Loading...
Larger font
Smaller font
Copy
Print
Contents

സഭയ്ക്കുള്ള ആലോചന

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    അദ്ധ്യായം 16 - ബുദ്ധിമുട്ടുകളുടെയും കഷ്ടപ്പാടുകളുടെയും നേർക്കുള്ള ക്രിസ്ത്യാനിയുടെ മനോഭാവം

    മനുഷ്യർ ഇന്ന് തങ്ങളുടെ അയൽക്കാരെ സ്നേഹിക്കുന്നുവോ ഇല്ലയോ എന്നു കാണിക്കുവാൻ ദൈവം അവസരം കൊടുത്തിരിക്കുന്നു. അനാഥരോടും കഷ്ടപ്പെടുന്നവരോടും മുറിവേറ്റവരോടും മരിക്കാറായിരിക്കുന്നവരോടും കരുണ കാണിക്കുന്നവനാണ് യഥാർത്ഥമായി ദൈവത്തെയും തന്റെ കൂട്ടുകാരനെയും സ്നേഹിക്കുന്നത്. മനുഷ്യജാതിയിൽ സഷ്ടാവിന്റെ സാദൃശ്യം യഥാസ്ഥാനപ്പെടുത്തുക എന്ന ഉപേക്ഷിക്കപ്പെട്ട് വേല ചെയ്യുവാൻ ദൈവം ഓരോ മനുഷ്യനെയും ക്ഷണിക്കുന്നു. (WM49)സആ 171.1

    മറ്റുള്ളവർക്കായുള്ള വേല വളരെ അദ്ധ്വാനവും സ്വയവർജനവും സ്വയത്യാഗവും ആവശ്യപ്പെടുന്നതാണ്. എങ്കിലും ദൈവം തന്റെ ഏകജാതനായ പുത്രനെ നമുക്കുവേണ്ടി അർപ്പിക്കമൂലം വെളിവാക്കിയ ത്യാഗത്തെ അപേക്ഷിച്ചു നാം കാണിക്കാവുന്ന ത്യാഗം എത്ര നിസ്സാരമാണ്, (6T 283)സആ 171.2

    നിത്യജീവൻ അവകാശമാക്കുവാനുള്ള വ്യവസ്ഥകളെ നമ്മുടെ രക്ഷകൻ വളരെ ലളിതമായി പ്രസ്താവിച്ചിട്ടുണ്ട്. മർദ്ദനമേറ്റും മോഷ്ടിക്കപ്പെട്ടും കിടന്ന ലൂക്കൊ. 10:30-37 ലെ മനഷ്യൻ നമ്മുടെ ചുറ്റും നമ്മുടെ താല്പര്യവും സഹതാപവും ധർമ്മവും അർഹിച്ചുകൊണ്ടു കിടക്കുന്നവരെ പ്രതിനിധീകരിക്കുന്നു. നമ്മുടെ ശ്രദ്ധയ്ക്ക് വിധേയരാക്കപ്പെടുന്ന എളിയവരും നിർഭാഗ്യരുമായ ആളുകളെ നാം അവഗണിക്കുമെങ്കിൽ അവർ ആരായിരുന്നാലും തരക്കേടില്ല, നമുക്കു നിത്യജീവന്നു ഉറപ്പുണ്ടാകയില്ല. കാരണം നമ്മുടെ മേലുള്ള ദൈവത്തിന്റെ അവകാശവാദത്തിന്നു നാം ഉത്തരം പറയാത്തതുകൊണ്ടുത ന്നെ. നാം മനുഷ്യരോടു അവർ നമ്മുടെ സ്വന്തബന്ധുക്കൾ അല്ലാത്തതു കൊണ്ടു ദയവായും മനസ്സലിവോടും ഇടപെടുന്നില്ല. നിങ്ങൾ ഒടുവിലത്തെ ആറു കൽപനകളും അടങ്ങിയിരിക്കുന്ന രണ്ടാമത്തെ വലിയ കല്പ്പന ലംഘിക്കുന്നവരായി കാണപ്പെടുന്നു. ഏതെങ്കിലും ഒന്നിൽ തെറ്റുന്നവൻ എല്ലാറ്റിനും കുറ്റക്കാരൻ ആകുന്നു. മനുഷ്യവർഗ്ഗത്തിന്റെ ബുദ്ധിമുട്ടുകൾക്കും തങ്ങളുടെ ഹൃദയം തുറന്നു സഹായിക്കാതിരിക്കുന്നവൻ പത്തു കൽപ നയിലെ ആദ്യത്തെ നാലു കല്പനകൾ അനുസരിപ്പാൻ ദൈവത്തോടു തന്റെ ഹൃദയം തുറന്നുകൊടുക്കയില്ല. വിഗ്രഹങ്ങൾ ഹ്യദയത്തെയും പ്രതിവാത്സല്യങ്ങളെയും അവകാശപ്പെടുന്നതുകൊണ്ടു ദൈവത്തെ ബഹുമാനിക്കയോ അവൻ ശ്രേഷ്ഠനായി വാഴുകയോ ചെയ്യുന്നില്ല. (31524)സആ 171.3

