Loading...
Larger font
Smaller font
Copy
Print
Contents

സഭയ്ക്കുള്ള ആലോചന

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    പ്രാർത്ഥനയിൽ കൂടുതൽ സ്തോത്രം വേണം

    ജീവനുള്ളതൊക്കെയും യഹോവയെ സ്തുതിക്കട്ടെ. നാമേതെല്ലാം കാര്യങ്ങൾക്കു നന്ദിയുള്ളവരായിരിക്കണമെന്നു നമ്മിലാരെങ്കിലും ശരിയായി ചിന്തിച്ചിട്ടുണ്ടോ? യഹോവയുടെ കരുണ പ്രഭാതംതോറും പുതിയതും അവന്റെ വിശ്വസ്തത തീർന്നുപോകാത്തതുമാണെന്നും നാമോർക്കു ന്നുണ്ടോ? അവങ്കലുള്ള നമ്മുടെ ആശയം നാമംഗീകരിക്കുകയും അവന്റെ എല്ലാ ആനുകൂല്യങ്ങൾക്കും നാം നന്ദി പറകയും ചെയ്യുന്നുണ്ടോ? നേരേമറിച്ചു മിക്കപ്പോഴും “എല്ലാ നല്ലദാനവും തികഞ്ഞ വർമൊക്കെയും ഉയരത്തിൽനിന്നു വെളിച്ചങ്ങളുടെ പിതാവിൽനിന്നിറങ്ങിവരുന്നു” എന്നു നാം മറന്നുകളയുന്നു. നല്ല ആരോഗ്യമുള്ളവർ തങ്ങൾക്കു നാൾതോറും വർഷം തോറും തുടർച്ചയായി വർഷിച്ചുകൊടുക്കപ്പെടുന്ന അത്ഭുതകരുണകളെ എത്രത്തോളം മറന്നുകളയുന്നു? പ്രാപിക്കുന്ന എല്ലാ നന്മകൾക്കും അവർസആ 223.1

    സ്തോത്രം അർപ്പിക്കുന്നില്ല. രോഗം വരുമ്പോൾ ദൈവത്തെ ഓർക്കുന്നു. സുഖപ്രാപ്തിക്കായുള്ള ബലമായ ആഗ്രഹം പ്രാർത്ഥനയിലേക്കു നയിക്കുന്നു. അതു ശരി തന്നെ. സുഖത്തിലെന്നപോലെ ദീനത്തിലും ദൈവം നമ്മുടെ സങ്കേതമാകുന്നു. എന്നാൽ പലരും അവരുടെ കാര്യങ്ങൾ ദൈവത്തിൽ ഭരമേല്പിക്കുന്നില്ല. അവർ തങ്ങളെക്കുറിച്ച് ആധിപൂണ്ട് രോഗവും ക്ഷീണവും വർദ്ധിപ്പിക്കുന്നു. അവർ ആധിയും ആശാഭംഗവും ഉപേക്ഷിച്ചിരുന്നെങ്കിൽ അവരുടെ രോഗശമനം സുഗൃഢമാകുമായിരുന്നു. അവർ എത്രകാലം സുഖമനുഭവിച്ചു എന്നു നന്ദിയോടുകൂടി മരിക്കുകയും ഈ വിലയേറിയ അനുഗ്രഹം പുനഃസ്ഥാപിക്കപ്പെടുമെങ്കിൽ അവർ സ്രഷ്ടാവിനോടുള്ള കടമ നിർവഹിക്കുവാൻ കടംപെട്ടിരിക്കുന്നു എന്നു വിസ്മരിക്കാതിരിക്കയും വേണം. പത്തു കുഷ്ഠരോഗികൾ സൌഖ്യമാക്കപ്പെട്ടപ്പോൾ അവരിൽ ഒരുവൻ മാത്രമേ യേശുവിന്റെ അടുക്കൽ അവനു മഹത്വം കൊടുപ്പാൻ വന്നുളളു, ദൈവത്തിന്റെ കരുണ സ്പർശിക്കാത്ത ആ ഒൻപതു നിർവ്വിചാരികളെപ്പോലെ നാം ആയിത്തീരരുത്. (5T 315)സആ 223.2

    വരുവാനിരിക്കുന്ന ദോഷങ്ങളെപ്പറ്റി ചിന്തിച്ചു ദുഃഖിക്കുന്നത് ബുദ്ധിയില്ലായ്മയും അക്വ വുമാകുന്നു. അങ്ങനെ ചെയ്യുന്നതിനാൽ നമുക്കു വർത്തമാനകാലത്തിലെ അനുഗ്രഹങ്ങൾ ആസ്വദിപ്പാനും അവസരങ്ങളെ നന്നാക്കുവാനും ഇടവരാതെ പോകുന്നു. ഇന്നത്തെ നമ്മുടെ കടമകൾ നിറവേറ്റുവാനും പരീക്ഷകൾ സഹിപ്പാനും ദൈവം നമ്മോടു ആവശ്യപ്പെടുന്നു. ഇന്നു നാം വാക്കിലോ പ്രവൃത്തിയിലോ ആരെയും മുഷിപ്പിക്കാതിരിപ്പാൻ സൂക്ഷിക്കണം. ഇന്നു നാം ദൈവത്തെ സ്തുതിക്കയും മഹത്വപ്പെടുത്തു കയും ചെയ്യണം. ജീവനുള്ള വിശ്വാസത്തിന്റെ അഭ്യാസത്താൽ ഇന്നു നാം ശതുവിനെ ജയിക്കണം, ഇന്നു നാം ദൈവത്തെ അന്വേഷിക്കുകയും അവന്റെ സാന്നിദ്ധ്യംകൊണ്ടു തൃപ്തിപ്പെടുന്നതുവരെ വിശ്രമിക്കയില്ലെന്നു തീരുമാനിക്കയും വേണം. നമുക്കു നൽകപ്പെട്ട ഒടുവിലത്തെ ദിവസം എന്ന കണക്കേ നാം കാത്തിരിക്കയും പ്രവർത്തിക്കയും പ്രാർത്ഥിക്കയും ചെയ്യണം.സആ 223.3