Loading...
Larger font
Smaller font
Copy
Print
Contents

സഭയ്ക്കുള്ള ആലോചന

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    ഏവരെയും യോജിപ്പിക്കേണ്ട വേല

    സത്യത്തിനെതിരായി ലോകത്തിൽ എല്ലായിടത്തും നിലവിലുള്ള മുൻവിധികളെ അടിച്ചമർത്തുന്നതിന്നു സുവിശേഷ ശുശ്രൂഷകന്മാർ വൈദ്യവേലയുമായി സംഘടിപ്പിക്കണമെന്നു എന്നെ കാണിച്ചു. ഒരു സുവിശേഷ ശുശ്രൂഷകനു രോഗചികിത്സകൂടെ അറിയാമെങ്കിൽ ഇരട്ടി വിജയിക്കും.സആ 421.3

    ഏതു അവസ്ഥയിൽനിന്നും ഏതു സ്ഥാനത്തുനിന്നും പൊക്കിയെടുത്തു കഴിയുന്നത് സഹായിക്കുകയെന്നതാണു സുവിശേഷവേല. ശുശ്രൂഷകന്മാർ രോഗികളുടെ ഭവനത്തിൽ പോയി, “നിങ്ങളെ സഹായിക്കാൻ ഞാൻ സന്നദ്ധനാണ്. എന്റെ പരമാവധി ഞാൻ ചെയ്യാം. ഞാൻ ഡോക്ടറല്ല. സുവിശേഷ കൻ മാത്രമാണ് രോഗികളെയും കഷ്ടപ്പെടുന്നവരെയും ശുശ്രൂഷിക്കാൻ ഞാൻ തല്പരനാണ് എന്നു പറയേണ്ടതായും വന്നേക്കാം. ശാരീരിക രോഗികൾ മിക്കവാറും സദാ ആത്മീകരോഗികളാണ്. ആത്മാവു രോഗബാധിതമാ കുമ്പോൾ ശരീരവും രോഗമുള്ളതായിത്തീരുന്നു.സആ 421.4

    - മിഷനറിമാർ മെഡിക്കൽ മിഷനറിമാരും കൂടെ ആയിരിക്കുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കുവാൻ ചിലർ തികച്ചും പരാജയപ്പെടുന്നു. രോഗത്ത എങ്ങനെ ചികിത്സിക്കണമെന്ന് മനസ്സിലാക്കുകയാണെങ്കിൽ ഒരു സുവിശേ ഷ (പവർത്തകൻ തന്റെ വേലയിൽ രണ്ടുമടങ്ങ് വിജയിയായിത്തീരും. ഈ വിഷയത്തിനുമേൽ എനിക്കു നിരന്തരം വർദ്ധിതമായ വെളിച്ചം നൽകപ്പെടുക യുണ്ടായി, മനസ്സിന്റെയും ശരീരത്തിന്റെയും വൈദ്യന്മാരായി യുവജനങ്ങളെ പരിശിലിപ്പിക്കുന്നതിലുള്ള അനുഗ്രഹം കാണാത്ത ചിലർ, രോഗികളെ ചികിത്സിക്കുന്നതിന് തങ്ങളുടെ സദാസമയവും മാറ്റി വച്ചിരിക്കുന്ന മെഡിക്കൽ മിഷനറിമാർ പുലർത്തുന്നതിന് ദശാംശം ഉപയോഗിക്കുവാൻ പാടില്ല എന്നു പറയുന്നു. ഈ വിഷയത്തിനുമേൽ എനിക്കു നിരന്തരം വർദ്ധിതമായ വെളിച്ചം നൽകപ്പെട്ടു. പരിതസ്ഥിതിയുടെ വാസ്തവം ഗ്രഹിക്കാതിരിക്കത്ത ക്കവിധം മനസ്സിനെ തീരെ ഇടുക്കിക്കളയരുത് എന്നതായിരുന്നു ഇപ്രകാരമു ള്ള പ്രസ്താവനകൾക്കുവേണ്ടി എനിക്കു ലഭിച്ച പ്രത്യുത്തരം. ശാരീരിക രോഗങ്ങളെ ചികിത്സിക്കുവാൻ കഴിവുള്ള മെഡിക്കൽ മിഷനറിയുംകൂടിയായ സുവിശേഷൻ ഇതു പ്രവർത്തിക്കാൻ കഴിവില്ലാത്ത ഒരുവനെക്കാൾ കുടുതൽ കാര്യപ്രാപ്തി ഉള്ളവനാകുന്നു. സുവിശേഷകനെന്ന നിലയിൽ തന്റെ പ്രവർത്തനം കൂടുതൽ പരിപൂർണ്ണവുമാണ്. മറ്റുള്ളവർക്കു പ്രവേശനമില്ലാത്ത നമ്മുടെ പട്ടണങ്ങളിൽ വിദ്യാഭ്യാസമുള്ള നമ്മുടെ ഡോക്ടർ മാർക്കു പ്രവേശനമുണ്ടെന്നു കർത്താവു പ്രസ്താവിച്ചിരിക്കുന്നു. ആരോഗ്യ നവീകരണദൂതു പഠിപ്പിക്കുക. ഇതിന് ജനങ്ങളിൽ പ്രേരണാശക്തിയുണ്ടായിരിക്കും. സമർത്ഥനായ ഡോക്ടർ നല്കുന്ന ബൈബിൾ തത്വങ്ങളിൽ അനേ കരും നല്ല വില കല്പിക്കും. സുവിശേഷകന്റെയും ഡോക്ടറുടെയും വേലയെ സംയോജിപ്പിക്കാൻ കഴിയുന്ന ഒരാളുടെ വേലയിൽ കൂടുതൽ ശക്തിയും പ്രാപ്തിയും ഉണ്ട്. അവന്റെ വേല ജനങ്ങളാൽ പ്രശംസിക്കപ്പെടുന്നു.സആ 422.1

    നമ്മുടെ ഡോക്ടർമാർ ഇങ്ങനെ പ്രവർത്തിക്കണം, ആത്മാക്കളെ യേശു കർത്താവു എങ്ങനെ സൗഖ്യമാക്കുന്നുവെന്നു ഉപദേശിച്ചു സുവിശേഷക ന്മാരായി പ്രവർത്തിക്കുമ്പോൾ അവർ കർത്താവിന്റെ വേല ചെയ്യുന്നു. രോഗി കൾക്കുവേണ്ടി വിശ്വാസത്തോടുകൂടി പ്രാർത്ഥിക്കുവാനും ശരിയായ ശുശ്രൂഷ നല്കുവാനും എല്ലാ ഡോക്ടർമാരും അറിഞ്ഞിരിക്കണം, അതേസ മയം ദൈവശുശ്രൂഷകന്മാരിൽ ഒരാളെപ്പോലെ ആത്മാവിനും ശരീരത്തിനും, അനുതാപവും മാനസാന്തരവും രക്ഷയും പഠിപ്പിക്കുവാൻ യത്നിക്കുകയും വേണം. ഇപ്രകാരമുള്ള സംഘടിത വേല അനുഭവത്തെ വിശാലമാക്കുകയും പ്രേരണയെ വിപുലമാക്കുകയും ചെയ്യും. (MM 238-247)സആ 422.2