Loading...
Larger font
Smaller font
Copy
Print
Contents

സഭയ്ക്കുള്ള ആലോചന

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    ദാസന്മാരുടെ ദാസൻ

    ശിഷ്യന്മാർ ഭക്ഷണ മുറിയിൽ പ്രവേശിച്ചപ്പോൾ അവരുടെ ഹൃദയം നീരസ ചിന്തകളാൽ നിറഞ്ഞിരുന്നു. യൂദാ ക്രിസ്തുവിന്റെ ഇടത്തുവശം ചേർന്നിരുന്നു. യോഹന്നാൻ വലതുഭാഗത്തും ഇരുന്നു. അവിടെ ഇതിലും ഉന്നതസ്ഥാനം ഉണ്ടായിരുന്നെങ്കിൽ ആ സ്ഥാനം കരസ്ഥമാക്കാൻ യൂദാ തീരുമാനിച്ചു. ആ സ്ഥാനം ക്രിസ്തുവിനു തൊട്ടടുത്തതായി കരുതി. വിരു ന്നിൽ അതിഥികളുടെ കാൽ കഴുകൽ ഒരാചാരമതെ. ഈ അവസരം ശുശ്രൂഷയ്ക്ക് ഒരുക്കങ്ങൾ ചെയ്യാറുണ്ട്. പാദശുശ്രൂഷയ്ക്കാവശ്യമുള്ള തുരുത്തി, വട്ടക, തുവർത്തു എന്നിവ തയ്യാറായിരുന്നുവെങ്കിലും ദാസൻ ഹാജരുണ്ടായിരുന്നില്ല. ആ ഭാഗം നിർവ്വഹിക്കേണ്ടതു ശിഷ്യന്മാരായിരുന്നു. എന്നാലോ അഭിമാനക്ഷതത്തിനു വിധേയമായി ദാസന്റെ ഭാഗം ചെയ്യാതിരിക്കാൻ ഓരോ ശിഷ്യനും തീരുമാനിച്ചു. അവർക്കു എന്തെങ്കിലും ചെയ്യാനുണ്ടെന്ന ബോധമില്ലാതെ ഉദാസീനത വെളിപ്പെടുത്തി. അവർ മൗനത പൂണ്ടു വിനയപ്പെടാൻ വിസമ്മതിച്ചു.സആ 230.3

    പരസ്പരം സേവിക്കുന്നതിൽ ശിഷ്യന്മാർ യാതൊരു ചലനവും വരുത്തിയില്ല. അവരെന്താണ് ചെയ്യുന്നതെന്നു കാണുവാൻ യേശു അല്പസമയം കാത്തിരുന്നു. അതിനുശേഷം താനെഴുന്നേറ്റു. തന്റെ ഗമനത്തിനു തടസ്സം വരുത്തുമായിരുന്ന മേലങ്കി മാറ്റിവെച്ചു ഒരു തൂവർത്തടുത്തു അരയിൽ ചുറ്റി. അസാധാരണ ഔത്സുക്യത്തോടെ ശിഷ്യന്മാർ നോക്കി. എന്താണെടുത്തു നടക്കാൻ പോകുന്നതെന്നു കാണുവാൻ നിശ്ശബ്ദരായി കാത്തിരുന്നു. “അനന്തരം ഒരു പാത്രത്തിൽ വെള്ളം പകർന്നു ശിഷ്യന്മാരുടെ കാൽ കഴുകുവാനും അരയിൽ ചുറ്റിയിരുന്ന തുണികൊണ്ടു തുവർത്തുവാനും തുടങ്ങി.’‘ ഈ നടപടി ശിഷ്യന്മാരുടെ കണ്ണു തുറപ്പിച്ചു. കടുത്ത ലജ്ജയും അപമാനവും അവരുടെ ഹൃദയങ്ങളിൽ നിറഞ്ഞു. ഉരിയാടാത്ത ശാസന അവർ ഗ്രഹിച്ചു.സആ 230.4

    ഇപ്രകാരം ശിഷ്യന്മാരോടുള്ള സ്നേഹം ക്രിസ്തു വെളിപ്പെടുത്തി. അവരുടെ സ്വാർത്ഥ മനോഭാവം തന്റെ ഹൃദയത്തെ ദുഃഖപൂർണ്ണമാക്കിയെങ്കിലും അവരുടെ പ്രയാസത്തെക്കുറിച്ചു യാതൊരു വിവാദത്തിലും പ്രവേശിച്ചില്ല. അതിനുപകരം, ഒരിക്കലും മറക്കാത്ത മാതൃക അവർക്കു കൊടുത്തു. അവരോടുള്ള അവന്റെ സ്നേഹത്തിനു എളുപ്പം വിഘ്നം നേരിടുകയോ ശമിക്കുകയോ ചെയ്തില്ല. പിതാവു എല്ലാ സംഗതികളും തന്റെ കരങ്ങളിൽ നല്കിയിരിക്കുന്നുവെന്നും ദൈവത്തിന്റെയടുക്കൽനിന്നു വരുകയും പോകയും ചെയ്യുമെന്നവൻ അറിഞ്ഞിരുന്നു. തന്റെ ദിവ്യത്വത്തെക്കുറിച്ചു അവനു പൂർണ്ണ ബോധം ഉണ്ടായിരുന്നുവെങ്കിലും തന്റെ രാജമുടിയും രാജകീയ അങ്കികളും മാറ്റിവെച്ചു ദാസരൂപം എടുത്തു. തന്റെ ഭൗമിക ജീവിതത്തിലെ അവ സാനപ്രവൃത്തികളിൽ ഒന്നും ദാസനെപ്പോലെ അരയിൽ തുണി ചുറ്റി ദാസന്റെ പ്രവൃത്തി ചെയ്തതാണ്.സആ 231.1

