Loading...
Larger font
Smaller font
Copy
Print
Contents

സഭയ്ക്കുള്ള ആലോചന

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    അദ്ധ്യായം 21 - വിശുദ്ധ വേദപുസ്തകം

    തിരുവെഴുത്തുകളിൽ ആയിരക്കണക്കായ സത്യത്തിന്റെ മുത്തുകൾ ഉപരിതലാന്വേഷകന്റെ ദൃഷ്ടിയിൽ നിന്നു മറഞ്ഞുകിടപ്പുണ്ട്. സത്യത്തിന്റെ ഖനി അക്ഷയമാണ്, നിങ്ങൾ തിരുവെഴുത്തുകളെ കൂടുതൽ ശോധനചെയ്യു ന്തോറും നിങ്ങളുടെ താല്പര്യം വർദ്ധിക്കയും പൗലൊസിനോടു ചേർന്നു “ഹാ; ദൈവത്തിന്റെ ന്യായവിധികൾ എത്ര അപമേയവും അവന്റെ വഴികൾ എത അഗോചരവും ആകുന്നു” (റോമ. 11:33) എന്നു ആർത്തുലോഷിപ്പാൻ ഇടവരികയും ചെയ്യും . (5T 266 )സആ 205.1

    ക്രിസ്തുവും അവന്റെ വചനവും പരിപൂർണ്ണയോജ്യതയിലാകുന്നു. സ്വീകരിച്ച് അനുസരിച്ചാൽ ക്രിസ്തു വെളിച്ചത്തിൽ ആയിരിക്കുന്നതു പോലെ വെളിച്ചത്തിൽ നടപ്പാൻ ആഗ്രഹിക്കുന്ന ഏവരുടെയും കാലടികൾക്കു അതൊരു സ്ഥിരമായ പാത തുറന്നുകൊടുക്കും. ദൈവത്തിന്റെ വചനത്തെ അഭിനന്ദിച്ചിരുന്നെങ്കിൽ നമുക്കിഹത്തിലെ സഭയിൽ ഒരു സ്വർഗ്ഗമുണ്ടായിരിക്കുമായിരുന്നു. തിരുവെഴുത്തുകളെ ശോധന ചെയ്യുന്ന കാര്യത്തിൽ ക്രിസ്ത്യാനികൾ ആശയും വിശപ്പുമുള്ളവരായിരിക്കണം. അവർ തിരുവെഴു ത്തിനെ തിരുവെഴുത്തുമായി താരതമ്യപ്പെടുത്തുവാനും ദൈവവചനത്തെക്കുറിച്ചു ധ്യാനിക്കാനും സമയമെടുക്കാൻ അതീവ താല്പര്യമുള്ളവരായിരിക്കും. അവർ വർത്തമാനപത്രങ്ങളും മാസികകളും നോവലുകളും വായിക്കുന്നതിനെക്കാൾ വചനത്തിന്റെ പ്രകാശനത്തിൽ അധികം താല്പര്യമുള്ളവരായിരിക്കുന്നതാണ്. അവരുടെ ഏറ്റവും വലിയ ആഗ്രഹം ദൈവപുത്രന്റെ മാംസം തിന്നുന്നതും രക്തം കുടിക്കുന്നതും ആയിരിക്കും. അതിന്റെ ഫലമായി അവരുടെ ജീവിതം ദൈവവചനത്തിലെ ചട്ടങ്ങൾക്കും വാഗ്ദത്തങ്ങൾക്കും അനു രൂപമായിരിക്കും. തിരുവചന ഉപദേശം അവർക്കു ജീവവൃക്ഷത്തിന്റെ ഇല പോലെ ആയിരിക്കും. അതു അവരിൽ നിത്യജീവങ്കലേക്കു പൊങ്ങിവരുന്ന നീരുറവയായിരിക്കും, ആശിഷമാരികൾ ആത്മാവിനെ ആശ്വസിപ്പിക്കയും ഉണത്തുകയും ചെയ്യുന്നതോടുകൂടി അദ്ധ്വാനവും ക്ഷീണവുമെല്ലാം മറന്നു പോകും. ദൈവനിശ്വാസീയമായ വചനത്താൽ അവർ ശക്തീകരിക്കപ്പെടുകയും പ്രാത്സാഹിപ്പിക്കപ്പെടുകയും ചെയ്യും. (8T 193)സആ 205.2

