Loading...
Larger font
Smaller font
Copy
Print
Contents

സഭയ്ക്കുള്ള ആലോചന

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    വിശ്വാസത്തോടുകൂടിയ പ്രാർത്ഥന

    സുരക്ഷിത ബോധത്തോടെ സുഖമായി കഴിയുന്നവരുമായി വീണുപോയ ദൂതന്മാർ പ്രവർത്തിക്കുന്നതു കണ്ടു ഗ്രഹിക്കാൻ നമ്മുടെ കണ്ണു തുറന്നിരുന്നെങ്കിൽ നാം അത്രയ്ക്ക് സുരക്ഷിത ബോധവാന്മാരായിരിക്കുകയില്ല. ദുദൂതന്മാർ എപ്പോഴും നമ്മുടെ മാർഗ്ഗത്തിലുണ്ട്. സാത്താന്റെ നിർദ്ദേശപ്രകാരം പ്രവർത്തിക്കുന്ന ദുഷ്ടമനുഷ്യരുടെ സന്നദ്ധത നാം പ്രതീക്ഷിക്കുന്നു. എന്നാൽ നമ്മുടെ മനസ്സു അദശരായ സാത്താന്റെ പ്രതിനിധികൾക്കെതിരായി അരക്ഷിതമായിരിക്കുമ്പോൾ അവർ പുതിയ നിലപാടു കൈക്കൊള്ളുകയും നമ്മുടെ മുമ്പിൽ അതിശയങ്ങളും അത്ഭുതങ്ങളും പ്രവർത്തിക്കു കയും ചെയ്യും. വിജയകരമായി പ്രവർത്തിക്കാവുന്ന ഏക ആയുധമായ തിരുവചനത്താൽ എതിർത്തു നില്ക്കാൻ നാം ഒരുങ്ങീട്ടുണ്ടോ?സആ 449.2

    ഈ അത്ഭുതങ്ങൾ ദൈവത്തിൽനിന്നുള്ളതാണെന്നു കരുതുവാൻ ചിലർ പരീക്ഷിക്കപ്പെടും. രോഗികൾ നമ്മുടെ മുമ്പിൽ സൗഖ്യമാക്കപ്പെടും. നമ്മുടെ മുമ്പാകെ അതിശയങ്ങൾ നടക്കും. സാത്താന്റെ വ്യാജ അതിശയങ്ങൾ കൂടുതൽ വ്യക്തമായി നമ്മുടെ മുമ്പാകെ പ്രദർശിപ്പിക്കപ്പെടുമ്പോൾ നമ്മെ കാത്തിരിക്കുന്ന പരീക്ഷണത്തെ നേരിടാൻ സന്നദ്ധരാണോ? അനേകരും കെണിയിൽ പിടിപെടില്ലേ? ദൈവത്തിന്റെ സുവ്യക്ത കല്പനകളിലും ഉപദേശങ്ങളിലും നിന്നു വ്യതിചലിച്ചു കെട്ടുകഥകൾക്കു ചെവികൊടുത്തു അനേക രുടെം മനസ്സുകൾ സാത്താന്റെ വ്യാജാതിശയങ്ങൾ സ്വീകരിക്കാൻ സന്നദ്ധ മാക്കുന്നു. നാം ഏവരും താമസമെന്യേ ഏർപ്പെടുവാൻ പോകുന്ന മത്സരത്തിനു ആയുധം ധരിക്കാൻ നമുക്കു ശ്രമിക്കാം. പ്രാർത്ഥനയോടെ പഠിക്കു കയും പ്രയോഗത്തിൽ വരുത്തിയതുമായ തിരുവചനവിശ്വാസം, സാത്താന്റെ ശക്തിയിൽനിന്നു രക്ഷപ്പെടാനുള്ള നമ്മുടെ കവചവുമാണ്. ഈ വിശ്വാസം നമ്മെ കിസ്തുവിന്റെ രക്തത്തിലൂടെ ജയാളികളായി കൊണ്ടുവരും. (IT 301)സആ 450.1

    *****