Loading...
Larger font
Smaller font
Copy
Print
Contents

സഭയ്ക്കുള്ള ആലോചന

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    അദ്ധ്യായം 1 - വിശ്വസ്തരായവർക്കുള്ള പ്രതിഫലം സംബന്ധിച്ച ഒരു ദർശനം

    (എന്റെ പ്രഥമ ദർശനം)

    ഞാൻ കുടുംബാരാധനയിൽ വ്യാപൃതയായിരിക്കുമ്പോൾ എന്റെ മേൽ പരിശുദ്ധാത്മാവു വന്നു, ഞാൻ ഈ ഇരുൾ നിറഞ്ഞ ലോകത്തിൽ നിന്നു അധികമധികം ഉയർന്നു പോകുന്നതായി കാണപ്പെട്ടു. ഞാൻ പുനരാഗമന കാംക്ഷികളെ കാണ്മാൻ തിരിഞ്ഞുനോക്കി എന്നാൽ എനിക്കവരെ കാണ്മാൻ കഴിഞ്ഞില്ല. അപ്പോൾ ഒരു ശബ്ദം എന്നോടു: “വീണ്ടും നോക്കുക, അല്പ്പം മുകളിലോട്ടു നോക്കുക,” എന്നു പറഞ്ഞു. അപ്പോൾ ഞാൻ എന്റെ കണ്ണു കളെ ഉയർത്തി, ഈ ലോകത്തിന്നു മുകളിലായി ഒരു നേരായതും ഇടുക്കമുള്ളതുമായ പാത സ്ഥിതിചെയ്യുന്നതു കണ്ടു. ആ പാതയിലൂടെ പുനരാഗമന കാംക്ഷികൾ അതിന്റെ അങ്ങേയറ്റത്തു സ്ഥിതിചെയ്തിരുന്ന നഗരത്തിലേക്കു യാത്ര ചെയ്കയായിരുന്നു. ആ പാതയുടെ ആരംഭസ്ഥാനത്തു ഒരു ശോഭയേറിയ ദീപം സ്ഥാപിച്ചിരുന്നു. ആ വെളിച്ചം അർദ്ധരാത്രിയിലെ ആർപ്പുവിളി ആണെന്നു ഒരു ദൂതൻ എന്നോടു പറഞ്ഞു. അവർ ഇടറി വീഴാതിരിക്കത്തക്കവണ്ണം, ആ ദീപം ആ പാതയിൽ ഉടനീളം വെളിച്ചം വീശിയിരുന്നു. അവരെ നഗരത്തിലേക്കു നയിച്ചുകൊണ്ടു മുൻഗമിച്ചിരുന്ന യേശുവിൽ തന്നെ അവർ തങ്ങളുടെ ദൃഷ്ടി പതിച്ചിരുന്നപ്പോൾ അവരുടെ നില ഭദ്രതരമായിരുന്നു. എന്നാൽ വേഗത്തിൽ ചിലർ ക്ഷീണിതരായി. നഗരം വളരെ ദൂരെയാകുന്നു, ഇതിനു മുമ്പു അവിടെ എത്തിക്കഴിയുമെന്നാണ് ഞങ്ങൾ നിരൂപിച്ചിരുന്നതു എന്നു പറഞ്ഞു. അപ്പോൾ യേശു തന്റെ മഹത്വമേറിയ വലങ്കൈ ഉയർത്തി അവരെ ധൈര്യപ്പെടുത്തുമായിരുന്നു. അവന്റെ കരത്തിൽ നിന്നു ഒരു വെളിച്ചം പുറപ്പെട്ടു പുനരാഗമന സംഘത്തിന്റെമേൽ വ്യാപിക്കയും അവർ “ഹല്ലെലൂയ്യാ” എന്നു ആർക്കുകയും ചെയ്തു. മറ്റുള്ളവർ അവിവേകമായി തങ്ങളുടെ പിന്നിലുണ്ടായിരുന്ന വെളിച്ചം നിഷേധിച്ചു കൊണ്ടു തങ്ങളെ അതുവരെ വഴി നടത്തിയതു ദൈവമല്ല എന്നു പറഞ്ഞു. ഉടൻതന്നെ അവരുടെ പിന്നിലുണ്ടായിരുന്ന വെളിച്ചം മങ്ങി, അവരുടെ പാദങ്ങൾ പരിപൂർണ്ണ ഇരുട്ടിൽ അകപ്പെടുകയും അവർ ഇടറി അവരുടെ ലക്ഷ്യവും യേശുവും അവരുടെ മുമ്പിൽ അദൃശ്യമായിത്തീരുകയും ചെയ്തു. അതിനെതുടർന്നു അവർ, ആ പാതയിൽ നിന്നു ഇടറി താഴെ അന്ധ കാരവും ദുഷ്ടതയും നിറഞ്ഞ ലോകത്തിൽ നിപതിച്ചു. വേഗത്തിൽ ഞങ്ങൾ പെരുവെള്ളത്തിന്റെ ഇരച്ചിലിനു സദൃശമായി യേശുവിന്റെ വരവിനുള്ള നാളും നാഴികയും പ്രഖ്യാപിക്കുന്ന ദൈവത്തിന്റെ ശബ്ദം കേട്ടു. സംഖ്യയിൽ 144000 വരുന്ന ജീവനുള്ള വിശുദ്ധന്മാർ ആ ശബ്ദം ഗ്രഹിച്ചു. ദുഷ്ടന്മാരാകട്ടെ അതു ഇടിമുഴക്കവും ഭൂകമ്പവുമാണെന്നു നിരൂപിച്ചു. ദൈവം സമയം പ്രഖ്യാപിച്ചപ്പോൾ അവൻ ഞങ്ങളുടെ മേൽ പരിശുദ്ധാത്മാവിനെ പകരുകയും ഞങ്ങളുടെ മുഖങ്ങൾ മോശെ സീനായ് മലയിൽ നിന്നിറങ്ങി വന്നപ്പോൾ ആയിരുന്നതുപോലെ ദൈവതേജസ്സുകൊണ്ടു പ്രകാശിക്കുകയും ചെയ്തു.സആ 49.1

