Loading...
Larger font
Smaller font
Copy
Print
Contents

സഭയ്ക്കുള്ള ആലോചന

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    അദ്ധ്യായം 10 - ക്രിസ്തു നമ്മുടെ നീതി

    “നാം നമ്മുടെ പാപങ്ങളെ ഏറ്റുപറയുമെങ്കിൽ അവൻ നമ്മോടു പാപ ങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്ക വണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു. 1 യോഹ. 1:39.സആ 124.1

    നമ്മുടെ പാപങ്ങളെ ഏറ്റുപറകയും നമ്മുടെ ഹൃദയങ്ങളെ അവന്റെ മുമ്പിൽ വിനയപ്പെടുത്തുകയും ചെയ്യണമെന്നു ദൈവം ആവശ്യപ്പെടുന്നു. അതേസമയത്തു തന്നിൽ ആശ്രയിക്കുന്നവരെ തള്ളിക്കളയാത്ത ആർദ്രവാനായ പിതാവിനെപ്പോലെ നാം അവനിൽ വിശ്വസിക്കയും ചെയ്യണം, നമ്മിൽ പലരും വിശ്വാസത്താലല്ല കാഴ്ചകൊണ്ടാണു നടക്കുന്നത്. നാം കാണുന്ന സംഗതികൾ വിശ്വസിക്കുന്നു. എന്നാൽ ദൈവവചനത്തിൽ അടങ്ങിയിരിക്കുന്ന വിലയേറിയ വാഗ്ദത്തങ്ങളെ അഭിനന്ദിക്കുന്നില്ല. അവൻ നല്കിയിരിക്കുന്നവയെ അവിശ്വസിക്കയും, കർത്താവു നമ്മോടു പറയുന്ന കാര്യങ്ങളിൽ വിശ്വസ്തത പാലിക്കുമോ അതോ അവൻ നമ്മെ വഞ്ചിക്കുകയാണോ എന്ന് ചോദ്യം ചെയ്യും ചെയ്യുന്നതിനെക്കാൾ അധികം ഖണ്ഡിതമായി അവനെ അവമാനിപ്പാൻ കഴിയുകയില്ല. ദൈവം നമ്മെ നമ്മുടെ പാപങ്ങൾ നിമിത്തം തള്ളിക്കളയുന്നില്ല. നാം തെറ്റുകൾ ചെയ്യുകയും അവന്റെ ആത്മാവിനെ ദുഃഖിപ്പിക്കയും ചെയ്തേക്കാം. എങ്കിലും നാം തിരിഞ്ഞു നുറുങ്ങിയ ഹൃദയത്തോടുകൂടി അവന്റെ അടുക്കൽ ചെല്ലുമ്പോൾ അവൻ നമ്മെ തള്ളിക്കളകയില്ല. നീക്കേണ്ട പ്രതിബന്ധങ്ങളുണ്ട്. തെറ്റായ മനോഭാവങ്ങൾ നാം കൈവളർത്തിയിരിക്കാം. നിഗളം ഉണ്ടായിരുന്നേക്കാം. തന്നത്താൻ മതിയായവൻ എന്നൊരു ഭാവം, ക്ഷമയില്ലായ്മ, പിറുപിറുപ്പ് ഇവയെല്ലാം ഉണ്ടായിരു ന്നേക്കാം. ഇതെല്ലാം നമ്മെ ദൈവത്തിൽ നിന്നകറ്റുന്നതാണ്. പാപങ്ങൾ ഏറ്റു പറകയും കൃപയ്ക്കുവേണ്ടി ഒരഗാധമായുള്ള വേല ഹ്യദയത്തിൽ നടത്തപ്പെടുകയും വേണം. ക്ഷീണിച്ചവരും ദുർബലരുമെന്നഭിമാനിക്കുന്നവർക്കുസആ 124.2

    ദൈവത്താൽ ശക്തന്മാരായ സ്ത്രീപുരുഷന്മാർ എന്ന വിധം ഗുരുവിനായി മഹത്വമുള്ള വേല ചെയ്യുവാൻ സാധിക്കും. എങ്കിലും അവർ ഒരു ഉപരിയായി നിലയിൽനിന്നു പ്രവർത്തിക്കണം. യാതൊരുവിധ സ്വാർത്ഥവഭാവങ്ങളും അവരെ പ്രേരിപ്പിക്കരുത്.സആ 124.3

