Loading...
Larger font
Smaller font
Copy
Print
Contents

സഭയ്ക്കുള്ള ആലോചന

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    അദ്ധ്യായം 14 -ദൈവാലയം

    വിനീതനും വിശ്വാസിയുമായ ആത്മാവിനു ഭൂമിയിലെ ദൈവാലയം സ്വർഗ്ഗത്തിന്റെ വാതിൽ ആകുന്നു. സ്തോത്രഗാനങ്ങൾ, (പാർത്ഥന, കിസ വിന്റെ പ്രതിനിധികൾ സംസാരിക്കുന്ന വാക്കുകൾ ഇവയെല്ലാം മീതെയുള്ള സഭയ്ക്കു ഒരു ജനത്തെ ഒരുക്കുവാനുള്ള ദൈവിക മുഖാന്തരങ്ങളാകുന്നു. അശുദ്ധമാക്കുന്ന യാതൊന്നിനും കടന്നുചെല്ലുവാൻ കഴിയാത്ത ആ സമുന്നത ആരാധനയ്ക്കുതന്നെ,സആ 155.1

    വീട് കുടുംബത്തിന്റെ വിശുദ്ധ മന്ദിരവും സ്വാകര്യമുറി വ്യക്തിപരമായ ആരാധനയ്ക്കുള്ള ഏകാന്ത സ്ഥലവുമാകുന്നു. എന്നാൽ ദൈവാലയം സഭയുടെ ആരാധനാസ്ഥലമത്രേ. സമയം, സ്ഥാനം, ആരാധനാരീതി, എന്നിവയെക്കുറിച്ച് ചട്ടങ്ങൾ ഉണ്ടായിരിക്കണം. വിശുദ്ധവും ദൈവാരാധനാപരവും ആയ യാതൊന്നും ആശ്രദ്ധമായോ അഗണ്യമായോ പരിഗണിക്കാൻ പാടുള്ളതല്ല. ദൈവത്തെ ഉത്തമമായി സ്തുതിക്കുന്നതിന്നു മനുഷ്യർക്കു കഴിയണമെങ്കിൽ, വിശുദ്ധ കാര്യങ്ങളെ സാമാന്യമായവയിൽ നിന്നു വ്യത്യസ്തതപ്പെടുത്തി മനസ്സിൽ കരുതിക്കൊണ്ടു പെരുമാറേണ്ടതാണ്. എല്ലാവിധ ദൈവിക കാര്യാദികളിലും ചിന്തയുള്ളവരുമായി കൂട്ടായ്മ ആചരിക്കുന്നവർക്കാണ് വിശാലമായ ആദർശങ്ങളും ശ്രഷ്ഠമായ നിരുപണങ്ങളും അഭീഷ്ടങ്ങളും ഉണ്ടാകുന്നത്. ഉയർന്നതോ, താണതോ, പട്ടണത്തിലോ, ദുർഘടമായ മലഞ്ചരി വിലോ, ഗുഹകളിലോ, താണ കുടിലിലോ, മരുഭൂമിയിലോ ഒരു ആലയമുള്ള മനുഷ്യൻ ഭാഗ്യവാൻ. അതു ഗുരുവിനുവേണ്ടി അവർക്കു കരസ്ഥമാക്കുവാൻ കഴിവുള്ള ഏറ്റവും നല്ല ഒന്നാണെങ്കിൽ അവൻ തന്റെ സാന്നിദ്ധ്യംകൊണ്ടു അതിനെ വിശുദ്ധീകരിക്കുകയും അതു സൈന്യങ്ങളുടെ യഹോവയ്ക്കു വിശുദ്ധമായിരിക്കയും ചെയ്യും,സആ 155.2