Loading...
Larger font
Smaller font
Copy
Print
Contents

സഭയ്ക്കുള്ള ആലോചന

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    സാക്ഷ്യങ്ങളെക്കുറിച്ചുള്ള അജ്ഞത ഒഴികഴിവല്ല.

    പലരും ദൈവം തന്റെ ജനത്തിനു നല്കിയിരിക്കുന്ന വെളിച്ചത്തിനെതിരായി ചിരിക്കുന്നു. കാരണം അവർ മുൻ കരുതലുകളും ശാസനകളും മുന്നറിയിപ്പുകളും ഉൾക്കൊള്ളുന്ന വെളിച്ചത്തിന്റെയും അറിവിന്റെയും പുസ്തക ങ്ങൾ വായിക്കുന്നില്ല. ലോകത്തിലെ ആകുലചിന്തകൾ, വേഷാഡംബരം, മത താല്പര്യത്തിന്റെ അഭാവം ഇവയെല്ലാം ദൈവം കൃപയായി നല്കിയ വെളിച്ച ത്തിൽനിന്നും ശ്രദ്ധയെ വ്യതിചലിപ്പിച്ചുകളഞ്ഞു. അതേസമയത്തു കള്ളം അടങ്ങിയിട്ടുള്ള പുസ്തകങ്ങളും മാസികകളും മുന്നറിയിക്കപ്പെട്ടതുപോലെ നാടെങ്ങും പ്രചരിക്കപ്പെട്ടുവരുന്നു. അവിശ്വാസവും നിരീശ്വരത്വവും എല്ലാ ദിക്കുകളിലും വർദ്ധമാനമായിരിക്കുന്നു. ദൈവസിംഹാസനത്തിൽനിന്നു പുറപ്പെട്ടുവരുന്ന വിലയേറിയ വെളിച്ചം ഒരു പറയിൻകീഴ് മുടി വച്ചിരിക്കുകയാണ്. ഈ ഉപേക്ഷയ്ക്ക് ദൈവം തന്റെ ജനത്തെ ഉത്തരവാദികളാക്കും. നമ്മുടെ പാതയിൽ പ്രകാശിക്കുമാറാക്കിയ ഓരോ വെളിച്ചർശമിക്കും നാം അവന് ഒരു കണക്കു ബോധിപ്പിക്കേണ്ടിവരും. അതു ദൈവിക കാര്യത്തിലുള്ള നമ്മുടെ പുരോഗതിക്കായി അഭിവൃദ്ധിപ്പെടുത്തിയാലും അല്ലെങ്കിൽ നമ്മുടെ ഹൃദയാ ഭിലാഷങ്ങളെ അനുകരിക്കുന്നതു കൂടുതൽ ഹൃദ്യമായി തോന്നിയതു കൊണ്ടു നാം അതിനെ തിരസ്ക്കരിച്ചാലും ശരി.സആ 200.1

    ശബ്ബത്താചരിക്കുന്ന ഓരോ കുടുംബവും പ്രവചനാത്മരേഖകളും സാക്ഷ്യങ്ങളും സംബന്ധിച്ച് പരിചയമുള്ളവരാകണം. അവയുടെ വില മന സിലാക്കുകയും അവ വായിക്കാൻ നിർബ്ബന്ധിതരാകുകയും വേണം. ഈ പുസ്തകങ്ങളെ തരം താണനിലയിൽ പരിഗണിക്കരുത്, അവ ഓരോ കുടും ബത്തിലെയും വായനശാലയിൽ സ്ഥലം പിടിക്കണം. അവയെ ആ കുടും ബാംഗങ്ങൾ വീണ്ടും വീണ്ടും വായിക്കണം. അവയെ പലരും എടുത്തുവായിക്കുന്ന സ്ഥാനത്ത് വച്ചു സൂക്ഷിക്കണം. (5T 681)സആ 200.2

    മുന്നറിയിപ്പിന്റെയും പ്രാത്സാഹനത്തിന്റെയും ശാസനയുടെയും സാക്ഷ്യങ്ങളിലുള്ള അവിശ്വാസം ദൈവജനത്തിന്നു വെളിച്ചം കാട്ടാതാകു ന്നു എന്നു എനിക്കു കാണിച്ചുതന്നു. അവിശ്വാസം അവരുടെ കണ്ണുകളെ അടച്ചുകളയുന്നതിനാൽ അവർ തങ്ങളുടെ നിലയെക്കുറിച്ചു അറിവില്ലാത്തവരായിരിക്കുന്നു. ദൈവാത്മാവിന്റെ സാക്ഷ്യം അവർക്കു ആവശ്യമില്ലാത്തതാണെന്നും അതു അവരെ ഉദ്ദേശിച്ചുള്ളതല്ലെന്നും അവർ നിരൂപിക്കുന്നു. അങ്ങനെയുള്ളവർക്കാണ് ആത്മീക പരിജ്ഞാനത്തിൽ അവർക്കുള്ള കുറവു കണ്ടുപിടിപ്പാൻ വേണ്ടി ദൈവകൃപയും ആത്മിക വിവേചനവും ഏറ്റവും ആവശ്യമുള്ളത്.സആ 200.3

    സത്യത്തിൽനിന്നു പിന്മാറിപ്പോയ പലരും തങ്ങൾക്കു സാക്ഷ്യങ്ങളിലുള്ള വിശ്വാസക്കുറവാണ് അതിനുള്ള ഇപ്പോഴത്തെ പ്രശ്നം. അവർ ദൈവം കുറ്റകരമാക്കുന്ന അവരുടെ വിഗ്രഹങ്ങളെ ഉപേക്ഷിക്കുമോ? അല്ലെങ്കിൽ അവർ അവരുടെ തെറ്റായ ദുഷ്പരിചയങ്ങളിൽ തന്നെ തുടർന്നു പോകുവാ നായി ദൈവം അവർക്കു നല്കിയതും അവർ പ്രമോദിക്കുന്ന വസ്തുക്കളെ ശാസിച്ചുകൊണ്ടുള്ളതുമായ വെളിച്ചം അവർ നിരസിക്കുമോ എന്നുള്ളതാണ്. അവരുമായി തീരുമാനിക്കേണ്ട പ്രശ്നം, ഞാൻ എന്നെതന്നെ ത്യജിച്ചു, എന്റെ പാപങ്ങളെ ശാസിക്കുന്ന സാക്ഷ്യങ്ങളെ ദൈവത്തിൽ നിന്നുള്ളതായി സ്വീകരിക്കുകയോ, സാക്ഷ്യങ്ങൾ എന്റെ പാപങ്ങളെ ശാസിക്കുന്നതു കൊണ്ടു അവയെ തിരസ്കരിക്കയോ എന്താണ് വേണ്ടതെന്നുള്ളതാണ്. (5T674, 675)സആ 200.4