Loading...
Larger font
Smaller font
Copy
Print
Contents

സഭയ്ക്കുള്ള ആലോചന

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    വീട്ടുപകരണങ്ങൾ ലളിതവും ചെലവു കുറഞ്ഞതുമായിരിക്കണം.

    ലളിതവും സരളവുമായതും കൈകാര്യം ചെയ്യാൻ സൗകര്യപ്രദവും വൃത്തിയായി സൂക്ഷിക്കാവുന്നതും അധികം ചെലവു കുടാതെ പകരം വെയ്ക്കാൻ പറ്റുന്നതുമായ സാധനങ്ങൾ കൊണ്ട് വീടു അലങ്കരിക്കുക. സ്നേഹവും സംതൃപ്തിയുമുണ്ടെങ്കിൽ അഭിരുചി ഉപയോഗപ്പെടുത്തി ഏറ്റവും ലളിതമായ വീടിനെ നിങ്ങൾക്കു ആകർഷണീയവും മനോഹരവുമാക്കിത്തീർക്കാൻ കഴിയും.സആ 283.1

    ശൂന്യമായ പ്രദർശനത്തിൽ സന്തോഷം കാണപ്പെടുന്നില്ല. നന്നായി ക്രമീകരിക്കപ്പെട്ട ഭവനം എത്ര ലളിതമായിരിക്കുന്നുവോ അത്രത്തോളം സന്തോഷകരമായിരിക്കും. ഭവനത്തിൽ കുഞ്ഞുങ്ങളെ സന്തുഷ്ടരാക്കാനും സംതൃപതരാക്കാനും വിലകൂടിയ പരവതാനികളോ ചെലവുകൂടിയ വീട്ടു സാധനങ്ങളോ ആവശ്യമായിരിക്കുന്നില്ല. എന്നാൽ മാതാപിതാക്കൾ സ്നേഹാർദ്രതയും സൂക്ഷശദ്ധയും നല്കേണ്ടതാവശ്യമാണ്. (AH 131-155)സആ 283.2

    ഭവനത്തിലെ ഔചിത്യ മാതൃക എന്ന നിലയിൽ നിങ്ങൾ എപ്പോഴും ദൈവത്തിനു കടപ്പെട്ടിരിക്കുന്നു. സ്വർഗ്ഗത്തിൽ യാതൊരു ക്രമഭംഗവുമില്ലെന്നും നിങ്ങളുടെ ഭവനം ഭൂമിയിലെ സ്വർഗ്ഗമായിരിക്കണമെന്നും ഓർക്കുക. ദിവസേന വിശ്വസ്തതയോടെ ചെറിയ സംഗതികൾ നിർവ്വഹിക്കുമ്പോൾ ക്രിസ്തീയ സ്വഭാവ പൂർത്തീകരണവേലയിൽ നിങ്ങൾ ദൈവത്തിന്റെ സഹ പ്രവർത്തകനാണെന്നു ഓർമ്മിക്കുക.സആ 283.3

    നിങ്ങളുടെ കുഞ്ഞുങ്ങളുടെ രക്ഷക്കുവേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നു മാതാപിതാക്കളേ, നിങ്ങൾ ധരിച്ചാലും. നിങ്ങളുടെ ശീലങ്ങൾ ശരിയായതും വൃത്തിയും ക്രമവും സൽഗുണവും നീതിയും ആത്മാവിന്റെയും ശരീരത്തിന്റെയും മനോഭാവത്തിന്റെയും വിശുദ്ധിയും നിങ്ങൾ വെളിപ്പെടുത്തുകയും ചെയ്യുമെങ്കിൽ, “നിങ്ങൾ ലോകത്തിന്റെ വെളിച്ചമാകുന്നു” എന്ന രക്ഷകന്റെ വാക്കുകൾക്കു പ്രത്യുത്തരം നല്കിയത് ചെയ്യുന്നത്.സആ 283.4

    വസ്ത്രം വ്യത്തിയായും വെടിപ്പായും സുക്ഷിക്കാൻ ചെറിയ കുട്ടികളെ ചെറുപ്പത്തിലേ പഠിപ്പിക്കുക. അവരുടെ സാധനങ്ങൾ വേറെ വെയ്ക്കാൻ സ്ഥലം കൊടുക്കയും വസ്ത്രങ്ങൾ ഭംഗിയായി മടക്കി അടുക്കിവെയ്ക്കുന്നതിനു പഠിപ്പിക്കയും ചെയ്ക. വിലകുറഞ്ഞ അലമാര കൊടുക്കാൻ സാധിക്കുന്നില്ലെങ്കിൽ, തട്ടുകൾ തിരിച്ചതും വർണ്ണപ്പകിട്ടുള്ള തുണി പൊതിഞ്ഞതും മൂടിയുള്ളതുമായ പെട്ടി കൊടുക്കുക. വൃത്തിയും കമവും പാരിപ്പിക്കുന്നതിനു അല്പസമയം ദിവസേന എടുക്കുമെങ്കിലും നിങ്ങളുടെ കുട്ടികളുടെ ഭാവിക്കു പ്രയോജനപ്പെടുകയും ഒടുവിൽ നിങ്ങൾക്കു കൂടുതൽ സമയലാഭം ഉണ്ടാകയും ചെയ്യും.സആ 283.5

    തൊടാൻ അവകാശമില്ലാത്ത സംഗതികളെ കളിക്കോപ്പുകളായി ഉപോയിഗിച്ചു നശിപ്പിക്കുന്ന മനോഭാവമുള്ളവരായിത്തീരാൻ ചില മാതാപിതാക്കന്മാർ കുട്ടികളെ അനുവദിക്കുന്നു. മറ്റുള്ളവരുടെ വസ്തുക്കളെ കൈകാര്യം ചെയ്യാൻ കുട്ടികളെ പഠിപ്പിക്കണം. കുടുംബത്തിന്റെ സുഖത്തിനും സന്തോഷത്തിനുംവേണ്ടി ഔചിത്യ നിയമങ്ങൾ പാലിക്കാൻ അവർ പഠിക്കണം. കാണുന്നതൊക്കെ കൈകാര്യം ചെയ്യാൻ കുട്ടികളെ അനുവദിച്ചാൽ അവർ കൂടുതൽ സന്തോഷമുള്ളവരാകുന്നില്ല. സൂക്ഷ്മതയില്ലാത്തവരായി അഭ്യസിപ്പിച്ചാൽ അവർ സ്നേഹരഹിതവും നശീകരണവുമായ സ്വഭാവ ഗുണങ്ങളോടു കൂടി വളരും.സആ 283.6

    നിഷ്പ്രയാസം പൊട്ടുന്ന കളിപ്പാട്ടങ്ങൾ കുട്ടികൾക്കു കളിക്കാൻ കൊടുക്കരുത്. അങ്ങനെ ചെയ്യുന്നതു നശീകരണ പാഠങ്ങൾ പഠിപ്പിക്കുകയത്രേ. ബലമുള്ളതും ഈടുറ്റതുമായ കളിക്കോപ്പുകൾ അവർക്കു നല്കുക. ഈ അഭിപ്രായങ്ങൾ എത്ര നിസ്സാരമായിരുന്നാലും കുട്ടിയുടെ വിദ്യാഭ്യാസത്തിൽ വലിയ പ്രാധാന്യമർഹിക്കുന്നു. (CG110, 111; 101,102)സആ 284.1

    *****