Loading...
Larger font
Smaller font
Copy
Print
Contents

സഭയ്ക്കുള്ള ആലോചന

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    വേല അഭിമാനകരം

    വേലയുടെ യഥാർത്ഥ മേന്മ കാണാൻ തക്കവിധം യുവാക്കളെ നയിക്കണം. ദൈവം സദാ പ്രവർത്തിക്കുന്നുവെന്നവരെ കാണിക്കുക, പ്രകൃതിയിലുള്ള എല്ലാം അവയ്ക്കു നല്കിയിരിക്കുന്ന വേല ചെയ്യുന്നു. സൃഷ്ടി മുഴുവനും പ്രവർത്തനം വ്യാപിക്കുന്നു, നമ്മുടെ ദൗത്യം നിവർത്തിക്കാൻ (പവ്യത്യുന്മുഖരായിരിക്കണം. (Ed 214)സആ 363.4

    വിവിധ നിലകളിൽ മനുഷ്യർ നല്ലതുപോലെ പ്രവർത്തിക്കാൻ ദൈവം ഉദ്ദേശിക്കുന്ന വേല ചെയ്യുന്നതിന്നു നാം മനസ്സിനെയും ശരീരത്തെയും യോഗ്യമാക്കുകയും അഭ്യസിപ്പിക്കയും ചെയ്യുന്നു. ചിന്തയാൽ സദാ മധൂരീകരിച്ച പ്രായോഗിക ജീവിതത്തിലെ ശിക്ഷണ ക്രമമാണു മാനസികായാസത്തിലുള്ള സമ്മിശ്രമായ കായികാദ്ധ്വാനം. (FE 229)സആ 363.5

    വേല എത്ര ചെറുതായിരുന്നാലും അടിമത്വമായി തോന്നിയാലും അതിനെക്കുറിച്ചു ലജ്ജിക്കരുത്. വേല മഹനീയമായ ഒന്നാണ്. തലകൊണ്ടാ കൈകൊണ്ടോ വേല ചെയ്യുന്ന സ്ത്രീപുരുഷന്മാരൊക്കെയും വേല ചെയ്യുന്നവരാണ്. എന്തു വേല ചെയ്യുമ്പോഴും അവരവർ തങ്ങളുടെ കർത്തവ്യം നിർവ്വഹിക്കയും മതത്തെ ബഹുമാനിക്കയും ചെയ്യുന്നു. കൈകൾ സാധാരണ വേലയിൽ വ്യാപൃതമായിരിക്കുമ്പോൾ മനസ്സു ഉന്നതവും നിർമ്മലവും വിശുദ്ധവുമായ വിചാരങ്ങളാൽ ഉൽക്കുഷ്ടമാക്കപ്പെടും. (4T 590)സആ 364.1

    കായികാദ്ധ്വാനത്തെ പലപ്പോഴും അവജ്ഞയോടെ വീക്ഷിക്കുന്നു. അശ്രദ്ധയോടെ വിചാരശൂന്യമായ രീതിയിൽ ചെയ്യുന്നതുകൊണ്ടാണ് അപകാരം സംഭവിക്കുന്നത്. കായികാദ്ധ്വാനം ഒരു തിരഞ്ഞെടുപ്പാക്കാതെ ആവശ്യകതയിൽനിന്നും ചെയ്യുന്നു. ഹൃദയംഗമമല്ലാതെ സ്വയബഹുമാനമോ മറ്റുള്ളവരുടെ ബഹുമാനമോ ആർജ്ജിക്കാത്ത രീതിയിൽ ഈ പ്രവൃത്തി ചെയ്യുകയും ചെയ്യുന്നു. തൊഴിൽ പരിശീലനത്തിൽ ഈ തെറ്റു തിരുത്തേണ്ടതാണ്. ഇതു സൂക്ഷ്മതയുടെയും പൂർണ്ണതയുടെയും സ്വഭാവം വളർത്തണം. വിദ്യാർത്ഥികൾ നയവും വ്യവസ്ഥയും പഠിക്കണം; സമയം ദുർവ്വിനിയോഗം ചെയ്യാതിരിക്കാനും പഠിക്കണം. നല്ല രീതികൾ മാത്രം പഠിപ്പിച്ചാൽ പോരാ, പ്രത്യുത, നിരന്തരം ഉൽക്കർഷം ലഭിക്കാൻ ആഗ്രഹിക്കാനും പ്രോത്സാഹിപ്പിക്കണം. മാനുഷിക ബുദ്ധിക്കും കരങ്ങൾക്കും ചെയ്യാൻ കഴിയുന്നിടത്തോളം വേല മിക്കവാറും പരിപൂർണ്ണമാക്കുക എന്നതായിരിക്കട്ടെ അവരുടെ ലക്ഷ്യം. (Ed 222)സആ 364.2