Loading...
Larger font
Smaller font
Copy
Print
Contents

സഭയ്ക്കുള്ള ആലോചന

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    പ്രവാചകിക്കു വെളിച്ചം ലഭിച്ചവിധം

    നാം മുൻകണ്ടതുപോലെ, യിസ്രായേൽ മക്കളുടെ അനുഭവത്തിൽ ഒരു കാലത്തു കർത്താവു തന്റെ പ്രവാചകന്മാർ മുഖാന്തിരം അവരോടു സമ്പർക്കം പുലർത്തിയിരുന്ന വിധത്തെക്കുറിച്ചു ഇങ്ങനെ അരുളിചെയ്തു:സആ 17.3

    “നിങ്ങളുടെയിടയിൽ ഒരു പ്രവാചകൻ ഉണ്ടെങ്കിൽ യഹോവയായ ഞാൻ അവനു ദർശനത്തിൽ എന്നെ വെളിപ്പെടുത്തുകയും സ്വപ്നത്തിൽ അവനോടു അരുളിചെയ്യുകയും ചെയ്തു” സംഖ്യ.12:6,സആ 17.4

    ഒടുവിലത്തെ അദ്ധ്യായത്തിൽ ഏതാനും ബാഹ്യലക്ഷണങ്ങളാൽ അനുഗതവും വൻപോരാട്ടപരവുമായ ദർശനചരിതം നിങ്ങൾ വായിക്കുന്നു. എന്തുകൊണ്ടാണ് ദർശനങ്ങൾ ഈ വിധത്തിൽ നല്കപ്പെട്ടതു എന്നു ഒരാൾ സയുക്തികമായി ചോദിച്ചേക്കാം. സംശയമെന്യേ അതു ജനത്തിന്റെ വിശ്വാസം സ്ഥിരപ്പെടുത്തുവാനും യഹോവ വാസ്തവമായി പ്രവാചകൻ മുഖാന്തിരം സംസാരിക്കുന്നു എന്നു എല്ലാവർക്കും ഉറപ്പു നല്കുവാനുമായിട്ടായിരുന്നു. ദർശനത്തിലായിരുന്നപ്പോഴുണ്ടായിരുന്ന തന്റെ അവസ്ഥകളെപ്പറ്റി മിസ്സിസ് വൈറ്റ് അധികമൊന്നും വിവരിച്ചു പറഞ്ഞിട്ടില്ല. എങ്കിലും ഒരവസരത്തിൽ അവർ ഇങ്ങനെ പ്രസ്താവിച്ചു: “എല്ലാവരുടെയും വിശ്വാസം സാക്ഷാത്കരിക്കുവാനും അങ്ങനെ ഈ അന്ത്യനാളുകളിൽ നമുക്കു പ്രവചനത്തിന്റെ ആത്മാവിൽ ഉത്തമ വിശ്വാസം ഉണ്ടാകുവാനുമായിട്ടാണ് ഈ ദൂതുകൾ ഇങ്ങനെ നല്കപ്പെട്ടത്.സആ 17.5

    മിസിസ് വൈറ്റിന്റെ പ്രവർത്തനം പുരോഗമിച്ചതോടെ “അവരുടെ ഫലത്താൽ നിങ്ങൾ അവരെ തിരിച്ചറിയും” എന്ന വേദപുസ്തക പരിശോധനാ മാർഗ്ഗം ഉപയോഗിച്ചു അവരെ ശോധന ചെയ്യാവുന്നതാണ്. എന്നാൽ ഫലം പക്വത പ്രാപിക്കുന്നതിനു സമയം വേണം. അതുകൊണ്ട് കർത്താവ് ആരംഭത്തിൽ തന്നെ ദർശനത്തോടുകൂടി ജനങ്ങൾക്കു അതിനെ വിശ്വസിപ്പാൻ സഹായകരമായിരിക്കത്തക്ക തെളിവുകളും നല്കുകയുണ്ടായി.സആ 17.6