    144000 പേർ ഒന്നടങ്കം മുദ്രയിടപ്പെട്ടവരും പരിപൂർണ്ണ യോജിപ്പുള്ളവരും ആയിരുന്നു. അവരുടെ നെറ്റിയിൽ ദൈവത്തിന്റെയും പുതിയ യെരുശലേമിന്റെയും പേർ എഴുതിയിരിക്കുന്നതു കൂടാതെ യേശുവിന്റെ പുതിയ പേർ അടങ്ങിയിരുന്ന ഒരു നക്ഷത്രവും ഉണ്ടായിരുന്നു. ഞങ്ങളുടെ സന്തോഷ പൂർണ്ണവും പരിശുദ്ധവുമായി നിലകണ്ടു ദുഷ്ടന്മാർ കുപിതരായി ഞങ്ങളെ കയ്യേറ്റം ചെയ്യാനും ജയിലിലാക്കുവാനുമായി ഉഗക്രോധത്തോടെ ഞങ്ങളുടെ നേരെ പാഞ്ഞെടുക്കുന്നതു കണ്ടപ്പോൾ ഞങ്ങൾ കർത്താവിന്റെ നാമത്തിൽ ഞങ്ങളുടെ കരങ്ങൾ അവരുടെ നേരെ നീട്ടുകയും അതിങ്കൽ അവർ നിസ്സഹായരായി നിലംപതിക്കയും ചെയ്തിരുന്നു. അപ്പോൾ സാത്താന്റെ പള്ളിക്കാർ (സാത്താന്റെ അനുഗാമികൾ തന്നെ), അന്യോന്യം പാദങ്ങൾ കഴുകയും സഹോദരന്മാരെ വിശുദ്ധ ചുംബനംകൊണ്ട് വന്ദനം ചെയ്യുകയും ചെയ്വാൻ കഴിഞ്ഞിരുന്ന ഞങ്ങളെ ദൈവം സ്നേഹിച്ചിരുന്നു എന്നു മനസ്സിലാക്കി ഞങ്ങളുടെ പാദങ്ങളിൽ വീണു നമസ്കരിച്ചു. - താമസംവിനാ ഞങ്ങളുടെ ദൃഷ്ടികൾ പൂർവ്വദിക്കിലേക്കു ആകർഷിക്കപ്പെട്ടു. കാരണം ഒരു മനുഷ്യന്റെ കയ്യുടെ പകുതിയോളം വലിപ്പത്തിൽ ഒരു കറുത്ത മേഘം ആ ദിക്കിൽ കാണപ്പെടുകയാൽതന്നേ. അതു മനുഷ്യപുത്രന്റെ അടയാളമാണെന്നു ഞങ്ങളേവരും ഗ്രഹിച്ചു. ആ മേഘം അടുത്തു വരുന്തോറും അധികമധികം പ്രകാശവും തേജസ്സും ഉള്ളതായി കാണപ്പെട്ടതുകൊണ്ടു ഞങ്ങൾ ഭയഭക്തി പൂർവ്വകമായ നിശ്ശബ്ദതയോടെ അതിനെ നോക്കിനിന്നു. അതിന്റെ പ്രകാശവും തേജസ്സും വർദ്ധിച്ചു വർദ്ധിച്ചു ഒടുവിൽ അതു ഒരു വലിയ വെളുത്ത മേഘമായിത്തീർന്നു. അതിന്റെ അടിവശം തീ പോലെയും മേഘത്തിന്റെ മീതെ ഒരു മഴവില്ലും ചുറ്റിലും അതിമനോഹരമായ ഗാനം ആലപിച്ചുകൊണ്ടു നിന്നിരുന്ന പത്തു സഹസ്രം (പതിനായിരം) ദൂതന്മാരും ഉണ്ടായിരുന്നു. അതിന്മേൽ മനുഷ്യപുത്രൻ ഉപവിഷ്ടനായിരുന്നു. അവന്റെ തലമുടി വെളുത്തു ചുരുണ്ടു തോൾ വരെ നീണ്ടു കിടന്നിരുന്നു. തലയിൽ അനവധി കിരീടങ്ങൾ ഉണ്ടായിരുന്നു. അവന്റെ പാദങ്ങൾ അഗ്നിമയമായിരുന്നു. അവന്റെ വലങ്കയ്യിൽ ഒരു മൂർച്ചയുള്ള അരിവാളും ഇടങ്കയ്യിൽ ഒരു വെള്ളിക്കാഹളവും ഉണ്ടായിരുന്നു. തന്റെ മക്കളെ പരിപൂർണ്ണമായി ശോധന കഴിച്ചിരുന്ന അവന്റെ കണ്ണുകൾ അഗ്നിജ്വാലപോലെ ആയിരുന്നു. അപ്പോൾ എല്ലാ മുഖങ്ങളും വിളറി ദൈവം തിരസ്കരിച്ച് മുഖങ്ങൾ കറുത്തു പോയി. അപ്പോൾ ഞങ്ങൾ എല്ലാവരും, “ആർക്കു നിലനില്പാൻ കഴിയും? എന്റെ വസ്ത്രം ശുദ്ധമാണോ?” എന്നിങ്ങനെ ഉച്ചത്തിൽ നിലവിളിച്ചു. അപ്പോൾ ദൂതന്മാർ പാട്ടു നിറുത്തി. അതിനെ തുടർന്നു അല്പനേരം അതിഭ യങ്കരമായ മൌനത ഉണ്ടായി, ആ സമയത്തു യേശു: “നിർമ്മല കൈകളും ശുദ്ധഹൃദയവുമുള്ളവർ നിലനില്ക്കും, എന്റെ കൃപ നിങ്ങൾക്കു മതി” എന്നു പ്രഖ്യാപിച്ചു. ഇതിങ്കൽ ഞങ്ങളുടെ മുഖങ്ങൾ പ്രകാശിതമാകുയും, ഓരോ ഹൃദയവും സന്തോഷംകൊണ്ടു നിറയുകയും ചെയ്തു. തുടർന്നു ദൂത സംഘം അത്യുച്ചത്തിൽ ഒരു പാട്ടുപാടി. അപ്പോൾ ആ മേഘം ഈ ഭൂമിയോടു അധികം അടുത്തു വന്നു.സആ 50.1

