Loading...
Larger font
Smaller font
Copy
Print
Contents

സഭയ്ക്കുള്ള ആലോചന

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    സൂര്യാസ്തമയാരാധന

    ശബ്ബത്താചരണക്കാരെന്നഭിമാനിക്കുന്ന മിക്ക ആളുകളും നല്കുന്നതിനെക്കാൾ വളരെ അധികം മാനവും വിശുദ്ധിയും ശബ്ദത്തിനുണ്ട്. അക്ഷരത്തിലോ ആത്മാവിലോ കല്പനപ്രകാരം ശബ്ബത്താചരിക്കാത്തവർ മുഖാന്തിരം ദൈവം വളരെ അധികം അപമാനിക്കപ്പെടുന്നു. ആ ദൈവം ശബ്ബത്താചരണപരമായി ഒരു നവീകരണം ആവശ്യപ്പെടുന്നു.സആ 67.1

    സൂര്യൻ അസ്തമിക്കുന്നതിനു മുമ്പു കുടുംബാംഗങ്ങൾ ദൈവവചനം വായിപ്പാനും പാടുവാനും പ്രാർത്ഥിപ്പാനുമായി കൂടിവരട്ടെ, ഇവിടെ നവീകരണം ആവശ്യമുണ്ട്. എന്തുകൊണ്ടെന്നാൽ പലരും, ഈ കാര്യത്തിൽ അശ്രദ്ധരായിരുന്നിട്ടുണ്ട്. നാം ദൈവത്തോടും അന്യോന്യവും പാപങ്ങൾ ഏറ്റുപറയണം. ദൈവം ശുദ്ധീകരിച്ചനുഗ്രഹിച്ച ദിവസത്തെ മാനിക്കുവാൻ എല്ലാ കുടുംബാംഗങ്ങളും ഒരുക്കുവാനുള്ള പ്രത്യേക സജ്ജീകരണങ്ങൾ പുതുതായി ചെയ്തു തുടങ്ങണം.സആ 67.2

    കുഞ്ഞുങ്ങൾ കുടുംബാരാധനയിൽ പങ്കുകൊള്ളട്ടെ. എല്ലാവരും അവര വരുടെ വേദപുസ്തകങ്ങൾ കൊണ്ടുവന്നു ഓരോരുത്തരും ഒന്നോ രണ്ടോ വാക്യങ്ങൾ വായിക്കട്ടെ. പിന്നെ എല്ലാവർക്കും സുപരിചിതമായ ഒരു പാട്ടു പാടുകയും അതിനെ തുടർന്ന് പ്രാർത്ഥിക്കയും ചെയ്യണം. ഇതിന് ക്രിസ്തു ഒരു മാതൃക നല്കിയിട്ടുണ്ട്. കർത്താവിന്റെ പ്രാർത്ഥന ഒരു ചടങ്ങായി മാത്രം ഉരുവിടുവാൻ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതല്ല, പ്രത്യുത നമ്മുടെ പ്രാർത്ഥന എത ലളിതവും എരിവേറിയതും സമഗ്രവും ആയിരക്കണമെന്നു കാണിപ്പാൻ ഒരു ദൃഷ്ടാന്തമായി നല്കപ്പെട്ടിട്ടുള്ളത്. ഒരു ലളിതമായ അപേക്ഷ മൂലം കർത്താവിനോടു നിങ്ങളുടെ ആവശ്യങ്ങൾ അറിയിക്കുകയും അവന്റെ കരുണകൾക്കു സ്തോത്രമർപ്പിക്കുകയും ചെയ്ക. അങ്ങനെ നിങ്ങൾക്കു യേശുവിനെ ഒരു ബഹുമാന്യാതിഥിയായി നമുക്കു നമ്മുടെ ഹൃദയങ്ങളിലേക്കും കുടുംബത്തിലേക്കും ക്ഷണിച്ചുവരുത്തുവാൻ സാധിക്കും. വിദൂരസ്ഥങ്ങളായ കാര്യങ്ങളെപ്പറ്റിയുള്ള ദീർഘമായ പ്രാർത്ഥനകൾ കുടുംബത്തിൽ പാടില്ല. അവ പ്രാർത്ഥനയെ ഒരു അനുഗ്രഹവും അവകാശവുമായി കരുതേണ്ടതിനു പകരം, ക്ഷീണഹേതുകമാക്കിത്തീർക്കുന്നതാണ്. പ്രാർത്ഥനാസമയത്തെ എത്രയും താല്പര്യജനകവും സന്തോഷപൂർണ്ണവുമാക്കേണ്ടതാണ്.സആ 67.3

    പിന്നെ ശബ്ബത്തു അവസാനിച്ചു സൂര്യൻ അസ്തമിക്കുമ്പോൾ, പ്രാർത്ഥ നാശബ്ദവും സ്തോത്രഗീതവും മുഴക്കി അതിന്റെ പവിത്രമായ നാഴികകളുടെ അന്ത്യം പ്രകടിതമാക്കുകയും അടുത്ത ആഴ്ചവട്ടത്തിലെ അദ്ധ്വാനപരമായ ആകുലചിന്തകളിലുടനീളം ദൈവിക സാന്നിദ്ധ്യം ഉണ്ടായിരിക്കുമാറു അതിനുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യണം. ശബ്ബത്തുനാളിനെ കർത്താവിനായി ശുദ്ധീകരിക്കുന്നതിന്റെ അർത്ഥം നിത്യരക്ഷ എന്നാകുന്നു. ” എന്നെ മാനിക്കുന്നവനെ ഞാൻ മാനിക്കും” എന്നു ദൈവം അരുളിചെയ്യുന്നു. 1 ശമു. 2:30, 46T 353-359;സആ 68.1