    എന്നാൽ എല്ലാ ദർശനങ്ങളും ഗണ്യമായ ബാഹ്യ ലക്ഷണസമയന്വിതം പരസ്യമായി നല്കപ്പെട്ടവനായിരുന്നില്ല. ഈ അദ്ധ്യായത്തിന്റെ പ്രാരംഭവാക്യത്തിൽ ദൈവം പ്രവാചകന് ദർശനത്തിൽ തന്നെത്താൻ വെളിപ്പെടുത്തുക മാത്രമല്ല. സ്വപ്നത്തിൽ അവാനാട് അരുളിച്ചെയ്കയും ചെയ്യുമെന്നു നമ്മോടു പറഞ്ഞിട്ടുണ്ട്. ഈദൃശ പ്രവാചക സ്വപ്നത്തെക്കുറിച്ചാണ് ദാനിയേൽ താഴെ വരുംകാരം രേഖപ്പെടുത്തിയിരിക്കുന്നത്.“ബാബേൽ രാജാവായ ബേൽശസ്സരിന്റെ ഒന്നാം ആണ്ടിൽ ദാനിയേൽ ഒരു സ്വപ്നം കണ്ടു. അവന്നു കിടക്കയിൽ വച്ചു ദർശനങ്ങൾ ഉണ്ടായി. അവൻ സ്വപ്നം എഴുതി കാര്യത്തിന്റെ സാരം വിവരിച്ചു.” ദാനീ 7:21.സആ 18.1

    ദാനീയേൽ അവനു വെളിപ്പെടുത്തപ്പെട്ട കാര്യങ്ങളെപ്പറ്റിപ്പറയുമ്പോൾ അനേക പ്രാവശ്യം “രാത്രി ദർശനങ്ങളിൽ ഞാൻ കണ്ടു” എന്നു രേഖപ്പെടുത്തിയിട്ടുണ്ട്, മിസ്സിസ് വൈറ്റിന്റെ അനുഭവത്തിലും രാത്രികാലങ്ങളിൽ അവരുടെ മനസ്സു സ്വസ്ഥമായിരുന്നപ്പോഴാണ് മിക്ക ദർശനങ്ങളും നൽകപ്പെട്ടത്. താഴെക്കാണും പ്രകാരമുള്ള മുഖവുരകളിൽ നാം ഏതാദൃശ വസ്തുത രേഖപ്പെടുത്തിക്കാണുന്നു.സആ 18.2

    “രാത്രി ദർശനങ്ങളിൽ ചില കാര്യങ്ങൾ എനിക്ക് സ്പഷ്ടമായി പ്രദാനം ചെയ്യപ്പെട്ടു. ദൈവം പലപ്പോഴും പ്രവാചകിയോട് സ്വപ്നത്തിൽ അരുളി ചെയ്തിട്ടുണ്ട്. പ്രവാചകനിക സ്വപ്നത്തിനും അഥവാ രാത്രി ദർശനത്തിനും ഒരു സാധാരണ സ്വപ്നത്തിനും തമ്മിലുള്ള ബന്ധമെന്താണെന്നു ചോദിച്ചേക്കും. ഇതിനെക്കുറിച്ചു മിസ്സിസ് വൈറ് 1868-ൽ ഇപ്രകാരം എഴുതുകയുണ്ടായി:സആ 18.3

    “ജീവിതത്തിലെ സാധാരണ കാര്യങ്ങളിൽ നിന്നുദിക്കുന്ന അനവധി സ്വപ്നങ്ങളുണ്ട്. അവയെ സംബന്ധിച്ചു ദൈവത്തിന്റെ ആത്മാവിനു ഒരിടപാടും ഇല്ല. കൂടാതെ സാത്താന്യ ആത്മാവിനാൽ ഉളവാകുന്ന വ്യാജസ്വപ്നങ്ങളും ദർശനങ്ങളും ഉണ്ട്. എന്നാൽ കർത്താവിങ്കൽ നിന്നുള്ള സ്വപ്നങ്ങളെ ദൈവ വചനത്തിൽ ദർശനങ്ങളുടെ വകുപ്പിലാണ് ഉൾപ്പെടുത്തിക്കാണുന്നത്. അങ്ങനെയുള്ള സ്വപ്നങ്ങൾ നല്കപ്പെടുന്ന ആളുകളെയും സാഹചര്യങ്ങളെയും പരിഗണിച്ചുള്ള അവയുടെ പരമാർത്ഥ സ്ഥിതി വെളിവാക്കുന്ന തെളിവുകൾ ആ സ്പനങ്ങളിൽ ഉണ്ട്.”സആ 18.4