    അനന്തരം യേശു അഗ്നിജ്വാലയാൽ ആവരണം ചെയ്യപ്പെട്ടവനായി മേഘത്തിൽ ഇറങ്ങിവരികയാൽ അവന്റെ വെള്ളിക്കാഹളം ധ്വനിച്ചു. അവൻ നിദ്ര ചെയ്യുന്ന വിശുദ്ധന്മാരുടെ കല്ലറകളെ സൂക്ഷിച്ചു നോക്കി, തന്റെ കണ്ണുകളും കരങ്ങളും സ്വർഗ്ഗത്തിലേക്കു ഉയർത്തിക്കൊണ്ടു, “ഉണരുക, ഉണരുക, ഉണരു ക, പൊടിയിൽ നിദ്ര ചെയ്യുന്നവരേ എഴുന്നേല്ക്ക,” എന്നു കല്പിച്ചു. അപ്പോൾ ഒരു വലിയ ഭൂകമ്പം ഉണ്ടായി. കല്ലറകൾ തുറന്നു മരിച്ചവർ അമർത്യത പ്രാപിച്ചവരായി പുറത്തുവന്നു. 144000 പേർ മരണം നിമിത്തം തങ്ങളെ വിട്ടുപിരിഞ്ഞിരുന്ന മിത്രങ്ങളെ തിരിച്ചറിഞ്ഞുകൊണ്ടു “ഹല്ലെ ലൂയാ” പാടി, അതേ സമയത്തുതന്നെ, ഞങ്ങളെല്ലാവരും രൂപാന്തരം പ്രാപിച്ചു അവരോടുകൂടെ ആകാശത്തിൽ കർത്താവിനെ എതിരേല്പാൻ എടുക്കപ്പെട്ടു.സആ 51.1

