Loading...
Larger font
Smaller font
Copy
Print
Contents

സഭയ്ക്കുള്ള ആലോചന

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    അദ്ധ്യായം 44 - യുവാക്കളോടുള്ള അഭ്യർത്ഥന

    പ്രിയ യുവ സ്നേഹിതരേ, നിങ്ങൾ വിതയ്ക്കുന്നതു തന്നെ കൊയ്യും. ഇപ്പോഴാണു നിങ്ങളുടെ വിതകാലം. കൊയ്ത്തു എങ്ങനെയുള്ളതായിരിക്കും? നിങ്ങളെന്തു വിതയ്ക്കുന്നു? ഉച്ചരിക്കുന്ന ഓരോ വാക്കും ചെയ്യുന്ന ഓരോ പ്രവൃത്തിയും വിതക്കുന്നവനു സന്തോഷമോ സങ്കടമോ ഉളവാക്കുന്ന നല്ലതോ തീയതോ ആയ ഫലം വഹിക്കുന്ന ഓരോ വിത്തുകളാണ്. വിതച്ച പകാരം കൊണ്ടുണ്ടാകും. ദൈവം നിങ്ങൾക്കു വലിയ പ്രകാശവും അനേക സൗകര്യങ്ങളും നല്കിയിരിക്കുന്നു. ഈ വെളിച്ചം നല്കിയശേഷം ആപത്തുകളെല്ലാം വ്യക്തമാക്കുകയും ചെയ്തശേഷം ചുമതലകൾ നിങ്ങളുടേതാണ്, ദൈവം നിങ്ങൾക്കു നല്കുന്ന വെളിച്ചം നിങ്ങൾ കൈകാര്യം ചെയ്യുന്നതനുസരിച്ചിരിക്കും നിങ്ങളുടെ സന്തോഷവും സങ്കടവും. ഭാവിക്കു നിങ്ങൾ തന്നെ രൂപം കൊടുക്കുന്നു.സആ 329.1

    മറ്റുള്ളവരുടെ മനസ്സിലും സ്വഭാവത്തിലും നന്മക്കോ തിന്മക്കോ ചെലു ത്തുന്ന പ്രേരണാശക്തി നിങ്ങൾക്കേവർക്കും ഉണ്ട്. നിങ്ങൾ ചെലുത്തുന്ന പ്രേരണാശക്തി സ്വർഗ്ഗീയ രേഖാ പുസ്തകത്തിൽ എഴുതി വെയ്ക്കുന്നു. ഒരു ദൂതൻ എപ്പോഴും നിങ്ങളെ ശുശ്രൂഷിക്കയും സംസാരവും പ്രവർത്തനവും രേഖപ്പെടുത്തുകയും ചെയ്യുന്നു. രാവിലെ എഴുന്നേല്ക്കുമ്പോൾ നിങ്ങളുടെ നിസഹായതയും ദൈവത്തിൽ നിന്നുള്ള ശക്തിയുടെ ആവശ്യകതയും മനസ്സിലാക്കുന്നുണ്ടോ? ആവശ്യങ്ങളെ വിനീതമായും ഹൃദയംഗമമായും സ്വർഗ്ഗീയ പിതാവിന്റെ മുമ്പിൽ അറിയിക്കുന്നുണ്ടോ? അങ്ങനെയെങ്കിൽ നിങ്ങളുടെ പ്രാർത്ഥന ദൂതൻ രേഖപ്പെടുത്തുന്നു. വ്യാജാധരങ്ങളിൽനിന്നും ഈ പ്രാർത്ഥനകൾ പുറപ്പെട്ടില്ലെങ്കിൽ, ബോധമില്ലാതെ തെറ്റുചെയ്യുകയും തെറ്റു ചെയ്യാൻ മറ്റുള്ളവരെ നയിക്കുന്ന പ്രേരണാശക്തി ചെലുത്തുകയും ചെയ്യുന്ന ആപത്തിലാകുമ്പോൾ നിങ്ങളുടെ കാവൽ ദൂതൻ സമീപത്തുവരികയും നല്ല മാർഗ്ഗം തെരഞ്ഞെടുക്കുന്നതിനു പരിപ്പിക്കുകയും നിങ്ങൾക്കു വേണ്ടീ വാക്കുകൾ തെരഞ്ഞെടുക്കുകയും, പ്രവൃത്തികളെ ഉത്സാഹിപ്പിക്കയും ചെയ്യും.സആ 329.2

    ആപത്തിൽ അല്ലെന്നു വിചാരിക്കുകയോ പരീക്ഷകളെ എതിരിടുന്നതിനു ശക്തിയും സഹായവും ലഭിക്കുന്നതിനു പ്രാർത്ഥിക്കുകയോ ചെയ്യുന്നില്ലെങ്കിൽ നിങ്ങൾ തീർച്ചയായും തെറ്റിപ്പോകും. നിങ്ങളുടെ കർത്തവ്യ അവഗണനസആ 329.3

    സ്വർഗ്ഗത്തിൽ ദൈവത്തിന്റെ പുസ്തകത്തിൽ രേഖപ്പെടുത്തുകയും ന്യായവിധി ദിവസം കുറവുള്ളവരായി കാണപ്പെടുകയും ചെയ്യും.സആ 329.4

    മതപരമായി ഉപദേശിക്കപ്പെട്ടിട്ടുള്ള ചിലർ നിങ്ങൾക്കു ചുറ്റുമുണ്ട്. ചിലർ മുഖസ്തുതിയാലും അവസര സേവയാലും അക്ഷരീകമായി പ്രായോഗിക ജീവിതത്തിനുപയോഗമില്ലാത്തവരായിത്തീരുന്നു. എനിക്കറിയാവുന്ന വ്യക്തികളെക്കുറിച്ചാണു ഞാൻ പറയുന്നത്. അവരുടെ സ്വഭാവം മുഖസ്തുതി, ആസക്തി, അലസത എന്നിവയാൽ വഴിപിഴക്കപ്പെട്ടിരിക്കുന്നതിനാൽ ഈ ജീവിതത്തിൽ പ്രയോജനമില്ലാത്തവരായിത്തീരുന്നു. ഈ ജീവിതത്ത സംബന്ധിച്ചിടത്തോളം പ്രയോജനമില്ലാത്തതെങ്കിൽ സകലവും നിർമ്മലവും വിശുദ്ധവുമായതും സ്വഭാവങ്ങൾ സമജ്ഞസമായി സമ്മേളിച്ചിരിക്കുന്നതുമായ ആ ജീവിതത്തെക്കുറിച്ചു എന്തു പ്രത്യാശിക്കാം ഞാൻ അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും അവരെ വ്യക്തിപരമായി കണ്ടു സംസാരിക്കയും ചെയ്തിട്ടുണ്ട്, പരഹ്യദയങ്ങളിലേക്കു വ്യാപിപ്പിക്കുന്ന അവരുടെ പ്രേരണാശക്തിയും എനിക്കു കാണാൻ കഴിഞ്ഞിട്ടുണ്ട്. ഇപകാരമുള്ളവരുടെ ഏക പ്രത്യാശ തങ്ങളുടെ വഴികളെ സൂക്ഷിച്ച്, അഹങ്കാര ഹൃദയങ്ങളെ ദൈവമുമ്പാകെ വിനയപ്പെടുത്തി പാപങ്ങളെ ഏറ്റുപറഞ്ഞ് മാനസാന്തരപ്പെടുകയെന്നുള്ളതാണ്. (3T363, 364)സആ 330.1