Loading...
Larger font
Smaller font
Copy
Print
Contents

സഭയ്ക്കുള്ള ആലോചന

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    അദ്ധ്യായം 4 - ദൈവത്തിന്റെ വിശുദ്ധ ശബ്ബത്താചരണം

    ശബ്ബത്താചരണത്തിൽ വൻ അനുഗ്രഹങ്ങൾ അന്തർലീനമായിരിക്കുന്നുണ്ട്. അതിനാൽ ശബ്ബത്ത് നമുക്കു ഒരു സന്തോഷദിനമായിരിക്കണമെന്നു ദൈവം ആഗ്രഹിക്കുന്നു. ശബ്ബത്ത് ഏർപ്പെടുത്തപ്പെട്ട സമയത്തു സന്തോഷം ഉണ്ടായിരുന്നു. ദൈവം സംതൃപ്തിയോടുകൂടി തന്റെ കൈകളുടെ പ്രവൃത്തികളെ വീക്ഷിച്ചു. അവൻ ഉണ്ടാക്കിയവ മുഴുവനും എത്രയും നല്ലതെന്നു ദൈവം പ്രഖ്യാപിച്ചു. ഉല്പ. 1:31. ആകാശവും ഭൂമിയും ആനന്ദ ഘോഷംകൊണ്ടു നിറയപ്പെട്ടു. “പ്രഭാത നക്ഷത്രങ്ങൾ ഒന്നിച്ചു ഘോഷിച്ചുല്ലസിക്കയും ദൈവപുത്രന്മാരെല്ലാം സന്തോഷിച്ചാർക്കുകയും ചെയ്തു. ഇയ്യോ. 38:7. ഭൂമിയിൽ പാപം പ്രവേശിച്ചു അവന്റെ പരിപൂർണ്ണ പ്രവൃത്തിയെ ഊനമുള്ളതാക്കിത്തീർത്തെങ്കിലും, സർവ്വവല്ലഭനും അളവില്ലാത്ത നന്മയും കൃപയും ഉള്ളവനുമായ ദൈവമാണു സകല വസ്തുക്കളും സൃഷ്ടിച്ചതു എന്ന വസ്തുതയ്ക്കൊരു സാക്ഷിയായിരിപ്പാൻ അവൻ ഇപ്പോഴും തന്റെ ശബ്ബത്തിനെ നല്കിയിരിക്കുന്നു. ശബ്ബത്താചരണം മുഖേന മനുഷ്യമക്കളുടെ ഇടയിൽ തന്നെക്കുറിച്ചുള്ള പരിജ്ഞാനം നിലനിർത്തുവാൻ നമ്മുടെ സ്വർഗ്ഗസ്ഥപിതാവു ആഗ്രഹിക്കുന്നു. സത്യവാനും ജീവനുള്ളവനുമായ ദൈവമെന്ന നിലയിൽ അവങ്കലേക്കു ശബ്ബത്തു നമ്മുടെ മനസ്സുകളെ തിരിച്ചുവിടുമെന്നും അങ്ങനെ തന്നെക്കുറിച്ചുള്ള അറിവു പ്രാപിച്ചിട്ടു അതു മുഖാന്തിരം നമുക്കു ജീവനും സമാധാനവും ഉണ്ടാകണമെന്നും അവൻ ആഗ്രഹിക്കുന്നു.സആ 63.1

    കർത്താവു തന്റെ ജനതയെ മിസ്രയീമിൽ നിന്നു വിടുവിക്കയും തന്റെ ന്യായപ്രമാണം അവരെ ഭരമേല്പിക്കുകയും ചെയ്തപ്പോൾ, ശബ്ബത്താചരണം മുഖേന അവർ തങ്ങളെ വിഗ്രഹാരാധനക്കാരിൽ നിന്നു വ്യത്യാസമുള്ളവരാക്കിക്കാണിക്കേണ്ടതാണെന്നുള്ള ഉപേദശം അവൻ അവർക്കു നല്കി. ദൈവത്തിന്റെ ആധിപത്യം അംഗീകരിച്ചിട്ടുള്ളവരെ, അവനെ തങ്ങളുടെ സ്രഷ്ടാവും രാജാവുമായി സ്വീകരിപ്പാൻ വിമുഖത കാണിച്ചവരിൽ നിന്നും വ്യത്യസ്തപ്പെടുത്തി കാണിച്ചത് അതു തന്നെയായിരുന്നു. “ആകയാൽ യിസ്രായേൽ മക്കൾ... ശബ്ബത്തിനെ നിത്യനിയമമായിട്ടു ആചരിക്കേണ്ട തിനു ശബ്ബത്തിനെ പ്രമാണിക്കണം. അതു എനിക്കും യിസ്രായേൽ മക്കൾക്കും മദ്ധ്യേ എന്നേക്കും ഒരു അടയാളം ആകുന്നു.” (പുറ. 31:16,17, യിസായേൽ ജനം ഭൗമീക കനാനിൽ ചെന്നെത്തുവാനായി മിസ്രയീ മിൽ നിന്നു യാത്ര തിരിച്ചപ്പോൾ ശബ്ദം അവരെ വേർതിരിച്ചു കാണിച്ച ഒരടയാളമായിരുന്നതുപോലെ ഈ കാലത്തും അതു ദൈവത്തിന്റെ ജനം സ്വർഗ്ഗീയ സ്വസ്ഥതയിൽ ചെന്നെത്തുവാൻ ലോകം വിട്ടിറങ്ങുമ്പോൾ അവരെ വ്യത്യസ്തമാക്കിക്കാണിക്കുന്ന ഒരടയാളമാകുന്നു. ശബ്ബത്ത് ദൈവത്തിന്നും അവന്റെ ജനത്തിനും മധ്യേയുള്ള ബന്ധത്തെ നിലനിർത്തുന്ന ഒരടയാളമാണ്. അവർ അവന്റെ ന്യായപ്രമാണത്തെ മാനിക്കുന്നു എന്നു വെളിവാക്കുന്ന ഒരടയാളംതന്നെ. അതു അവന്റെ വിശ്വസ്തരായ പ്രജകളെ അതികമക്കാരിൽ നിന്നു വേർതിരിച്ചു കാണിക്കുന്നു.സആ 63.2

