Loading...
Larger font
Smaller font
Copy
Print
Contents

സഭയ്ക്കുള്ള ആലോചന

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    “ശബ്ബത്തിൽ പള്ളിക്കൂടത്തിൽ ഹാജരാകുന്നത്”

    നാലാം കല്പന (പമാണിക്കുന്ന ഏതു മനുഷ്യനും തനിക്കും ലോകത്തിന്നും ഇടയിലുള്ള വേർപാടിന്റെ രേഖ കണ്ടുപിടിക്കാതിരിക്കയില്ല. ശബ്ബത്ത് ഒരു പരിശോധനയാകുന്നു. മാനുഷികമായതല്ല, പ്രത്യുത ദൈവ ത്തിന്റെ പരീക്ഷതന്നെ. അതാണു ദൈവത്തെ സേവിക്കുന്നവരെയും സേവിക്കാത്തവരെയും തമ്മിൽ വ്യത്യസ്തപ്പെടുത്തിക്കാണിക്കുന്നതു. സത്യത്തിന്നും അസത്യത്തിന്നും തമ്മിലുള്ള വിവാദത്തിലെ അന്ത്യ മഹാപോരാട്ട ഹേതുവും അതുതന്നെയാണ്.സആ 74.1

    നമ്മുടെ ജനങ്ങളിൽ ചിലർ ശബ്ബത്തിൽ അവരുടെ കുഞ്ഞുങ്ങളെ പള്ളിക്കൂടത്തിൽ അയച്ചിട്ടുണ്ട്. ഇങ്ങനെ ചെയ്യുന്നതിനു അവരെ നിർബ്ബന്ധിച്ചിട്ടില്ല. എന്നാൽ ആഴ്ചതോറും ആദ്യദിവസം ഹാജരായില്ലെങ്കിൽ അങ്ങനെയുള്ള വിദ്യാർത്ഥികൾക്കു സ്കൂളിൽ പ്രവേശനം നല്കുന്നതല്ല എന്നു സ്കൂൾ അധികൃതർ പറഞ്ഞിട്ടുണ്ട്. ഈ സ്കൂളിൽ ചിലതിൽ വിദ്യാർത്ഥികൾക്കു മാനസിക വിദ്യാഭ്യാസം നല്കുന്നതുകൂടാതെ അവരെ വിവിധ ജോലികൾ ചെയവാനും അഭ്യസിപ്പിക്കാറുണ്ട്. ഇവിടെയാണ് കല്പന പ്രമാ ണിക്കുന്നവരെന്നഭിമാനിക്കുന്നവർ ശബ്ദത്തിൽ തങ്ങളുടെ മക്കളെ അയക്കുന്നത്. ചില മാതാപിതാക്കന്മാർ, “ശബ്ദത്തിൽ നന്മ ചെയ്യുന്നതു വിഹിതം” എന്നു ക്രിസ്തു പറഞ്ഞ വാക്കുകൾ ഉദ്ധരിച്ചുകൊണ്ടു അവരുടെ ഈ നടപ്പിനെ നീതീകരിപ്പാൻ ഉദ്യമിച്ചിട്ടുണ്ട്. അതേ യുക്തിവാദം, തങ്ങളുടെ മക്കൾക്കു ആഹാരം സമ്പാദിപ്പാനായി മനുഷ്യർക്കു ശബ്ദത്തിൽ വേല ചെയ്യാം എന്ന വാദഗതിക്കും സംഗതമായേക്കാം. അങ്ങനെ ശബ്ദത്തിൽ എന്തു ചെയ്യാമെന്നും എന്തു ചെയ്തുകൂടാ എന്നും വെളിവാക്കുന്ന അതിരും ചുവരും ഇല്ലാതാകുന്നു.സആ 74.2

