Loading...
Larger font
Smaller font
Copy
Print
Contents

സഭയ്ക്കുള്ള ആലോചന

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    ഒരുത്തന്റെ പ്രയോജനം അവന്റെ പരിശുദ്ധാത്മാവിനോടുള്ള സമർപ്പണത്തെ ആശ്രയിച്ചിരിക്കുന്നു.

    നമ്മുടെ മുമ്പിൽ വയ്ക്കപ്പെട്ടിരിക്കുന്ന വേല, നമ്മുടെ സ്വന്തശക്തി കൊണ്ടു ചെയ്യണമെന്നു ദൈവം ആവശ്യപ്പെടുന്നില്ല. നമ്മുടെ മാനുഷിക വിഭവങ്ങൾ പര്യാപ്തമല്ലാത്ത എല്ലാ അടിയന്തിരാവശ്യങ്ങൾക്കും അവൻ ദൈവിക സഹായം കരുതിയിട്ടുണ്ട്. നമ്മുടെ മനസിനെ (പകാശിപ്പിപ്പാനും ഹൃദയങ്ങളെ ശുദ്ധീകരിപ്പാനും എല്ലാ ദുർഘടസന്ധിയിലും സഹായിക്കാനും പത്യാശയെയും ഉറപ്പിനെയും ബലപ്പെടുത്തുവാനുമായി അവൻ നമുക്കു പരിശുദ്ധാത്മാവിനെ തരുന്നു.സആ 217.4

    തന്റെ സഭ ഇമ്മാനുവേലിന്റെ മഹിമ ധരിച്ചു സ്വർഗ്ഗീയ വെളിച്ചത്താൽ പ്രശോഭിതമായി ഒരു രൂപാന്തരപ്പെട്ട സമിതിയായിരിപ്പാൻ ക്രിസ്തു വേണ്ട കരുതൽ ചെയ്തിട്ടുണ്ട്. ഓരോ ക്രിസ്ത്യാനിയും വെളിച്ചത്തിന്റെയും സമാധാനത്തിന്റെയും ഒരാത്മികാന്തരീക്ഷത്താൽ വലയം ചെയ്യപ്പെടണമെന്നാണു ക്രിസ്തുവിന്റെ ഉദ്ദേശം. സ്വാർത്ഥത നീക്കിക്കളഞ്ഞിട്ടു ഹൃദയാന്തർഭാഗത്തു പരിശുദ്ധാത്മാവിന്റെ പ്രവർത്തത്തിനു സ്ഥലമുണ്ടാക്കുകയും തന്റെ ജീവിതത്തെ പരിപൂർണ്ണമായി ദൈവത്തിനു പ്രതിഷ്ഠിക്കയും ചെയ്യുന്ന ഒരാളുടെ പ്രയോജനത്തിനു ഒരു അതിരുമില്ല.സആ 218.1

    പെന്തെക്കൊസ്ത നാളിൽ ഉണ്ടായ പരിശുദ്ധാത്മപ്പകർച്ചയുടെ ഫലമെന്തായിരുന്നു? ഉയിർത്തെഴുന്നേറ്റ രക്ഷിതാവിനെക്കുറിച്ചുള്ള സുവാർത്ത ജനവാസമുള്ള ഭൂമുഖത്തെങ്ങും ഘോഷിക്കപ്പെട്ടു. ശിഷ്യന്മാരുടെ ഹൃദയങ്ങൾ, അവർ ഭൂമിയുടെ അറ്റത്തോളം കടന്നുചെന്നു, “എനിക്കോ കർത്താവായ യേശുവിന്റെ ക്രൂശിൽ അല്ലാതെ പ്രശംസിക്കാൻ ഇടവരരുത്” (ഗലാ.6:14) എന്നു സാക്ഷിക്കത്തക്കവണ്ണം അത് പരിപൂർണ്ണവും അഗാധവും ദൂരവ്യാപകവുമായ പരോപകാരശീലംകൊണ്ടു പ്രരിതമാക്കപ്പെട്ടു. അവർ യേശുവി ലുള്ള പ്രകാരം സത്യം ഘോഷിച്ചപ്പോൾ ഹൃദയങ്ങൾ ദൂതിന്റെ ശക്തിക്കു വിധേയമായി. നാനാദിക്കുകളിൽ നിന്നു വിശ്വാസികൾ തങ്കലേക്കു തിങ്ങി കൂടുന്നതു സഭ ദർശിച്ചു. പിന്മാറ്റക്കാർ വീണ്ടും മാനസാന്തരപ്പെട്ടു. വിലയേറിയ മുത്തുക്കൾ തിരയുന്നതിൽ പാപികൾ ക്രിസ്ത്യാനികളുമായി ചേർന്നു നിന്നു. സുവിശേഷത്തിന്റെ ഏറ്റവും വലിയ ശത്രുക്കളായിരുന്നവർ അതിന്റെ ധീരയോദ്ധാക്കളായിത്തീർന്നു. പ്രവചനം നിവൃത്തിയായി. ദുർബ്ബലർ ദാവീദിനെപ്പോലെയും ദാവീദിന്റെ ഗൃഹം “ദൈവദൂതന്മാരെപ്പോലെയും” ആയിരുന്നു. ഓരോ ക്രിസ്ത്യാനിയും, അവന്റെ സഹോദരനിൽ, സ്നേഹത്തിന്റെയും പരോപകാര ശീലത്തിന്റെയും ദൈവിക സാദൃശ്യം കണ്ടു. ഒരു താല്പര്യം പ്രബലപ്പെട്ടിരുന്നു. ജയേച്ഛ എന്ന ഒരു വിഷയം മറ്റെല്ലാവിഷയങ്ങളെയും വിഴുങ്ങിക്കളഞ്ഞു. ക്രിസ്ത്യാനികളുടെ ഏക അഭിവാഞ്ഛ ക്രിസ്തുവിന്റെ സ്വഭാവസാദൃശ്യം വെളിപ്പെടുത്തുകയും അവന്റെ രാജ്യത്തിന്റെ പുരോഗമന ത്തിനായി അദ്ധ്വാനിക്കയും ചെയ്തു എന്നുള്ളതായിരുന്നു.സആ 218.2

    ഇന്നു നമുക്കു ആദിമ ശിഷ്യന്മാർക്കുണ്ടായിരുന്നതുപോലെ പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള വാഗ്ദത്തം ഉണ്ട്. പെന്തെക്കൊസ്ത നാളിൽ രക്ഷയുടെ വചനം കേട്ടവരുടെമേൽ പകർന്നതുപോലെ, ഇന്നും സ്ത്രീപുരുഷന്മാർക്കു ഉയരത്തിൽ നിന്നുള്ള ശക്തി പകർന്നുകൊടുക്കും. ഈ നാഴികയിൽ തന്നെ അവന്റെ ആത്മാവും കൃപയും അതാവശ്യപ്പെടുകയും അവന്റെ വാഗ്ദത്തത്തിൽ വിശ്വസിക്കുകയും ചെയ്യുന്ന ഏവർക്കുമായി പകർന്നുകൊടുക്കും,സആ 218.3