    ഞങ്ങളെല്ലാവരും ഒരുമിച്ചു മേഘത്തിൽ പ്രവേശിച്ചു. പളുങ്കുകടലിലേക്കു ഏഴുദിവസം ആരോഹണം ചെയ്തു. അനന്തരം യേശു കിരീടങ്ങൾ കൊണ്ടുവന്നു അവന്റെ സ്വന്തം വലങ്കയ്യാൽ ഞങ്ങളുടെ തലയിൽ വച്ചു. അവൻ ഞങ്ങൾക്കു സ്വർണ്ണവീണകളും ജയത്തിന്റെ കുരുത്തോലകളും തന്നു. ഇവിടെ പളുങ്കുകടലിൽ 144000 പേർ, ഒരു പരിപൂർണ്ണ ചതുരാകൃതിയിൽ നിന്നു അവരിൽ ചിലർക്കു വളരെ ശോഭയുള്ള കിരീടങ്ങളുണ്ടായിരുന്നു. മറ്റു ചിലരുടേതു അതിശോഭയുള്ളവയായിരുന്നില്ല. ചില കിരീടങ്ങൾ നക്ഷത്രങ്ങൾകൊണ്ടു വളരെ ഘനമുള്ളവയായിരുന്നു. എന്നാൽ മറ്റു ചിലതിൽ ചുരുക്കം നക്ഷത്രങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു. എല്ലാവരും താന്താങ്ങളുടെ കിരീടംകൊണ്ടു പൂർണ്ണമായും സംതൃപ്തരായിരുന്നു. എല്ലാവരും മഹത്വമേറിയതും തോൾ മുതൽ പാദംവരെ നീണ്ടതുമായ വെള്ള നിലയങ്കി ധരിച്ചിരുന്നു. ചുറ്റും ദൂതഗണങ്ങളുടെ അകമ്പടിയോടുകൂടി ഞങ്ങൾ പളുങ്കുകടലിൽ നിന്നു നഗരവാതിലിലേക്കു പ്രവേശിച്ചു. യേശു തന്റെ ശക്തിയേറിയതും മഹത്വകരവുമായ തൃക്കരം കൊണ്ടു ആ മുത്തുഗോപുരവാതിലുകളെ പിടിച്ചു തുറന്നു. അവയുടെ ചുഴി ആണികൾ മിന്നിത്തിളങ്ങിക്കൊണ്ടിരുന്നു. വാതിലുകൾ തുറന്നശേഷം അവൻ ഞങ്ങളോടു: “നിങ്ങൾ എന്റെ രക്തത്തിൽ നിങ്ങളുടെ അങ്കികൾ കഴുകി വെടിപ്പാക്കുകയും എന്റെ സത്യത്തിനായി സ്ഥിരതയോടെ നിലകൊള്ളുകയും ചെയ്തു. അതുകൊണ്ടു അകത്തു പ്രവേശിപ്പിൻ” എന്നു പറഞ്ഞു. ഞങ്ങളെല്ലാവരും അകത്തു പ്രവേശിക്കുകയും, എല്ലാവർക്കും അതിനകത്തൊരു പരിപൂർണ്ണ അവകാശമുണ്ടെന്നു ഞങ്ങൾ ഉണർന്നറികയും ചെയ്തു.സആ 51.2

    ഇവിടെ ഞങ്ങൾ ജീവവൃക്ഷവും ദൈവത്തിന്റെ സിംഹാസനവും കണ്ടു.സിംഹാസനത്തിൽ നിന്നു പുറപ്പെടുന്ന ഒരു ശുദ്ധജല നദിയും അതിന്റെ ഇരുകരകളിലുമായി ജീവവൃക്ഷം നില്ക്കുന്നതും ഞങ്ങൾ കണ്ടു. നദിയുടെ ഒരു വശത്തു ആ വൃക്ഷത്തിന്റെ ഒരു ചുവട്ടു തടിയും മറ്റേവശത്തു അതിന്റെ മറൊരു ചുവട്ടുതടിയും ഇങ്ങനെ ആ വൃക്ഷത്തിന്റെ രണ്ടു ചുവട്ടുതടികളും ശുദ്ധവും സ്വച്ഛസ്ഫടികത്തിനു തുല്യമായ തങ്കം കൊണ്ടുള്ളതായിരുന്നു. ആദ്യം ഞാൻ രണ്ടു വ്യക്ഷങ്ങൾ കണ്ടു എന്നു നിരൂപിച്ചു. ഞാൻ വീണ്ടും നോക്കി ആ രണ്ടു തടികളും മുറികളിൽ ഒന്നു ചേർന്നു ഒരൊറ്റ വൃക്ഷമായി ത്തീർന്നിരിക്കുന്നതായി കാണപ്പെട്ടു. അങ്ങനെയാണു അതു ജീവ നദിയുടെ ഇരുകരകളിലുമുള്ള ജീവവൃക്ഷമായിത്തീർന്നത്. അതിന്റെ ശാഖകൾ ഞങ്ങൾ നിന്നിരുന്ന സ്ഥാനത്തേയ്ക്ക് ചാഞ്ഞിരുന്നു. അതിന്റെ ഫലങ്ങൾ മഹത്വമേറിയവയും ആയിരുന്നു. അവ വെള്ളിയും പൊന്നും ഇടകലർന്നു ള്ളവ എന്നപോലെ കാണപ്പെട്ടു.സആ 52.1

