Loading...
Larger font
Smaller font
Copy
Print
Contents

സഭയ്ക്കുള്ള ആലോചന

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    അദ്ധ്യായം 54 - രോഗികൾക്കുവേണ്ടിയുള്ള പ്രാർത്ഥന

    “മടുത്തുപോകാതെ എപ്പോഴും പ്രാർത്ഥിക്കണം,” എന്നു തിരുവചനം പറയുന്നു. ലൂക്കൊ. 18:1. എപ്പോഴെങ്കിലും പ്രാർത്ഥനയുടെ ആവശ്യം തോന്നുന്നുണ്ടെങ്കിൽ അതു ശക്തി ക്ഷയിക്കുമ്പോഴും ജീവിതം പിടിവിട്ടു പോകുന്നുവെന്നു തോന്നുമ്പോഴുമാണ്. ആരോഗ്യമുള്ളവർ അനുദിനം, വർഷാവർഷം തുടർന്നു ലഭിക്കുന്ന അത്ഭുതകരുണയെ മറന്നു ദൈവത്തിന്റെ ഉപകാരങ്ങൾക്കു സ്തോത്രം അർപ്പിക്കുന്നില്ല. എന്നാൽ രോഗം വരുമ്പോൾ ദൈവത്തെ ഓർക്കുന്നു. മാനുഷിക ശക്തി പരാജയപ്പെടുമ്പോൾ മനുഷ്യർ ദിവ്യശക്തിയുടെ ആവശ്യം ചിന്തിക്കുന്നു. സഹായത്തിനുവേണ്ടി ആത്മാർത്ഥതയോടെതന്നെ അന്വേഷിക്കുന്നവരെ ഒരിക്കലും താൻ ഉപേക്ഷിക്കുകയില്ല. ആരോഗ്യത്തിലും അനാരോഗ്യത്തിലും അവൻ നമ്മുടെ സങ്കേതമാണ്.സആ 413.1

    ക്രിസ്തു തന്റെ പരസ്യ ശുശ്രൂഷക്കാലത്തു ദയയുള്ള വൈദ്യനായിരുന്നതുപോലെ ഇന്നും ഇരിക്കുന്നു. സർവ്വരോഗങ്ങൾക്കും സൗഖ്യമേകുന്നതും വൈകല്യങ്ങളെ നീക്കി വീണ്ടെടുക്കുന്നതുമായ ശമനൗഷധം അവനിലുണ്ട്. കർത്താവ് പ്രാർത്ഥിച്ചതുപോലെ ഇന്നത്തെ ശിഷ്യന്മാരും പ്രാർത്ഥിക്കേണ്ടതാണ്. “വിശ്വാസത്തോടുകൂടിയ പ്രാർത്ഥന രോഗിയെ രക്ഷിക്കും.” നമുക്കു ദൈവവാഗ്ദത്തങ്ങൾ അവകാശമാക്കാമെന്നു പരിശുദ്ധാത്മശക്തി ഉറപ്പു നല്കുന്നു. “അവൻ രോഗികളുടെ മേൽ കൈവച്ചാൽ അവർക്കു സൗഖ്യം വരും” (മർക്കൊ 16; 18), ഇതു അപ്പൊസ്തലന്മാരുടെ കാലത്തു എന്നപോലെ ഇന്നും ശരിയാണ്. ദൈവമക്കളുടെ സൗഭാഗ്യത്തെ ഇതു പ്രദാനം ചെയ്യുകയും അതുൾക്കൊള്ളുന്ന എല്ലാറ്റിലും നമ്മുടെ വിശ്വാസം കടന്നു പിടിക്കുകയും ചെയ്യേണ്ടതാണ്. ക്രിസ്തുവിന്റെ രോഗശാന്തിശക്തി ഒഴുക്കേണ്ട ചാൽ തന്റെ ദാസന്മാരാണ്. അതിലൂടെ തന്റെ രോഗശാന്തിയുടെ ശക്തി ഒഴുക്കുവാൻ ആഗ്രഹിക്കുന്നു. രോഗികളെയും കഷ്ടപ്പെടുന്നവരെയും വിശ്വാസ കരത്തിൽ വഹിച്ചു ദൈവമുമ്പാകെ സമർപ്പിക്കുക എന്നുള്ളതു നമ്മുടെ വേലയാണ്. രോഗശാന്തി നല്കുന്നവനിൽ വിശ്വസിക്കാൻ നാം അവരെ പഠിപ്പിക്കണം. പ്രത്യാശയില്ലാത്തവരും രോഗികളും അവന്റെ ശക്തിയിൽ ആശ്രയിക്കയാൽ നാം പ്രോത്സാഹിപ്പിക്കണമെന്നു ദൈവം കാംക്ഷിക്കുന്നു.സആ 413.2