    നാം ക്രിസ്തുവിന്റെ പള്ളിക്കൂടത്തിൽ പഠിക്കണം. അവന്റെ നീതിക്കല്ലാതെ മറ്റൊന്നിനും നമ്മെ കൃപയുടെ നിയമത്തിന്റെ അനുഗ്രഹങ്ങളിലൊ ന്നിനു അർഹതയുള്ളവരാക്കിത്തീർപ്പാൻ കഴികയില്ല. നാം ദീർഘകാലമായി അവയെ പ്രാപിപ്പാൻ ആഗ്രഹിച്ചിരുന്നു; എന്നിട്ടും പ്രാപിച്ചിട്ടില്ല. കാരണം അതിനുവേണ്ട അർഹത പ്രാപിപ്പാൻ നമുക്കു എന്തെങ്കിലും പ്രവർത്തിക്കാമെന്നു നാം കരുതിയിരുന്നു. യേശു മനസ്സൊരുക്കമുള്ള ഒരു രക്ഷകനാണെന്നു വിശ്വസിച്ചുകൊണ്ട് നാം നമ്മെവിട്ട് അകലെ നോക്കിയില്ല. നമ്മുടെ സ്വന്തകൃപയും യോഗ്യതകളും നമ്മെ രക്ഷിക്കുമെന്ന് വിശ്വസിക്കരുത്. ക്രിസ്തുവിന്റെ കൃപ ഒന്നു മാത്രമാണ് നമ്മുടെ ഏക പ്രത്യാശ. തന്റെ പ്രവാചകൻ മുഖാന്തിരം കർത്താവു ഇങ്ങനെ വാഗ്ദത്തം ചെയ്തിരിക്കുന്നു: ” ദുഷ്ടൻ തന്റെ വഴിയെയും നീതികെട്ടവൻ തന്റെ വിചാരങ്ങളെയും ഉപേക്ഷിച്ചിട്ടു യഹോവയിങ്കലേക്കു തിരിയട്ടെ. അവൻ അവരോടു കരുണ കാണിക്കും. നമ്മുടെ ദൈവത്തിങ്കലേക്കു തിരിയട്ടെ. അവൻ ധാരാളം ക്ഷമിക്കും.” യെശ. 55:7. നാം സപഷ്ട്ടമായ വാഗ്ദത്തങ്ങളെ വിശ്വസിക്കണം. വിശ്വാസ ത്തിനായി തോന്നലുകളെ അനുകരിക്കയും അരുത്. നാം ദൈവത്തെ പരി പൂർണ്ണമായി വിശ്വസിക്കുകയും പാപമോചകരക്ഷകൻ എന്ന നിലയിൽ യേശുവിന്റെ സുകൃതത്തിൽ ആശ്രയിക്കുകയും ചെയ്യുമ്പോൾ നമുക്ക് നാം അർഹിക്കുന്ന എല്ലാ നല്ല സഹായങ്ങളും ലഭിക്കുന്നതാണ്.സആ 125.1

    നമ്മെത്തന്നെ രക്ഷിക്കാൻ കഴിവുള്ളവരെന്ന നിലയിൽ നാം നമ്മിലേക്കു തന്നെ നോക്കുന്നു. എന്നാൽ നമുക്കിതു ചെയ്യാൻ കഴിവില്ലാത്തതുകൊണ്ടാണ് യേശു നമുക്കുവേണ്ടി മരിച്ചത്. അവനിലാണ് നമ്മുടെ പ്രത്യാശയും നീതീകരണവും നീതിയും, നമുക്കു രകഷകനില്ലെന്നോ അവനു നമ്മുടെ നേർക്കു കരുണാവിചാരമില്ലെന്നോ ഓർത്തു നാം നിരാശപ്പെടുകയോ ഭയപ്പെടുകയോ ചെയ്യരുത്. അവൻ നമുക്കുവേണ്ടി തന്റെ വേല ചെയ്തുകൊണ്ടിരിക്കുന്നു. ഈ സമയത്തുതന്നെ നമ്മുടെ നിസ്സഹായാവസ്ഥയിൽ അവന്റെ അടുക്കൽ ചെന്നു രക്ഷ പ്രാപിച്ചുകൊള്ളുവാൻ അവൻ നമ്മെ ക്ഷണിക്കുന്നു. നാം നമ്മുടെ അവിശ്വാസത്താൽ അവനെ അപമാനിക്കുന്നു. നമ്മുടെ അത്യുത്തമ സ്നേഹിതനോടു നാം എങ്ങനെ പെരുമാറുന്നു എന്നുളളതും നമ്മെ പൂർണ്ണമായി രക്ഷിപ്പാൻ കഴിവുള്ള വിവരം തന്റെ മഹൽ സ്നേഹത്തിന്റെ എല്ലാ തെളിവുകളും നല്കിയവനുമായവങ്കൽ നാം തുച്ഛവിശ്വാസം അർപ്പിക്കുന്നതും വളരെ വിസ്മയമായിരിക്കുന്നു.സആ 125.2

