Loading...
Larger font
Smaller font
Copy
Print
Contents

സഭയ്ക്കുള്ള ആലോചന

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    സ്വയത്യാഗത്തിന്റെയും യാഗത്തിന്റെയും ആത്മാവ്

    ദൈവപുത്രന്റെ അളവറ്റ യാഗം കൊണ്ടാണ് രക്ഷാമാർഗ്ഗം ആസൂത്രണം ചെയ്യപ്പെട്ടത്. ക്രിസ്തുവിന്റെ ക്രൂശിൽനിന്ന് പ്രകാശിക്കുന്ന സുവിശേഷ വെളിച്ചം സ്വാർത്ഥതയെ ശാസിക്കയും ദയയെയും പരോപകാരതൽപരതയെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കൊടുക്കാനുള്ള അപേക്ഷകൾ വർദ്ധിച്ചു കാണുന്നതു ഒരു ഖേദകരമായ കാര്യമല്ല. ദൈവം തന്റെ കാരുണ്യം മുഖേന അവന്റെ ജനത്തെ അവരുടെ പരിമിതമായ പ്രവർത്തനരംഗങ്ങളിൽ നിന്നു എഴുന്നേറ്റു വലിയ രംഗങ്ങളിൽ ഏർപ്പെടുവാൻ ക്ഷണിക്കുന്നു. സാന്മാർഗ്ഗികാന്ധകാരം ഭൂലോകത്തെ മൂടിയിരിക്കുന്ന ഈ കാലത്തു അപരിമിതമായ പ്രവർത്തനം ആവശ്യപ്പെടുന്നു, ലൗകിത്വവും ദ്രവ്യാഗ്രഹവും ദൈവജനത്തിന്റെ സജീവശക്തിയെ നശിപ്പിച്ചുകളയുന്നു. നിങ്ങളുടെ ധനത്തിനായുള്ള അപേക്ഷകൾ വർദ്ധിക്കുമാറാക്കുന്നത് അവന്റെ കരുണ മാത്രമാണ് എന്നും അവർ മനസ്സിലാക്കണം. ദൈവദൂതന്റെ പരിഗണനയിൽ പ്രാർത്ഥനയും ധർമ്മവും അഭേദ്യമായി കരുതപ്പെട്ടു. അവൻ കൊർന്നല്യോസിനോടു ഇങ്ങനെ പറഞ്ഞു: നിന്റെ പ്രാർത്ഥനയും ധർമ്മവും ദൈവത്തിന്റെ മുമ്പിൽ എത്തിയിരിക്കുന്നു” 263T 405; അപ്പൊ. പ്രവൃ. 10:4.സആ 117.2

    നിങ്ങളുടെ ഭവനങ്ങളിൽ മിതവ്യയം ശീലിക്കുക, പലരും വിഗ്രഹങ്ങളെ വച്ചു പൂജിക്കുകയും നമസ്കരിക്കുകയും ചെയ്യുന്നു. നിങ്ങളുടെ വിഗ്രഹങ്ങളെ ദൂരീകരിപ്പിൻ, നിങ്ങളുടെ ഗൃഹങ്ങളെ മോടിപിടിപ്പിക്കുന്നതിൽ നിങ്ങളുടെ ധനം വ്യയം ചെയ്യരുത്. എന്തുകൊണ്ടെന്നാൽ അതു ദൈവത്തിന്റെ പണമാകുന്നു. അവൻ വീണ്ടും അതിന്റെ കണക്കു ചോദിക്കും. മാതാപിതാക്കന്മാരേ, ക്രിസ്തുനിമിത്തം കർത്താവിന്റെ പണം നിങ്ങളുടെ അഭിലാഷ പൂർത്തിവരുത്തുവാൻ വിനിയോഗിക്കരുത്. ലോകത്തിൽ ഒരു സ്വാധീന ശക്തി പ്രാപിക്കത്തക്ക “സ്റ്റൈലും” പൊങ്ങച്ചവും, അന്വേഷിക്കാൻ അവരെ പഠിപ്പിക്കരുത്. ഇതു അവരെ, ക്രിസ്തു ആർക്കായി മരിച്ചുവോ ആ ആത്മാക്കളെ രക്ഷിക്കുവാൻ മനസ്സുള്ളവരാക്കുമോ? ഒരിക്കലുമില്ല. അതു അവർ അസൂയ, പക, ദോഷാരോപണം ആദിയായവ പരിശീലിപ്പിക്കുകയേ ഉള്ളൂ. നിങ്ങളുടെ മക്കൾ ലോകത്തിന്റെ പ്രൗഢിയും ധാരാളിത്വവും അനുസരിച്ചു ജീവിപ്പാനും കർത്താവിന്റെ പണം തങ്ങളുടെ ആരോഗ്യത്തിനും സന്തോഷത്തിനും ഹാനികരമായ മാർഗ്ഗങ്ങളിൽ വ്യയം ചെയ്വാനും പരിശീലിപ്പിക്കപ്പെടുകയേയുള്ളൂ.സആ 117.3