    “നിങ്ങൾ എന്റെ ശബ്ബത്തുകളെ ആചരിക്കേണം ഞാൻ നിങ്ങളെ ശുദ്ധീകരിക്കുന്ന യഹോവയാകുന്നു എന്നു അറിയേണ്ടതിന്നു അതു തലമുറ തലമുറയായി എനിക്കും നിങ്ങൾക്കും മദ്ധ്യേ ഒരു അടയാളം ആകുന്നു എന്ന് ക്രിസ്തു മേഘസ്തംഭത്തിൽനിന്ന് അരുളിച്ചെയ്തു. പുറ.31:12. ദൈവം സ്രഷ്ടാവാകുന്നു എന്നു വെളിവാക്കുന്ന ഒരടയാളമായി ലോകത്തിനു ശബ്ബത്തു നല്കപ്പെട്ടിരിക്കുന്നതുപോലെ, അത് താൻ ശുദ്ധീകരിക്കുന്നവനുമാണ് എന്നു വെളിവാക്കുന്ന ഒരടയാളമാകുന്നു. സകലതും സൃഷ്ടിച്ച് ശക്തിതന്നെയാണ് മനുഷ്യനെ അവന്റെ സ്വന്ത സാദ്യശ്യത്തിൽ പുനർസൃഷ്ടിക്കുന്ന ശക്തി. ശബ്ബത്തിനെ വിശുദ്ധമായി ആചരിക്കുന്നവർക്കു അതു വിശുദ്ധീകരണത്തിന്റെ അടയാളമാകുന്നു. ദൈവത്തോടുള്ള യോജ്യതയാണ് യഥാർത്ഥ വിശുദ്ധീകരണം, അഥവാ സ്വഭാവത്തിൽ അവനോട് ഏകീകരിക്കപ്പെടുക എന്നതുതന്നെ. അവന്റെ സ്വഭാവത്തിന്റെ ശരിപ്പകർപ്പായ തത്വങ്ങളുടെ അനുസരണം മുഖേനയാണ് അതു കരഗതമാകുന്നത്. ശബ്ബത്ത് അനുസരണത്തിന്റെയും ഒരു അടയാളമാകുന്നു. ഹൃദയപൂർവ്വം കല്പന അനുസരിക്കുന്നവൻ, ന്യായപ്രമാണം മുഴുവനും അനുസരിക്കുന്നു. അവൻ അനുസരണം മുഖേന വിശുദ്ധീകരിക്കപ്പെടുന്നുസആ 64.1

    യിസ്രായേൽ മക്കൾക്കായിരുന്നതുപോലെ ശബ്ബത്ത് നമുക്കും “ഒരു നിത്യനിയമമായി” നല്കപ്പെട്ടിരിക്കുന്നു. ദൈവത്തിന്റെ വിശുദ്ധ ദിവസത്ത ബഹുമാനിക്കുന്നവർക്കു ശബ്ബത്ത് അവൻ അവരെ തന്റെ തെരഞ്ഞെടുക്കപ്പെട്ട ജനമായി അംഗീകരിക്കുന്നു എന്നതിന് ഒരു ചിഹ്നമാകുന്നു. അതു അവൻ അവരോടു ചെയ്തിട്ടുള്ള നിയമത്തെ നിറവേറ്റും എന്നതിനൊരച്ചാരം കൂടെയാകുന്നു. ദൈവീകാധിപത്യത്തിന്റെ അടയാളം സ്വീകരിക്കുന്ന ഓരോ ആത്മാവും ദൈവികവും നിത്യവുമായ നിയമത്തിന്നു തന്നെത്താൻ കീഴ്പെടുത്തുന്നു. അവൻ അനുസരണമാകുന്ന സ്വർണ്ണശൃംഖലയോടു തന്നെത്താൻ ഘടിപ്പിക്കുന്നു. അതിന്റെ ഓരോ കണ്ണിയും ഓരോ വാഗ്ദത്തമത്രേ. 16T 349, 350;സആ 64.2