Loading...
Larger font
Smaller font
Copy
Print
Contents

സഭയ്ക്കുള്ള ആലോചന

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    പുതിയ സ്ഥലങ്ങളിലേക്കു കടന്നു ചെന്നു സാക്ഷീകരിക്കുന്നത്

    തന്റെ ജനം വലിയ കോളനിയായി അവിടവിടെ തിങ്ങിപ്പാർക്കണമെന്നു ദൈവം ഉദ്ദേശിക്കുന്നില്ല. ക്രിസ്തുവിന്റെ ശിഷ്യന്മാർ ഈ ഭൂമിയിലുള്ള അവന്റെ പ്രതിനിധികളത്രേ. ആ നിലയിൽ അവർ ലോകാന്ധകാരത്ത നീക്കം ചെയ്വാനുള്ള വെളിച്ചങ്ങളായി, എല്ലാ രാജ്യങ്ങളിലും, പട്ടണങ്ങളിലും വൻനഗരങ്ങളിലും ഗ്രാമങ്ങളിലും ചിതറിപ്പാർക്കണമെന്നാണുസആ 85.2

    ദൈവോദ്ദേശം. അവർ ദൈവത്തിന്റെ മിഷനറിമാരായിരിക്കേണ്ടതാണ്. തങ്ങളുടെ വിശ്വാസവും പ്രവൃത്തിയുംകൊണ്ട് അവർ വരുവാനിരിക്കുന്ന രക്ഷിതാ വിന്റെ ആഗമനസാമീപ്യതയെ സാക്ഷീകരിക്കണം.സആ 85.3

    സഭാംഗങ്ങൾക്കു അവർ ഇതുവരെ വളരെ ദുർല്ലഭമായി മാത്രം ആരംഭിച്ചിട്ടുള്ള ഒരു വൻവേല നിർവ്വഹിക്കുവാൻ കഴിയും. ഭൗമിക നന്മകൾ മാത്രം ഉദ്ദേ ശിച്ച് ആരും പുതിയ സ്ഥലങ്ങളിലേക്കു കടന്നുപോകരുത്. എന്നാൽ ഉപജീ വനസംബന്ധമായ മാർഗ്ഗങ്ങൾ തുറന്നു കാണപ്പെടുന്ന സ്ഥാനങ്ങളിലേക്കു സത്യത്തിൽ നല്ല പരിജ്ഞാനം പ്രാപിച്ചിട്ടുള്ള കുടുംബക്കാർ ഒരു സ്ഥലത്തു ഒന്നോ രണ്ടോ കുടുംബക്കാർ വീതം, മാറി താമസിക്കയും അവർ ആ നാട്ടിലെ മിഷനറിമാരായി വർത്തിക്കയും ചെയ്യട്ടെ. അവർക്കു ആ നാട്ടിലെ ആത്മാക്കളോടു ഒരു സ്നേഹവും അവർക്കുവേണ്ടി വേല ചെയ്വാനുള്ള ഒര ഭിവാഞ്ഛയും ഉണ്ടായിരിക്കയും അവരെ സത്യത്തിലേക്കു കൊണ്ടുവരുവാ നുള്ള മാർഗ്ഗങ്ങൾ എന്തെല്ലാമാണെന്നു ആ മിഷനറി കുടുംബക്കാർ ആരായു കയും ചെയ്യണം. നമ്മുടെ പ്രസിദ്ധീകരണങ്ങൾ അഥവാ മതഗ്രന്ഥങ്ങൾ ആ നാട്ടുകാരുടെ ഇടയിൽ വിതരണം ചെയ്യുകയും അവരുടെ വീടുകളിൽ യോഗ ങ്ങൾ നടത്തുകയും തങ്ങളുടെ അയൽവാസികളോടു പരിചയപ്പെട്ടിട്ടു അവരെ നമ്മുടെ സഭായോഗങ്ങളിലേക്കു ക്ഷണിക്കുകയുമൊക്കെ അവർക്കു ചെയ്യാം. ഇങ്ങനെ അവർക്കു തങ്ങളുടെ വെളിച്ചം പ്രകാശിക്കുമാറാക്കാം.സആ 85.4