    കരുണയും മനസ്സലിവും നീതിയും അവഗണിക്കയും സാധുക്കളെ ഉപേക്ഷിക്കയും വേദന അനുഭവിക്കുന്ന മനുഷ്യവർഗ്ഗത്തെ കൂട്ടാക്കാതിരിക്കയും ചെയ്യുന്നവന്റെയും ദയയും ഔദാര്യശീലവും ഇല്ലാത്തവന്റെയും നടപ്പു സ്വഭാവ വികസനത്തിൽ ദൈവത്തിന്നു അവനോടു സഹകരിപ്പാൻ കഴിവില്ലാത്ത വിധത്തിൽ ആയിരിക്കണമെന്നു ഒരു ഇരുമ്പു തൂലിക കൊണ്ടു പാറയിലെന്നവണ്ണം മനസ്സാക്ഷിയിൽ എഴുതപ്പെടണം. മറ്റുള്ളവരോടു നാം ആർദ്രത കാണിക്കയും അവരുടെ ആവശ്യങ്ങൾ നിവർത്തിപ്പാൻ നമ്മുടെ നന്മകളും അവസരങ്ങളും ദാനം ചെയ്യുകയും ചെയ്യുമ്പോഴാണ് നമ്മുടെ മനസ്സിന്റെയും ഹൃദയത്തിന്റെയും സംസ്കാരം അധികം എളുപ്പം കാണുമാറാകുന്നത്. നമ്മിൽ കഴിവുള്ളതെല്ലാം സ്ഥാപിച്ചു നമുക്കുവേണ്ടിത്തന്നെ വച്ചു കൊള്ളുന്നതു ആത്മിക ദാരിദ്ര്യത്തിനിടവരുത്തുന്നു. എന്നാൽ ക്രിസ്തുവിന്റെ എല്ലാ ഗുണവൈശിഷ്ട്യങ്ങളും അവന്റെ മാർഗ്ഗത്തിലൂടെ ദൈവം നിങ്ങളെ ഏല്പിച്ച് വേല ചെയ്യുന്നവരുടെ സ്വീകരണത്തിനായി കാത്തു നില്ക്കുകയാണ്. (6T 262)സആ 172.1

    രക്ഷിതാവു നിലയും ജാതിയും ലൗകിക മാനവും ധനവും ഗണ്യമാക്കുന്നില്ല. അവനു വിലയേറിയതു സ്വഭാവവും ഉദ്ദേശ സമർപ്പണവുമാകുന്നു. ശക്തന്മാരോടും ലൗകികാനുകൂല്യമുള്ളവരോടും അവൻ പക്ഷം ചേരുന്നില്ല. ജീവനുള്ള ദൈവത്തിന്റെ പുത്രനായ അവൻ വീണവരെ താങ്ങുവാൻ കുനിയുന്നു. വാഗ്ദത്തങ്ങളാലും ഉറപ്പിന്റെ വാക്കുകളാലും നഷ്ടപ്പെട്ടവരും നശിച്ചുകൊണ്ടിരിക്കുന്നവരുമായവരെ അവൻ തങ്കലേക്കു ആദായപ്പെടുത്തുവാൻ ശ്രമിക്കുന്നു. തന്റെ അനുഗാമികളിൽ ആർദ്രതയും മനസ്സലിവും പ്രയോഗികം ആക്കും എന്നു കാണാൻ ദൈവദൂതന്മാരും സൂക്ഷിച്ചു നോക്കുന്നു. ദൈവജനത്തിൽ ആർ യേശുവിന്റെ സ്നേഹം പ്രകടമാക്കുമെന്നു കാണ്മാൻ അവർ നോക്കി നിൽക്കുന്നു. (T 268)സആ 172.2

    ദൈവം നിങ്ങളുടെ ഔദാര്യശീലത്തെ മാത്രമല്ല, നിങ്ങളുടെ സന്തോഷ മുള്ള മുഖഭാവത്തെയും പ്രത്യാശാപൂർണ്ണമായ വാക്കുകളെയും സ്നേഹമുള്ള ഹസ്തദാനത്തെയും ആവശ്യപ്പെടുന്നു. നിങ്ങൾ കർത്താവിൽ പീഡിതരെ സന്ദർശിക്കുകയിൽ പ്രത്യാശ വിട്ടുപോയവരെ കണ്ടെത്തും. അവർക്കു സൂര്യപ്രകാശം വീണ്ടും കരഗതമാക്കിക്കൊടുപ്പിൻ! ചിലർ ജീവന്റെ അപ്പം ആവശ്യമുള്ളവരായിരിക്കും. അവർക്കു ദൈവവചനം വായിച്ചു കേൾപ്പിക്കുക. മറ്റുള്ളവർ യാതൊരു ഭൗമിക വൈദ്യനോ കുഴമ്പിന്നോ ശമിപ്പിപ്പാൻ കഴിവില്ലാത്ത ആത്മിക രോഗമുള്ളവരായിരുന്നേക്കാം. അവർക്കുവേണ്ടി പ്രാർത്ഥിക്കയും അവരെ യേശുവിന്റെ അടുക്കൽ കൊണ്ടുവരികയും ചെയ്തു. (6T 277)സആ 172.3