    ആ സ്ഥലത്തിന്റെ മഹത്വം കാണ്മാൻ ഞങ്ങൾ എല്ലാവരും ചെന്നു ആ വൃക്ഷച്ചുവട്ടിൽ ഇരുന്നു. അപ്പോൾ രാജ്യത്തിന്റെ സുവിശേഷം പ്രസംഗിച്ചു കൊണ്ടിരുന്നു മരിച്ചുപോയ സഹോദരന്മാരായ ഫിച്ചും, നാകമാനും ഞങ്ങളുടെ അടുത്തു വന്നു. അവർ നിദ്രചെയ്കയിൽ ഞങ്ങൾ എന്തെല്ലാം അനുഭ വങ്ങളിലൂടെ കടന്നുപോയി എന്നു ചോദിച്ചു. അപ്പോൾ ഞങ്ങൾ തരണം ചെയ്യേണ്ടി വന്നിരുന്ന അതിദുർഘടമായ പരീക്ഷകളെപ്പറ്റി ചിന്തിപ്പാൻ ശ്രമിച്ചു. എന്നാൽ ഞങ്ങളെ വലയം ചെയ്തിരുന്ന അത്യന്തം അനവധിയായി തേജസിന്റെ നിത്യഘനത്തോടു അതിനെ താരതമ്യപ്പെടുത്തിയപ്പോൾ അതു പുറത്തു പറവാൻ പോലും ഞങ്ങൾക്കു കഴിവില്ലാതവണ്ണം അതിനിസ്സാരമായി കാണപ്പെട്ടു. അതുകൊണ്ടു ഞങ്ങൾ, “ഹല്ലേലുയ, സ്വർഗ്ഗം വേണ്ടുവോളം വിലകുറഞ്ഞതാണ്” എന്ന് ആർത്തുഘോഷിച്ചു. ഞങ്ങൾ ഞങ്ങളുടെ സ്വർണ്ണവീണകൾ മീട്ടി സ്വർഗ്ഗീയ അന്തരീക്ഷം മാറൊലിക്കൊള്ളിച്ചു.സആ 52.2

    യേശുവിന്റെ നേതൃത്വത്തിൽ ഞങ്ങളെല്ലാവരും ഈ ഭൂമിയിൽ ഒരു വന്മല മേൽ ഇറങ്ങി. ആ മല യേശുവിനെ വഹിപ്പാൻ അശക്തമായി ഭവിച്ചിട്ടു രണ്ടാ യിപ്പിളർന്നു പോകയും നടുവിൽ ഒരു അതിവിശാലമായ സമതലം ഉളവാകയും ചെയ്തു. അനന്തരം ഞങ്ങൾ മുകളിലോട്ടു നോക്കി, പന്ത്രണ്ട് അടി സ്ഥാനങ്ങളും ഓരോ വശത്തും ഓരോന്നിലും ഒരു ദൂതൻ വീതം കാവലുള്ള മുമ്മൂന്നു ഗോപുരങ്ങൾ വീതം പന്ത്രണ്ടു ഗോപുരങ്ങളും ഉള്ള മഹാനഗരം കണ്ടു. ഉടൻതന്നെ ഞങ്ങൾ, നഗരം! ആ മഹാനഗരം! വരുന്നു, സ്വർഗ്ഗത്തിൽ ദൈവസന്നിധിയിൽ നിന്നുതന്നെ അതു വരുന്നു,” എന്നു ആർത്തു വിളിച്ചു. നഗരം വന്നു ഞങ്ങൾ നിന്നിരുന്ന സ്ഥാനത്തു സ്ഥാപിതമായി. പിന്നെ ഞങ്ങൾ ആ നഗരത്തിനു പുറത്തുള്ള മഹത്വമേറിയ വസ്തുക്കൾ ദർശിച്ചു തുടങ്ങി. അവിടെ ഞാൻ അതിശ്രേഷ്ഠമായ വീടുകൾ ദർശിച്ചു തുടങ്ങി. അവ വെള്ളിമയവും, കാണ്മാൻ അതിമനോഹരമായ രത്നങ്ങൾ പതിച്ചിട്ടുള്ള തൂണുകൾ കൊണ്ടു താങ്ങപ്പെട്ടവയും ആയിരുന്നു. ഈ വീടുകൾ വിശുദ്ധന്മാർക്കു പാർപ്പാനുള്ളവയാണ്. ഓരോ വീട്ടിലും ഒരു സ്വർണ്ണ അലമാരി വീതം ഉണ്ടായിരുന്നു. അനേകം വിശുദ്ധന്മാർ അവരുടെ വീടുകൾക്കകത്തു കടന്നു തങ്ങളുടെ മിന്നിത്തിളങ്ങുന്ന കിരീടങ്ങൾ എടുത്തു അലമാരകളിൽ വച്ചിട്ടു പുറത്തുള്ള പറമ്പിലേക്കു ചെന്നു നിലത്തു എന്തോ പ്രവൃത്തി ചെയ്യു ന്നതായി ഞാൻ കണ്ടു. ആ (പവൃത്തി ഈ ഭൂമിയിൽ നാം ചെയ്യാറുള്ള പ്രവൃത്തികൾ പോലുള്ളവയായിരുന്നില്ല; അശേഷം അല്ല, ഒരു മഹത്വമേറിയ വെളിച്ചം അവരുടെ തലകൾക്കു ചുറ്റും പ്രകാശിച്ചു. അവർ തുടർച്ചയായി ആർക്കുകയും ദൈവത്തെ സ്തുതിക്കുകയും ചെയ്തുകൊണ്ടിരുന്നു.സആ 52.3