    എന്റെ സഹോദരന്മാരേ, രക്ഷിപ്പാനുള്ള തന്റെ ശക്തിയിൽ ആശ്രയിക്കു ന്നതിനുമുമ്പ് പാപത്തിൽനിന്നു പൂർണ്ണവിടുതൽ പാപിക്കാമെന്നു കരുതി നിങ്ങളുടെ പുണ്യങ്ങളാൽ ദൈവാനുകൂല്യത്തിലേക്കു ശുപാർശ കിട്ടുമെ ന്നുള്ള പ്രതീക്ഷ നിങ്ങൾക്കുണ്ടോ? നിങ്ങളുടെ മനസിൽ നടന്നുകൊണ്ടിരിക്കുന്ന പോരാട്ടം ഇതാണെങ്കിൽ നിങ്ങൾക്കു വേണ്ട ബലം ലഭിക്കയില്ലെന്നു ഞാൻ ശങ്കിക്കുന്നു. അങ്ങനെ ഒടുവിൽ നിങ്ങൾ അധൈര്യപ്പെടും.സആ 125.3

    മരുഭൂമിയിൽ മത്സരികളായ യിസ്രായേൽ മക്കളെ കർത്താവു വിഷസർപ്പങ്ങളയച്ചു ബാധിച്ചപ്പോൾ അവൻ മോശയോട് ഒരു താമ്രസർപ്പം ഉണ്ടാക്കി ഉയർത്തുവാനും അതിനെ നോക്കുന്നവരെല്ലാം ജീവിക്കുമെന്നു അവരോടു പറവാനും കല്പിച്ചു. എന്നാൽ അവരിൽ പലരും സ്വർഗ്ഗനിർദ്ദിഷ്ടമായ ആ പരിഹാരമാർഗ്ഗത്തിൽ വിശ്വാസം കണ്ടെത്തിയില്ല. മരിച്ചവരും മരിച്ചുകൊണ്ടി രിക്കുന്നവരും തങ്ങളുടെ ചുറ്റും ഉണ്ടായിരുന്നു. ദൈവസഹായമില്ലാതിരുന്നാൽ അന്തരമെന്താണെന്ന് അവർ അറിഞ്ഞിരുന്നു. അവർക്ക് തൽക്ഷണം ശാന്തി പ്രാപിക്കാമായിരുന്നു. എങ്കിലും ബലം നശിക്കുകയും കണ്ണു മങ്ങുകയും ചെയ്യുന്നതുവരെ അവർ തങ്ങളുടെ മുറിവുകളെയും വേദനകളെയും സുനിശ്ചിത മരണത്തെയും ഓർത്ത് വിലപിച്ചുകൊണ്ടിരുന്നു.സആ 125.4

