Loading...
Larger font
Smaller font
Copy
Print
Contents

സഭയ്ക്കുള്ള ആലോചന

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    നിങ്ങളുടെ താലന്തുകൾ ഒരാവശ്യത്തിനുതകുന്നു

    കർത്താവിനും അവന്റെ മഹത്തേറിയ പദ്ധതിയിലും ഓരോരുത്തർക്കും സ്ഥാനമുണ്ട്, ആവശ്യമില്ലാത്ത താലന്തുകൾ നല്കപ്പെട്ടിട്ടില്ല. താലന്തു ചെറിയതാണെന്നു ഇരിക്കട്ടെ. ദൈവം അതിനു ഒരു സ്ഥാനം കല്പിച്ചിട്ടുണ്ട്. ആ സ്ഥാനത്തെ വിശ്വസ്തതയോടുകൂടി ഉപയോഗിക്കുമെങ്കിൽ ദൈവം നിർണ്ണയിച്ചിരിക്കുന്ന പ്രവൃത്തിതന്നെ അതു ചെയ്യും. വിനീതനായ കുടിൽവാസിയുടെ താലന്തുകൾ വീടുവീടായുള്ള ശുശ്രൂഷയിൽ ആവശ്യമുണ്ട്. അതു ഈ വേലയിൽ വളരെ മനോഹരമായ ദാനങ്ങളെക്കാൾ അധികം ഉപകരിക്കും. 49T37,38;സആ 90.2

    ദൈവം നിയന്ത്രിക്കുന്നപകാരം മനുഷ്യർ തങ്ങളുടെ ശക്തികളെ ഉപയോഗിക്കുമെങ്കിൽ അവരുടെ പ്രാപ്തി വിപുലമാകയും നഷ്ടമായിപ്പോയതിനെ തിരഞ്ഞു രക്ഷിപ്പാനുള്ള അവരുടെ പ്രവൃത്തിയിൽ അവർക്കു സ്വർഗ്ഗീയജ്ഞാനം ലഭിക്കുകയും ചെയ്യുന്നതാണ്. എന്നാൽ സഭാംഗങ്ങൾ അശ്രദ്ധരും ദൈവദത്തമായ തങ്ങളുടെ ചുമതലയെ മറ്റുള്ളവർക്കു പകർന്നു കൊടുക്കുന്ന കാര്യത്തിൽ ഉപേക്ഷ കാണിക്കുന്നവരുമായിരുന്നാൽ അവർക്കു എങ്ങനെ സ്വർഗ്ഗീയ നിക്ഷേപം പ്രാപിക്കുവാൻ കഴിയും? ക്രിസ്ത്യാനികളെ ന്നഭിമാനിക്കുന്നവർ ഇരുട്ടിൽ ഇരിക്കുന്നവരെ പ്രകാശിപ്പിക്കുവാനുള്ള ഭാരമില്ലാത്തവരായിത്തീർന്നിട്ട് അവർ കൃപയും പരിജ്ഞാനവും പകർന്നു കൊ ടുക്കാതിരിക്കുന്നു. അങ്ങനെ അവർ വിവേചനം കുറഞ്ഞവരായും സ്വർഗ്ഗീയ ദാനങ്ങളുടെ വില രുചിച്ചറിവാൻ കഴിവില്ലാത്തവരായും തീരുന്നു. അതു മൂലം അവർ തന്നെ അതർഹിക്കുന്ന വിലയിരുത്തുവാൻ അപ്രാപ്തരായിത്തീരുന്നുണ്ട്.സആ 90.3

    വിവിധ സ്ഥലങ്ങളിൽ വലിയ സഭകൾ കൂടിവരുന്നതു നാം കാണാറുണ്ട്. അവയിലെ അംഗങ്ങൾ സത്യപരിജ്ഞാനം പ്രാപിച്ചിട്ടുണ്ട്. അവരിൽ പലർക്കും ജീവന്റെ വചനം കേൾക്കാൻ താല്പര്യമുണ്ട്. എന്നാൽ മറ്റുള്ളവർക്കു വെളിച്ചം പകർന്നുകൊടുക്കാനോ അവർക്കു താല്പര്യമില്ല. അവർക്കു വേലയുടെ അഭിവൃദ്ധിയിൽ ലേശവും ചുമതലാബോധമില്ല, ആത്മാക്കളുടെ രക്ഷയിൽ ലേശവും താല്പര്യമില്ലതന്നെ. ലൗകിക കാര്യാദികളിൽ അവർ അധികം താല്പര്യമുള്ളവരായിരിക്കുന്നു. എന്നാൽ തങ്ങളുടെ തൊഴിൽപരമായ കാര്യത്തിൽ മതത്തെ പ്രവേശിപ്പിക്കുന്നില്ല, മതം മതം തന്നെ, തൊഴിൽ തൊഴിൽ തന്നെ. ഓരോന്നിനും ഒരു പ്രത്യേക പരിധിയുണ്ട്, അതുകൊണ്ടു “അവ പ്രത്യേകമായിരിക്കട്ടെ” എന്നവർ പറയുന്നു.സആ 91.1

    ഉപേക്ഷിക്കപ്പെട്ട അവസരങ്ങളും പ്രത്യേകാവകാശങ്ങളെ ദുഷ്പ്രയോജനപ്പെടുത്തുന്നതു നിമിത്തം ആ സഭയിലെ അംഗങ്ങൾ “കൃപയിലും നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ പരിജ്ഞാനത്തിലും വളരുന്നില്ല” 2 പതാ. 3:18. അതുകൊണ്ടു അവർ വിശ്വാസത്തിൽ ബലഹീനരും അറിവിൽ കുറവുള്ളവരും അനുഭവത്തിൽ ശിശുക്കളും ആയിത്തീരുന്നു. അവർ സത്യത്തിൽ വേരൂന്നി അടിസ്ഥാനപ്പെട്ടിട്ടില്ല. അവർ ഇങ്ങനെ ഇരുന്നാൽ അന്ത്യകാലത്തിലെ ഭോഷ്ക്കിന്റെ വ്യാപാരശക്തികളാൽ അവർ തീർച്ചയായും വഞ്ചിക്കപ്പെട്ടുപോകും. എന്തുകൊണ്ടെന്നാൽ അവർക്കു സത്യത്തെ വ്യാജത്തിൽനിന്നു വേർതിരിച്ചറിവാനുള്ള ആത്മിക കാഴ്ചപ്പാട് ഉണ്ടായിരിക്കുന്നതല്ല. 56T 424 425;സആ 91.2