    ഒരിക്കൽ മിസ്സിസ് വൈറ്റിന്റെ ജീവിതത്തിന്റെ അന്ത്യഘട്ടത്തിൽ അവരുടെ പുത്രൻ എൽഡർ D.W.C. വൈറ്റ് അവരെ സംബന്ധിച്ചു നല്ല അറിവു പ്രാപിച്ചിട്ടില്ലാതിരുന്നവരെ സഹായിപ്പനായി ഇങ്ങനെ ചോദിച്ചു: “അമ്മേ; അമ്മയ്ക്ക് രാത്രികാലങ്ങളിൽ കാര്യങ്ങൾ വെളിപ്പെടുത്തപ്പെടുന്നതായി അമ്മ പലപ്പോഴും പറയാറുണ്ടല്ലോ. അമ്മയ്ക്കു വെളിച്ചം നല്കുന്ന സ്വപ്നങ്ങളെപ്പറ്റി അമ്മ സംസാരിക്കുന്നു. ഞങ്ങൾക്കും സ്വപ്നങ്ങൾ ഉണ്ടാകാറുണ്ട്. അമ്മ കൂടെക്കൂടെ പറഞ്ഞു കേൾപ്പിക്കുന്ന സ്വപ്നങ്ങളിൽ ദൈവം സംസാരി ക്കുന്നു എന്നു അമ്മയ്ക്ക് എങ്ങനെ അറിയാം?”സആ 18.5

    “പകൽ സമയത്തുണ്ടാകുന്ന ദർശനങ്ങളിൽ എനിക്കു ബുദ്ധിയുപദേശിപ്പാൻ എന്റെ അടുക്കൽ നില്ക്കുന്ന ദൈവദൂതനായ സന്ദേശവാഹകൻ തന്നെയാണ് രാത്രി ദർശനങ്ങളിലും എന്റെ സമീപം നില്ക്കുന്നത്, അതു കൊണ്ടാണ് ഞാൻ അതു മനസ്സിലാക്കുന്നത്” എന്നതായിരുന്നു മിസ്സിസ് വൈറ്റ് സ്വപുത്രനു നല്കിയ മറുപടി. ഈ മറുപടിയിൽ സൂചിപ്പിച്ചിരിക്കുന്ന സ്വർഗ്ഗീയ ജീവിയെ ഇതര ഭാഗങ്ങളിൽ “ദൂതൻ”, ”സആ 19.1

    എന്റെ വഴികാട്ടി,” എന്റെ “ഉപദേഷ്ടാവ്” എന്നിങ്ങനെ വിവിധ പേരുകളിൽ സൂചിപ്പിച്ചിട്ടുണ്ട്. പ്രവാചകിയുടെ മനസ്സിൽ യാതൊരു കുഴപ്പവും ഉണ്ടായിരുന്നില്ല. രാത്രികാലങ്ങളിൽ നല്കപ്പെട്ട വെളിപ്പാടുകളെപ്പറ്റി ഒരു സംശയവും ഇല്ലായിരുന്നു. കാരണം ആ ഉപദേശങ്ങൾ ദൈവത്തിൽ നിന്നുള്ളവയാണെന്നു അവയുടെ സാഹചര്യങ്ങൾ വ്യക്തമാക്കിയിരുന്നു.സആ 19.2

    മറ്റു സന്ദർഭങ്ങളിലും അതായതു മിസ്സിസ് വൈറ്റ് പ്രാർത്ഥിക്കയോ സംസാരിക്കുയോ എഴുതുകയോ ചെയ്തുകൊണ്ടിരിക്കുമ്പോഴും അവർക്ക് ദർശനങ്ങൾ നല്കപ്പെട്ടിരുന്നു. പരസ്യയോഗങ്ങളിൽ സംസാരിക്കയോ പ്രാർത്ഥിക്കയോ ചെയ്തുകൊണ്ടിരിക്കുമ്പോൾ ഉണ്ടായ ദർശനങ്ങളെപ്പറ്റി അവർ അല്പനേരം മൗനം ദീക്ഷിച്ചില്ലെങ്കിൽ അവരുടെ ചുറ്റും കൂടിയിരുന്ന ആളുകൾ അറിയുകയില്ലായിരുന്നു. അതിനെക്കുറിച്ച് അവർ ഒരിക്കൽ ഇങ്ങനെ എഴുതി: “ഞാൻ എരിവേറിയ പ്രാർത്ഥനയിൽ ഏർപ്പെട്ടിരിക്കെ ചുറ്റും ഉണ്ടായിരുന്ന സർവ്വസംഗതികളും അദൃശ്യമായി, മുറി വെളിച്ചം കൊണ്ടു നിറയപ്പെട്ടു. ജനറൽ കോൺഫ്രന്സ് ആയി കാണപ്പെട്ട ഒരു സമ്മേളനത്തോടുള്ള സന്ദേശം ഞാൻ ശ്രവിക്കയായിരുന്നു.”സആ 19.3