    “മോശെ മരുഭൂമിയിൽ സർപ്പത്തെ ഉയർത്തിയതുപോലെ മനുഷ്യപുത്രനെയും ഉയർത്തണ്ടതാകുന്നു. അവനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിനുതന്നെ.” നിന്റെ പാപത്തെക്കുറിച്ചു നിനക്കു ബോധമുണ്ടെങ്കിൽ അവയെക്കുറിച്ചു വിലപിക്കുന്നതിൽ ശക്തി മുഴുവൻ വിനിയോഗിക്കാതെ നോക്കി ജീവിക്ക്. യേശു നമ്മുടെ ഏകരക്ഷകനാകുന്നു. ലക്ഷോപലക്ഷം ആൾ അവൻ വാഗ്ദത്തം ചെയ്തിരിക്കുന്ന രക്ഷയെ നിരസിക്കുക മൂലം നശിച്ചുപോകുമെങ്കിലും അവന്റെ പുണ്യത്തിലാശ്രയിക്കുന്ന ഒരുത്തനും നശിച്ചുപോകയില്ല. ക്രിസ്തുവിനെക്കൂടാതെയുള്ള നമ്മുടെ നിസ്സഹായാവസ്ഥയെ ഉണർന്നറിഞ്ഞിട്ടു നാം അധൈര്യപ്പെടരുത്. നാം ക്രൂശിക്കപ്പെട്ടവനും ഉയിർത്തെഴുന്നേറ്റവനുമായ രക്ഷകനിൽ വിശ്വസിക്കണം. സാധുവും പാപരോഗിയും അധൈര്യപ്പെട്ടവനുമായ ആത്മാവേ, നോക്കി ജീവിക്ക, യേശു തന്റെ വാക്കു നല്കിയിരിക്കുന്നു. അവൻ തന്റെ അടുക്കൽ ചെല്ലുന്നവരെയെല്ലാം രക്ഷിക്കും.സആ 126.1

    യേശുവിന്റെ അടുക്കൽ ചെന്നു ആശ്വാസവും സമാധാനവും പ്രാപിച്ചു കൊൾക. നിനക്കു ഇപ്പോൾതന്നെയും അനുഗ്രഹം പ്രാപിക്കാം. നീ നിസ്സഹാ യനാണെന്നും നിനക്കുതന്നെ അനുഗ്രഹിക്കാൻ കഴിയുകയില്ലെന്നും സാത്താൻ പറയുന്നു. അതു വാസ്തവംതന്നെ. നീ നിസ്സഹായനാണ്. എന്നാൽ യേശുവിനെ അവന്റെ മുമ്പിൽ ഉയർത്തുക. “എനിക്കു ഉയിർത്തെഴുന്നേറ്റവനായ ഒരു രക്ഷകനുണ്ട്. ഞാനവനിൽ ആശ്രയിക്കുന്നു. അവൻ എന്നെ ഒരിക്കലും കുഴങ്ങിപ്പോകുവാനനുവദിക്കയില്ല. അവന്റെ നാമത്തിൽ ഞാൻ ജീവിക്കും, അവൻ എന്റെ നീതിയും എന്റെ ആനന്ദകിരീടവും ആകുന്നു” എന്നു അവനോടു പറക. യാതൊരുത്തനും തന്റെ കാര്യം പ്രത്യാശാരഹിതമെന്നു ധരിക്കരുത്. നിനക്കു നീ ഒരു പാപിയാണെന്നോ നിന്റെ കാര്യം ഇനി നോക്കേണ്ട ആവശ്യമില്ലെന്നാ തോന്നിയേക്കാം. എന്നാൽ അതേ കാരണംകൊണ്ടുതന്നെയാണ് നിനക്ക് ഒരു രക്ഷകന്റെ ആവശ്യം ഉള്ളത്. നിനക്കു ഏറ്റുപറവാൻ പാപങ്ങളുണ്ടെങ്കിൽ സമയം കളയരുത്. ഇത് സുവർണ്ണ നിമിഷങ്ങളാകുന്നു. “നമ്മുടെ പാപങ്ങളെ ഏറ്റു പറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മ ശുദ്ധീകരിപ്പാൻ തക്കവണം വിശ്വസ്തനും നീതിമാനും ആകുന്നു” 1. യോഹ. 1:9. നീതിക്കായി വിശക്കയും ദാഹിക്കയും ചെയ്യുന്നവൻ നിറവു പ്രാപിക്കും. എന്തുകൊണ്ടെന്നാൽ യേശു അതു വാഗ്ദത്തം ചെയ്തിട്ടുണ്ട്. വിലയേറിയ രക്ഷകൻ! അവന്റെ കരങ്ങൾ നമ്മെ സ്വീകരിക്കാനായി നീട്ടിയിരിക്കുന്നു. അവന്റെ സ്നേഹഹൃദയം നമ്മെ അനുഗ്രഹിക്കാൻ കാത്തിരിക്കുന്നു.സആ 126.2