    നിങ്ങളുടെ കുഞ്ഞുങ്ങളെ അവരോടുള്ള നിങ്ങളുടെ സ്നേഹം, അവരുടെ ആഡംബരം, പുറമോടി, പൗഢി ആദിയായവയുടെ പ്രകടനത്തിലാണ് അടങ്ങിയിരിക്കുന്നത് എന്ന് ധരിപ്പാൻ അഭ്യസിപ്പിക്കരുത്. പണം ഉപയോഗിപ്പാനുള്ള മാർഗ്ഗങ്ങൾ കണ്ടുപിടിപ്പാൻ ഇപ്പോൾ സമയമില്ല. നിങ്ങളുടെ അന്വേ ഷണചിന്തയെ മിതവ്യയത്തിന്നായി വിനിയോഗിക്കുക. വിവേചനാശക്തിയെ നശിപ്പിക്കുവാൻ പര്യാപ്തമായ വസ്തുക്കൾക്കായി പണം ഉപയോഗിച്ചു സ്വാർത്ഥപരമായ അഭിലാഷങ്ങളെ പൂർത്തീകരിക്കേണ്ടതിനുപകരം സ്വാർത്ഥത ത്യജിക്കാൻ പഠിക്കയും അങ്ങനെ പുതിയ അംഗങ്ങളിൽ സത്യത്തിന്റെ കൊടി ഉയർത്തുവാൻ എന്തെങ്കിലും സംഭാവന ചെയ്വാനിടവരികയും ചെയ്യട്ടെ, ബുദ്ധി ഒരു താലന്താകുന്നു. അതിനെ ആത്മാക്കളുടെ രക്ഷയ്ക്കു പര്യാപ്തമായി വിനിയോഗിപ്പാനുള്ള ഏറ്റവും ഫലകരമായ മാർഗ്ഗമെന്താണെന്നു കണ്ടുപിടിച്ചു നടപ്പിൽ വരുത്തുവാൻ ബുദ്ധിയെ ഉപയോഗിക്കുക. 276T450,451;സആ 118.1

    മറ്റുള്ളവർക്കു നന്മ ചെയ്യാനായി സ്വയത്തെ വർജ്ജിക്കയും തങ്ങളെത്തന്നെയും തങ്ങളുടെ സർവ്വസ്വവും ക്രിസ്തുവിന്റെ സേവയ്ക്കായി പ്രതിഷ്ഠിക്കയും ചെയ്യുന്നവർ സ്വാർത്ഥലോലുപനായ മനുഷ്യൻ വൃഥാ അന്വേഷണം നടത്തുന്ന സന്തോഷം കണ്ടെത്തും. നമ്മുടെ രക്ഷകൻ ഇങ്ങനെ അരുളി ചെയ്തു. “അങ്ങനെതന്നെ നിങ്ങളിൽ ആരെങ്കിലും തനിക്കുള്ളത് ഒക്കെയും വിട്ടു പിരിയുന്നില്ല എങ്കിൽ അവന്നു എന്റെ ശിഷ്യനായിരിപ്പാൻ കഴിയുകയില്ല.” ലൂക്കൊ. 14:33. സ്നേഹം സ്വാർത്ഥം അന്വേഷിക്കുന്നില്ല. ഇതാണ് ക്രിസ്തുവിന്റെ ജീവിതത്തിൽ വിളങ്ങിക്കണ്ട. നിസ്വാർത്ഥ സ്നേഹത്തിന്റെയും പരോപകാരതല്പരതയുടെയും ഫലങ്ങൾ. നമ്മുടെ ഹൃദയത്തിലുള്ള ദൈവിക ന്യായപ്രമാണം നമ്മുടെ സ്വന്തതാല്പര്യങ്ങളെ ഉന്നതവും ശാശ്വതവുമായ കാര്യങ്ങൾക്കധീനമാക്കി സൂക്ഷിക്കും283T 397.സആ 118.2

    *****