    നാലാം കല്പ്പന അനുസരിക്കാൻ കഴിവില്ലാത്ത സ്ഥാനത്തു നമ്മുടെ സഹോദരന്മാർ അവരുടെ കുഞ്ഞുങ്ങളെ ആക്കിയിരിക്കുന്നതിൽ ദൈവത്തിന്റെ അംഗീകാരം പ്രതീക്ഷിക്കാവുന്നതല്ല. ഏഴാം ദിവസം സ്കൂളിൽ ഹാജരാകുന്നതിൽനിന്നു തങ്ങളുടെ കുഞ്ഞുങ്ങളെ ഒഴിവാക്കുവാൻ അവർ സ്കൂൾ അധികൃതരുമായി എന്തെങ്കിലും ഏർപ്പാടുചെയ്യണം. ഈ കാര്യത്തിൽ അവർ പരാജിതരാകുന്നപക്ഷം അവരുടെ ചുമതല സുവ്യക്തമാണ്, എന്തു നഷ്ടം സഹിച്ചെങ്കിലും ദൈവത്തിന്റെ കല്പന അനുസരിക്കണം.സആ 74.3

    അത്രമാത്രം നഷ്ടം സഹിച്ചും നിലവിലിരിക്കുന്ന രാഷ്ടീയ നിയമങ്ങൾക്കു കടകവിരുദ്ധമായും ദൈവിക കല്പന അനുസരിക്കത്തക്കവണ്ണംസആ 74.4

    ദൈവം അവയെക്കുറിച്ച് അത് വളരെ നിഷ്കർഷയുള്ളവനല്ലായെന്നു ചിലർ വാദിച്ചേക്കും. എന്നാൽ ഇവിടെയാണു പരീക്ഷ നേരിടുന്നതു. നാം മാനുഷിക കല്പനകൾക്കുപരിയായി ദൈവിക കല്പനകളെ മാനിക്കുമോ ഇല്ലയോ എന്നുള്ള പരീക്ഷതന്നെ. ഇതാണു ദൈവത്തെ മാനിക്കുന്നവരെയും മാനിക്കാത്തവരെയും വ്യത്യസപ്പെടുത്തിക്കാണിക്കുന്നത്. ദൈവത്തോടുള്ള നമ്മുടെ വിശ്വസ്തത തെളിയിക്കേണ്ട രംഗവും ഇതാണ്, സർവ്വ യുഗങ്ങളിലും തന്റെ ജനത്തോടുള്ള ദൈവത്തിന്റെ പെരുമാറ്റ ചരിതം അവൻ എത്രയും കൃത്യമായ അനുസരണം ആവശ്യപ്പെടുന്നു എന്നു വെളി വാക്കുന്നുണ്ട്.സആ 74.5

    ലോകത്തിനനുരൂപമായ ഒരു വിദ്യാഭ്യാസം സമ്പാദിപ്പാൻ മാതാപിതാക്കൾ തങ്ങളുടെ കുഞ്ഞുങ്ങളെ അനുവദിക്കുകയും ശബ്ബത്തിനെ ഒരു സാമാന്യ ദിനമാക്കിത്തീർക്കുകയും ചെയ്യുമെങ്കിൽ അവരുടെമേൽ ദൈവത്തിന്റെ മുദ്ര പതിപ്പിക്കുക സാദ്ധ്യമല്ല. അവർ ലോകത്തോടുകൂടെ നശിപ്പിക്കപ്പെടും അങ്ങനെയായാൽ അവരുടെ രക്തത്തിന് മാതാപിതാക്കന്മാർ ഉത്തരവാദികൾ ആകുകയില്ലേ? എന്നാൽ നാം വിശ്വസ്തതയോടുകൂടി നമ്മുടെ കുട്ടികൾക്കു ദൈവകല്പന ഉപദേശിച്ചുകൊടുക്കുകയും മാതാപിതാക്കന്മാ രുടെ അധികാരത്തിനു അവരെ വിധേയരാക്കുകയും ചെയ്തിട്ടു അവരെ വിശ്വാസത്താലും പ്രാർത്ഥനയാലും ദൈവത്തിങ്കൽ ഭരമേല്പ്പിക്കുകയും ചെയ്യുമെങ്കിൽ അവൻ നമ്മുടെ പ്രയത്നങ്ങളോടു സഹകരിക്കും. കാരണം അവൻ അപകാരം ചെയ്യുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. പ്രവഹിക്കുന്ന ബാധ ആകമിക്കുമ്പോൾ അങ്ങനെയുള്ള മാതാപിതാക്കളും അവരുടെ മക്കളും യഹോവയുടെ കൂടാരത്തിന്റെ മറവിൽ ഒളിപ്പിക്കപ്പെട്ടേക്കും. 142TT 180-184;സആ 75.1