Loading...
Larger font
Smaller font
Copy
Print
Contents

സഭയ്ക്കുള്ള ആലോചന

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    സ്വഭാവസംസ്കരണത്തിന്റെ പ്രാധാന്യം

    ദിവ്യ മാതൃക പ്രകാരം കുട്ടികളുടെ സ്വഭാവം രൂപീകരിക്കുന്ന വേല ദൈവം മാതാപിതാക്കൾക്കു നല്കിയിരിക്കുന്നു. ദൈവകൃപയാൽ അവർക്കിതു നിർവ്വഹിക്കാം. എന്നാൽ മനസ്സിനെ നയിക്കുന്നതിനും വികാരങ്ങളെ അടക്കുന്നതിനും ക്ഷമയും കഠിനാദ്ധ്വാനവും ആവശ്യമായിരിക്കുന്നതുപോലെ സ്ഥിരതയും ഉറച്ച തീരുമാനവും ആവശ്യമാണ്. സ്ഥലം വെറുതെ ഇട്ടിരുന്നാൽ അതിൽ മുള്ളും പറക്കാരയും ഉണ്ടാകുന്നു. പ്രയോജനപ്രദവും ഭംഗിയേറിയതുമായ കൊയ്ത്തുണ്ടാകണമെങ്കിൽ ആദ്യമേ നിലം ഒരുക്കി വിത്തു വിതയ്ക്കുക, എന്നിട്ടു മണ്ണിളക്കി കളയെടുത്തു കളയുക. നല്ല ചെടി നിങ്ങളുടെ അദ്ധ്വാനഫലം നല്കും.സആ 348.4

    സ്വഭാവ രൂപീകരണമെന്നതു മനുഷ്യനെ ഏല്പ്പിച്ചിട്ടുള്ളതിൽ വെച്ചേറ്റവും പ്രാധാന്യമർഹിക്കുന്ന വേലയാണ്. ഇതിനെക്കുറിച്ചുള്ള പഠനത്തിനും ഇന്നു നല്കുന്ന പ്രാധാന്യംപോലെ മുമ്പൊരിക്കലും നല്കുകയോ, ഇത്ര മഹത്തായ സംഭവങ്ങളെ മുമ്പൊരു തലമുറയ്ക്കും നേരിടേണ്ടി വരികയോ, യുവാക്കളായ സ്ത്രീപുരുഷന്മാർ ഇന്നഭിമുഖീകരിക്കുന്നതുപോലുള്ള വലിയ ആപത്തുകൾ മുമ്പൊരിക്കലും യുവതീയുവാക്കന്മാർ അഭിമുഖീകരിക്കുകയോ ചെയ്തിട്ടില്ല. (CG 169)സആ 348.5

    മനഃശക്തി, സ്വയനിയന്ത്രണശക്തി ഇവ രണ്ടുമാണു സ്വഭാവ ശക്തിയിലുൾപ്പെടുന്നത്. അനിയന്ത്രിതമായ വികാരമാണു സ്വഭാവത്തിന്റെ ശക്തിയെന്നു പല യുവാക്കളും തെറ്റിദ്ധരിക്കുന്നു. വികാരങ്ങൾക്കടിമപ്പെട്ടു പോകുന്നവർ ബലഹീനരാണെന്നതാണു സത്യം. യഥാർത്ഥ ശ്രേഷ്ഠതയും മഹിമയും അളക്കുന്നതു തന്റെ വികാരസംയമനശക്തിയാലാണ്. അല്ലാതെ, തന്നെ കീഴ്പ്പെടുത്തുന്ന ശക്തിയാലല്ല. അധിക്ഷേപങ്ങൾ കേട്ടു ആത്മ നിയന്ത്രണത്തോടെ ശ്രതുവിനോടു ക്ഷമിക്കുന്നവനാണു ഏറ്റവും ശക്തനായ മനുഷ്യൻ. അങ്ങനെയുള്ളവരാണ് യഥാർത്ഥ ധീരന്മാർ.സആ 349.1

    കൃശവും ശോഷിച്ചതുമായ അവസ്ഥയിൽ എന്നും ഇങ്ങനെ നില നില്ക്കും എന്ന മോശമായ ചിന്താഗതിയിൽ കഴിയുന്നവർ ധാരാളമുണ്ട്.സആ 349.2

    ദൈവദത്തമായ കഴിവുകളെ അവർ വികസിപ്പിക്കുമെങ്കിൽ ശ്രേഷ്ഠ സ്വഭാവം പരിപുഷ്ടിപ്പെടുത്തുന്നതിനും ആത്മാക്കളെ ക്രിസ്തുവിലേക്കാനയിക്കുന്നസആ 349.3