    എഴുപതു സംവത്സരങ്ങളോളം നീണ്ടു നിന്നിരുന്ന മിസ്സിസ് വൈറ്റിന്റെ സുദീർഘമായ ജീവിത ശുശ്രൂഷാകാലത്തു അവർക്കു നല്കപ്പെട്ടിരുന്ന നിരവധി ദർശനങ്ങളിൽ ഏറ്റവും വലിയതു നാലു മണിക്കൂറും ഏറ്റവും ചെറിയതും ഒരു ചുരുങ്ങിയ നിമിഷം മാത്രവും ദൈർഘ്യം ഉള്ളവയുമായിരുന്നു. മിക്ക ദർശനങ്ങളുടെയും ദൈർഘ്യം അര മണിക്കൂറോ അല്പം കൂടുതലോ ആയിരുന്നു. അവയുടെ ദൈർഘ്യം എങ്ങനെയെങ്കിലും ഒരു ചട്ടപ്രകാരം നിയന്ത്രിക്കപ്പെട്ടിരുന്നു എന്നു പറവാൻ നിർവാഹമില്ല. എന്തുകൊണ്ടന്നാൽ പിൻവരുമാർ പൗലൊസ് എഴുതിയിരിക്കുന്നതുപോലെയാണ് അവ നല്കപ്പെട്ടത്. “ദൈവം പണ്ട് ഭാഗം ഭാഗമായിട്ടും വിവിധമായിട്ടും പ്രവാചകന്മാർ മുഖാന്തിരം പിതാക്കന്മാരോടു അരുളി ചെയ്തു.” എബ്രാ. 1:1.സആ 19.4

    ദർശനങ്ങൾ മുഖാന്തിരം പ്രവാചകനും വെളിച്ചം പകർന്നു കൊടുക്കപ്പെട്ടു. എന്നാൽ ദർശനവേളയിൽ തന്നെ പ്രവാചകൻ അതു രേഖപ്പെടുത്തിയില്ല. അവന്റെ പ്രവൃത്തി ഒരു യാന്തിക ജോലിയായിരുന്നില്ല. ചുരുക്കം ചില സന്ദർഭങ്ങളിൽ മാത്രം അല്ലാതെ എല്ലായ്പ്പോഴും കർത്താവു അവന്നു താൻ സംസാരിക്കേണ്ട അതേ വാക്കുകൾ നല്കിയിരുന്നില്ല. രേഖപ്പെടുത്തേണ്ട വാക്കുകൾ തന്നെ എഴുതുമാറു ദൈവദൂതൻ (പ്രവാചകന്റെ കരത്തെ നയിച്ചതുമില്ല, ദർശനങ്ങളാൽ പ്രകാശിതമാക്കപ്പെട്ട മനസ്സിൽ നിന്നു പ്രവാചകൻ തന്റെ സന്ദേശങ്ങൾ വായിച്ചറിയുകയോ സംസാരിച്ചു കേൾക്കുകയോ ചെയ്തിരുന്ന ശ്രോതാക്കൾക്കുവേണ്ടി വെളിച്ചവും ഉപദേശവും പകർന്നു കൊടുക്കത്തക്ക വാക്കുകൾ എഴുതി അറിയിക്കയോ സംസാരിച്ചു കേൾപ്പിക്കയോ ചെയ്തിരുന്നു.സആ 19.5

    പ്രവാചകന്റെ മനസ്സ് പ്രകാശിതമാക്കപ്പെട്ടത്. ജനങ്ങൾക്കു പകർന്നു കൊടുക്കേണ്ടതായ അറിവും ഉപദേശവും അവൻ പ്രാപിച്ചതു തന്നെ എപ്രകാരമാണെന്നു നാം ചോദിച്ചേക്കാം. ദർശനങ്ങൾ നല്കപ്പെടുന്നതു സംബന്ധിച്ചു ഒരു സുനിശ്ചിതമായ ചട്ടം ഉണ്ടാക്കുവാൻ നിർവ്വാഹമില്ലാത്തതു പോലെ തന്നെ പ്രവാചകൻ ദൈവശ്വാസീയമായ ദൂതു പ്രാപിക്കുന്ന മാർഗ്ഗത്തെ നിയന്ത്രിക്കുന്ന ഒരു സുനിശ്ചിത ചട്ടവുമില്ല. എന്നിരുന്നാലും ഓരോ സന്ദർഭത്തിലും അതു പ്രവാചകന്റെ മനസ്സിൽ മായിപ്പാനാവാത്ത ഒരു ധാരണ ഉളവാക്കുന്നതും വളരെ സാക്ഷാത്തായതുമായ ഒരു അനുഭവം ആയിരുന്നു. നാം കാണുകയും അനുഭവിക്കയും ചെയ്യുന്ന കാര്യങ്ങൾ നമ്മുടെ മനസുകളിൽ നാം കേൾക്കുന്നവയെക്കാൾ അധികം ഗാഢമായ ധാരണകൾ ഉളവാക്കുന്നതുപോലെ തന്നെ പ്രവാചകന്മാർക്കു നല്കപ്പെ ടുന്ന ദർശനങ്ങൾ മുഖേന അവർക്കു ദൃശ്യമാകുന്ന സംഭവങ്ങളുടെ നിറവേറ്റം അവരുടെ മനസ്സുകളിൽ അഗാധവും നിലനില്ക്കുന്നതുമായ ധാരണ ഉളവാക്കിയിരുന്നു.സആ 20.1

