Loading...
Larger font
Smaller font
Copy
Print
Contents

സഭയ്ക്കുള്ള ആലോചന

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    ചെറിയ സംഗതികളിൽ ദൈവത്തിന്റെ താൽപര്യം

    പ്രാർത്ഥനയെന്ന പ്രത്യേകാവകാശത്തെ ശരിയായി അഭിനന്ദിക്കയും അഭിവൃദ്ധിപ്പെടുത്തുകയും ചെയ്യുന്ന ചുരുക്കം ചിലരെയുള്ളു. നാം യേശു വിന്റെ അടുക്കൽ ചെന്നു നമ്മുടെ ആവശ്യങ്ങളെല്ലാം അവനോടു പറയണം. ചെറുതും വലുതമായ ആകുല ചിന്തകളെയും പരിഭവങ്ങളെയും അവന്റെ അടുക്കൽ കൊണ്ടുവരണം. നമ്മെ വിഷമിപ്പിക്കുകയോ അരിഷ്ടരാക്കുകയോ ചെയ്യുന്ന എന്തെങ്കിലുമുണ്ടെങ്കിൽ അതിനെ പ്രാർത്ഥനയാൽ കർത്താവിന്റെ അടുക്കൽ കൊണ്ടുപോകണം. ഓരോ പടിയിലും നമുക്കു ക്രിസ്തുവിന്റെ സാന്നിദ്ധ്യം ആവശ്യമുണ്ടെന്നു തോന്നുമ്പോൾ സാത്താനു അവന്റെ പരീക്ഷകൾ നമ്മുടെ നേരെ ഉപയോഗിക്കാൻ അവസരം ഉണ്ടാകുന്നതല്ല. നമ്മുടെ ഉത്തമനും ഏറ്റവും സഹതാപമുള്ളവനുമായ സ്നേഹിതനിൽ നിന്നു നമ്മെ അകറ്റിക്കളവാനാണ് സാത്താൻ മനഃപൂർവ്വം യത്നിക്കുന്നത്. യേശുവിലല്ലാതെ മറ്റാരിലും നമ്മുടെ ഉത്തമ വിശ്വാസം അർപ്പിക്കരുത്. നമ്മുടെ ഹൃദയത്തിലുള്ളതെല്ലാം നമുക്കു ഭ്രദമായി യേശുവോടു പറയാം.സആ 224.1

    സഹോദര സഹോദരിമാരേ, നിങ്ങൾ സാമൂഹ്യ ആരാധനയ്ക്കായി കൂടി വരുമ്പോൾ യേശു നിങ്ങളുടെ മദ്ധ്യേ ഉണ്ടെന്നും അവൻ നിങ്ങളെ അനുഗ്രഹിപ്പാൻ ആഗ്രഹിക്കുന്നു എന്നും വിശ്വസിക്കണം. സ്വയത്തിൽ നിന്നു നിങ്ങളുടെ ദൃഷ്ട്ടികളെ തിരിക്കുകയും യേശുവിനെ നോക്കി അവന്റെ നിസ്തുല്യ സ്നേഹത്തെപ്പറ്റി സംസാരിക്കയും ചെയ്ക. അവനെ നോക്കുന്നതിനാൽ നിങ്ങൾ സാദ്യശ്യമായി രൂപാന്തരം പ്രാപിക്കും. നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ ചുരുക്കമായും അവസരോചിതമായും പ്രാർത്ഥിപ്പിൻ. നിങ്ങളുടെ പ്രാർത്ഥനയിൽ കർത്താവിനോടു പ്രസംഗിക്കരുത്. വിശപ്പുള്ള ഒരു പൈതൽ തന്റെ ഭൗമിക പിതാവിനോടു അപ്പം ചോദിക്കുന്നതുപോലെ അവനോടു ജീവന്റെ അപ്പം ചോദിക്കുക. നാം ലളിതമായും വിശ്വാസത്തോടുകൂടിയും അവനോടു ചോദിച്ചാൽ ദൈവം നമുക്കു എല്ലാ അനുഗ്രഹങ്ങളും പ്രദാനം ചെയ്യും. പ്രാർത്ഥന ആത്മാവിന്റെ ഏറ്റവും പരിശുദ്ധമായ അഭ്യാസമാകുന്നു. അതു ആത്മാർത്ഥവും വിനീതവും ഗൗരവതരവുമായിരിക്കണം. അപേക്ഷകനു താനിരിക്കുന്നതു ദിവ്യസന്നിധാനത്തിലാണെന്ന ബോധം ഉണ്ടാകുമ്പോൾ സ്വാർത്ഥത മറക്കയും അവൻ മാനുഷീക താലന്തുകളെ (പ്രകടിപ്പിക്കാനാഗ്രഹിക്കയോ മനുഷ്യരുടെ കാതുകളെ രസിപ്പിക്കുവാൻ യത്നിക്കയോ ചെയ്യാതെ ആത്മാവു വാഞ്ഛിക്കുന്ന അനുഗ്രഹം പ്രാപിപ്പാൻ മാത്രമേ ആഗ്രഹിക്കയുള്ളു. (GW 178)സആ 224.2

    രഹസ്യവും പരസ്യവുമായ ആരാധനകളിൽ നാം നമ്മുടെ അപേക്ഷകൾ അവന്റെ മുമ്പിൽ സമർപ്പിക്കുമ്പോൾ നാം മുട്ടിന്മേൽ നിന്നു പ്രാർത്ഥിക്കുന്നതു നമ്മുടെ അവകാശമാകുന്നു. യേശു നമുക്കു മാതൃകയായി “മുട്ടു കുത്തി പ്രാർത്ഥിച്ചു” (ലൂക്കാ 22:41). അവന്റെ ശിഷ്യന്മാരെക്കുറിച്ചു അവരും “മുട്ടുകുത്തി പ്രാർത്ഥിച്ചു” (അപ്പൊ . പവൃ. 9:40; 20:36, 21:6) എന്നു രേഖപ്പെടുത്തിയിരിക്കുന്നു. പൗലൊസ് ഇങ്ങനെ പ്രസ്താവിച്ചിരിക്കുന്നു: “അതു നിമിത്തം ഞാൻ സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള സകല കുടുംബത്തിനും പേർ വരുവാൻ കാരണമായ പിതാവിന്റെ സന്നിധിയിൽ മുട്ടുകുത്തുന്നു” (എഫെ.3:14). ഇസായേലിന്റെ പാപങ്ങളെ ദൈവസന്നിധിയിൽ ഏറ്റു പറകയിൽ എസാ മുട്ടുകുത്തി (എസാ. 9:5). ദാനീയേൽ ദിവസം മൂന്നു പ്രാവശ്യം മുട്ടുകുത്തി പ്രാർത്ഥിച്ചു തന്റെ ദൈവത്തെ സ്തുതിച്ചു (ദാനീ, 6:10).സആ 224.3

    *****

    Larger font
    Smaller font
    Copy
    Print
    Contents