Loading...
Larger font
Smaller font
Copy
Print
Contents

സഭയ്ക്കുള്ള ആലോചന

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    അനുചിത പ്രണയനം

    ഹൃദയങ്ങളുമായി വിളയാടുന്നതു വിശുദ്ധനായ ദൈവത്തിന്റെ മുമ്പിൽ ചെറിയ തോതിലുള്ള കുറ്റമല്ല. എങ്കിലും, ചിലർ യുവതികളോടു ഇഷ്ടം തോന്നി അവരുടെ അനുരാഗ സേവനം ഏറ്റശേഷം അവരുടെ വഴിക്കു പോകയും, അവർ പറഞ്ഞ വാക്കും അതിന്റെ അർത്ഥവും മറക്കുകയും ചെയ്യും. മറ്റൊരു പുതുമുഖം അവരെ വശീകരിക്കുന്നു. അതേ വാക്കുകൾ അവർ വീണ്ടും ഉച്ചരിക്കുന്നു. പിന്നീടു മറ്റൊരാളിലേക്കു ശ്രദ്ധ പതിക്കുന്നു.സആ 244.2

    വിവാഹ ജീവിതത്തിലും ഇതേ ശീലം വെളിപ്പെടും. വിവാഹബന്ധം എപ്പോഴും അസ്ഥിരമാനസനെ ഉറപ്പിക്കയും, ചഞ്ചല ഹൃദയമുള്ളവനെ തത്വ ദീക്ഷയുള്ളവനായോ സ്ഥിരപ്രതിഷ്ഠനാക്കുകയോ ചെയ്യുന്നില്ല. സൈര്യത്തിൽ തളരുന്നു. അശുദ്ധ വിചാരങ്ങൾ അവരെ അശുദ്ധ പ്രവൃത്തികളിൽ വെളിപ്പെടുത്തും. സത്യസന്ധമായ പാതയിൽ നിന്നും സാത്താൻ അവരെ വ്യാമോഹിപ്പിക്കാതിരിപ്പാൻ യുവതീയുവാക്കൾ തങ്ങളുടെ മനസ്സിന്റെ അര കെട്ടി സ്വഭാവത്തെ കാത്തു സൂക്ഷിക്കേണ്ടതു എത്രത്തോളം അത്യന്താപേക്ഷിതമായിരിക്കുന്നു!സആ 244.3

    യുവതിയുടെ മാതാപിതാക്കളെ അറിയിക്കാതെ അവളുമായി സഹവസിച്ചു സഖിത്വം സമ്പാദിക്കുന്ന ചെറുപ്പക്കാരൻ, അവളോടോ അവളുടെ മാതാപിതാക്കളോടോ ശ്രേഷ്ഠക്രിസ്ത്യാനിയായി പെരുമാറുന്നില്ല. രഹസ്യ കത്തിടപാടുകളാലും കൂടിക്കാഴ്ചകളാലും അവളെ സ്വാധീനിക്കാൻ കഴിഞ്ഞാലും, ഇപ്രകാരം ചെയ്യുന്നതിനാൽ ദൈവ പൈതങ്ങളേവർക്കും ഉണ്ടായിരിക്കേണ്ട ശ്രേഷ്ഠത്വവും ആർജ്ജവവും പ്രദർശിപ്പിക്കാൻ പരാജയപ്പെടുന്നു. അവരുടെ ഉദ്ദേശ നിവൃത്തിക്കായി കപടമായും തുറന്ന മനഃസ്ഥിതിയോടല്ലാതെയും, വേദാനുസൃതമല്ലാതെയും പ്രവർത്തിക്കുന്നതു കൂടാതെ അവരെ സ്നേഹിച്ചു വിശ്വസ്ത രക്ഷകർത്താക്കളായി തെളിയിച്ചവരോടു അവിശ്വ സ്തരായി തെളിയിക്കയും ചെയ്യുന്നു. ഈദൃശ പ്രരണകളാൽ നിശ്ചയിക്കപ്പെടുന്ന വിവാഹങ്ങൾ തിരുവചനാനുസൃതമല്ല. മാതാപിതാക്കളെ ബഹുമാനിക്കയും അനുസരിക്കയും ചെയ്യുകയെന്ന ദൈവത്തിന്റെ വാസ്തവികവും സ്പഷ്ടവുമായ കല്പനകളെക്കുറിച്ചുള്ള അവളുടെ ആശയത്തെ താറുമാറാക്കി ഒരു പുതിയ പുത്രധർമ്മത്തിൽ നിന്നും വഴിതെറ്റിക്കുന്നവൻ വിവാഹ പ്രതിജ്ഞയോടു വിശ്വസ്തനായിരിക്കുന്നവനല്ല.സആ 244.4