    മുന്നദ്ധ്യായത്തിൽ വൻ പോരാട്ട ദർശനം വിവരിക്കയിൽ തന്നെ മിസിസ് വൈറ്റിനു ചരിത്ര സംഭവങ്ങളെക്കുറിച്ചുള്ള അറിവു സിദ്ധിച്ചതെപ്രകാരമാണെന്നു വ്യക്തമാക്കുന്ന അവരുടെ സ്വന്തം വാക്കുകളെ ഞങ്ങൾ ഉദ്ധരിച്ചിരുന്നു. മറ്റൊരവസരത്തിൽ അവർക്കു വെളിച്ചം സിദ്ധിച്ച വിധത്തെപ്പറ്റി വിവരിക്കയിൽ “പലപ്പോഴും ഭൂമിയിൽ നിറവേറിയിരുന്ന സംഭവങ്ങളിലേക്ക് എന്റെ ശദ്ധ തിരിച്ചുവിടപ്പെട്ടിട്ടുണ്ട്. ചിലപ്പോൾ എന്നെ വളരെ ദൂരം മുമ്പോട്ടു കൊണ്ടു ചെന്നു ഭാവിയിൽ നിറവേറാനുള്ള സംഭവങ്ങൾ കാണിച്ചു തന്നിട്ടുണ്ട്. വീണ്ടും കഴിഞ്ഞ കാലങ്ങളിൽ നിറവേറിക്കഴിഞ്ഞിരുന്ന സംഭവങ്ങളും എനിക്കു കാണിച്ചു തന്നു.സആ 20.2

    ഇതിൽ നിന്നും എലൻ വൈറ്റ് ഒരു ദൃക്സാക്ഷിപോലെ ഈ സംഭവങ്ങൾ നിറവേറുന്നതു കണ്ടു എന്നു വെളിവാകുന്നുണ്ട്. അവളുടെ മുമ്പിൽ ദർശനം മുഖാന്തിരം അവ വീണ്ടും അഭിനയിക്കപ്പെടുകയും അതിനാൽ വ്യക്തമായ ഒരു ധാരണ സംജാതമാക്കപ്പെടുകയും ചെയ്തു. മറ്റു ചിലപ്പോൾ അവൾ തനിക്കു പ്രദാനം ചെയ്യപ്പെട്ടിരുന്ന കാഴ്ചകളിൽ ഭാഗഭാക്കായി ആ കാര്യങ്ങൾ സ്പർശിക്കയും കാണുകയും കേൾക്കുകയും അനുസരിക്കുകയും ചെയ്തിരുന്നു. എന്നാൽ ആ അനുഭവം യഥാർത്ഥമായിരുന്നില്ല, എങ്കിലും അതു അവരുടെ മനസ്സിൽ എത്രയും അവിസ്മരണീയമായ ഒരു ധാരണ ഉളവാക്കി. 65 മുതൽ 75 വരെ വശങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ള അവരുടെ (പ്രഥമ ദർശനത്തിന്റെ സ്വഭാവം ഇങ്ങനെയുള്ളതായിരുന്നു.സആ 20.3

