻ ആരോഗ്യ നവീകരണ തത്വങ്ങളുടെ ഒരു പ്രകടനം വളരെ സഹായിക്കും. ഇക്കാലത്തേക്കുള്ള സത്യം ഇങ്ങനെ പ്രചരിപ്പിക്കുവാൻ ശ്രമിക്കുന്ന ഏവരെയും മെഡിക്കൽ മിഷനറി വേലയുടെ സ്ഥാപകനായ മഹാ വൈദ്യൻ അനുഗ്രഹിക്കും.സആ 419.1

    സുവിശേഷ നിയോഗത്തോടുകൂടെ ശാരീരിക രോഗശാന്തി കൂടെ ബന്ധിക്കപ്പെട്ടിരിക്കുന്നു. ക്രിസ്തു തന്റെ ശിഷ്യന്മാരെ പ്രഥമ മിഷനറി യാത്രയെ പറഞ്ഞയച്ചപ്പോൾ അവരോടു ഇങ്ങനെ കല്പിച്ചു: “സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നുവെന്നു ഘോഷിപ്പിൻ. രോഗികളെ സൗഖ്യമാക്കുവിൻ; മരിച്ചവരെ ഉയിർപ്പിപ്പിൻ; കുഷ്ഠരോഗികളെ ശുദ്ധമാക്കുവിൻ; ഭൂതങ്ങളെ പുറത്താക്കുവിൻ; സൗജന്യമായി നിങ്ങൾക്കു ലഭിച്ചു സൗജന്യമായി കൊടുപ്പിൻ.” മത്താ. 10:7,8,സആ 419.2

    ദിവ്യനിയോഗത്തിനു നവീകരണം ആവശ്യമില്ല. ക്രിസ്തുവിന്റെ സത്യം അവതരിപ്പിക്കുന്ന രീതി പരിഷ്ക്കരിക്കാവുന്നതല്ല. ആത്മാക്കൾ സത്യത്തിൽ സന്തോഷിക്കുവാൻ തക്കവിധം വേല ചെയ്യുന്നതെങ്ങനെയെന്നു പഠി പ്പിച്ചു രക്ഷകൻ പായോഗിക പാഠങ്ങൾ ശിഷ്യർക്കു നല്കി. ക്ഷീണിതരോടും ഭാരപ്പെടുന്നവരോടും മർദ്ദിതരോടും അവൻ സഹതപിച്ചു. അവൻ രോഗികളെ സൗഖ്യമാക്കുകയും വിശപ്പുള്ളവരെ തീറ്റുകയും ചെയ്തു. അവൻ നിരന്തരം നന്മ ചെയ്തു സഞ്ചരിച്ചുകൊണ്ടിരുന്നു. അവൻ ചെയ്തതോ നന്മകളാലും സ്നേഹവചനങ്ങൾ, കാരുണ്യ പ്രവൃത്തികൾ എന്നിവകളാലും മനുഷ്യർക്കു സുവിശേഷം വ്യാഖ്യാനിച്ചുകൊടുത്തു.സആ 419.3

    മനുഷ്യനുവേണ്ടിയുള്ള ക്രിസ്തുവിന്റെ വേല തീർന്നിട്ടില്ല. അതു ഇന്നും തുടർന്നുകൊണ്ടിരിക്കുന്നു. ഇതേ പ്രകാരം, നശിച്ചുകൊണ്ടിരിക്കുന്ന ആത്മാക്കളോടുള്ള ക്രിസ്തുവിന്റെ സ്നേഹവും സഹതാപവും പ്രകടിപ്പിക്കുകയും സുവിശേഷം പ്രസംഗിക്കുകയും ചെയ്യേണ്ടതാണ്. സഹായം ആവശ്യമായിരിക്കുന്നവർക്കു സുവിശേഷസത്യത്തിന്റെ പ്രായാഗിക പാഠം വെളിപ്പെടുത്തേണ്ടതു അവരിലുള്ള നിസ്വാർത്ഥ താല്പര്യങ്ങൾ വഴിയാണ്. ഇതിൽ വെറും പ്രസംഗത്തേക്കാൾ കൂടിയവ അടങ്ങിയിട്ടുണ്ട്, അവന്റെ നാമത്തിൽ പുറപ്പെടുന്നവർക്കു നല്കിയ വേല സുവിശേഷീകരണമാണ്, ക്രിസ്തുവിന്റെ സഹപ്രവർത്തകരായി നശിക്കുന്ന ആത്മാക്കളോടു അവന്റെ സഹതാപ സ്നേഹം പ്രദർശിപ്പിക്കണം. സത്യം അറിഞ്ഞിരിക്കുന്നവരോടു പ്രസംഗിക്കുവാനല്ലാതെ കൃപാദൂതു ഒരിക്കലും ശ്രവിച്ചിട്ടില്ലാത്തവരെ താക്കീതു നല്കുന്നതിനു ദൈവത്തിനുവേണ്ടി പ്രവർത്തിക്കുവാൻ ദൈവം ആയിരങ്ങളെ ക്ഷണിക്കുന്നു. ആത്മദാഹത്തോടെ തീക്ഷണമായി പ്രവർത്തിക്കുക. മെഡിക്കൽ മിഷനറി വേല ചെയ്യുക. ഇങ്ങനെ മനുഷ്യഹൃദയങ്ങളിൽ നിങ്ങൾക്കു പ്രവേശനം ലഭിക്കുകയും പിന്നീടു കൂടുതൽ സുനിശ്ചിതമായ സത്യപ്രഖ്യാനപത്തിനു വഴി തുറക്കുകയും ചെയ്യും. (CH 497-499)സആ 420.1