    “മോഷ്ടിക്കരുത്” എന്ന കല്പന ദൈവത്തിന്റെ വിരലുകളാൽ കല്പലകയിൽ എഴുതിയെങ്കിലും സ്നേഹത്തിന്റെ എന്തുമാത്രം ഗൂഢമോഷണങ്ങളാണു നടത്തുകയും അതിനെ സാധൂകരിക്കയും ചെയ്യുന്നത്.സആ 245.1

    സത്യസന്ധതയാൽ മുദ്രകുത്തപ്പെട്ടവരും മറ്റെല്ലാ വിഷയങ്ങളിലും അറിവുള്ളവരെന്നു തോന്നുന്ന നാമധേയ ക്രിസ്ത്യാനികളും ഭയാനകമായ തെറ്റുകൾ പ്രവർത്തിക്കുന്നു. കാര്യകാരണങ്ങൾക്കു മാറ്റാൻ സാധിക്കാത്ത ഉറച്ചതും സുനിശ്ചിതവുമായ തീരുമാനം അവർ പ്രദർശിപ്പിക്കുന്നു. തിരുവെഴുത്തുകളെ ശോധന ചെയ്ത ദൈവവുമായി അടുത്ത ബന്ധം പുലർത്തുവാൻ ആഗ്രഹമില്ലാത്തവിധം മാനുഷിക വികാരങ്ങളിലും പ്രചോദനങ്ങളിലും വ്യാമോഹിതരാകുന്നു.സആ 245.2

    പത്തു കല്പനകളിൽ ഒന്നു ലംഘിക്കുമ്പോൾ താഴോട്ടുള്ള പടികളും മിക്കവാറും ലംഘിക്കപ്പെടുമെന്നതു നിശ്ചയംതന്നെ. സ്ത്രീയുടെ ലജ്ജാ തടസ്സങ്ങൾ ഒരിക്കൽ നീക്കം ചെയ്യപ്പെടുമ്പോൾ നീചവ്യഭിചാരകൃത്യം പോലും വലിയ പാപകരമായി തോന്നുകയില്ല. ഹാ, കഷ്ടം, തിന്മയ്ക്കായുള്ള സ്തീയുടെ പ്രേരണാശക്തിയുടെ ഭയങ്കരഫലങ്ങൾ ഇന്നു ലോകം ദർശിക്കേണ്ടിവരുന്നു! “പരസ്ത്രീ’‘ യുടെ വശീകരണങ്ങളാൽ ആയിരക്കണക്കിനാളുകൾ ജയിലറകളിൽ കഴികയും, അനേകർ ആത്മഹത്യ ചെയ്യുകയും മറ്റുള്ളവരുടെ ജീവൻ അപഹരിക്കയും ചെയ്യുന്നു. “അവളുടെ കണ്ണുകൾ മരണത്തി ലേക്കിറങ്ങിച്ചെല്ലുന്നു; അവളുടെ കാലടികൾ പാതാളത്തിലേക്കോടുന്നു” എന്ന തിരുവചനം എത സത്യമുള്ളവയാകുന്നു, ആപൽക്കരവും നിരോധിക്കപ്പെട്ടതുമായ സ്ഥാനത്തു അടുക്കാതിരിപ്പാൻ മനുഷ്യരെ തടയുന്നതിനു ജീവിത പാതയുടെ ഓരോ വശത്തും മുന്നറിയിപ്പിന്റെ ദീപസ്തംഭങ്ങൾ നാട്ടിയിരിക്കുന്നു. എങ്കിലും, ഇതു വകവയ്ക്കാതെ, യുക്തിവാദങ്ങൾക്കെതിരാ യി, ദൈവകല്പന കൂട്ടാക്കാതെ, ദൈവപ്രതികാരത്തെ വെല്ലുവിളിച്ചു അസംഖ്യം പേർ മരണകരമായ പാത തെരഞ്ഞെടുക്കുന്നു.സആ 245.3

    ശരീരാരോഗ്യവും, ഊർജസ്വല ബുദ്ധിയും, നല്ല സദാചാരവും പരിരക്ഷിക്കുവാൻ ആഗ്രഹിക്കുന്നവർ “യുവസഹജമായ ജഡമോഹങ്ങൾ” വിട്ടോടണം, നമ്മുടെയിടയിൽ ധീരമായി, ധാർഷ്ട്യത്തോടെ തല പൊക്കുന്ന ദുഷ്ടതയെ തടുക്കാൻ തീക്ഷണതയോടും നിശ്ചയ ദാർഢ്യത്തോടും പ്രവർത്തിക്കുന്നവർ അന്യായം പ്രവർത്തിക്കുന്നവരാൽ ദോഷിക്കപ്പെടുകയും അപകീർത്തിപ്പെടുകയും ചെയ്യുമെങ്കിലും ദൈവത്താൽ ആദരിക്കപ്പെടുകയും പ്രതിഫലം കിട്ടുകയും ചെയ്യും , (AH43-57, 70-75)സആ 245.4

    *****