    വേറെ ചില സന്ദർഭങ്ങളിൽ ഉണ്ടായിരുന്ന ദർശനങ്ങളിൽ മിസ്സിസ് വൈറ്റ് വിദൂര സ്ഥലങ്ങളിലെ യോഗങ്ങളിലോ വീടുകളിലോ സ്ഥാപനങ്ങളിലോ സന്നിഹിതയായിരുന്നതായി കാണപ്പെട്ടിട്ടുണ്ട്. അപ്രകാരമുള്ള യോഗങ്ങളിൽ അഥവാ സമ്മേളനങ്ങളിൽ ഹാജരുണ്ടായിരുന്ന വിവിധ വ്യക്തികളുടെ പ്രവൃത്തികളും അവർ സംസാരിച്ച വാക്കുകളും സംബന്ധിച്ച വിശദവിവരങ്ങൾ കൃത്യമായി വിവരിക്കത്തക്കവണ്ണം മിസ്സിസ് വൈറ്റിന്റെ സാഹചര്യ ബോധം അത്രമാത്രം വ്യക്തമായിരുന്നു. ഒരു തവണ ദർശനത്തിലായിരുന്നപ്പോൾ മിസ്റ്റിസ് വൈറ്റ് നമ്മുടെ ഒരു മെഡിക്കൽ സ്ഥാപനത്തിലേക്ക് കൊണ്ടു പോകപ്പെട്ടതായി അവർക്കു തോന്നി. അവർ ആ സ്ഥാപനത്തിലെ മുറികൾ സന്ദർശിക്കുകയും അവിടെ നടന്നിരുന്നതെല്ലാം കാണുകയും ചെയ്തു. ഈ അനുഭവത്തെപ്പറ്റി അവർ ഇങ്ങനെ എഴുതി: “നിസ്സാരമായ സംസാരം ബുദ്ധിഹീനമായ തമാശ പറച്ചിൽ അർത്ഥമില്ലാത്ത ചിരി ഇവ വേദനാപൂർവ്വം എന്റെ ശ്രവണപുടങ്ങളിൽ പതിച്ചു... അവിടെ വെച്ചു പുലർത്തിയിരുന്ന അസൂയ കണ്ടും പക നിറഞ്ഞ വാക്കുകളും വിചാര ശൂന്യവും ദൈവദൂതന്മാരെ ലജ്ജിപ്പിക്കുവാൻ പര്യാപ്തമായ സംസാരം ശ്രവിച്ചും ഞാൻ അത്ഭുതപ്പെട്ടു.”സആ 20.4

    തദനന്തരം അതേ സ്ഥാപനത്തിന്റെ അധികം സന്തോഷകരമായ അവസ്ഥകൾ വെളിപ്പെടുത്തപ്പെട്ടു. പ്രവാചകി പ്രാർത്ഥനകൾ നടത്തപ്പെട്ടിരുന്ന മുറികളിലേക്കു ആനയിക്കപ്പെട്ടു. “അവകളിൽ നിന്നുയർന്നുകൊണ്ടിരുന്ന പ്രാർത്ഥനാശബ്ദം! അതെത്ര സ്വാഗതാർഹമായിരുന്നു.” നടന്നു കഴിഞ്ഞതു പോലെ കാണപ്പെട്ട ഈ സ്ഥാപനസന്ദർശനത്തെ ആധാരമാക്കി ഉപദേശപരമായ ഒരു ദൂതു എഴുതപ്പെട്ടിരുന്നു. ആ സ്ഥാപനത്തിലെ വിവിധ ഡിപ്പാർട്ടുമെന്റുകളിലേക്കും മുറികളിലേക്കും അവരെ നയിച്ചിരുന്ന ദൈവദൂതൻ പറഞ്ഞ വാക്കുകളിലാണ് അതു എഴുതപ്പെട്ടിരുന്നത്.സആ 21.1

    മിക്കപ്പോഴും സുവ്യക്തവും സാദൃശ്യപരവുമായ വിധത്തിലാണ് മിസ്സിസ് വൈറ്റിന് ദർശനങ്ങൾ നല്കപ്പെട്ടിരുന്നത്. അങ്ങനെയുള്ള ഒരു ദർശനമാണ് ആപത്തിൽ കുടുങ്ങിയിരുന്ന ഒരു പ്രമുഖ പ്രവർത്തകനു നേരിട്ടു അയച്ചു കൊടുക്കപ്പെട്ട ഒരു സന്ദേശത്തിൽ നിന്നും താഴെ ചേർത്തിരിക്കുന്ന മൂന്നു വാചകങ്ങളിൽ വിവരിച്ചിരിക്കുന്നത്.സആ 21.2

    “മറ്റൊരവസരത്തിൽ ഒരു പതാകയും വഹിച്ചുകൊണ്ടു കുതിരപ്പുറത്തു കയറിയിരിക്കുന്ന ഒരു സൈന്യാധിപന്റെ സാദൃശ്യത്തിലാണ് നിങ്ങളെ എനിക്കു കാണിച്ചു തന്നത്. ഒരുത്തൻ കടന്നു വന്നു നിങ്ങളുടെ കൈയ്ക്കലുണ്ടായിരുന്നതും, “ദൈവകല്പനയും യേശുവിങ്കലുള്ള വിശ്വാസവും” എന്ന വാക്കുകൾ രേഖപ്പെടുത്തിയിരുന്നതുമായ പതാകയെ പിടിച്ചുപറിച്ചു നിലത്തിട്ടു ചവിട്ടിക്കളഞ്ഞു. നിങ്ങളെ ലോകത്തോടു ബന്ധിപ്പിക്കുന്ന ഒരു കൂട്ടം ആളുകൾ നിങ്ങളെ വലയം ചെയ്തിരിക്കുന്നതു ഞാൻ കണ്ടു.”സആ 21.3