    പ്രവർത്തകർ കണ്ണുനീർ വാർത്തും പ്രാർത്ഥിച്ചും തങ്ങളുടെ സമസൃഷ്ടങ്ങളുടെ രക്ഷയ്ക്കുവേണ്ടി അദ്ധ്വാനിക്കുന്ന അവർ പ്രവൃത്തിയിൽ ദൈവത്തിൽ മാത്രം ആശ്രയിച്ചിരിക്കട്ടെ. അമർത്യതയുടെ ഒരു കിരീടം പ്രാപിപ്പാൻ വാഞ്ഛിച്ചുകൊണ്ടു നിങ്ങൾ ഒരു ഓട്ടം ഓടുകയാണു ചെയ്യുന്നതു എന്നു ഓർത്തുകൊൾക. വളരെ ആളുകൾ ദൈവപ്രസാദത്തെക്കാൾ മനുഷ്യരിൽ നിന്നുള്ള പുകഴ്ചയെ കാംക്ഷിക്കുമ്പോൾ നിങ്ങളുടെ ആഗ്രഹം വിനീതമായ അദ്ധ്വാനം ആയിരിക്കട്ടെ. നിങ്ങളുടെ അയൽവാസികളെ അവരുടെ ഹൃദയങ്ങളെ തൊടുവാൻ ദൈവത്തോടു കേണപേക്ഷിക്കയും കൃപാസനത്തിന്റെ മുമ്പിൽ സമർപ്പിക്കയും ചെയ്തുകൊണ്ടു നിങ്ങളുടെ വിശ്വാസം പ്രയോഗികമാക്കുവാൻ ശീലിക്കുക. ഈ മാർഗേണ ഫലകരമായ മിഷനറിവേല നിർവ്വഹിക്കാം. ഒരു പാസ്റ്ററുടെയോ കോസ്പോർട്ടറുടെയോ ഉപദേശം ശ്രവിക്കുവാനിഷ്ടപ്പെടാത്ത ചിലർ ഈദ്യശ പ്രവർത്തനം മുഖേന ആകർഷിക്കപ്പെട്ടേക്കാം, പുതിയ സ്ഥലങ്ങളിൽ കടന്നുചെന്നു ഇപകാരം വേല ചെയ്യുന്നവർ, ആളുകളെ സമീപിക്കുവാനുള്ള അത്യുത്തമ മാർഗ്ഗങ്ങൾ പഠിക്കുകയും, അങ്ങനെ അവർക്കു ഇതര ശുശ്രൂഷകൾക്കു വഴിയൊരുക്കുവാൻ സാധിക്കു കയും ചെയ്യുന്നതാണ്. 168T 244, 245;സആ 86.1

    നിങ്ങളുടെ അയൽവാസികളെ സന്ദർശിക്കയും അവരുടെ ആത്മരക്ഷയിൽ താല്പര്യം പ്രദർശിപ്പിക്കയും ചെയ്ക. ഓരോ ആത്മിക ശക്തിയെയും പ്രവർത്തനനിരതമാക്കുക. സർവ്വത്തിന്റെയും അവസാനം ആസന്നമായിരിക്കുന്നു എന്നു നിങ്ങൾ സന്ദർശിക്കുന്ന ഏവരോടും പറക. കർത്താവായ യേശുക്രിസ്തു അവരുടെ ഹൃദയങ്ങളെ തുറക്കുകയും, അവരുടെ മനസ്സുകളിൽ നിലനില്ക്കുന്ന ധാരണകൾ ഉളവാക്കുകയും ചെയ്യും.സആ 86.2

    തങ്ങളുടെ ഉപജീവനപരമായ ദിനകൃത്യങ്ങളിൽ വ്യാപൃതരായിരിക്കു മ്പോൾതന്നെയും ദൈവത്തിന്റെ ജനത്തിനു മറ്റുള്ളവരെ ക്രിസ്തുവിങ്കലേ ക്കാകർഷിക്കുവാൻ സാധിക്കും. ഇതു ചെയ്കയിൽ അവർക്കു രക്ഷിതാവു തങ്ങളോടുകൂടെ ഉണ്ടെന്നുള്ള വിലയേറിയ ഉറപ്പുണ്ടായിരിക്കുന്നതാണ്. അവർ തങ്ങളുടെ ബലഹീന യത്നങ്ങളിൽ ആശ്രയിക്കേണ്ടിയിരിക്കുന്നു എന്നു നിരൂപിക്കേണ്ട ആവശ്യമില്ല. ഇരുട്ടിൽ ഇരുന്നുഴലുന്ന ആത്മാക്കളെ ആശ്വസിപ്പിക്കയും ധൈര്യപ്പെടുത്തുകയും ശക്തീകരിക്കയും ചെയ്യത്തക്ക വാക്കുകൾ സംസാരിപ്പാൻ ക്രിസ്തു അവരെ പ്രാപ്തരാക്കും. വീണ്ടെടുപ്പു കാരന്റെ വാഗ്ദത്തങ്ങൾ നിറവേറിക്കാണുമ്പോൾ അവരുടെ സ്വന്തവിശ്വാസം സുശക്തമായിത്തീരും. അങ്ങനെ അവർ മറ്റുള്ളവർക്കൊരനുഗ്രഹമായിത്തീ രുന്നതു കൂടാതെ ക്രിസ്തുവിനുവേണ്ടി ചെയ്യുന്ന പ്രവൃത്തി അവർക്കു തന്നെ അനുഗ്രഹപ്രദമായിത്തീരുന്നതാണ്. 179T 38;സആ 86.3

