Loading...
Larger font
Smaller font
Copy
Print
Contents

സഭയ്ക്കുള്ള ആലോചന

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    ദൈവത്തിന്റെ കീഴിലുള്ള അദ്ധ്യാപകർ

    പ്രതിഷ്ഠിക്കപ്പെട്ട ഓരോ അദ്ധ്യാപകനോടുകൂടെയും കർത്താവു പ്രവർത്തിക്കുന്നു. അതു അദ്ധ്യാപകന്റെ സ്വന്ത താല്പര്യത്തിനുവേണ്ടി അവൻ മനസ്സിലാക്കണം. ദൈവശിക്ഷണത്തിൻ കീഴിലുള്ള അദ്ധ്യാപകർ കുട്ടികൾക്കു നൽകേണ്ടതിനു കൃപയും സത്യവും വെളിച്ചവും പരിശുദ്ധാത്മാവിൽനിന്നു സ്വീകരിക്കുന്നു. ലോകത്തിൽ അറിയപ്പെട്ടിട്ടുള്ളതിൽ ഏറ്റവും വലിയ അദ്ധ്യാപകന്റെ കീഴിലാണവർ. ഭയമില്ലാത്തവരും പരുഷ മായി സംസാരിക്കുന്നവരും കോപിഷ്ഠരുമായിരുന്നാൽ എത്ര അയോഗ്യമായിരിക്കും! ഇങ്ങനെ ചെയ്യുമ്പോൾ കുട്ടികളിലും അവരുടെ ന്യൂനതകൾ സുസ്ഥിരമാകും. ദൈവം പരിശുദ്ധാത്മാവിലൂടെ സംസർഗ്ഗം ചെയ്യുന്നു. നിങ്ങൾ പഠിക്കുമ്പോൾ, “നിന്റെ ന്യായപ്രമാണത്തിലെ അത്ഭുതങ്ങളെ കാണേണ്ടതിന്നു എന്റെ കണ്ണുകളെ തുറക്കേണമെ” (സങ്കീ. 119:18) എന്നു പ്രാർത്ഥിക്കുക. അദ്ധ്യാപകൻ പ്രാർത്ഥനയാൽ ദൈവത്തിലാശ്രയിക്കുമ്പോൾ കർത്താവിന്റെ ആത്മാവു അവന്റെ മേൽ വരികയും ദൈവം പരിശുദ്ധാത്മാവു മുഖാന്തിരം അവനിൽക്കൂടെ വിദ്യാർത്ഥിയുടെ മനസ്സിൽ പ്രവർത്തിക്കുകയും ചെയ്യും. പരിശുദ്ധാത്മാവു പ്രത്യാശയും ധൈര്യവുംസആ 358.1

    ബൈബിൾ ഭാവനയുംകൊണ്ടു മനസ്സു നിറക്കുകയും അതു വിദ്യാർത്ഥിക്കു നല്കുകയും ചെയ്യുന്നു. സത്യത്തിന്റെ വചനങ്ങൾ പ്രധാനമായി വളർന്നു താൻ ഒരിക്കലും സ്വപ്നം കാണാത്ത അർത്ഥവ്യാപ്തിയും പരിപൂർണ്ണതയും കൈക്കൊള്ളും. ദൈവവചനത്തിന്റെ മനോഹാരിതക്കും വിശിഷ്ട ഗുണത്തിനും മനസ്സിനെ രൂപാന്തരപ്പെടുത്താൻതക്ക പരണാശക്തിയുണ്ട്. സ്വർഗ്ഗീയ സ്നേഹത്തിന്റെ തീപ്പൊരികൾ ഈശ്വര പ്രേരണയെന്നോണം കുട്ടികളുടെ ഹൃദയത്തിൽ പതിക്കുന്നു. നാം പ്രവർത്തിക്കുമെങ്കിൽ നൂറു കണക്കിനും ആയിരക്കണക്കിനും കുട്ടികളെ ക്രിസ്തുസന്നിധിയിൽ കൊണ്ടുവരാൻ കഴിയും . (CT 171 172)സആ 358.2

    മനുഷ്യർ വാസ്തവത്തിൽ ബുദ്ധിമാന്മാരാകുന്നതിനു മുമ്പു ദൈവത്തിലുള്ള അവരുടെ ആശയം മനസ്സിലാക്കി ദൈവിക ജ്ഞാനത്താൽ നിറഞ്ഞവരാകണം. ബുദ്ധിപരവും ആത്മികവുമായ ശക്തികളുടെ ഉത്ഭവസ്ഥാനം ദൈവമാണ്. ശാസ്ത്രത്തിന്റെ ഉന്നത കൊടുമുടികളിൽ ആരോഹണം നടത്തിയവരെന്നു ലോകം കരുതുന്ന മഹാന്മാരായ ആളുകൾ പ്രിയനായ യോഹന്നാനോടോ അപ്പൊസ്തലനായ പൗലൊസിനോടോ താരതമ്യപ്പെടുത്താൻ പറ്റിയവരല്ല. മനുഷ്യത്വത്തിന്റെ അത്യുന്നത മാനദണ്ഡം പ്രാപിക്കുന്നതു ബുദ്ധിപരവും ആത്മീകവുമായ ശക്തികൾ സംയോജിക്കുമ്പോഴാണ്. ഇതു ചെയ്യുന്നവരെ മനസ്സു പരിശീലിപ്പിക്കുന്ന ദൈവത്തിന്റെ സഹപ്രവർത്തകരായി ദൈവം സ്വീകരിക്കും. (CT 66)സആ 358.3

    ഇപ്പോൾ നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഏറ്റവും പ്രധാനമായ വേല ദൈവത്തെ മഹത്വപ്പെടുത്തുന്ന ഒരു മാതൃക ലോക സമക്ഷം വെയ്ക്കുകയെന്നതാണ്. മനുഷ്യരിൽക്കൂടെ നടക്കുന്ന വേലയുടെ മേൽനോട്ടം വിശുദ്ധ ദൂതന്മാരാണു വഹിക്കുന്നതു. ഓരോ വകുപ്പും ദിവ്യ ശ്രേഷ്ഠതയുടെ അടയാളം വഹിക്കണം. (CT 57)സആ 359.1