    മിസ്സിസ് വൈറ്റിനു ഒരേ സമയത്തു രണ്ടു വ്യത്യസ്തങ്ങളായ കാഴ്ചകൾ നല്കപ്പെട്ടിരുന്ന അവസരങ്ങളും ഉണ്ടായിരുന്നിട്ടുണ്ട്. അവയിലൊന്നു ഒരു നിർദ്ദിഷ്ട പദ്ധതിയോ നയമോ അനുസരിച്ചാലുണ്ടാകുന്ന ഫലവും, മറ്റേതു മറ്റുവല്ല പദ്ധതിയോ നയമോ അനുസരിച്ചു പ്രവർത്തിക്കുന്നതിന്റെ ഫലവും ദ്യശ്യമാക്കിയിരുന്നു. അമേരിക്കയുടെ പശ്ചിമഭാഗത്തുള്ള ലോമാലിൻഡയിൽ ഒരു ആരോഗ്യ സംവർദ്ധകമായ ഭക്ഷണ വ്യവസായശാല സ്ഥാപിക്കുന്നതിനെ സംബന്ധിച്ചുണ്ടായ ദർശനത്തിൽ ഇതിന്റെ ഒരു ഉത്തമ ദ്യഷ്ടാന്തം കാണാം. അതിലേക്കു മാനേജരും അയാളുടെ അനുയായികളും അവിടെ സംസ്ഥാപിതമായിരുന്ന സാനിട്ടേറിയ(ചികിത്സാലയ)ത്തിനു വളരെ അടുത്തു ഒരു വലിയ കെട്ടിടം നിർമ്മിക്കണമെന്നു ആലോചിച്ചു. അതിനുള്ള ആലോചനകൾ പുരോഗമിച്ചുകൊണ്ടിരിക്കുമ്പോൾ മിസ്സിസ് വൈറ്റിനു, ആ സ്ഥലത്തു നിന്നു അനേക ശതം മൈലകലെ സ്ഥിതി ചെയ്തിരുന്ന സ്വഗൃഹത്തിൽ വച്ചു ഒരു രാത്രി രണ്ടു ദർശനങ്ങൾ നല്കപ്പെട്ടു. അവയിൽ ഒന്നാമ ത്തേതിനെക്കുറിച്ചു അവർ ഇങ്ങനെ പ്രസ്താവിച്ചു:സആ 21.4

    “അനവധി തരം ഭക്ഷണം നിർമ്മിക്കപ്പെട്ടിരുന്ന ഒരു വലിയ കെട്ടിടം എനിക്കു കാണിച്ചു തന്നു. ബേക്കറിയുടെ സമീപത്ത് അനേകം ചെറിയ കെട്ടിടങ്ങളും ഉണ്ടായിരുന്നു. അതിന്റെ അടുക്കൽ നില്ക്കവെ അവിടെ നടത്തപ്പെട്ടിരുന്ന പ്രവൃത്തിയെ സംബന്ധിച്ചു അത്യുച്ചത്തിൽ തർക്കിക്കുന്ന ശബ്ദം ഞാൻ ശ്രവിച്ചു. പ്രവർത്തകരുടെ ഇടയിൽ യോജിപ്പു കുറവായിരുന്നു. കുഴപ്പം ഉൾപ്രവേശിക്കയും ചെയ്തു.സആ 22.1

    അനന്തരം ആ (പവർത്തകരുടെ ഇടയിൽ യോജിപ്പുണ്ടാക്കുവാൻ ആ ദുഃഖിതനായ മാനേജർ അവരോടു ന്യായവാദം ചെയ്യുന്നതു അവൾ കണ്ടു. യാദൃശ്ചികമായ ആ തർക്കങ്ങളും വാദങ്ങളും ശ്രവിച്ചിരുന്ന രോഗികൾ, ഈ ചികിത്സാലയത്തിനു ഇത്രയധികം സമീപത്തായി ഈ മനോഹര സ്ഥാനത്തു ഇങ്ങനെ ഒരു ഭക്ഷണനിർമ്മാണശാല സ്ഥാപിക്കാനിടയായല്ലോ! എന്നുപറഞ്ഞു ഖേദം പ്രകടിപ്പിച്ചതും അവർ കണ്ടു. അതിനെതുടർന്നു ഒരു ആൾ അവിടെ കടന്നു വന്നു, “ചില പദ്ധതികൾ നടപ്പിലാക്കുന്നതിന്റെ ഫലമെന്തായിരിക്കുമെന്നു നിന്നെ കാണിപ്പാൻ ഒരു ദൃഷ്ടാന്തമായിട്ടാണ് ഇതെല്ലാം നിന്റെ മുമ്പാകെ കടന്നു പോകുമാറാക്കിയതു” എന്നു അവരോടു പറഞ്ഞു,സആ 22.2

