Loading...
Larger font
Smaller font
Copy
Print
Contents

സഭയ്ക്കുള്ള ആലോചന

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    സഭയിൽ അച്ചടക്കം പുലർത്തുന്നതിനു ക്രിസ്തു നിർദ്ദേശിച്ച മാർഗ്ഗങ്ങൾ

    തെറ്റു ചെയ്യുന്ന സഭാംഗങ്ങളോടുള്ള പെരുമാറ്റത്തിൽ ദൈവത്തിന്റെ ജനം മത്തായി പതിനെട്ടാം അദ്ധ്യായത്തിൽ രക്ഷിതാവു നൽകിയിരിക്കുന്ന ഉപദേശം സൂക്ഷ്മമായി അനുസരിക്കണം.സആ 165.1

    ക്രിസ്തു അളവറ്റ വിലകൊടുത്തു സമ്പാദിച്ചതും മനുഷ്യർക്കുവേണ്ടി ക്രിസ്തുവും പിതാവും പ്രകടിപ്പിച്ച സ്നേഹത്താൽ ബന്ധിക്കപ്പെട്ടിരിക്കുന്നതുമായ മാനവകുലം ദൈവത്തിന്റെ വകയാകുന്നു. ആ സ്ഥിതിക്കു നാം അന്യോന്യമുള്ള പെരുമാറ്റത്തിൽ എത്ര സൂക്ഷ്മതയുള്ളവരായിരിക്കണം? മനുഷ്യനു തന്റെ സമസൃഷ്ടങ്ങൾക്കു വിരോധമായി ദോഷം ആരോപിക്കുവാൻ യാതൊരവകാശവുമില്ല. സഭാംഗങ്ങൾ തെറ്റുചെയ്യുന്ന സഹവിശ്വാസികളോടു ഇടപെടുന്ന കാര്യത്തിൽ തങ്ങളുടെ സ്വന്ത ഊഹാപോഹങ്ങളനുകരിപ്പാൻ യാതൊരു ന്യായവുമില്ല. തെറ്റു ചെയ്യുന്ന ആളെക്കുറിച്ചു തങ്ങളുടെ മുൻവിധിപോലും അവർ ഉച്ചരിപ്പാൻ പാടില്ല. കാരണം അതുമൂലം അവർ മറുള്ളവരുടെ ഹൃദയത്തിൽ ദോഷത്തിന്റെ പുളിമാവു വിതരണം ചെയ്കയാണു ചെയ്യുന്നത്. ഒരു സഹോദരനെയോ സഹോദരിയെയൊ സംബന്ധിച്ച ദുർവർത്തമാനം സഭാംഗങ്ങളുടെയിടയിൽ ഒരാളിൽനിന്നു മറൊരാളോടു പകർന്നു കൊടുക്കുന്നു. കർത്താവായ യേശു നൽകിയ ഉപദേശം കൈക്കൊൾവാനുള്ള വൈമനസ്യം നിമിത്തം തെറ്റുകൾ ചെയ്ക്കുകയും അനീതി പ്രവർത്തിക്കുകയും ചെയ്തു.സആ 165.2

    അതിനെപ്പറ്റി ക്രിസ്തു പറഞ്ഞതു, “നിന്റെ സഹോദരൻ നിന്നോടു പിഴച്ചാൽ നീ ചെന്നു നീയും അവനും മാത്രം ഉള്ളപ്പോൾ കുറ്റം അവനു ബോധം വരുത്തുക” (മത്തായി 18:15) എന്നായിരുന്നു. ആ കുറ്റം മറ്റുള്ളവരോടു പറയരുത്. ഒരു മനുഷ്യനോടു പറഞ്ഞു അയാൾ മറ്റൊരുവരോടു പറഞ്ഞു ഇങ്ങനെ തുടർച്ചയായി ആ വർത്തമാനം പരക്കുന്നു. ദുഷ്ടത വർദ്ധിക്കുന്നു. തൽഫലമായി സഭ മുഴുവനും വേദന അനുഭവിക്കേണ്ടിവരുന്നു. “നീ അവനുമായി പറഞ്ഞു തീർക്കു.” ഇതാണു ദൈവത്തിന്റെ പദ്ധതി. “ബദ്ധപ്പെട്ടു വ്യവഹാരത്തിനായി പുറപ്പെടരുത്. അല്ലെങ്കിൽ കൂട്ടുകാരൻ നിന്നെ ലജ്ജിപ്പിച്ചാൽ നീ എന്തു ചെയ്യും? നിന്റെ വഴക്കു കൂട്ടുകാരനുമായി പറഞ്ഞു തീർക്കുക. എന്നാൽ മറ്റൊരുത്തന്റെ രഹസ്യം വെളിപ്പെടുത്തരുത്” സദൃശ. 25:8,9. നിന്റെ സഹോദരന്റെ മേൽ പാപം വരുവാൻ ഇടവരുത്തരുത്. എന്നാൽ അതു വന്നു കഴിഞ്ഞാൽ പുറത്ത് പറയരുത്. പറഞ്ഞിട്ടു അതിന്റെ പ്രചാരം വർദ്ധമാനമാക്കി ശാസന പ്രതികാരംപോലെ ആക്കിത്തീർക്കരുത്. ദൈവവചനത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരം അവനെ തിരുത്തുക.സആ 165.3