    ഞാൻ എല്ലാവിധ പുഷ്പങ്ങളും നിറഞ്ഞ മറ്റൊരു പറമ്പു കണ്ടു. അവയിൽ ചിലതു ഞാൻ പറിച്ചെടുക്കയിൽതന്നെ “അവ ഒരിക്കലും വാടിപ്പോകയില്ല” എന്നു ആർക്കുകയുണ്ടായി. അടുത്തതായി, ഞാൻ വളരെ പൊക്കമുള്ളതും കാണ്മാൻ അതിമനോഹരവുമായ പുല്ലുകൾ നിറഞ്ഞ ഒരു പറമ്പു കണ്ടു. ആ പുല്ലു നല്ല പച്ചനിറവും, വെള്ളിയുടെയും സ്വർണ്ണത്തിന്റെയും പ്രതിഫലനമുള്ളതുമായിരുന്നു, യേശുരാജാവിന്റെ മഹത്വത്തിനായി അതു ഭംഗിയായി ഉലഞ്ഞുകൊണ്ടിരുന്നു, പിന്നെ ഞങ്ങൾ സകലവിധ മൃഗങ്ങളും വസിക്കുന്ന ഒരു പറമ്പിലേക്കു കടന്നുചെന്നു. അവിടെ സിംഹവും ആട്ടിൻകുട്ടിയും, പുള്ളിപ്പുലിയും ചെന്നായും, എല്ലാം പരിപൂർണ്ണ ഐക്യതയിൽ കഴിഞ്ഞുകൂടിയിരുന്നു. ഞങ്ങൾ അവയുടെ മദ്ധ്യേകൂടി കടന്നുപോയി അവ ഞങ്ങളെ സമാധാനപുരസരം അനുഗമിച്ചു. അതിന്റെ ശേഷം ഞങ്ങൾ ഒരു കാട്ടിൽ പ്രവേശിച്ചു. അതു ഈ ഭൂമിയിൽ ഇപ്പോഴുള്ള ഇരുണ്ട കാടുകൾ പോലുള്ളതല്ല. ഒരിക്കലും അല്ല. പിന്നെയോ നേർമ്മയുള്ളതും, സർവ്വത്ര മഹത്വമേറിയതും ആയിരുന്നു. വൃക്ഷങ്ങളുടെ ശാഖകൾ, അങ്ങോട്ടുമിങ്ങോട്ടും ചലിച്ചുകൊണ്ടിരുന്നു. അതു കണ്ടിട്ടു ഞങ്ങൾ, “മരുഭൂമിയിൽ നിർഭയമായി വസിക്കയും കാടുകളിൽ ഉറങ്ങുകയും ചെയ്യും” എന്നു ആർത്തു. ഞങ്ങൾ കാടുകളെ കടന്നുപോയി. കാരണം ഞങ്ങൾ സീയോൻ പർവതത്തിലേക്കു പോകയായിരുന്നു.സആ 53.1

