Loading...
Larger font
Smaller font
Copy
Print
Contents

സഭയ്ക്കുള്ള ആലോചന

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    ജാതികളോടുള്ള ക്രിസ്തുവിന്റെ ബന്ധം

    ജാതി, മതം, വിശ്വാസം, നില, ഇവയെ സംബന്ധിക്കുന്ന യാതൊരു വ്യത്യാസവും ക്രിസ്തു അംഗീകരിച്ചിട്ടില്ല. ശാസ്ത്രിമാരും പരീശന്മാരും എല്ലാ സ്വർഗ്ഗീയ ദാനങ്ങളെയും തദ്ദേശീയവും ജാതീയവുമായി പ്രയോജന പ്പെടുത്തുവാനും ലോകത്തിലെ ദൈവകുടുംബത്തിലെ ശേഷം ഭാഗങ്ങളെ അതിൽനിന്നു അന്യപ്പെടുത്തുവാനും ശ്രമിച്ചു. എന്നാൽ ക്രിസ്ത വേർപാടിന്റെ എല്ലാ നടുച്ചുവരും ഇടിച്ചുകളയുവാനാണ് വന്നത്. ഭൂമിയെ ഫലവത്താക്കുന്ന കാറ്റ്, വെളിച്ചം, മഴ എന്നിവപോലെ അവന്റെ കൃപാദാനങ്ങളും സ്നേഹവും എല്ലാവർക്കും തടസ്സം കൂടാതെ ആസ്വദിക്കാമെന്നു വെളിവാക്കു വാൻ അവൻ വന്നു.സആ 179.3

    ക്രിസ്തുവിന്റെ ഐഹിക ജീവിതം ജാതിയില്ലാത്ത ഒരു മതം സ്ഥാപിച്ചു.യഹൂദനും പുറജാതിയും സ്വത്രന്തനും അടിമയും ദൈവമുമ്പിൽ ഒരേ സഹോദരനിലയിൽ ബന്ധിക്കപ്പെട്ടിരിക്കുന്ന മതംതന്നെ. നയപരമായ യാതൊരു പ്രശ്നവും അവന്റെ പ്രവൃത്തികളെ സ്വാധീനപ്പെടുത്തിയില്ല. അവൻ കൂട്ടുകാരനും പരദേശിക്കും തമ്മിലും സ്നേഹിതർക്കും ശത്രുക്കൾക്കും തമ്മിലും യാതൊരു വ്യത്യാസവും കല്പിച്ചില്ല. അവന്റെ ഹൃദയത്തിന്നു അഭികാമ്യമായിരുന്നത്. ജീവജലത്തിനായി ദാഹിച്ചു വലയുന്ന ആത്മാവായിരുന്നു.സആ 180.1

    യാതൊരു മനുഷ്യനെയും അവൻ വിലയില്ലാത്തവനെന്നു കരുതി കടന്നു പോയില്ല. എല്ലാ ആത്മാവിനും അവൻ രോഗശമനം നൽകി. അവൻ ആരുടെ കൂട്ടത്തിൽപെട്ടുവോ അവിടെയെല്ലാം കാലോചിതവും സന്ദർഭോചിതവുമായ ഒരു പാഠം പഠിപ്പിക്കാതിരുന്നില്ല. മനുഷ്യർ തങ്ങളുടെ സമസൃഷ്ടങ്ങളോടു കാണിച്ച് ഓരോ ഉപേക്ഷയും നിന്ദയും അവനെ തന്റെ ദൈവികവും മാനുഷികവുമായ സഹതാപത്തിനും അവർക്കുള്ള ആവശ്യകതയെക്കുറിച്ചും ബോധമുള്ളവരാക്കിത്തീർക്കുകയാണ് ചെയ്തത്. അവൻ വഴങ്ങാത്ത വരെയും ഗുണമില്ലാത്തവരെയും പ്രത്യാശകൊണ്ടു നിറെക്കുകയും അവരുടെ മുമ്പിൽ അവരെ കുറ്റരഹിതരും നിരുപ്രദവികളുമായ ദൈവമക്കളാകത്തക്ക സ്വഭാവമുള്ളവരാക്കിത്തീർക്കാനുള്ള ഉറപ്പു നൽകുകയും ചെയ്യുന്നതാണ്.സആ 180.2

    ദൈവമക്കളെല്ലാവരും ക്രിസ്തുവിൽ ഒന്നാകകൊണ്ട് യേശു ഇങ്ങനെയാണ് ജാതീയവും സാമുദായികവുമായ വ്യത്യാസങ്ങളെയും നിറം, ജാതി, സ്ഥാനം, ധനം, ജനനം, സിദ്ധി ആദിയായി മനുഷ്യനെ മനുഷ്യനിൽനിന്നു വേർപെടുത്തുന്ന ഏതിനെയും പരിഗണിക്കുന്നത്. ഐക്യതയുടെ രഹസ്യം, വിശ്വാസികൾക്കു ക്രിസ്തുവിൽ കൂടെയുള്ള സമത്വത്തെയാണ് ആശ്രയിച്ചിരിക്കുന്നത്.സആ 180.3