    “പിന്നെ ആ രംഗം മാറി, ആ ഭക്ഷണ നിർമ്മാണശാലതന്നെ ആ സാനിട്ടേറിയ വളപ്പിൽ നിന്നകലെ, തീവണ്ടിപ്പാതയ്ക്ക് നേരെയുള്ള റോഡരികിൽ സ്ഥാപിതമായിരിക്കുന്നതു അവർ കണ്ടു” ഇവിടെ ആ പ്രവൃത്തി ദൈവത്തിന്റെ പദ്ധതി അനുസരിച്ചു ഒരു നവീനമായ വിധത്തിൽ നടത്തപ്പെട്ടിരുന്നു. ഈ ദർശനം ഉണ്ടായി ചുരുക്കം ചില മണിക്കൂറുകൾക്കകം മിസിസ് വൈറ്റ് ആ വൃത്താന്തം ലോമാലിൻഡായിലെ പ്രവർത്തകരെ എഴുതി അറിയിക്കുകയും അതോടുകൂടി പ്രസ്തുത ഭക്ഷണ നിർമ്മാണശാല പണികഴിപ്പിക്കേണ്ട സ്ഥാനം സംബന്ധിച്ച പഠനം പരിഹരിക്കപ്പെടുകയും ചെയ്തു. ആദ്യത്തെ പദ്ധതി നടപ്പിലാക്കിയിരുന്നെങ്കിൽ പിൽകാലങ്ങളിൽ നാം ഒരു ചികിത്സാലയ (സാനട്ടേറിയ) ത്തിന്റെ തൊട്ടടുത്തു ഒരു വ്യാപാരശാല നില കൊള്ളുന്ന ദുഃസ്ഥിതിയെ അഭിമുഖീകരിക്കേണ്ടിവരുമായിരുന്നു.സആ 22.3

    ഇങ്ങനെ വിവിധരീതിയിൽ കർത്താവിന്റെ ദൂതുവാഹകി രാത്രിയും പകലും നല്കപ്പെട്ട ദർശനങ്ങൾ മുഖേന അറിവും ഉപദേശവും പ്രാപിച്ചിരുന്നു. ഇങ്ങനെ പ്രകാശിതമാക്കപ്പെട്ടിരുന്ന മനസിൽ നിന്നാണു പ്രവാചിക അറിവിന്റെയും ഉപദേശത്തിന്റെയും ദൂതുകൾ ജനങ്ങളെ പറഞ്ഞുകേൾപ്പിക്കുകയോ എഴുതിയറിയിക്കയോ ചെയ്തിരുന്നത്. ഈ പ്രവൃത്തിയിൽ കർത്താവിന്റെ ആത്മാവ് മിസ്സിസ് വൈറ്റിനെ സഹായിച്ചിരുന്നു. എന്നാൽ യാന്ത്രികമായ നിയന്ത്രണം ഉണ്ടായിരുന്നില്ല. അവരുടെ ശുശ്രൂഷയുടെ പ്രാരംഭസംവത്സരങ്ങളിൽ അവർ നമ്മുടെ സഭാപ്പത്രത്തിൽ ഇങ്ങനെ എഴുതി:സആ 22.4

    “എന്റെ ആലോചനകൾ പ്രാപിക്കുന്ന കാര്യത്തിൽ ഞാൻ എത്രമാത്രം ദൈവാത്മാവിന്റെ സഹായത്തിൽ ആശ്രയിക്കേണ്ടിയിരുന്നുവോ അത്ര മാത്രം ആശ്രയം അവ എഴുതുന്ന കാര്യത്തിലും എനിക്കുണ്ട്. എങ്കിലും ഞാൻ കണ്ട് സംഗതികളെ വിവരിക്കുന്നതിനു ഞാൻ ഉപയോഗിക്കുന്ന വാക്കുകൾ എന്റെ സ്വന്തമത്രേ. എന്നാൽ ഒരു ദൂതൻ എന്നോടു സംസാരിച്ചു കേൾപ്പിച്ചിട്ടുള്ള വാക്കുകൾ എന്റെ സ്വന്തമല്ല എന്നു കാണിപ്പാൻ അവയെ ഉദ്ധരണികൾ ഉപയോഗിച്ചു വേർതിരിച്ചിട്ടുണ്ട്.സആ 23.1