    പ്രേരണാശക്തി. ചെലുത്തുന്നതിനും കഴിയും, അറിവു ശക്തിയാണ്. എന്നാൽ നന്മനിറഞ്ഞ ഹ്യദയം കൂടാതുള്ള ബുദ്ധിപരമായ കഴിവു തിന്മയ്ക്കുള്ള ശക്തിയാണു.സആ 349.4

    ധാർമ്മികവും ബുദ്ധിപരവുമായ ശക്തികളെ ദൈവം നല്കിയിരിക്കുന്നു. സ്വന്ത സ്വഭാവത്തിന്റെ ശില്പി മിക്കവാറും അവനവൻ തന്നെയാണ്, ഓരോ ദിവസവും കെട്ടിടം ഉയർന്നു വരുന്നു. പണി നടക്കുന്നു. നമ്മുടെ പണി എങ്ങനെയുള്ളതെന്നും അതു നിത്യപാറയിൽ അടിസ്ഥാനമിടപ്പെട്ടതാണോ എന്നും നോക്കാൻ ദൈവവചനം നമുക്കു മുന്നറിവു നല്കുന്നു. നമ്മുടെ പണി ആയിരിക്കുന്ന പ്രകാരം വെളിപ്പെടുന്ന സമയം സമാഗതമാകുന്നു. ഏവരുടെയും ദൈവദത്തമായ ശക്തികളെ പരിപുഷ്ടിപ്പെടുത്തി ഇഹലോക നന്മയ്ക്കും വരുവാനുള്ള ഉന്നത ജീവിതത്തിനും പര്യാപ്തമായ സ്വഭാവം രൂപീകരിക്കാനുള്ള സമയം എല്ലാവർക്കും ഇപ്പോഴാകുന്നു.സആ 349.5

    എത്ര അപ്രധാനമായാലും ജീവിതത്തിലെ ഓരോ പ്രവർത്തനത്തിനും സ്വഭാവ രൂപീകരണത്തിൽ അതിന്റെ പ്രേരണാശക്തിയുണ്ട്. സൽസ്വഭാവം ലൗകിക ധനത്തെക്കാൾ വിലയേറിയതും അതിന്റെ രൂപീകരണം മനുഷ്യനു ചെയ്യാവുന്ന അതിശ്രേഷ്ഠ വേലയുമാണ്.സആ 349.6

    പരിതസ്ഥിതിയാൽ രൂപീകരിക്കപ്പെടുന്ന സ്വഭാവം മാറിപ്പോകുന്നതും പരസ്പര വിരുദ്ധവുമായിരിക്കും ഒരു കൂട്ടം വൈരുദ്ധ്യങ്ങൾ. ആ സ്വഭാവമുള്ളവർക്കു ജീവിതത്തിൽ ഉന്നത ലക്ഷ്യമോ ഉദ്ദേശമോ ഇല്ല. ഇവർക്കു മറ്റുള്ളവരുടെ സ്വഭാവത്തെ ഉല്ക്കർഷപ്പെടുത്തുന്ന പരണാശക്തിയും ഉണ്ടായിരിക്കയില്ല. ശക്തിയും ഉദ്ദേശവുമില്ലാത്തവരാണവർ.സആ 349.7

    ഇവിടെ നമുക്കനുവദിച്ചിരിക്കുന്ന ചുരുങ്ങിയ ജീവിതത്തെ ബുദ്ധിപൂർവ്വം അഭിവൃദ്ധിപ്പെടുത്തണം. ദൈവസഭ ജീവനുള്ളതും ഭക്തിയുള്ളതും പ്രവർത്തിക്കുന്നതുമായിരിക്കാൻ ദൈവം കാംക്ഷിക്കുന്നു. എന്നാൽ നമ്മുടെ ജനങ്ങൾ, ഒരു സംഘടനയെന്ന നിലയിൽ ഇതിൽനിന്നു വളരെ വിദൂരമാണ്. യഥാർത്ഥ മാതൃക പിന്തുടർന്നു ദൈവത്തിനും നീതിക്കുംവേണ്ടി സ്ഥിരമായ പ്രേരണാശക്തി ചെലുത്തുന്ന ശക്തരും ധീരന്മാരും ഉത്സാഹികളുമായ ക്രിസ്ത്യാനികളെ ദൈവം ആവശ്യപ്പെടുന്നു. പാവന സത്യത്തെ വിശുദ്ധ നിധിയായി ദൈവം നമ്മെ ഭരമേല്പിച്ചിരിക്കുന്നു. നമ്മുടെ ജീവിതത്തിലും സ്വഭാവത്തിലും അതിന്റെ സ്വാധീനശക്തിയെ കാണിക്കണം. (4T656, 657)സആ 349.8