    വിരോധം വർദ്ധിച്ചു പകയായിത്തീരുവാൻ ഇടയാക്കരുത്. മുറിവുകൾ പഴുത്തു പൊട്ടി കേൾവിക്കാരുടെ മനസുകളെ അശുദ്ധമാക്കുന്ന വിഷകരമായ വാക്കുകളായി പുറത്തുവരുവാൻ സമ്മതിക്കരുത്. കൈപ്പേറിയ നിരൂപ ണങ്ങൾ നിന്റെയും അവന്റെയും മനസ്സിൽ ഉണ്ടാകുവാൻ ഇടവരുത്തരുത്. സഹോദരന്റെ അടുക്കൽ ചെല്ലുക, താല്പര്യത്തോടും ആത്മാർത്ഥതയോടും ആ കാര്യത്തെക്കുറിച്ചു സംസാരിക്കുക. കുറ്റത്തിന്റെ സ്വഭാവം എന്തുതന്നെ ആയിരുന്നാലും അതു സഭയിൽ ഉണ്ടാക്കാവുന്ന തെറ്റിധാരണകളും വ്യക്തിപരമായ ഉപ്രദവങ്ങളും പരിഹരിപ്പാൻ ദൈവം നിർദ്ദേശിച്ച പദ്ധതിക്കു മാറ്റം വരുത്തുന്നതല്ല. തനിക്കും ക്രിസ്തുവിന്റെ ആത്മാവിലും തെറ്റു ചെയ്തത ആളോടു സംസാരിക്കുന്ന മിക്കപ്പോഴും വിഷമതയെ നീക്കിക്കളയും. തെറ്റു ചെയ്തവന്റെ അടുക്കൽ ക്രിസ്തുവിന്റെ സ്നേഹവും സഹതാപവും നിറഞ്ഞ ഹൃദയത്തോടുകൂടി ചെന്നു കാര്യം ശാന്തമായും സാവധാനത്തിലും അവനോടു വാദിക്കുക. ശരിപ്പെടുത്തുവാൻ ശ്രമിക്കുക. നിങ്ങളുടെ അധരങ്ങളിൽനിന്നു യാതൊരു കോപവാക്കും പുറപ്പെടാതിരിക്കട്ടെ. അവന്റെ നല്ല ആലോചനയ്ക്ക് ഇണങ്ങിയ വിധത്തിൽ അവനോടു സംസാരിക്ക, ഈ വാക്കുകൾ ഓർത്തുകൊൾക. “പാപിയെ നേർവഴിക്കാക്കുന്നവൻ അവന്റെ പ്രാണനെ മരണത്തിൽനിന്നു രക്ഷിക്കുകയും പാപങ്ങളുടെ ബഹുത്വത്ത മറയ്ക്കുകയും ചെയ്യുന്നു.” യാക്കോ. 5:20.സആ 165.4

    നിന്റെ സഹോദരനു അപ്രീതി എന്ന രോഗശമനത്തിനു തക്ക പരിഹാരം കൊണ്ടുകൊടുക്കുക. അവനെ സഹായിക്കാൻ നിന്റെ ഭാഗം നിവർത്തിക്കുക. സഭയുടെ ഐക്യത്തിനും സമാധാനത്തിനുംവേണ്ടി ഇതു ചെയ്യുന്നതു നിന്റെ കടമയും ഒരു പദവിയുമാണെന്നു ധരിക്കുക. അവൻ നിന്റെ വാക്കുകേട്ടാൽ നീ അവനെ ഒരു സ്നേഹിതനായി നേടി.സആ 166.1