    ചിലർ യേശുവിന്റെ അനുഗ്രഹം അവകാശപ്പെടുവാൻ കഴിയുന്നതിനു മുമ്പു പരീക്ഷാകാലത്തിലിരുന്നു തങ്ങളുടെ ഹൃദയനവീകരണം പ്രാപിച്ചി ട്ടുണ്ട് എന്നു തെളിയിക്കണമെന്നു വിചാരിക്കുന്നതായി തോന്നുന്നു. എന്നാൽ ഈ പ്രിയപ്പെട്ട ആത്മാക്കൾക്ക് ഇപ്പോൾതന്നെ അവന്റെ അനുഗ്രഹം പ്രാപിക്കാം. അവകാശപ്പെടാം. അവർക്കു അവന്റെ കൃപ വേണം. അവരുടെ ബലഹീനതയിൽ തുണ നില്ക്കുന്ന ക്രിസ്തുവിന്റെ ആത്മാവു തന്നെ. അല്ലെങ്കിൽ അവർക്കു ഒരു ക്രിസ്തീയ സ്വഭാവം രൂപീകരിപ്പാൻ കഴികയില്ല. നാം ആയിരിക്കുന്നതുപോലെതന്നെ പാപപൂർണ്ണവും നിസ്സഹായവും നിരാശാഭരിതവുമായ അവസ്ഥയിൽ തന്നെ, അവന്റെ അടുക്കൽ ചെല്ലു വാൻ യേശു പ്രിയപ്പെടുന്നു.സആ 127.1

    മാനസാന്തരവും പാപമോചനവും ക്രിസ്തുവിലൂടെയുള്ള ദൈവത്തിന്റെ ദാനമാകുന്നു. പരിശുദ്ധാത്മാവിന്റെ സ്വാധീനശക്തികൊണ്ടാണ് നമുക്കു പാപബോധവും മോചനത്തിന്റെ ആവശ്യബോധവും ഉണ്ടാകുന്നത്. നുറുങ്ങിയ ഹൃദയമുള്ളവർക്കുമാത്രമേ മോചനം ലഭിക്കുകയുള്ളു. ദൈവകൃപയ്ക്കു മാത്രമേ ഹൃദയത്തെ കുറ്റബോധമുള്ളതാക്കിത്തീർപ്പാൻ കഴികയുള്ളൂ. നമ്മുടെ ബലഹീനതകളും തെറ്റുകളും അവനു സുപരിചിതമാണ്. അതുകൊണ്ട് അവൻ നമ്മെ സഹായിക്കും.സആ 127.2

    മാനസാന്തരപ്പെട്ടു പാപങ്ങളെ ഏറ്റുപറഞ്ഞുകൊണ്ടു ദൈവത്തിന്റെ അടുത്തു ചെല്ലുമ്പോൾ അവ മോചിക്കപ്പെടുന്നു എന്നു വിശ്വസിക്കുന്നവരിൽ ചിലർ ദൈവവാഗ്ദത്തങ്ങളെ അവകാശപ്പെടേണ്ട വിധത്തിൽ അവകാശപ്പെടുന്നില്ല. അവർ യേശുവിനെ ഒരു സദാ സാന്നിദ്ധ്യമരുളുന്ന രക്ഷകനായി കണക്കാക്കുകയോ അവൻ അവരുടെ ആത്മാക്കളെ അവന്റെ സൂക്ഷിപ്പിൻ കീഴിൽ എല്പ്പിച്ചുകൊടുപ്പാൻ തയ്യാറാകയോ തങ്ങളുടെ ഹൃദയങ്ങൾളിൽ ആരംഭിച്ചു കഴിഞ്ഞ കൃപയുടെ വേല പൂർത്തിയാക്കുവാൻ അവനിൽ ആശ്രയിക്കയോ ചെയ്യുന്നില്ല. അവർ തങ്ങളെത്തന്നെ ദൈവത്തിനു പ്രതി ഷ്ഠിക്കുന്നു എന്നു കരുതുമ്പോൾതന്നെ വളരെ അധികം സ്വായശയശീ ലവും അവരിൽ ഉണ്ട്. പാതി ദൈവത്തിനും പാതി താന്താങ്ങൾക്കുമായി പ്രതിഷ്ഠിക്കുന്ന മനസ്സാക്ഷിയുള്ള ആത്മാക്കൾ ഉണ്ട്.സആ 127.3

