Loading...
Larger font
Smaller font
Copy
Print
Contents

സഭയ്ക്കുള്ള ആലോചന

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    അത്യാവശ്യങ്ങൾ അവഗണിക്കുന്നതു മിതവ്യയമല്ല

    ശരീരത്തെ അവഗണിച്ചും ദുരുപയോഗപ്പെടുത്തിയും ദൈവവേലക്കു അയോഗ്യനായിത്തീരുമ്പോൾ ദൈവം ബഹുമാനിക്കപ്പെടുന്നില്ല, കുടുംബ നായകന്റെ പ്രഥമ കർത്തവ്യങ്ങളിൽ ഒന്നാണു ശരീരത്തിനാവശ്യമായ രുചികരവും ആരോഗ്യപ്രദവുമായ ആഹാരം കൊടുക്കുകയെന്നുള്ളത്. ആഹാരം കുറയ്ക്കുന്നതിനെക്കാൾ വളരെ നല്ലതു വില കുറഞ്ഞ വസ്ത്രങ്ങളും വീട്ടുപകരണങ്ങളും ഉപയോഗിക്കുന്നതാണ്.സആ 291.1

    ചില കുടുംബനായകന്മാർ അതിഥി സൽക്കാരത്തിനുവേണ്ടി വീട്ടിലുള്ള വരുടെ ഭക്ഷണം ലോഭിക്കാറുണ്ട്. ഇതു ബുദ്ധിയല്ല, അതിഥി സൽക്കാരത്തിൽ വലിയ ലഘുത്വം പാലിക്കണം. കുടുംബാവശ്യമായിരിക്കട്ടെ പ്രഥമ ശ്രദ്ധ.സആ 291.2

    ബുദ്ധിപൂർവ്വകമല്ലാത്ത ധനവ്യയവും കൃത്രിമാചാരങ്ങളും അത്യാവശ്യവും അനുഗ്രഹപൂർണ്ണവുമായിരിക്കേണ്ടിടത്തു അതിഥി സൽക്കാരത്തെ പലപ്പോഴും തടയുന്നു. വേറെ പാചകത്തിനിടയാക്കി ഗൃഹനായികയെ ഭാരപ്പെടുത്താതെ അവിചാരിതമായി വരുന്ന അതിഥിയെ ക്ഷണിക്കത്തക്ക രീതിയിലായിരിക്കണം ദിനംപ്രതിയുള്ള ആഹാര സജ്ജീകരണം. (MH322)സആ 291.3

    മിതവ്യയമെന്നാൽ പിശുക്കു എന്നല്ല. ബുദ്ധിപൂർവ്വമായ വ്യയമാർഗ്ഗമത. എന്തുകൊണ്ടെന്നാൽ ചെയ്യുവാൻ ധാരാളം ജോലിയുണ്ട്.സആ 291.4

    തന്റെ ജനങ്ങളുടെ ആരോഗ്യത്തിനും ക്ഷേമത്തിനും ആവശ്യമുള്ളവ. അവർക്കില്ലാതിരിക്കണമെന്നു ദൈവം ആവശ്യപ്പെടുന്നില്ല. എന്നാലോ, ധൂർത്തു, ധാരാളിത്വം, ആഡംബരം എന്നിവ അവൻ അനുവദിക്കുന്നില്ല. (AH 378, 379)സആ 291.5