Loading...
Larger font
Smaller font
Copy
Print
Contents

സഭയ്ക്കുള്ള ആലോചന

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    അസൂയാലു മറ്റുള്ളവരിൽ ഒരു നന്മയും കാണുന്നില്ല

    നമ്മുടെ പരിഭവങ്ങളും നിരാശകളും നമ്മെ കാർന്നു തിന്നു അക്ഷമരും ദുർമ്മനസ്സുള്ളവരുമാക്കാൻ അനുവദിക്കരുത്. ദൈവത്തെ കോപിപ്പിക്കാതിരിക്കേണ്ടതിനു അവിടെ വഴക്കോ ദുഷിച്ച ചിന്തയോ സംസാരമോ ഉണ്ടായിരിക്കരുത്. എന്റെ സഹോദരാ, നിന്റെ ഹൃദയം അസൂയക്കാ ദുരൂഹങ്ങൾക്കോ തുറന്നു കൊടുക്കയാണെങ്കിൽ പരിശുദ്ധാത്മാവിനു നിന്നോടുകൂടി വസിപ്പാൻ സാദ്ധ്യമല്ല. ക്രിസ്തുവിലുള്ള പൂർണ്ണതയ്ക്കുവേണ്ടി ശ്രമിക്കുക. അവന്റെ മാർഗ്ഗത്തിൽ പ്രവർത്തിക്കുക. ഓരോ വിചാരവും വാക്കും പ്രവൃത്തിയും അവനെ വെളിപ്പെടുത്തട്ടെ. അപ്പൊസ്തലന്മാരെ ഒരുമിപ്പിച്ച ദിവസേനയുള്ള സ്നേഹസാനം നിനക്കാവശ്യമുണ്ട്. ഈ സ്നേഹം ശരീരത്തിനും മനസ്സിനും ആത്മാവിനും ആരോഗ്യം നല്കും. ആത്മിക ജീവിതത്തെ ശക്തിപ്പെടുത്തുന്ന ഒരു പരിതസ്ഥിതിയിൽ നിങ്ങളെ ഈ സ്നേഹം വലയം ചെയ്യും. വിശ്വാസം, പ്രത്യാശ, ധൈര്യം, സ്നേഹം, ഇവ വർദ്ധിപ്പിക്കുക, ദൈവസമാധാനം നിങ്ങളുടെ ഹൃദയത്തിൽ വാഴട്ടെ. (87 191 )സആ 318.1

    അസൂയ, സ്വഭാവത്തിലെ വെറുമൊരു ദുശ്ശീലമല്ല, എല്ലാ ശക്തികളെയും അഥവാ കഴിവുകളെയും താറുമാറാക്കുന്ന ദുഃസ്വഭാവമത്രേ. ഇതു സാത്താനിൽ ആരംഭിച്ചു. അവൻ സ്വർഗ്ഗത്തിൽ ഒന്നാമനാകാൻ കാംക്ഷിച്ചു. ആഗ്രഹിച്ച ശക്തിയും മഹത്വവും ലഭിക്കാഞ്ഞപ്പോൾ ദൈവിക ഭരണകൂടത്തോടവൻ എതിർത്തു നമ്മുടെ ആദ്യമാതാപിതാക്കളോടവൻ അസൂയപ്പെടുകയും പാപം ചെയ്യാൻ അവരെ പരീക്ഷിക്കയും അങ്ങനെ അവരെയും എല്ലാ മനുഷ്യവർഗ്ഗത്തെയും നശിപ്പിക്കയും ചെയ്തു.സആ 318.2