    വേദപുസ്തകം, അതിൽ എഴുതപ്പെട്ടിരിക്കുന്നതുപോലെ അവതരിപ്പിച്ചാൽ ഒരു വലിയ വേല നിർവ്വഹിപ്പാൻ സാധിക്കുന്നതാണ്. തിരുവചനം ഓരോ മനുഷ്യന്റെയും പടിവാതിക്കൽ എത്തിക്കുക; ഓരോരുത്തന്റെയും മനസ്സാക്ഷിയിൽ ബൈബിളിലെ സ്പഷ്ടമായ പ്രസ്താവനകൾ പതിയുമാറ് നിർബ്ബന്ധിക്കുക; “തിരുവെഴുത്തുകളെ ശോധനചെയ് വിൻ” (യോഹന്നാൻ. 5:39) എന്ന രക്ഷകന്റെ ആജ്ഞയെ ഏവർക്കും ആവർത്തിച്ചു പറഞ്ഞുകൊടു ക്കുക. വേദപുസ്തകത്തെ അതുപോലെ സ്വീകരിപ്പാനും ദിവ്യപ്രകാശത്ത അഭ്യർത്ഥിക്കുവാനും പ്രകാശം ഉദിച്ചതിനുശേഷം അവയെ സസന്തോഷം സ്വീകരിപ്പാനും അനന്തരഫലങ്ങളിൽ ധൈര്യപൂർവ്വം ഉറച്ചു നില്പാനും അവരെ പ്രബോധിപ്പിക്ക185T 388;സആ 86.4

    വേദപഠനം നല്കുന്നതിലും ലഘുലേഖാ വിതരണത്തിലും നമ്മുടെ സഭ കുളിലെ വിശ്വാസികൾ ഭവനം തോറുമുള്ള പ്രവർത്തനത്തിൽ അധികമധികം (പയസനിക്കേണ്ടതാണ്. സത്യഘോഷണത്തിൽ ഉത്സാഹമായി പ്രവർത്തി ക്കുന്നതും ദൈവവേലയെ പണംകൊണ്ടു സംരക്ഷിക്കുന്നതും ഒരവകാശമാണെന്നു മനുഷ്യമുഖാന്തിരങ്ങൾ വിചാരിക്കുമ്പോൾ മാത്രമേ, അംഗ സൌഷ്ഠവവും പരിപൂർണ്ണവുമായ ഒരു ക്രിസ്തീയ സ്വഭാവം ഉണ്ടാകയുള്ളൂ. നമ്മുടെ ആത്മാക്കളെ ദൈവസ്നേഹത്തിൽ സൂക്ഷിച്ചും പകലുള്ളപ്പോൾ വേല ചെയതും അടുത്തതായിവരുന്ന കർത്തവ്യം ഏതായാലും അതു ചെയ്യുന്നതിനു കർത്താവു തരുന്ന പണം ഉപയോഗിച്ചുംകൊണ്ടു നാം എല്ലാ വെള്ളങ്ങളുടെ സമീപത്തും വിതെയ്ക്കണം. നമുക്കു ചെയ്വാൻ സംഗതിയാകുന്നതിനെ വിശ്വസ്തതയോടെ ചെയ്യണം. നമ്മോടാവശ്യപ്പെടുന്ന ഏതു ത്യാഗവും സസന്തോഷം ചെയ്യണം, എല്ലാ വെള്ളങ്ങളുടെ സമീപത്തും നാം വിതയ്ക്കുമ്പോൾ “ധാരാളമായി വിതയ്ക്കുന്നവൻ ധാരാളമായി കൊയ്യും” (2 കൊരി. 9:6) എന്നു നാം ഗ്രഹിക്കണം. 199T 127;സആ 87.1