    അതിന്റെ വിശാലമായ ഭാഷാരീതിയിലും വിഷയങ്ങളിലും വിശുദ്ധ വേദപുസ്തകത്തിൽ, ഓരോ മനസ്സിനെയും താല്പ്പര്യപ്പെടുത്തുന്നതും ഓരോ ഹൃദയത്തെയും ബാധിക്കുന്നതുമായ ഭാഗങ്ങൾ ഉണ്ട്, അതിന്റെ പുറങ്ങളിൽ ഏറ്റവും പുരാതനമായ ചരിത്രവും ഏറ്റവും യഥാർത്ഥമായ ജീവചരിത്രവും രാഷ്ടത്തെ നിയന്ത്രിക്കുന്ന ഭരണത്തിനും കുടുംബത്തിന്റെ ക്രമീകരണത്തിനും ഉതകുന്ന നിയമങ്ങൾ, ഇങ്ങനെ മനുഷ്യബുദ്ധിക്ക് അതുല്യമായ നിയമങ്ങൾ കാണപ്പെടുന്നുണ്ട്. അതിൽ അഗാധമായ തത്വശാസ്ത്രവും മാധുര്യമേ റിയതും അതൽകൃഷ്ടവും എരിവേറിയതും മനസലിയിക്കുന്നതുമായ പദ്യങ്ങളും ഉണ്ട്. ഏതു മാനുഷിക ഗ്രന്ഥങ്ങളെയുംകാൾ ഏറ്റവും വിലയേറിയതാണ് വിശുദ്ധവേദപുസ്തകം. അതിലും ഉപരിയായ നിലയിലാണ് അതിന്റെ കേന്ദ്രഭാഗം. ഈ ഭാഗത്തെ ആസ്പദമാക്കി നോക്കുമ്പോൾ അതിലെ ഓരോ വിഷയത്തിനും ഒരു പുതിയ പൊരുളുണ്ട്. ഏറ്റവും സുലളിതമായി പ്രസ്താവിച്ചിരിക്കുന്ന സത്യത്തിലും സ്വർഗ്ഗത്തോളം ഉന്നതവും നിത്യതയെ വലയം ചെയ്യുന്നതുമായ തത്വങ്ങൾ അടങ്ങിയിരിക്കുന്നു. (Ed 125)സആ 206.1

    ഓരോ ദിവസവും നിങ്ങൾ വിശുദ്ധ വേദപുസ്തകത്തിൽനിന്നും ഓരോ പുതിയ സംഗതി പഠിക്കണം. ഒളിച്ചുവച്ചിരിക്കുന്ന നിധിക്കുവേണ്ടി എന്നപോലെ, അതിനെ തിരയുക. കാരണം അവയിൽ നിത്യജീവൻ ഉണ്ട്. ഈ വിശുദ്ധ ലിഖിതങ്ങൾ മനസ്സിലാക്കുവാനുള്ള ബുദ്ധിക്കും ജ്ഞാനത്തിനുമായി പ്രാർത്ഥിക്കുക, ഇതു ചെയ്താൽ നിങ്ങൾ ദൈവവചനത്തിൽ പുതിയ മഹത്വങ്ങൾ കാണുകയും സത്യത്തോടനുബന്ധിതമായ വിഷയങ്ങളിൽ നവീനവും വിലയേറിയതുമായ വെളിച്ചം പ്രാപിച്ചു കാണുകയും നിങ്ങൾക്കു തിരുവെഴുത്തുകൾക്കു ഗണ്യമായ പുതിയ വില തോന്നുകയും ചെയ്യും. (5T 266 )സആ 206.2

    വിശുദ്ധ വേദപുസ്തകത്തിലെ സത്യങ്ങൾ സ്വീകരിച്ചാൽ മനസ്സിനെ അതിന്റെ ഭൗമീകത്വത്തിലും അധസ്ഥിതാവസ്ഥയിലും നിന്നു ഉയർത്തും. ദൈവവചനത്തെ അഭിനന്ദിക്കേണ്ട വിധത്തിൽ അഭിനന്ദിച്ചിരുന്നെങ്കിൽ പ്രായം കുറഞ്ഞവർക്കും കൂടിയവർക്കും ആന്തരീകമായ ഒരു നേർവഴിയും പരീക്ഷകളെ എതിർത്തു നില്ക്കത്തക്ക ആത്മിക ബലവും ഉണ്ടാകുമായിരുന്നു. (8T319).സആ 206.3