    മറ്റുള്ളവരുടെ ശേഷം പ്രവൃത്തികളെയും സൽഗുണങ്ങളെയും കാണാതെ അസൂയാലുവായ മനുഷ്യൻ കണ്ണടച്ചുകളയുന്നു. ഏറ്റവും നല്ലതിനെ തരംതാഴ്ത്തുവാനും തെറ്റായി പ്രതിനിധീകരിക്കാനും സന്നദ്ധമാണ്. മനുഷ്യർ പലപ്പോഴും മറ്റു കുറ്റങ്ങൾ ഏറ്റുപറയുകയും ഉപേക്ഷിക്കുകയും ചെയ്യുന്നു. എന്നാൽ അസൂയാലുവായ മനുഷ്യനെ പാപബാധം വരുത്താൻ (ശമിച്ചാൽ അവൻ തന്റെ മനോഭാവത്തിൽ കൂടുതൽ കാഠിന്യമുള്ളവനായി പലപ്പോഴും പരിഹരിക്കാൻ സാദ്ധ്യമാകാത്ത നിലയിൽ അവശേഷിക്കുകയത്രേ ചെയ്യുന്നത്. അസൂയാലു പോകുന്നിടത്തൊക്കെയും വിഷം വ്യാപിപ്പിക്കുന്നു.സആ 318.3

    സ്നേഹിതരെ തമ്മിൽ ഭിന്നിപ്പിച്ചും ദൈവത്തിന്നും മനുഷ്യന്നും എതിരായി വെറുപ്പും മത്സരവും ഇളക്കിവിട്ടും അവൻ വലിയവനും ഉത്തമനും എന്നു ഗണിക്കപ്പെടാൻ ശ്രമം നടത്തുന്നു. ഉൽക്കർഷ ലക്ഷ്യം പ്രാപിക്കാൻ എന്നു ഗണിക്കപ്പെടാൻ ശ്രമം നടത്തുന്നു. ഉൽക്കർഷ ലക്ഷ്യം പ്രാപിക്കാൻ വീരകൃത്യങ്ങൾ ചെയ്തോ നിസ്വാർത്ഥ പ്രയത്നങ്ങൾ ചെയ്തതോ അല്ല, താൻ നില്ക്കുന്ന നിലയിൽ തന്നെ നിന്നു മറ്റുള്ളവരുടെ പരിശ്രമത്താലുളവായ ഗുണങ്ങളെ തരം താഴ്ത്തിക്കൊണ്ടാണു ശ്രമിക്കുന്നത്.സആ 318.4

    ദോഷത്തിൽ രസിക്കുന്ന നാവ്, “റിപ്പോർട്ടു ചെയ്യു, ഞാനും റിപ്പോർട്ടു ചെയ്യും” എന്നു പുലമ്പുന്ന നാവ്, അഗ്നിനരകത്തിൽ കത്തിയെരിയുമെന്നു യാക്കോബു അപ്പൊസ്തലൻ പറഞ്ഞിരിക്കുന്നു. ആ നാവു എല്ലാ വശത്തേക്കും തീപ്പൊരി വിതറുന്നു. നിഷ്കളങ്കന്റെ പേരിൽ അപകീർത്തിയുണ്ടാക്കുന്നതിൽ നുണ വ്യാപാരി എന്തു സൂക്ഷ്മതയാണെടുക്കേണ്ടത്? തങ്ങളുടെ ഭാരത്തിൽ മുങ്ങുന്നവരുടെ ധൈര്യവും പ്രത്യാശയും അവൻ നശിപ്പിക്ക യാണെങ്കിലും ആ ദുഷ്കൃത്യത്തിൽ നിന്നും അവൻ വിരമിക്കുകയില്ല. അപവാദ പ്രചരണ പ്രകൃതിയിൽ മുഴുകുക മാത്രമാണവന്റെ താല്പര്യം. ക്രിസ്ത്യാനികളെന്നഭിമാനിക്കുന്നവർ പോലും നിർമ്മലവും സത്യവും ശ്രേഷ്ഠവും നല്ലതുമായതിനെ കണ്ണടച്ചു ആക്ഷേപാർഹവും അസ്വീകാര്യവുമായവയെ ശേഖരിച്ചു ലോകത്തിനു പരസ്യം ചെയ്യുന്നു. (5T56, 57 )സആ 319.1