    അവർ അവന്റെ ശക്തിയാൽ കാക്കപ്പെടേണ്ടതിന് ദൈവത്തിലേക്കു നോക്കുന്നില്ല. പ്രത്യുത അവർ പരീക്ഷകൾക്കെതിരായ ജാഗരണത്തിലും അവനാൽ അംഗീകരിക്കപ്പെടുന്നതിനു ചില കടമകളുടെ നിർവ്വഹണത്തിലും ആശ്രയിക്കുന്നു. ഈദൃശ വിശ്വാസത്തിൽ വിജയങ്ങളില്ല. അങ്ങനെയുള്ള ആളുകൾ യാതൊരുദ്ദേശ സാദ്ധ്യതയുമില്ലാതെ അദ്ധ്വാനിക്കുന്നു. അവരുടെ ആത്മാക്കൾ തുടർച്ചയായ അടിമത്വത്തിൽ ആണ്ടുപോകയും അവരുടെ ഭാരങ്ങൾ യേശുവിന്റെ പാദത്തിൽ വെയ്ക്കുന്നതുവരെയും അവർ ആശ്വാസം കണ്ടെത്തുകയുമില്ല.സആ 127.4

    തുടർച്ചയായ ജാഗരണവും ആത്മാർത്ഥമായ സനേഹപ്രതിഷ്ഠയും ആവശ്യമുണ്ട്. എന്നാൽ വിശ്വാസത്തിലൂടെ ആത്മാവിനെ ദൈവശക്തിയാൽ കാക്കപ്പെടുമെങ്കിൽ അതു സ്വഭാവികമായി വന്നുകൊള്ളും. ദൈവികാനുകൂല്യത്തിനു നമ്മെത്തന്നെ ഭരമേല്പിപ്പാൻ നമ്മിൽ യാതൊന്നും തന്നെയില്ല. നാം നമ്മെത്തന്നെയോ നമ്മുടെ സൽപ്രവൃത്തികളെയോ ആശയിപ്പാൻ പാടില്ല. പിന്നെയോ തെറ്റുകാരും പാപികളുമായി ക്രിസ്തുവിന്റെ അടുക്കൽസആ 127.5

    ചെല്ലുമ്പോൾ നാം അവന്റെ സ്നേഹത്തിൽ ആശ്വാസം കണ്ടെത്തും. ക്രൂശിക്കപ്പെട്ട രക്ഷകന്റെ പുണ്യങ്ങളിൽ മാത്രം ആശ്രയിച്ചുകൊണ്ടു തന്നെ സമീപിക്കുന്ന എല്ലാവരെയും ദൈവം അംഗീകരിക്കും. സ്നേഹം ഹൃദയത്തിൽ നിന്നു പൊട്ടിപ്പുറപ്പെടുന്നു. വികാരങ്ങളുടെ പാരവശ്യങ്ങളുണ്ടായിരിക്കയില്ല. എന്നാൽ നിലക്കുന്നതും സമാധാനപൂർണ്ണവുമായ ഒരു ആശയം ഉണ്ടായിരി ക്കും. എല്ലാ ഭാരവും കുറഞ്ഞിരിക്കും. കാരണം ക്രിസ്തു ചുമത്തുന്ന നുകം ലഘുവായതാണ്. കടമ ഉന്മേഷപ്രദവും ത്യാഗങ്ങൾ സന്തോഷകരവുമായി കാണപ്പെടും. മുമ്പു ഇരുളടഞ്ഞു കാണപ്പെട്ട പാത ഇപ്പോൾ നീതിസൂര്യ ങ്കൽനിന്നുള്ള രശ്മികളാൽ പ്രശോഭിതമായിരിക്കും, ഇതാകുന്നു ക്രിസ്തു വെളിച്ചത്തിൽ നടന്നതുപോലെ വെളിച്ചത്തിൽ നടക്കുന്നത്. (1) 27T. 91-95സആ 128.1

    *****

    Larger font
    Smaller font
    Copy
    Print
    Contents