    തെറ്റു ചെയ്തവന്റെയും ഹിംസിക്കപ്പെട്ടവന്റെയും കൂടിക്കാഴ്ചയിൽ സ്വർഗ്ഗം മുഴുവൻ താലപര്യമുള്ളവരായിരിക്കുന്നു. തെറ്റു ചെയ്തവൻ ക്രിസ്തുവിന്റെ സ്നേഹത്താൽ നൽകപ്പെട്ട ശാസനകൾ അംഗീകരിക്കയും അവന്റെ കുറ്റം സമ്മതിക്കയും ദൈവത്തോടും അവന്റെ സഹോദരനോടും ക്ഷമ ചോദിക്കുകയും ചെയ്താൽ അവന്റെ ഹൃദയം സ്വർഗ്ഗത്തിലെ സൂര്യപ കാശംകൊണ്ടു നിറയുന്നതാണ്. പിണക്കം തീർന്നു സഖിത്വവും ഉത്തമവി ശ്വാസവും യഥാസ്ഥാനപ്പെടുത്തപ്പെട്ടു. തെറ്റുകൊണ്ടുണ്ടായ വണങ്ങളെ സ്നേഹത്തിന്റെ എണ്ണ ശമിപ്പിക്കുന്നു. ദൈവാത്മാവു ഹൃദയത്തെ ഹൃദയ ത്തോടു സന്ധിക്കുകയും അങ്ങനെ കൈവരുത്തപ്പെട്ട ഐക്യതയുടെ മേൽ സ്വർഗ്ഗത്തിൽ സംഗീതഘോഷം ഉണ്ടാകുകയും ചെയ്യുന്നു. ഇങ്ങനെ ക്രിസ്തീയ കൂട്ടായ്മയിൽ യോജിപ്പിക്കപ്പെടുന്നവൻ ദൈവത്തോടു പ്രാർത്ഥിക്കുകയും ന്യായം പ്രവർത്തിപ്പാനും ദയാതൽപരനായിരിക്കാനും, ദൈവത്തോടുകൂടി താഴ്മയോടെ നടപ്പാനും കല്പിച്ചിരിക്കയാൽ അവർക്കവൻ അനുഗ്രഹങ്ങൾ നല്കുന്നതാണ്. അവർ മറ്റുള്ളവരോടു തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ അവൻ മാനസാന്തരത്തിന്റെയും ഏറ്റുപറച്ചിലിന്റെയും മടക്കിക്കൊടുക്കലിന്റെയും പ്രവൃത്തികൾ തുടർന്നുകൊണ്ടു അന്യോന്യം ഗുണംതന്നെ ചെയ്വാൻ തീരുമാനിച്ചിരിക്കും. ഇതാണ് ക്രിസ്തുവിന്റെ ന്യായപ്രമാണ നിവൃത്തി.സആ 166.2

    കേൾക്കാഞ്ഞാലോ രണ്ടുമൂന്നു സാക്ഷികളുടെ വായാൽ സകല കാര്യവും ഉറപ്പാക്കേണ്ടതിനു ഒന്നു രണ്ടു പേരെ കൂട്ടിക്കൊണ്ടു ചെല്ലുക മത്തായി 18: 16. ആത്മിക മാനസരായ ഒന്നുരണ്ടുപേരെ കൂട്ടിക്കൊണ്ടു ചെന്നു തെറ്റു ചെയ്ത ആളോടു ആ തെറ്റിനെപ്പറ്റി സംസാരിക്കുക. അവൻ സഹോദരന്മാരുടെ ഏകോപിച്ചുള്ള അഭ്യർത്ഥനയ്ക്കു കീഴടങ്ങിയേക്കും. ആ കാര്യത്തിൽ അവരുടെ യോജിപ്പു അവൻ കാണുമ്പോൾ അവന്റെ മനസ്സു പ്രകാശിതമായേക്കും.സആ 166.3

    “അവരെ കൂട്ടാക്കാഞ്ഞാൽ പിന്നെ എന്തു ചെയ്യണം? ചുരുക്കം ചില ആളുകൾ ചേർന്നു ഒരു ബോർഡു മീറ്റിംഗു കൂടി ആ തെറ്റുകാരനെ സഭയിൽ നിന്നു മുടക്കാമോ? അവർ കൂട്ടാക്കാഞ്ഞാൽ സഭയോടു അറിയിക്കുക (വാക്യം 17). സഭ അതിന്റെ അംഗങ്ങളെ സംബന്ധിച്ചു നടപടി എടുക്കട്ടെ.സആ 167.1