    ഞങ്ങൾ യാത്ര ചെയ്കയിൽ സഗലത്തിന്റെ മഹത്വങ്ങളെ കണ്ടുകൊണ്ടു നിന്നിരുന്ന ഒരു കൂട്ടം ആളുകളെ കണ്ടു. അവരുടെ വസ്ത്രങ്ങളുടെ വിളമ്പു കൾ ചുവന്നും കിരീടങ്ങൾ ശോഭായമാനമായും അങ്കികൾ വെളുത്ത ശുഭ്രമായും കാണപ്പെട്ടു. ഞാൻ അവരെ അഭിവാദ്യം ചെയ്തുകൊണ്ടു, അവർ ആരാണെന്നു യേശുവോടു ചോദിച്ചു. അതിന്നു മറുപടിയായി യേശു, അവർ തനിക്കുവേണ്ടി രക്തസാക്ഷികളായിത്തീർന്നവരാണെന്നു പറഞ്ഞു. അവരുടെ കൂട്ടത്തിൽ എണ്ണിക്കൂടാത്ത ചെറുപൈതങ്ങളുടെ ഒരു സമുഹവും ഉണ്ടായിരുന്നു. അവരുടെ വസ്ത്രങ്ങളുടെ വിളുമ്പും ചുവന്നിരുന്നു. ഞങ്ങളുടെ മുമ്പിൽ തൊട്ടടുത്തു സീയോൻ പർവ്വതം സ്ഥിതിചെയ്തിരുന്നു. അതിന്റെ മുകളിൽ അതിമനോഹരമായ ഒരു ദൈവാലയവും അതിനുചുറ്റും ഏഴു ഇതരപർവ്വതങ്ങളും ഉണ്ടായിരുന്നു. ആ പർവ്വതങ്ങളിൽ ധാരാളം റോസാപൂക്കളും താമരപുഷ്പങ്ങളും ഉണ്ടായിരുന്നു. ചില പൈതങ്ങൾ ആ പർവ്വത ശിഖരങ്ങളിൽ കാൽനടയായി കയറിച്ചെല്ലുന്നതും, മറ്റു പൈതങ്ങൾ തങ്ങളുടെ മനസ്സിൽ തോന്നിയതുപോലെ തങ്ങളുടെ ചെറുചിറകുകൾ വിടർത്തി പറന്നെത്തുന്നതും അവിടെ ഉണ്ടായിരുന്ന വാടിപ്പോകാത്ത പുഷ്പങ്ങൾ പറിക്കുന്നതും ഞാൻ കണ്ടു. ആ സ്ഥലത്തെ കൂടുതൽ മനോഹരമാക്കിത്തീർക്കുവാൻ പര്യാപ്തമായി ദൈവാലയത്തിനു ചുറ്റും സകലവിധ വൃക്ഷങ്ങളും നട്ടിരുന്നു. ദേവദാരു, ഖദിമരം, കൊഴുന്ത്, ഒലിവു വൃക്ഷം, സരളവൃക്ഷം, പൈന്മരം, പുന്ന, ആദിയായവ തന്നെ. അത്തിവൃക്ഷവും മാതളവും ഉണ്ടായിരുന്നു. അത്തിവൃക്ഷം അതിന്റെ കാലോചിതമായ ഫലങ്ങ ളുടെ ഭാരംകൊണ്ടു കീഴ്പോട്ടു വളഞ്ഞുനിന്നിരുന്നു. ഇവയെല്ലാംകൂടി ആ പ്രദേശമാകമാനം മഹത്വാതീതമാക്കിയിരുന്നു. ഞങ്ങൾ പരിശുദ്ധ ദൈവാല യത്തിനകത്തു കടപ്പാൻ തുടങ്ങിയപ്പോൾ യേശു തന്റെ ഇമ്പശബ്ദം ഉയർത്തി” 144000 പേർ മാത്രമേ, ഈ സ്ഥലത്തു പ്രവേശിപ്പാൻ പാടുള്ളൂ” എന്നു അരുളിച്ചെയ്തു. അതിങ്കൽ ഞങ്ങൾ “ഹല്ലേലൂയ പാടി” ആർത്തു.സആ 53.2

    ഈ ദൈവാലയത്തിനു സ്വച്ഛസ്ഫടിക തുല്യമായ തങ്കംകൊണ്ടുള്ള ഏഴു തൂണുകൾ ഉണ്ടായിരുന്നു. അവയിൽ അതിമനോഹരമായ രത്നങ്ങൾ പതിച്ചിരുന്നു. അവിടെ ഞാൻ കണ്ട അത്ഭുത സംഗതികളെ വർണ്ണിപ്പാൻ എനിക്കു കഴികയില്ല. കാനാനിലെ ഭാഷയിൽ എനിക്കു സംസാരിപ്പാൻ കഴിഞ്ഞിരുന്നെങ്കിൽ, ഏറെ നല്ല ആ ലോകത്തിന്റെ മഹത്വത്തെപ്പറ്റി അല്പമെങ്കിലും വിവരിപ്പാൻ എനിക്കു കഴിയുമായിരുന്നു. അവിടെ, സ്വർണ്ണ ലിപികളിൽ കൊത്തിയിട്ടുള്ള 144000 പേരുടെ പേരുകൾ അടങ്ങിയ കല്പലകകൾ ഞാൻ കണ്ടു.സആ 54.1