    ശിഷ്യന്മാരുടെ കാലുകൾ കഴുകിയെങ്കിലും ഈ പ്രവൃത്തി തന്റെ അന്ത സ്സിനു അല്പംപോലും കുറവു വരുത്തിയില്ലെന്നു അവർ മനസ്സിലാക്കാൻ ക്രിസ്തു ആഗ്രഹിച്ചു. ഗുരു പറഞ്ഞു: നിങ്ങൾ എന്ന ഗുരുവെന്നും കർത്താവെന്നും വിളിക്കുന്നു; ഞാൻ അങ്ങനെ ആകകൊണ്ടു നിങ്ങൾ പറയുന്നത് ശരി, പരമശിഷ്യനായിരിക്കെ, അവൻ ശുശ്രൂഷയ്ക്കു അനുഗ്രഹവും പ്രാധാന്യവും നല്കി. കിസ്തുവിനെപ്പോലെ ഒരുവനും ഉന്നത പദവിയിലേ ക്കുയർത്തപ്പെട്ടിട്ടില്ലെങ്കിലും, ഏറ്റവും എളിയ കർത്തവ്യം അനുഷ്ഠിക്കാൻ താണിറങ്ങി, സ്വാഭാവിക ഹൃദയത്തിൽ കുടികൊണ്ടു സ്വാർത്ഥ സേവനത്തിൽ ബലപ്പെട്ടു വരുന്ന സ്വാർത്ഥതയാൽ തന്റെ ജനം വഴി തെറ്റാതിരിപ്പാൻ കി താഴമയുടെ മാതൃക വെച്ചു. ഈ വലിയ വിഷയത്തെ മനുഷ്യന്റെ ചുമതലയ്ക്കു വിട്ടുകൊടുക്കാൻ അവൻ ആഗ്രഹിച്ചില്ല. ഇതിനു അത്രയ്ക്ക് മഹിമ കല്പ്പിച്ച്, ദൈവത്തോടു സമനായവൻ തന്റെ ശിഷ്യന്മാരുടെ ദാസനായി പ്രവർത്തിച്ചു. അവർ ഉന്നത സ്ഥാനത്തിനു മത്സരിച്ചുകൊണ്ടിരുന്നപ്പോൾ, എല്ലാ മുഴങ്കാലും മുട്ടുകുത്തുന്നവനും മഹത്വദൂതന്മാർ അഭിമാനപുരസ്സരം സേവിക്കുന്നവനും തന്നെ കർത്താവെന്നു വിളിക്കുന്നവരുടെ കാലുകൾ കഴുകാൻ കുനിഞ്ഞു. തന്റെ ഒറ്റുകാരന്റെ കാലും കഴുകി.സആ 231.2

    ശിഷ്യന്മാരുടെ കാലുകൾ കഴുകിയശേഷം അവൻ പറഞ്ഞു, “ഞാൻ നിങ്ങൾക്കു ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിനു ഞാൻ നിങ്ങൾക്കു ദൃഷ്ടാന്തം തന്നിരിക്കുന്നു” (യോഹ 13:15). ഈ വാക്കുകളിൽ വെറും അതിഥിസൽക്കാര പരിചയമല്ല ആജ്ഞാപിക്കുന്നത്, അതിഥികളുടെ കാലിലെ പൊടി കഴുകിക്കളയുന്നതിൽ അധികമായ അർത്ഥം അതിനുണ്ടായിരുന്നു. ഇവിടെ ക്രിസ്തു മതപരമായ ശുശ്രൂഷ സ്ഥാപിക്കുകയായിരുന്നു നമ്മുടെ കർത്താവിന്റെ പ്രവൃത്തിയാൽ ഈ ഹീനമായ ആചാരം പാവനശുശൂഷയായിത്തീർന്നു. താഴ്മയുടെയും സേവനത്തിന്റെയും പാഠങ്ങൾ അവർ എപ്പോഴും ഹൃദയത്തിൽ സൂക്ഷിക്കാൻ എല്ലാ ശിഷ്യരും അത് ആചരിക്കണമായിരുന്നു.സആ 231.3

    Larger font
    Smaller font
    Copy
    Print
    Contents