    “സഭയെയും കൂട്ടാക്കാഞ്ഞാൽ അവൻ നിനക്കു പുറജാതിക്കാരനും ചുങ്കക്കാരനും എന്നപോലെ ആയിരിക്കട്ടെ” (വാക്യം 17). അവൻ സഭയുടെ വാക്കു കേട്ടില്ലെങ്കിൽ അവനെ തിരിച്ചെടുപ്പാനുളള ശ്രമങ്ങളെയും അവൻ തിരസ്കരിച്ചാൽ അവനെ സഭയിൽനിന്നു പുറത്താക്കുവാനുള്ള ചുമതല സഭയ്ക്കുള്ളതാണ്, അവന്റെ പേർ സഭയിൽ നിന്നു നീക്കിക്കളയണം. (T 260-262)സആ 167.2

    ക്രിസ്തു നൽകിയ ഉപദേശം ശരിക്കു നിർവ്വഹിച്ച ശേഷമല്ലാതെ തെറ്റു ചെയ്ത ആളെ സഭയിൽനിന്നു മുടക്കുവാൻ (നീക്കുവാൻ) വോട്ടു ചെയ്യുന്നതിനു സഭയോടു ശുപാർശ ചെയ്യാൻ കമ്മറ്റിക്കോ ഗുണദോഷിപ്പാൻ ഒരുദ്യോഗസ്ഥനോ അധികാരമില്ല. ഈയുപദേശം അനുസരിച്ചു കഴിഞ്ഞാൽ സഭ ദൈവമുമ്പാകെ കുറ്റർഹിതയാണെന്നു തെളിയിച്ചുകഴിഞ്ഞു ദോഷം അധിക മധികം വ്യാപിക്കാതിരിക്കുമാറ് അതിന്റെ ശരിയായ നിലയിൽ വെളിവാക്കപ്പെടുകയും അതിനെ നീക്കിക്കളകയും ചെയ്യണം. സഭയുടെ നിർമ്മലതയും ആരോഗ്യവും പരിപാലിക്കപ്പെടണം. അതു നീതിയുടെ വസ്ത്രം ധരിച്ചു ദൈവതിരുമ്പിൽ കളങ്കമില്ലാതെ കാക്കപ്പെടേണ്ടതിനു തന്നെ.സആ 167.3

    തെറ്റു ചെയതവൻ ക്രിസ്തുവിന്റെ അച്ചടക്ക നിർദ്ദേശത്തിനു കീഴ്പെട്ടു മാനസാന്തരപ്പെടുകയാണെങ്കിൽ അവനു പിന്നൊരു അവസരം കൂടെ കൊടുക്കണം. മാനസാന്തരപ്പെട്ടില്ലെങ്കിൽ അവൻ സഭയ്ക്ക് പുറത്തു നിന്നാലും ദൈവത്തിന്റെ ദാസന്മാർക്കു അവന്നുവേണ്ടി പിന്നെ ഒരു വേല ചെയ്യുവാനുണ്ട്. അവർ അവനെ മാനസാന്തരത്തിലേക്കു കൊണ്ടുവരുവാൻ വീണ്ടും ശ്രമിക്കണം. അവന്റെ കുറ്റം എത്രതന്നെ കഠിനമായിരുന്നാലും അവൻ പരിശുദ്ധാത്മാവിന്റെ പോരാട്ടത്തിനു വിധേയനായി അവന്റെ പാപം ഏറ്റുപറഞ്ഞു ഉപേക്ഷിക്കയും മാനസാന്തരത്തിനുള്ള തെളിവു നൽകുകയും ചെയ്താൽ അവന്റെ കുറ്റം ക്ഷമിച്ചുകൊടുക്കുകയും അവനെ സഭയ്ക്കകത്തു വീണ്ടും സ്വാഗതം ചെയ്കയും വേണം. അവന്റെ സഹോദരന്മാർ അവനെ ശരിയായ മാർഗ്ഗത്തിൽ പ്രോത്സാഹിപ്പിക്കയും അവന്റെ സ്ഥാനത്തു അവർ ആയിരുന്നെങ്കിൽ അവരോടു എങ്ങനെ പെരുമാറണമെന്നു അവർ ആഗ്രഹിക്കുന്നുവോ അതേ രീതിയിൽ അവർ അവനോടു പെരുമാറുകയും ചെയ്യണം. അവരും പരീക്ഷിക്കപ്പെടാതിരിക്കേണ്ടതിനുതന്നെ. ക്രിസ്തു ഇങ്ങനെ തുടർന്നു “നിങ്ങൾ ഭൂമിയിൽ കെട്ടുന്നതെല്ലാം സ്വർഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും. നിങ്ങൾ ഭൂമിയിൽ അഴിക്കുന്നതെല്ലാം സ്വർഗ്ഗത്തിലും അഴിഞ്ഞിരിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.”സആ 167.4

