Loading...
Larger font
Smaller font
Copy
Print
Contents

സഭയ്ക്കുള്ള ആലോചന

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    വാർഷിക യോഗങ്ങൾ

    ദൈവജനത്തിന്റെ കൂടിവരവിനായി കൂടുതൽ ശ്രമിക്കുക, സഹോദര സഹോദരിമാരേ, ദൈവദൂതു കേൾക്കാനുള്ള അവസരം നഷ്ട്ടപ്പെടുത്തുന്നതിനെക്കാൾ നിങ്ങൾക്കു തൊഴിൽപരമായി ഏതെങ്കിലും നഷ്ടം നേരിടുവാനനുവദിക്കുന്നതു നല്ലതു. നിവൃത്തിയുള്ളിടത്തോളം എല്ലാ ആത്മിക നന്മകളും ആദായപ്പെടുത്തുവാനുള്ള അവസരം ഒഴിവാക്കാതിരിക്കുക, നിങ്ങൾക്കു ഓരോ വെളിച്ചരശ്മിയും ആവശ്യമുണ്ട്. നിങ്ങളിലുള്ള പ്രത്യാശയെക്കുറിച്ചു ന്യായം ചോദിക്കുന്ന ഏവനോടും സൗമ്യതയും ഭയഭക്തിയും പൂണ്ടു പ്രതിവാദം പറവാൻ നിങ്ങൾക്കു യോഗ്യതയുണ്ടായിരിക്കണം. അതിനുളള യാതൊരവസരവും നിങ്ങൾ നഷ്ടപ്പെടുത്തുവാൻ പാടുള്ളതല്ല.സആ 152.5

    യോഗാനുഗ്രഹത്തിനായി ശുശൂഷകന്മാരിലും പ്രവർത്തകരിലും ആശ്രയിച്ചുകൊണ്ട് വാർഷികയോഗങ്ങൾക്ക് പോകുന്നത് അഭിലഷണീയമല്ല. തന്റെ ജനം അവരുടെ ഭാരം ശുശ്രൂഷകന്മാരുടെ മേൽ അർപ്പിക്കുവാൻ ദൈവം ആഗ്രഹിക്കുന്നില്ല. അവർ സഹായത്തിനായി മാനുഷിക ജീവികളിൽ ആശ്രയിച്ചു ക്ഷീണിച്ചുപോകുവാൻ അവൻ ഇഷ്ടപ്പെടുന്നില്ല. അവർ ചെറു പൈതങ്ങളെപ്പോലെ നിസ്സഹായികളായി ആരിലെങ്കിലും ആശ്രയിച്ചു കഴിയണമെന്നില്ല. ദൈവകൃപയുടെ ഗൃഹവിചാരകരെന്ന നിലയിൽ ഓരോ സഭാംഗവും തന്നിൽ തന്നെ ജീവനും വേരും ഉള്ളവനായിരിപ്പാൻ തക്ക ചുമതലാബോധമുള്ളവരായിരിക്കണം,സആ 152.6

    യോഗത്തിന്റെ വിജയം പരിശുദ്ധാത്മാവിന്റെ സാന്നിദ്ധ്യത്തിലും ശക്തിയിലുമാണ് ആശ്രയിച്ചിരിക്കുന്നത്. ആത്മിക വർഷച്ചാറലിനായി സത്യസ്നേഹികളോരോരുത്തരും പ്രാർത്ഥിക്കണം. അവന്റെ പ്രവർത്തനത്തിനു ബാധകമായി നമ്മുടെ ഇടയിലുള്ള എല്ലാ പ്രതിബന്ധങ്ങളും നീക്കിക്കളവാൻ നമ്മുടെ ശക്തിയിൽ പെട്ടിടത്തോളും ശമിക്കണം. സഭാംഗങ്ങൾ തമ്മിൽ തമ്മിൽ ഭിന്നിപ്പും പകയും വച്ചുകൊണ്ടിരിക്കുന്ന കാലത്തോളം ആത്മപ്പകർച്ചയുണ്ടാകുന്നതല്ല, അസൂയയും പകയും ദോഷാരോപണവും ദുഷ്ടസം സാരവും സാത്താന്റെ വകയാകുന്നു. അവ പരിശുദ്ധാത്മാവിന്റെ പ്രവർത്തന മാർഗ്ഗത്തെ ഫലകരമായി മുടക്കിക്കളയുന്നു.സആ 153.1

    തന്റെ സഭയോളം പ്രിങ്കരമായി ഈ ലോകത്തിൽ ദൈവത്തിനു മറ്റൊന്നും തന്നെയില്ല. മറ്റൊന്നിനെയും അവൻ അത് ഭദ്രതരമായി സൂക്ഷിക്കുന്നതുമില്ല. തന്റെ ശുശ്രൂഷ ചെയ്യുന്നവരുടെ സ്വാധീനശക്തിയെ ഹനിപ്പാൻ പര്യാപ്തമായ ഒരു പ്രവ്യത്തിയെപ്പോലെ ദൈവത്തിനു വെറുപ്പള്ള സംഗതിയും മറ്റൊന്നില്ല. സാത്താനെ അവന്റെ ആക്ഷേപകരവും അധൈര്യ ജനകവുമായ വേലയിൽ സഹായിക്കുന്ന ഏവരും, ദൈവമുമ്പാകെ കണക്കു ബോധിപ്പിക്കേണ്ടിവരും. (6 T 39-45)സആ 153.2

    Larger font
    Smaller font
    Copy
    Print
    Contents