    ദൈവാലയത്തിന്റെ മഹത്വങ്ങൾ കൺപാർത്തശേഷം ഞങ്ങൾ പുറത്തിറങ്ങി, യേശു ഞങ്ങളെ വിട്ടു നഗരത്തിലേക്കു പോയി. പെട്ടെന്നു ഞങ്ങൾ അവന്റെ ഇമ്പശബദം വീണ്ടും ശ്രവിച്ചു. അതു ”സആ 54.2

    എന്റെ ജനമായുള്ളാരേ, വരുവിൻ! നിങ്ങൾ മഹാകഷ്ടത്തിൽ നിന്നു വന്നു, എന്റെ ഇഷ്ട്ടം ചെയ്തു. എന്റെ പേർക്ക് യാതനകൾ അനുഭവിച്ചു. ആകയാൽ എന്റെ അത്താഴത്തിലേക്കു വരുവിൻ, ഞാൻ അരകെട്ടി നിങ്ങൾക്കു വിളമ്പിത്തരാം” എന്നു പറഞ്ഞു. അതു കേട്ടിട്ടു, ഹല്ലേലൂയ, മഹത്വം എന്നു പാടി ആർത്തുകൊണ്ടു ഞങ്ങൾ നഗരത്തിൽ പ്രവേശിച്ചു. അവിടെ ശുദ്ധവും ശുഭവുമായ ഒരു രജതമേശ വെയ്ക്കപ്പെട്ടിരുന്നു അതിന് അനേകം മൈൽ നീളം ഉണ്ടായിരുന്നെങ്കിലും അതു മുഴുവൻ, ഒരു അറ്റം മുതൽ മറ്റേ അറ്റം വരെ ഞങ്ങൾക്കു ഗോചരമായിരുന്നു. അതിന്മേൽ, ജീവവൃക്ഷഫലം, മന്നാ, ബദാം അണ്ടി, അത്തിപ്പഴം, മാത ളപ്പഴം, മുന്തിരിങ്ങാ ആദിയായവ മറ്റനേകവിധം പഴങ്ങളും വയക്കപ്പെട്ടിരുന്നു. അതു കണ്ടിട്ടു ഞാൻ അതു ഭക്ഷിക്കട്ടോ എന്നു യേശുവോടു ചോദിച്ചു. അതിന്നു അവൻ, “ഇപ്പോൾ പാടില്ല, കാരണം ഈ ദേശത്തിലെ ഫലം ആസ്വദിക്കുന്നവർ അതിന്റെ ശേഷം ഭൂലോകത്തിലേക്കു മടങ്ങുന്നതല്ല, എങ്കിലും വിശ്വസ്തയായിരിക്കുമെങ്കിൽ നിനക്കു അല്പകാലത്തിനുള്ളിൽ ജീവ വൃക്ഷത്തിന്റെ ഫലം തിന്നാം. ഇപ്പോൾ നീ ഭൂലോകത്തിലേക്കു മടങ്ങിച്ചെ ന്നു, ഞാൻ നിനക്കു വെളിപ്പെടുത്തിത്തന്ന കാര്യങ്ങൾ മറ്റുള്ളവരോടു പറയേ ണ്ടിയിരിക്കുന്നു” എന്നു മറുപടി പറഞ്ഞു. അനന്തരം ഒരു ദൂതൻ എന്നെ അന്ധകാരനിബിഡമായ ഈ ലോകത്തിലേക്കു സാവധാനത്തിൽ വഹിച്ചു കൊണ്ടുവന്നു. ചിലപ്പോൾ എനിക്കിവിടെ അധികകാലം വസിപ്പാൻ കഴിക യില്ല എന്നു ഞാൻ നിരൂപിക്കാറുണ്ട്, ഈ ഭൂമിയിലെ സർവ്വവസ്തുക്കളും വളരെ ഖേദകരമായി കാണപ്പെടുന്നതുകൊണ്ടുതന്നെ. ഇവിടെ ഞാൻ ഏകാ കിയാണെന്നു തോന്നിപ്പോകുന്നു, ഞാൻ ഏറെ നല്ലൊരു ദേശം കണ്ടതുകൊണ്ടാണു അങ്ങനെ തോന്നിപ്പോകുന്നത്, പാവിനുള്ളതുപോലെ എനിക്കു ചിറകുണ്ടായിരുന്നുവെങ്കിൽ! എന്നാൽ ഞാൻ പറന്നുപോയി വിശ്രമിക്കുമായിരുന്നു! ”സആ 54.3

    Early Writings, pp. 14-20

    ****