    ഈ പ്രസ്താവന എല്ലാ യുഗങ്ങളിലും പ്രബലമായിരിക്കുന്നതാണ്. സഭയ്ക്കു കിസ്തുവിന്റെ സ്ഥാനത്തു പ്രവർത്തിക്കാനുള്ള അധികാരവും നൽകപ്പെട്ടിരിക്കുന്നു. അതു തന്റെ ജനത്തിന്റെ ഇടയിൽ അച്ചടക്കവും ക്രമവും പരിപാലിപ്പാനുള്ള ദൈവത്തിന്റെ ഉപകരണമത്. അതിന്റെ അഭിവൃദ്ധിയും നിർമ്മലതയും ക്രമവും സംബന്ധിച്ച എല്ലാ പ്രശ്നങ്ങളും പരിഹരിപ്പാനുള്ള അധികാരം നൽകിയിരിക്കുന്നു. തങ്ങളുടെ അകസ്തവമായ നടപ്പുനിമിത്തം സത്യത്തിനും അപമാനം വരുത്തുന്നവരും സഭയുടെ കൂട്ടായ്മക്കു അയോഗ്യമായി നടക്കുന്നവരുമായവരെ സഭയിൽനിന്നും നീക്കുവാനുള്ള ചുമതലയും അതിനു നൽകപ്പെട്ടിരിക്കുന്നു. ദൈവവചനത്തിനു യോജ്യമായ നിലയിൽ സഭ ചെയ്യുന്നതെല്ലാം സ്വർഗ്ഗത്തിൽ അംഗീകരിക്കപ്പെട്ടിരിക്കും.സആ 168.1

    വളരെ ഗൗരവതരമായ സംഗതികൾ സഭയുടെ തീരുമാനത്തിനു വന്നുചേരാം. ദൈവത്തിന്റെ ശുശ്രൂഷകന്മാർ തന്റെ ജനത്തിന്റെ അഭിഷിക്തരായിരിപ്പാൻ നൽവരം ലഭിച്ചവർതന്നെ അവരുടെ ഭാഗം നിർവഹിച്ചശേഷം ആ കാര്യം മുഴുവനും മുഴുസഭയിലും സമർപ്പിക്കണം. ഉണ്ടാക്കുന്ന തീരുമാനത്തിൽ യോജിപ്പുണ്ടായിരിക്കുന്നതിനു തന്നെ.സആ 168.2

    അന്യോന്യമുള്ള പെരുമാറ്റത്തിൽ ദൈവത്തിന്റെ ജനം വളരെ സൂക്ഷ്മത യുള്ളവരായിരിക്കണമെന്നു കർത്താവു ആഗ്രഹിക്കുന്നു. അവർ ഉയർത്തുകയും യഥാസ്ഥാനത്തു ആക്കുകയും സുഖപ്പെടുത്തുകയും ചെയ്യണം. എന്നാൽ ഒരു കാലത്തും സഭയിൽ ശരിയായ അച്ചടക്കരാഹിത്യം ഉണ്ടായിരി ക്കാവതല്ല, സഭാംഗങ്ങൾ ആ പള്ളിക്കൂടത്തിലെ അദ്ധ്യതാക്കളെപ്പോലെയിരിക്കണം. അവരുടെ ഉന്നത വിളിക്കു യോഗ്യമായ സ്വഭാവം രൂപീകരിച്ചു കൊണ്ടു ഒരു പള്ളിക്കൂടത്തിലെ അദ്ധ്യതാക്കളെപ്പോലെ വർത്തിക്കണം. ഈ ഭൂമിയിലെ ദൈവമക്കൾ മീതെ സ്വർഗ്ഗത്തിലെ സഭയുമായുള്ള പുനർ ക്യത്തിനു തങ്ങളെത്തന്നെ ഒരുക്കണം. ഇവിടെ ക്രിസ്തുവിന്റെ ഉപദേശമനസരിച്ചു ജീവിക്കുന്നവരെല്ലാം വീണ്ടെടുക്കപ്പെട്ട ദൈവകുടുംബത്തിലെ അംഗങ്ങളായിത്തീർന്നിട്ടു അവസാനമില്ലാത്ത ജീവൻ പ്രാപിക്കുന്നതാണ് .(RT 262-264)സആ 168.3